Healthy Food

മുട്ടയെപ്പറ്റി മുട്ടന്‍ സംശയങ്ങള്‍ ! കുടവയർ കുറയ്ക്കാൻ മുട്ട നല്ലതോ? പച്ച മുട്ട കഴിക്കാമോ?

പ്രോട്ടീനിന്റെ ഏറ്റവും മികച്ച സ്രോതസ്സുകളില്‍ ഒന്നാണ് കോഴിമുട്ട. ഏത് നേരത്തെ ഭക്ഷണത്തിന്റെ കൂടെയും മുട്ടയെ കൂട്ടാനാകും. ഇങ്ങനെയൊക്കെ ആണെങ്കിലും മുട്ടയെ ചുറ്റിപറ്റി നമ്മളില്‍ പലര്‍ക്കും ഇന്നും മുട്ടന്‍ സംശയങ്ങളാണ്. മുട്ടയുടെ മഞ്ഞ കഴിക്കാമോ, മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വരുമോ എന്നിങ്ങനെ പല ആശങ്കകള്‍ മുട്ടയെ പറ്റി പലര്‍ക്കുമുണ്ട്. ഇത്തരത്തില്‍ മുട്ടയെ പറ്റിയുള്ള പല തെറ്റിദ്ധാരണകളും തിരുത്തുന്നതാണ് കാലിഫോര്‍ണിയയില്‍ ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റായി ജോലി ചെയ്യുന്ന ഡോ. സൗരഭ് സേത്തിയുടെ അടുത്തിടെ പ്രസിദ്ധീകരിച്ച ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. എയിംസ്, ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് ഉള്‍പ്പെടെയുള്ള Read More…

Featured Oddly News

ഭാരം 134 കിലോ, കാമുകിയുടെ മാതാപിതാക്കളെ ‘ഇംപ്രസ്’ ചെയ്യാന്‍ ശരീരഭാരം കുറയ്ക്കൽ ശസ്ത്രക്രിയ, യുവാവിന് ദാരുണാന്ത്യം

ബീജിങ്∙ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ ശരീരഭാരം കുറയ്ക്കാനായി ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന് ദാരുണാന്ത്യം. 36കാരനായ യുവാവാണ് കാമുകിയുടെ മാതാപിതാക്കളുടെ മനസിൽ ഇടംപിടിക്കാനായി ശസ്ത്രക്രിയക്ക് വിധേയനായത്. 134 കിലോഗ്രാം ഭാരമുണ്ടായിരുന്ന ലി ജിയാങാണ് ശസ്ത്രക്രിയക്ക് പിന്നാലെ മരിച്ചത്. യുവാവ്ഗ്യാസ്ട്രിക് ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായതെന്ന് സൗത്ത് ചൈനാ മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. യുവാവിന് അനാരോഗ്യകരമായ ഭക്ഷണശീലങ്ങളാല്‍ അമിതവണ്ണം ഉണ്ടായിരുന്നു. ഇതിനിടെയാണ് യുവാവ് പ്രണയത്തിലാകുന്നത്. കാമുകിയുടെ മാതാപിതാക്കളുടെ മുന്നിലെത്തുന്നതിന് മുമ്പ് ഭാരം കുറച്ച് ആരോഗ്യവാനാകണമെന്നായിരുന്നു ആഗ്രഹം. ഇതിനുവേണ്ടിയാണ് ശസ്ത്രക്രിയക്ക് വിധേയനായത്. Read More…

Featured Sports

അയ്യോ… ഇത്‌ നമ്മുടെ രണതുംഗയല്ലേ ? അമ്പരപ്പിക്കുന്ന മാറ്റത്തോടെ ശ്രീലങ്കന്‍ ലോകകപ്പ്‌ ക്യാപ്‌റ്റന്‍

കൊളംബോ: ശ്രീലങ്കയ്‌ക്ക് ലോകകപ്പ്‌ നേടിക്കൊടുത്ത ക്യാപ്‌റ്റന്‍ അര്‍ജുന രണതുംഗയുടെ അടുത്തിടെ ഇറങ്ങിയ ഗ്രൂപ്പ്‌ ഫോട്ടോ കണ്ട്‌ ഞെട്ടി ആരാധകവൃന്ദം.അടുത്തിടെ തമിഴ്‌ യൂണിയന്റെ 125-ാം വാര്‍ഷികാഘോഷത്തില്‍ മുന്‍ സഹതാരങ്ങളായ സനത്‌ ജയസൂര്യ, അരവിന്ദ ഡി സില്‍വ, മുത്തയ്യ മുരളീധരന്‍ എന്നിവര്‍ക്കൊപ്പമാണ്‌ രണതുംഗ എത്തിയത്‌. ഒരു ചുവന്ന കുര്‍ത്തയാണ്‌ അദ്ദേഹം ധരിച്ചിരുന്നത്‌. എന്നാല്‍ ചടങ്ങിലെ ഈ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറാലയപ്പോള്‍ ചില ആരാധകര്‍ക്ക്‌ ശ്രീലങ്കയുടെ ഇതിഹാസ നായകനെ തിരിച്ചറിയാന്‍ സാധിച്ചില്ല. കാരണം മറ്റൊന്നുമല്ല, താരത്തിന്റെ അമ്പരപ്പിക്കുന്ന രൂപമാറ്റം തന്നെ.ക്രിക്കറ്റില്‍ Read More…

Featured Healthy Food

അപ്പമോ ? പൊറോട്ടയോ? ഭാരം കുറയ്ക്കാൻ സഹായിക്കുന്ന വിഭവം ഏത് ?

മലയാളികളുടെ ഭക്ഷണത്തിൽ ഏറ്റവും പ്രിയപ്പെട്ട രണ്ട് വിഭവങ്ങളാണ് അപ്പവും പൊറോട്ടയും . ഇവ രണ്ടും രുചികരവും, വിവിധ കറികൾക്കൊപ്പം കഴിക്കാൻ പറ്റിയതും, പ്രഭാതഭക്ഷണത്തിനോ അത്താഴത്തിനോ അനുയോജ്യവുമാണ്. ഇവ രണ്ടും നിങ്ങൾക്ക് വീട്ടിൽ ഉണ്ടാക്കുകയോ, അല്ലെങ്കിൽ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം വഴി ഓർഡർ ചെയ്യുകയും ചെയ്യാം. എന്നാൽ നിങ്ങൾ കലോറി നിയന്ത്രിക്കാൻ ശ്രമിക്കുകയോ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ, ഇവയിൽ ഏതാണ് ആരോഗ്യകരമായ നല്ലത് എന്ന് സംശയിക്കുന്നത് സ്വാഭാവികമാണ്. പൊറോട്ട മൃദലവും ലെയറുകളുള്ളതുമാകുമ്പോൾ, അപ്പം നേർത്തതും പുളിപ്പിച്ച Read More…

Fitness

ഈ 10 ഭക്ഷണങ്ങൾ ഒഴിവാക്കാ​മോ? 7 മാസത്തിനുള്ളിൽ 35 കിലോ കുറച്ച് യുവതി

ശരീരഭാരം കുറയ്ക്കുന്നത് പലപ്പോഴും നീണ്ടതും വെല്ലുവിളി നിറഞ്ഞതുമായ കാര്യമായിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ശരിയായ ജീവിതശൈലി മാറ്റങ്ങളിലൂടെയും ഭക്ഷണക്രമത്തിലെ അച്ചടക്കത്തിലൂടെയും നല്ല ഫലങ്ങൾ നേടാൻ സാധിക്കും. വെറും ഏഴ് മാസത്തിനുള്ളിൽ 35 കിലോ ഭാരം വിജയകരമായി കുറച്ച നേഹ എന്ന യുവ ഇൻഫ്ലുവൻസർ തന്റെ മാറ്റത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. എന്ത് കഴിക്കണം എന്നതിനേക്കാൾ, എന്ത് കഴിക്കരുത് എന്ന് അറിയുന്നതാണ് തന്റെ ഭാരം കുറയ്ക്കാനുള്ള വിജയത്തിൽ നിർണായക പങ്ക് വഹിച്ചതെന്ന് അവർ പറയുന്നു. നേഹയുടെ അഭിപ്രായത്തിൽ, ‘ആരോഗ്യകരമാണ്’ എന്ന് Read More…

Healthy Food

വാഴപ്പഴം vs ആപ്പിൾ: വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ഏത് പഴമാണ് കഴിക്കേണ്ടത്?

ശരീരഭാരം കുറയ്ക്കുന്നത് ഒരു പ്രയാസകരമായ കാര്യമാണ്, അതിന് വ്യായാമവും ശരിയായ ഭക്ഷണക്രമവും ആവശ്യമാണ്. ശരീരഭാരം കുറയ്ക്കുന്നതിനുവേണ്ടി ആളുകൾ ലഘുഭക്ഷണമായി പഴങ്ങൾ തിരഞ്ഞെടുക്കാറുണ്ട്, അതിൽ മുൻപന്തിയിലുള്ളത് വാഴപ്പഴവും ആപ്പിളും ആണ്. ഈ രണ്ട് പഴങ്ങളും അവയുടെ ആരോഗ്യഗുണങ്ങൾക്കും മധുരമുള്ള രുചിക്കും പേരുകേട്ടതാണ്. ഇവ സൗകര്യപ്രദവും പോഷകഗുണമുള്ളതുമായ ഓപ്ഷനുകളാണ്. എന്നാല്‍, വേഗത്തിൽ ശരീരഭാരം കുറയ്ക്കുന്നതിന് വാഴപ്പഴം കഴിക്കണോ അതോ ആപ്പിൾ കഴിക്കണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടാവാറുണ്ട്. ആപ്പിളിൽ നാരുകൾ കൂടുതലും കലോറി കുറവുമാണ്, അതേസമയം വാഴപ്പഴത്തിൽ ഊർജ്ജം നൽകുന്ന Read More…

Fitness

155നിന്ന് 88 കിലോയിലേക്ക്: ഈ ഇന്‍ഫ്ലുവന്‍സര്‍ എങ്ങനെയാണ് ശരീരഭാരം കുറച്ച് സുന്ദരിയായത്?

രണ്ട് വർഷം മുൻപ്, 18 വയസ്സിൽ, 155 കിലോ ഭാരമുണ്ടായിരുന്ന രാജി ഘൻഗാസ്, വേദനകൾ ഒരു പുഞ്ചിരിക്ക് പിന്നിൽ ഒളിപ്പിച്ചു വെക്കുകയായിരുന്നു. എന്നാൽ ഇന്ന്, 20-ാം വയസ്സിൽ, 67 കിലോ കുറച്ച് 88 കിലോ ഭാരവുമായി നിൽക്കുന്ന അവൾ, ഈ മാറ്റത്തെ തൻ്റെ ‘പുനർജനി’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്‍ഫ്ലുവന്‍സറായ രാജി തൻ്റെ ഈ മാറ്റത്തിൻ്റെ കഥ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. ലളിതമായ വ്യായാമമുറകളും, വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങളും, ഉൾപ്പെടെയുള്ള അവളുടെ പോസ്റ്റുകൾ, യഥാർത്ഥ മാറ്റം ഒരു ദിവസം കൊണ്ട് സംഭവിക്കുന്നതല്ലെന്നും, Read More…

Featured Myth and Reality

പുകവലിച്ചാല്‍ ശരീരഭാരം കുറയുമോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ട ശാസ്ത്രീയ വസ്തുതകൾ

പുകവലി ശരീരഭാരത്തെ സ്വാധീനിക്കുന്നുണ്ടെങ്കിലും, അത് നിങ്ങളെ ഒരു തരത്തിലും ആരോഗ്യവാനാക്കുന്നില്ല. പുകവലി ഭാരം കുറയ്ക്കുമെന്നത് മിഥ്യാധാരണയാണ്. അതിനായി നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ഇതാ. പതിറ്റാണ്ടുകളായി പുകവലിയെ ചുറ്റിപ്പറ്റി നിരവധി കെട്ടുകഥകളുണ്ട്. പുകവലി തടി കുറയ്ക്കാൻ സഹായിക്കുന്നു എന്നതാണ് അതിലൊന്ന്. ഈ മിഥ്യാധാരണ ഒരുപക്ഷേ ഫാഷൻ വ്യവസായമാണ് കൂടുതൽ പ്രചരിപ്പിച്ചത്. പല മോഡലുകളും ശരീരഭാരം നിലനിർത്താൻ വേണ്ടി ധാരാളമായി പുകവലിച്ചിരുന്നതായി പറയപ്പെടുന്നു. പുകവലി ഭാരം കുറയ്ക്കും എന്ന വിശ്വാസം സമൂഹത്തിൽ അത്രയേറെ ആഴത്തിൽ വേരൂന്നിയിട്ടുണ്ട്. ഇന്നും പല പുകവലിക്കാരും Read More…

Health

സ്ത്രീകളില്‍ ശരീരഭാരം കുറയുന്നതിനു പിന്നിലെ കാരണങ്ങള്‍; മരുന്നുകള്‍ മുതല്‍ കാന്‍സര്‍ വരെ

സ്ത്രീകളെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ വളരെ നിസാരമായി കാണാറുള്ള അവസ്ഥയാണ് ശരീരഭാരം കുറയുന്നത്. സ്ത്രീകളില്‍ ശരീരഭാരം കുറയുന്നതിന്റെ കാരണങ്ങള്‍ കൃത്യമായ വൈദ്യപരിശോധനകളിലൂടെ കണ്ടെത്തേണ്ടതുണ്ട്. സ്ത്രീകളില്‍ ശരീരഭാരം കുറയുന്നതിനു പ്രധാനമായും രണ്ടു കാരണങ്ങളുണ്ടാകും. അവയെ ഇന്റണ്‍ഷനല്‍(മനപൂര്‍വമായത്) അല്ലെങ്കില്‍ അണ്‍ഇന്റണ്‍ഷനല്‍(മനപൂര്‍വമല്ലാത്തവ) എന്നിങ്ങനെ തരംതിരിക്കാനാകും. ഡയറ്റിന്റെ ഭാഗമായോ വ്യായാമങ്ങള്‍ മൂലമോ ശരീരഭാരം കുറയുന്ന അവസ്ഥ ഇന്റണ്‍ഷനല്‍ വിഭാഗത്തില്‍പ്പെടുന്നു. എന്നാല്‍ മനപൂര്‍വമല്ലാതെ (അണ്‍ഇന്റണ്‍ഷണല്‍) ശരീരഭാരം കുറയുന്നത് അസുഖങ്ങള്‍ മൂലം ഉണ്ടാകുന്നവയാണ്. പ്രസവശേഷം സ്ത്രീകളില്‍ ശരീരഭാരം കുറയുന്നത് സാധാരണയായി സംഭവിക്കാറുണ്ട്. മനപൂര്‍വമല്ലാതെ ശരീരഭാരം കുറയുന്നത് ഏതെങ്കിലും Read More…