നാഗ്പൂര്‍: നിരവധി സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്ത ഭര്‍ത്താവിനെ ഇരയെക്കൊണ്ടു പരാതി കൊടുപ്പിച്ച് ഭാര്യ കുടുക്കി. നാഗ്പൂരില്‍ നിന്നുള്ള 24 കാരിയാണ് 32 കാരനായ ഭര്‍ത്താവിനെ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചത്. ഭര്‍ത്താവിന്റെ ഫോണില്‍ നിന്നും പീഡനത്തിന് ഇരയായ സ്ത്രീകളുടെ ലൈംഗിക വീഡിയോകള്‍ കണ്ടെത്തുകയും ഭര്‍ത്താവ് ഇരകളെ ഇതുപയോഗിച്ച് ബ്‌ളാക്ക്‌മെയില്‍ നടത്തിയിരുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസിനെ വിവരം അറിയിച്ചത്. ഇരകളില്‍ ഒരാളായ കൗമാരക്കാരിയെ കൊണ്ട് പരാതി കൊടുപ്പിച്ചതിന് പുറമേ ഭര്‍ത്താവ് തന്നെ Read More…
Tag: whatsapp
ചിത്രങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ വാട്സ്ആപ്പില്‍ ഓപ്ഷന്‍; പുതിയ ഫീച്ചര്‍
ഉപയോക്താക്കള്‍ ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്ന ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോം ആണ് വാട്സ്ആപ്പ് (Whatsapp). ജനങ്ങള്‍ക്കിടയില്‍ ഇത്രയധികം സ്വാധീനം ഉള്ളതിനാല്‍ തന്നെ ചിലര്‍ വാട്സ്ആപ്പിനെ തെറ്റായ രീതിയിലും മറ്റും ഉപയോഗിക്കുന്നുമുണ്ട്. ഇത് തടയാന്‍ വാട്സ്ആപ്പ് മുന്‍കൈയെടുക്കാറുമുണ്ട്. അത്തരത്തില്‍ ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു പുതിയ ഫീച്ചറിന്റെ ബീറ്റ വേര്‍ഷന്‍ ഇപ്പോള്‍ വാട്സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നു. വാട്സ്ആപ്പിലൂടെ എത്തുന്ന ചിത്രങ്ങളുടെ ആധികാരികത വാട്സ്ആപ്പിലെ ഓപ്ഷന്‍ ഉപയോഗിച്ച് തന്നെ വെബ്ബില്‍ പരിശോധിക്കാന്‍ സാധിക്കും എന്നാണ് ഈ പുതിയ ഫീച്ചറിന്റെ നേട്ടം. ഈ പുതിയ വാട്സ്ആപ്പ് Read More…
‘അജുവേ, നമ്മുടെ മോളു പോയി, ഞാന്‍ കൊന്നു’; ആണ്‍സുഹൃത്തിന് അമ്മയുടെ വാട്സാപ് സന്ദേശം
‘മോളു മരിച്ചു… ഞാന്‍ കൊന്നു… എന്റെ മോളെ, വിളിക്കൂ, നമ്മുടെ മോളു പോയി അജുവേ, മോളു പോയി, മോള്‍….’ 11 മാസം മാത്രം പ്രായമുള്ള തന്റെ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ശില്‍പ ആണ്‍സുഹൃത്തിനയച്ച മെസേജ് ആണിത്. ഈ സന്ദേശമാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്. ശില്‍പ മെസേജ് അയച്ച വിവരം ശില്‍പയുടെ മുന്‍ പങ്കാളിയായ അജ്മല്‍ പോലീസിനെ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് ശില്‍പയെ പോലീസ് അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്തത്. അതോടെയാണ് 17 ന് മാവേലിക്കരയിലെ വാടകവീട്ടിലെ Read More…