ഭാര്യയെ ലഹരിമരുന്ന് നൽകി വർഷങ്ങളോളം പീഡിപ്പിച്ച കേസിൽ കുറ്റസമ്മതം നടത്തിയ മുൻ ടോറി കൗൺസിലർ ഫിലിപ്പ് യങ് (49), കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വച്ച കേസിലും കുറ്റക്കാരനാണെന്ന് കോടതിയിൽ സമ്മതിച്ചു. വിഞ്ചസ്റ്റർ ക്രൗൺ കോടതിയിലാണ് ഇയാൾ പുതിയ കുറ്റങ്ങൾ ഏറ്റുപറഞ്ഞത്. സ്വിൻഡനിൽ നിന്നുള്ള മുൻ കൗൺസിലറായ ഇയാൾക്കെതിരെ ആകെ 56 കുറ്റപത്രങ്ങളാണ് ഉണ്ടായിരുന്നത്. ഇവയിലെല്ലാം ഇയാൾ കുറ്റസമ്മതം നടത്തിയതോടെ വിചാരണയുടെ ആവശ്യം ഒഴിവായതായി ജഡ്ജി പോൾ ഡഗ്‌ഡേൽ അറിയിച്ചു. തന്റെ മുൻഭാര്യയായ ജോവാൻ യങ്ങിനെ ലഹരിമരുന്ന് Read More…
Tag: Women Crime
ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി 67-കാരന്‍; എംബിഎ വിദ്യാർഥിനിയെ പീഡിപ്പിച്ചു
ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി എംബിഎ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരനായ ദീപക് പ്രധാൻ അറസ്റ്റിലായി. ഹോസ്റ്റലിന് സമീപം പലചരക്ക് കട നടത്തുന്ന ഇയാളെ ഇൻഫോ വാലി പൊലീസാണ് പിടികൂടിയത്. നഗരത്തിലെ ഗംഗാപദ പ്രദേശത്താണ് നടുക്കുന്ന ഈ സംഭവം നടന്നത്. ഛത്തീസ്ഗഢിലെ ബിലാസ്പുർ സ്വദേശിനിയായ വിദ്യാർഥിനിയാണ് ക്രൂരമായ അതിക്രമത്തിന് ഇരയായത്. ഹോസ്റ്റലിനോട് ചേർന്ന് കട നടത്തുന്ന പ്രതി, അവിടുത്തെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് അകത്തുകയറി പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഭയന്നുപോയ Read More…
15കാരിയെക്കൊണ്ട് വീട്ടുകാർക്ക് മയക്കുമരുന്ന് നൽകി, പണം മോഷ്ടിച്ച് ആൺസുഹൃത്തും സംഘവും, പിന്നാലെ കൂട്ടബലാത്സംഗം
ബിജ്‌നോറിൽ പതിനഞ്ചുകാരിയെ ഉപയോഗിച്ച് വീട്ടുകാരെ മയക്കിക്കിടത്തിയ ശേഷം കവർച്ചയും കൂട്ടബലാത്സംഗവും നടത്തിയ സംഭവത്തിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. അറസ്റ്റിലായവരിൽ പെൺകുട്ടിയുടെ ആൺസുഹൃത്തും ഉൾപ്പെടുന്നുണ്ടെന്ന് ബിജ്‌നോർ സിറ്റി എസ്പി കൃഷ്ണ ഗോപാൽ സിങ് അറിയിച്ചു. പ്രതികളുടെ നിർദ്ദേശപ്രകാരം പെൺകുട്ടി വീട്ടുകാർക്ക് നൽകിയ ചായയിൽ ലഹരിമരുന്ന് കലർത്തുകയായിരുന്നു. വീട്ടുകാർ ബോധരഹിതരായതോടെ പെൺകുട്ടിയുടെ ഇരുപത്തിരണ്ടുകാരനായ സുഹൃത്തും മറ്റ് പ്രതികളും ചേർന്ന് വീട്ടിലുണ്ടായിരുന്ന സ്വർണവും വെള്ളിയും പതിനായിരം രൂപയും കവർന്നു. ഇതിനുശേഷമാണ് പ്രതികൾ പെൺകുട്ടിയെ ക്രൂരമായ അതിക്രമത്തിന് ഇരയാക്കിയത്. ലഹരിമുക്തരായ ശേഷം Read More…
ലഹരി നൽകി ബലാത്സംഗം, നരബലി ഭീഷണി, നിർബന്ധിത ഗർഭഛിദ്രം: ‘ആൾദൈവം’ അശോക് ഖരാട്ടിന്റെ ക്രൂരതകൾ പുറത്ത്!
മുംബൈയിൽ വിവാദ ജ്യോത്സ്യനും സ്വയം പ്രഖ്യാപിത ആൾദൈവവുമായ അശോക് ഖരാട്ടിനെതിരെ അതിശക്തമായ ആരോപണങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലഹരിമരുന്ന് നൽകി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നു എന്ന വിവരങ്ങൾ ശരിവയ്ക്കുന്ന തെളിവുകളാണ് പോലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു മറാത്തി മാധ്യമം റിപ്പോർട്ട് ചെയ്തതനുസരിച്ച്, 2020 മുതൽ 2026 വരെയുള്ള കാലയളവിൽ അശോക് ഖരാട്ട് തന്നെ പലതവണ ബലാത്സംഗം ചെയ്തതായി ഒരു യുവതി പരാതിപ്പെട്ടു. തനിക്ക് ലഹരി പദാർഥങ്ങൾ നൽകിയെന്നും, വഴങ്ങിയില്ലെങ്കിൽ മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി വെളിപ്പെടുത്തി. മതപരമായ ചടങ്ങുകൾ എന്ന Read More…




