Crime

‘ഞാനൊരു സൈക്കോ’; ഭാര്യയുടെ അറുത്തെടുത്ത തലയുമായി കാളീക്ഷേത്രത്തിൽ; തൊട്ടടുത്ത് മക്കളും, യുവാവ് പിടിയിൽ

കൊൽക്കത്ത: ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം അറുത്തുമാറ്റിയ തലയുമായി കാളിക്ഷേത്രത്തിലിരുന്ന ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ സൗത്ത് ദിനാജ്പുർ ജില്ലയിലാണ് നാടിനെ നടുക്കിയ ഈ സംഭവമുണ്ടായത്. ചോരവാർന്ന ഭാര്യയുടെ തലയുമായി ഇരിക്കുന്ന യുവാവിനൊപ്പം ഇവരുടെ രണ്ട് ആൺമക്കളും ഉണ്ടായിരുന്നു. ബുധനാഴ്ചയാണ് ഈ ദാരുണ സംഭവം നടന്നത്. സീമ സർക്കാർ (35) എന്ന യുവതിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവായ റിന്റു ഘോഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗംഗാരാംപുർ നാരായൺപുരിലെ നാലാം വാർഡിലുള്ള ക്ഷേത്രത്തിൽ അറുത്തുമാറ്റിയ തലയുമായി ഇരിക്കുന്ന Read More…

Featured Oddly News

‘കരയ്ക്ക് കയറിയാൽ അമാനുഷിക ശക്തി പിടികൂടും’; ഒരു മാസമായി 16 കാരൻ കുളത്തിൽ, ഭക്ഷണം കഴിക്കുന്നതും വെള്ളത്തിൽ കിടന്ന്

ബംഗാളിലെ മുർഷിദാബാദ് ബെൽദംഗയിൽ, കരയിലേക്ക് കയറാൻ കൂട്ടാക്കാതെ ഒരു കുളത്തിൽത്തന്നെ ദിവസങ്ങൾ തള്ളിനീക്കുകയാണ് ഇഖ്‌ബാൽ എന്ന പതിനാറുകാരൻ. വെള്ളത്തിൽനിന്ന് പുറത്തിറങ്ങുമ്പോൾ തന്നിൽ അമാനുഷിക ശക്തികൾ പ്രവേശിക്കുന്നതായി തോന്നുന്നതാണ് ഇതിന് കാരണമെന്ന് കുട്ടി പറയുന്നു. കഴിഞ്ഞ ഒരു മാസമായി ഇയാൾ കുളത്തിലാണെന്ന് വാർത്തകൾ പറയുമ്പോഴും, കഴിഞ്ഞ അഞ്ച് വർഷമായി കുട്ടി ഇത്തരത്തിൽ വെള്ളത്തിലാണ് കഴിയുന്നതെന്നും ചില റിപ്പോർട്ടുകളുണ്ട്. വിവിധ കുളങ്ങളിലായി സമയം ചെലവഴിക്കുന്ന ഈ കൗമാരക്കാരനെ കുടുംബം മുൻപ് ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചെങ്കിലും പ്രത്യേകിച്ച് ശാരീരിക പ്രശ്നങ്ങളൊന്നും കണ്ടെത്താനായിരുന്നില്ല. Read More…

Spotlight

ബംഗാളില്‍ മമത വീഴുമോ ? താമര വിരിയുമെന്ന് എക്സിറ്റ് പോൾ , തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍, അസമില്‍ ബി.ജെ.പി തുടരും

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് നാലിന് വരാനിരിക്കെ, വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ പ്രവചനങ്ങൾ പുറത്തുവന്നു. അസമിൽ ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഭരണം നിലനിർത്തുമെന്നാണ് ഭൂരിഭാഗം സർവേകളും സൂചിപ്പിക്കുന്നത്. തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിക്കപ്പെടുമ്പോൾ, പശ്ചിമ ബംഗാളിൽ കടുത്ത ഭരണവിരുദ്ധ തരംഗമുണ്ടാകുമെന്നും അട്ടിമറിക്ക് സാധ്യതയുണ്ടെന്നും ചില ഏജൻസികൾ വ്യക്തമാക്കുന്നു. അസമിൽ ബിജെപിക്ക് 100 സീറ്റുകൾ വരെ ലഭിക്കാമെന്ന് ആക്സിസ് മൈ ഇന്ത്യ Read More…

Featured Lifestyle

‘സ്നേഹത്തിലാണല്ലോ കാര്യം’; 19കാരിക്ക് ക്ഷേത്രത്തില്‍വച്ച് താലി ചാര്‍ത്തി യുവതി; ആഘോഷമാക്കി നാട്ടുകാര്‍

രണ്ടുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ക്ഷേത്രത്തില്‍വച്ച് കൂട്ടുകാരിക്ക് താലിചാര്‍ത്തി ഇരുപതുകാരി. ബംഗാളിലെ സുന്ദര്‍ബന്‍സില്‍ ഗ്രാമവാസികളാണ് ആഘോഷമായി റിയ (19)യുടെയും രാഖി(20)യുടെയും വിവാഹം നടത്തിയത്. പ്രഫഷനല്‍ നര്‍ത്തകരാണ് റിയയും രാഖിയും. ക്ഷേത്രത്തില്‍വച്ച് നടന്ന നൃത്ത പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് സൗഹൃദം പ്രണയമായി വളര്‍ന്നു. ഒന്നിച്ച് ജീവിക്കാമെന്ന് തീരുമാനിച്ചുവെന്നും റിയ പറയുന്നു. ഇനിയുള്ള കാലം രാഖിക്കൊപ്പം ജീവിക്കുമെന്നും ഇരു കുടുംബങ്ങളെയും വിവാഹക്കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നും റിയ പറഞ്ഞു. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട റിയയെ അമ്മാവനും അമ്മായിയുമാണ് വളര്‍ത്തിയത്. ഇവര്‍ വിവാഹത്തെ Read More…

Oddly News

ക്ഷീണിച്ചാല്‍ ഒന്നു മയങ്ങാം, കിടക്കയെ കാറാക്കി മാറ്റി യുവാവിന്റെ യാത്ര; 64 ദശലക്ഷം വ്യൂകളുമായി വൈറല്‍ വീഡിയോ

പശ്ചിമ ബംഗാളിലെ തിരക്കേറിയ റോഡിലൂടെ തന്റെ കിടക്കയെ കാറാക്കി മാറ്റി യുവാവിന്റെ യാത്ര. നബാബ് എക്‌കെ എന്ന സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വഴി പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ വൈറലായി മാറിയിട്ടുണ്ട്. ഇതുവരെ 64 ദശലക്ഷത്തിലധികം കാഴ്ചകള്‍ നേടി. മെത്തയും ബെഡ്ഷീറ്റും തലയിണകളുമുള്ള ഒരു പൂര്‍ണ്ണ വലുപ്പമുള്ള കിടക്കയാണ് വിചിത്രമായ വാഹനത്തില്‍ ഉണ്ടായിരുന്നത്. കട്ടിലിനടിയില്‍ ഘടിപ്പിച്ചിരിക്കുന്ന ചക്രങ്ങള്‍ അതിനെ റോഡിലൂടെ തെന്നിനീങ്ങാന്‍ അനുവദിച്ചു. കിടക്കയുടെ സ്റ്റോറേജ് കമ്പാര്‍ട്ടുമെന്റിനുള്ളില്‍ സുഖമായി ഇരിക്കുന്ന ഡ്രൈവര്‍, സ്റ്റിയറിംഗ് വീല്‍ ഉപയോഗിച്ച് വാഹനം പ്രവര്‍ത്തിപ്പിച്ചു. Read More…