അസാധാരണമായ ഭക്ഷണപാനീയ വെല്ലുവിളികള്‍ ഏറ്റെടുത്ത് പ്രശസ്‌തനായ വ്യക്‌തി തന്റെ നീണ്ട റെക്കോഡുകളുടെ പട്ടികയിലേക്ക് മറ്റൊരു നേട്ടം കൂടി ചേര്‍ത്തു. ജർമ്മനിയിൽ നിന്നുള്ള ആന്ദ്രെ ഓർട്ടോൾഫ് (Andre Ortolf) ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ തേൻ കഴിച്ച പുതിയ ലോക റെക്കോർഡ് സ്വന്തമാക്കിയതായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് റിപ്പോർട്ട് ചെയ്തു. ജർമ്മനിയിലെ ബവേറിയയിലുള്ള ഓഗ്സ്ബർഗിൽ (Augsburg) നടന്ന ചടങ്ങിലായിരുന്നു ഈ നേട്ടം. വെറും 60 സെക്കൻഡിനുള്ളിൽ ആന്ദ്രെ 1,273 ഗ്രാം (44.91 ഔൺസ്) തേനാണ് കഴിച്ചുതീർത്തത്. ഈ പ്രകടനം Read More…
Tag: WorldRecord
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കോഴി! 15-ാം വയസ്സിലും ഗെർട്ടി ചുറുചുറുക്കോടെ
അമേരിക്കയിലെ മെയ്‌നിലുള്ള ഗെർട്ടി എന്ന വളർത്തുകോഴി 15 വർഷവും 100 ദിവസവും പ്രായം പൂർത്തിയാക്കി ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കോഴിയെന്ന ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി. 2010-ൽ വിരിഞ്ഞയുടനെയാണ് ഫ്രാങ്ക് ടുറെക് ഈ ഗോൾഡൻ സെബ്രൈറ്റ് ഇനത്തിൽപ്പെട്ട കോഴിയെ തന്റെ ഫാമിൽ എത്തിച്ചത്. റെക്കോർഡ് പ്രകാരം ഗെർട്ടിക്ക് ഇപ്പോൾ ഏകദേശം 15 വയസ്സും മൂന്ന് മാസവും പ്രായമുണ്ട്. തുടക്കത്തിൽ തന്നെ ഗെർട്ടി തന്റെ വർണ്ണാഭമായ തൂവലുകൾ കൊണ്ടും ആകർഷകമായ രൂപം കൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു എന്ന് ഫ്രാങ്ക് Read More…
30 സെക്കൻഡിൽ പൊട്ടിച്ചത് 110 വാല്‍നട്ട്! പല്ലുകൊണ്ടല്ല, കണ്ടുനോക്ക്… ഇന്ത്യക്കാരന്റെ ഗിന്നസ് റെക്കോർഡ്- വീഡിയോ
ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചതിന് പിന്നാലെ ഉത്തർപ്രദേശ് സ്വദേശിയായ ധർമ്മേന്ദ്ര രാജ്ഭർ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ‘ഇന്ത്യാസ് ഗോട്ട് ടാലന്റ്’ എന്ന റിയാലിറ്റി ഷോയിലാണ് വെറും 30 സെക്കൻഡിനുള്ളിൽ 110 വാൾനട്ടുകൾ (അക്രൂട്ട്) തകർത്ത് ധർമ്മേന്ദ്ര ലോകറെക്കോർഡ് കുറിച്ചത്. ജപ്പാൻ സ്വദേശിയായ ചെറി യോഷിതാകെയുടെ റെക്കോർഡാണ് ഇദ്ദേഹം മറികടന്നത്. ഈ നേട്ടത്തേക്കാൾ ഉപരിയായി ധർമ്മേന്ദ്ര ഇത് ചെയ്ത രീതിയാണ് ഇന്റർനെറ്റിൽ ചിരി പടർത്തുന്നത്. നിരയായി വെച്ചിരിക്കുന്ന വാൾനട്ടുകൾക്ക് മുകളിൽ ഇരുന്നാണ് അദ്ദേഹം അവ തകർത്തത്. ഈ വിചിത്രവും Read More…



