Healthy Food

വേഗത്തില്‍ ശരീരഭാരം കുറയ്ക്കണോ? ഡ്രാഗണ്‍ ഫ്രൂട്ട് പരീക്ഷിക്കൂ…

ശരീരഭാരം കുറയ്ക്കുാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു നല്ല ചോയിസാണ് ഭക്ഷണത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നത് . ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ തീര്‍ച്ചയായും കഴിക്കേണ്ട ഒരു പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ഇവയില്‍ കുറഞ്ഞ കലോറിയും ഉയര്‍ന്ന നാരുകളും അടങ്ങിയിട്ടുണ്ട്. അധികഭാരം കുറയ്ക്കാന്‍ അനുയോജ്യമായ സംയോജനമാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്റേത് . ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം അതില്‍ ഉയര്‍ന്ന ജലാംശം ഉണ്ടെന്നതും ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു എന്നതുമാണ്. സമീകൃതാഹാരത്തിന്റെ ഭാഗമായി ഡ്രാഗണ്‍ ഫ്രൂട്ട് ഉള്‍പ്പെടുത്തുന്നത് ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാനുള്ള Read More…

Health

വിശപ്പ് മാറ്റും, ഊര്‍ജമേകും; ഭാരം കുറയ്ക്കാന്‍ മികച്ചത് ശര്‍ക്കരയോ, തേനോ ?

ശരീരഭാരം കുറയ്ക്കാനായി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ആദ്യം തന്നെ മധുരത്തിന്റെ ഉപയോഗം കുറയ്ക്കണം. റിഫൈന്‍ഡ് ഷുഗറിന് ഒരു തരത്തിലുള്ള പോഷകഗുണങ്ങളുമില്ല. ഇതിന് പകരായി പ്രകൃതിദത്തമായ മധുരങ്ങളായ ശര്‍ക്കരയും തേനും ഉപയോഗിക്കാം. ഇവ ആരോഗ്യകരവും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതിനും അതിന്റേതായ ചെറിയ ദോഷങ്ങളുണ്ട് കേട്ടോ. ഇതിന്റെ ആരോഗ്യഗുണങ്ങള്‍ നോക്കുകയാണെങ്കില്‍ ശര്‍ക്കരയില്‍ അയണ്‍, സിങ്ക്, പൊട്ടാസ്യം, മഗ്‌നീഷ്യം, തുടങ്ങിയ ധാതുക്കളുണ്ട്. തേനില്‍ ആന്റിഇന്‍ഫ്ളമേറ്ററി , ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട്. ശര്‍ക്കര കരിമ്പില്‍നിന്നാണ് എടുക്കുന്നത്. ശര്‍ക്കരയ്ക്ക് അതിനാല്‍ ഗ്ലൈസെമിക് ഇന്‍ഡക്സ് Read More…

Healthy Food

ശരീരഭാരം കുറയ്ക്കാന്‍ ‘ഗ്രീന്‍ പീസ്’; എങ്ങനെ എന്നറിയേണ്ടേ?

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ആഹാരക്രമത്തില്‍ ഗ്രീന്‍പീസും ഉള്‍പ്പെടുത്താം. കാരണം, വണ്ണം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്ന ഭക്ഷണമാണ് ‘ഗ്രീന്‍ പീസ്’ എന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ശരീരഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നത് പ്രധാനമായും മൂന്ന് രീതിയിലാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കാനാണ് പലപ്പോഴും ഡയറ്റിലുള്ളവര്‍ പോലും മാംസാഹാരത്തെ ആശ്രയിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മാംസാഹാരത്തെ ആശ്രയിക്കുന്നത് പോലെ തന്നെ ആശ്രയിക്കാവുന്ന ഒന്നാണ് ‘ഗ്രീന്‍ പീസ്’. 100 ഗ്രാം പീസില്‍ ഏതാണ്ട് അഞ്ച് ഗ്രാമോളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. പ്രോട്ടീന്റെ Read More…

Featured Healthy Food

ആരോഗ്യം സംരക്ഷിക്കാം, തടിയും കുറയും; പിയോപ്പി ഡയറ്റിനെ കുറിച്ച് അറിയേണ്ടതെല്ലാം

ശരിയായ രീതിയില്‍ ഭക്ഷണം കഴിച്ചാല്‍ മരുന്നിന്റെ ഉപയോഗം കുറയ്ക്കനാവും. ഭക്ഷണംതന്നെ മരുന്നായി മാറുന്നു. ആരോഗ്യം ശ്രദ്ധിക്കുന്നവരെല്ലാവരും നല്ലൊരു ഡയറ്റ് പിന്തുടരുന്നവരാണ്. ഭാരം കുറയ്ക്കുന്നതിന് ഉപരിയായി ആരോഗ്യം നിലനിര്‍ത്താനായി സ്ഥിരമായ ഒരു ഡയറ്റ് ഫോളോ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും പിയോപ്പി ഡയറ്റിനെ കുറിച്ച് അറിഞ്ഞിരിക്കണം. തെക്കന്‍ ഇറ്റലിയിലെ ഒരു ഗ്രാമത്തിന്റെ പേരിലാണ് ഈ ഭക്ഷണ രീതി അറിയപ്പെടുന്നത് . മെഡിറ്റേനിയന്‍ ശൈലിയിലുള്ള ഭക്ഷണത്തെ അടിസ്ഥാനമാക്കി കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് , ഉയര്‍ന്ന അളവില്‍ നല്ല കൊഴുപ്പ് എന്നിവയിലാണ് ഈ ഭക്ഷണരീതി Read More…

Fitness

കഷ്ട​പ്പെട്ട് കുറച്ച ഭാരം വീണ്ടും കൂടുന്നോ ? ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാം

പലരും കഷ്ടപ്പെട്ട് ഭാരം കുറയ്ക്കുന്നത് കാണാറുണ്ട്. എന്നാല്‍ ഭാരനിയന്ത്രണത്തിന് ശേഷം അതേഭാരം നിലനിര്‍ത്തിക്കൊണ്ട് പോകുന്നവര്‍ ചുരുക്കമാണെന്ന് തന്നെ പറയേണ്ടി വരും. ചിലര്‍ക്ക് കുറഞ്ഞ ഭാരം അതുപോലെ തന്നെ തിരിച്ചു വരികയും ചെയ്യും. ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന പലരും നേരിടുന്ന ഒരു പ്രശ്നമാണ് ഇത്. ഭാരം കുറഞ്ഞ ആത്മവിശ്വാസത്തില്‍ ചിലരെങ്കിലും തങ്ങളുടെ പഴയ ആഹാരശീലങ്ങള്‍ ചിലത് തിരികെ കൊണ്ടു വരും. അമിതഭാരം കൊണ്ട് കഴിക്കാതെ നിയന്ത്രിച്ച് വച്ചിരുന്നതൊക്കെ ഇനിയാകാം എന്ന് കരുതി കഴിക്കും. കുറഞ്ഞ ഭാരം തിരികെ വരാതിരിയ്ക്കാന്‍ Read More…

Oddly News

രുചി തന്നെ മറന്നു, വണ്ണംകുറയ്ക്കാന്‍ 27-കാരന്‍ പട്ടിണി കിടന്നത് 382 ദിവസം, ലോകറെക്കോര്‍ഡ്

അമിതവണ്ണം കുറയ്ക്കുന്നതിനായി പല ഡയറ്റുകളും വ്യായാമങ്ങളും പലവരും പിന്തുടരാറുണ്ട്. എന്നാല്‍ അതിനെയൊക്കെ പിന്നിലാക്കികൊണ്ടുള്ള പ്രകടനമായിരുന്നു ഗിന്നസ് ലോകറെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ച സ്‌കോട്ടലന്‍ഡ്കാരനായ ആന്‍ഗസ് ബാര്‍ബിറിയുടെത്. തന്റെ അമിതവണ്ണം കുറയ്ക്കുന്നതിനായി ആന്‍ഗസ് നീണ്ട് 382 ദിവസം പട്ടിണി കിടന്നുവത്രേ. ഇതോടെ ഗിന്നസ് ബുക്കില്‍ ഇടം നേടുകയും ചെയ്തു.ഈ ദിവസങ്ങളില്‍ ഇയാല്‍ ഖരരൂപത്തിലുള്ള ഭക്ഷണമൊന്നും തന്നെ കവിച്ചില്ല പകരം ചായ, കാപ്പി, വെളളം, സോഡ, വൈറ്റമിനുകള്‍ തുടങ്ങിയവയായിരുന്നു കഴിച്ചത്. മേരിഫാല്‍ഡ്‌സ് ഹോസ്പിറ്റലിന്റെ മേല്‍നോട്ടത്തിലായിരുന്നു പരീക്ഷണം. അതിന്റെ ഫലമായി ഭാരം Read More…

Health

രാത്രി ഭക്ഷണം നേരത്തെയാക്കാ​മോ? ഹൃദ്രോഗസാധ്യത കുറയുന്നത് ഉള്‍പ്പെടെ പലതുണ്ട് ഗുണങ്ങള്‍

ജീവിതശൈലീ രോഗങ്ങള്‍ ഉണ്ടാകുന്നത് നമ്മുടെ ഭക്ഷണക്രമം കൊണ്ട് തന്നെയാണ്. ശരിയായ ഭക്ഷണ രീതി പിന്‍തുടര്‍ന്നില്ലെങ്കില്‍ രോഗം വര്‍ദ്ധിയ്ക്കുമെന്ന് തന്നെ പറയാം. ഭക്ഷണം കഴിയ്ക്കുന്നത് പോലെ തന്നെ പ്രധാനമാണ് എപ്പോള്‍ കഴിക്കുന്നു എന്നതും. രാവിലെയും രാത്രിയിലും ഭക്ഷണം നേരത്തെ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒരു ക്രമവുമില്ലാത്ത തോന്നിയത് പോലെയുള്ള ഭക്ഷണക്രമം ദഹനത്തില്‍ പ്രതികൂല സ്വാധീനം ഉണ്ടാക്കും. രാത്രി ഭക്ഷണം എപ്പോള്‍ കഴിക്കുന്നു എന്നത് അതിപ്രധാനമാണ്. വൈകുന്നേരം അഞ്ച് മണിക്കും രാത്രി ഏഴ് മണിക്കും ഇടയില്‍ Read More…

Healthy Food

ഏറെനേരം വയര്‍ നിറഞ്ഞതായി തോന്നിക്കും, ശരീരഭാരവും കുടവയറും കുറയ്ക്കം- ഈ ഭക്ഷണങ്ങള്‍

ആരോഗ്യത്തിന് ഏറെ ദോഷങ്ങള്‍ നല്‍കുന്ന ഒന്നാണ് അമിത വണ്ണം. അമിത ഭക്ഷണവും മോശം ഭക്ഷണ ശീലങ്ങളും, വ്യായാമക്കുറവ്, സ്ട്രെസ്, ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയ പല കാരണങ്ങളും ശരീരഭാരം കൂട്ടാറുണ്ട്. അതുപോലെ തന്നെ പ്രശ്‌നം സൃഷ്ടിയ്ക്കുന്ന ഒന്നാണ് വയറിലെ കൊഴുപ്പ്. ഇത് നിങ്ങളുടെ സൗന്ദര്യത്തെ മാത്രമല്ല ആരോഗ്യത്തെയും വളരെ ദോഷകരമായി ബാധിക്കുന്നു. പ്രത്യേക ഡയറ്റ് ഒന്നും പിന്തുടരാതെ തന്നെ രുചികരമായ ചില ഭക്ഷണ പദാര്‍ഥങ്ങള്‍ വയറിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കും. ഏറെ നേരം വയര്‍ നിറഞ്ഞതായി തോന്നിക്കുകയും Read More…

Fitness

അനന്ത് അംബാനി 18 മാസം കൊണ്ട് 108 കിലോ കുറച്ചത് എങ്ങനെ ?

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയും വിരേൻ മർച്ചന്റിന്റെ മകൾ രാധിക മർച്ചന്റും ഉടൻ വിവാഹിതരാകും. വിവാഹത്തിന് മുമ്പ്, 18 മാസത്തിനുള്ളിൽ അനന്ത് അംബാനി 108 കിലോയാണ് ശരീരഭാരം കുറച്ചത്. എങ്ങനെയാണ് ഇത് സാധിച്ചതെന്ന് അദ്ദേഹത്തിന്റെ ഫിറ്റ്നസ് കോച്ച് വിനോദ് ചന്ന പറയുന്നു. 2017ൽ ടൈംസ് ഓഫ് ഇന്ത്യയുമായുള്ള നിത അംബാനിയുടെ അഭിമുഖത്തില്‍ അനന്ത് അംബാനി ആസ്ത്മ രോഗിയായിരുന്നു എന്നു പറയുന്നുണ്ട്. അതിനായി ധാരാളം സ്റ്റിറോയിഡുകൾ കഴിക്കേണ്ടി വന്നു. ആസ്ത്മയ്ക്കുള്ള മരുന്ന് ശരീരഭാരം ഗണ്യമായി Read More…