മാതളം എന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. മാതളം ഇരുമ്പിന്റേയും വിറ്റാമിന്‍ സി-യുടേയും കലവറയാണ്. അതിനാലിത് ഹീമോഗ്ലോബിന്‍ ഉത്പാദനത്തെയും ആഗിരണത്തെയും പ്രോത്സാഹിപ്പിക്കുന്നു. സൂര്യനില്‍ നിന്നുള്ള കിരണങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നതിന് മാതളം സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശക്തി വര്‍ധിപ്പിക്കാനും ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും മാതളം സഹായിക്കും. ഒരു മാതളം വീതം ദിവസവും കഴിച്ചാല്‍ ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ച് അറിയാം….. മെച്ചപ്പെട്ട ദഹനം – മാതളത്തിലടങ്ങിയ ഭക്ഷ്യനാരുകള്‍ ദഹനസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തും. ഉദരത്തിന്റെ Read More…
Tag: Weight lose
എങ്ങനെ ശരീരഭാരം കുറയ്ക്കാം!കൊറിയന്‍ താരങ്ങളുടെ ആരോഗ്യരഹസ്യം ഇതോ ?
കൊറിയക്കാരെ ശ്രദ്ധിച്ചിട്ടില്ലേ വണ്ണം തീരെയില്ലാതെ ആരോഗ്യമുള്ള ശരീരമുള്ളവരാണിവര്‍. ചിട്ടയായ ഭക്ഷണം, വ്യായാമം ഇതെല്ലാമാണ് ഇവരുടെ ഫിറ്റ്‌നസിന്റെ രഹസ്യം. കൊറിയയിലെ താരങ്ങള്‍ കാലറി കൂടിയ ഭക്ഷണം ചെറിയ അളവില്‍ മാത്രമാണ് കഴിക്കുക. പ്രോട്ടീന്‍ പച്ചക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു. അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുന്നു. കാലറി കുറഞ്ഞ ഭക്ഷണം ശീലമാക്കുന്നു. കൊറിയയിലെ മിക്ക സെലിബ്രിറ്റികളും രാത്രി 7 മണിക്ക് മുമ്പായി അത്താഴം കഴിക്കും. സാലഡ്, ഗ്രില്‍, സൂപ്പ് തുടങ്ങിയ ലഘുവായ ഭക്ഷണമാണ് കഴിക്കുക. പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ Read More…
മീനിനോട് നോ പറയേണ്ട, മീന്‍ കഴിച്ചും ഭാരം കുറയ്ക്കാനുള്ള വഴിയുണ്ട്
കറിവച്ചും പൊരിച്ചുമൊക്കം മീന്‍ കഴിക്കാനായി താല്‍പര്യമില്ലാത്ത ഏതെങ്കിലും മലയാളി കാണുമോ. എന്നാല്‍ ഈ പറയുന്ന മീന്‍ കഴിച്ച് ആരോഗ്യം നിലനിര്‍ത്താനും ഭാരം കുറയ്ക്കാനുമൊക്കെ സാധിക്കും. അതിനായി മിതമായ അളവില്‍ സമീകൃതാഹാരത്തിനൊപ്പം ഇവ ഉള്‍പ്പെടുത്തണം. മിതമായ അളവില്‍ മത്തി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.100 ഗ്രാമിന് 18 ഗ്രാം പ്രോട്ടീന്‍ മത്തിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. വളരെ കുറച്ച് മാത്രമാണ് ഇതില്‍ കൊഴുപ്പ് അടങ്ങിയിരിക്കുന്നത്. ഇതിലെ അയോഡിന്‍ തൈറോയ്ഡിന്റെ ആരോഗ്യം നിലനിര്‍ത്തുന്നു. സാല്‍മണിലാണെങ്കില്‍ ഒമേഗ Read More…
ഡയറ്റെടുക്കുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ മറക്കേണ്ട..! മറന്നാല്‍ പണി കിട്ടും
ശരീരഭാരം കുറയ്ക്കാനും കൂട്ടാനുമൊക്കെ പല തരത്തിലുള്ള വ്യായാമങ്ങളും ഡയറ്റുമൊക്കെ പിന്തുടരുന്നവരാണ് അധികവും. എന്നാല്‍ അധികം ആളുകളും സ്വന്തം ഇഷ്ടപ്രകാരവും സോഷ്യല്‍ മീഡിയയില്‍ കണ്ടതുവച്ചുമാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. വിദഗ്ധരുടെ നിര്‍ദേശമില്ലാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നേരിടേണ്ടതായി വരുന്നത് ഒരുപക്ഷെ വലിയ വിപത്തുകളായിരിക്കാം. ഡയറ്റ് എടുക്കുമ്പോള്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഒരിക്കലും പ്രഭാത ഭക്ഷണം ഒഴിവാക്കാന്‍ പാടില്ല. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് വിശപ്പ് കൂട്ടാനും മറ്റ് സമയങ്ങളില്‍ അമിതമായി കഴിക്കാനും ഇടയാക്കും. അനാവശ്യമായി സ്‌നാക്‌സ് കഴിക്കുന്നതിലേക്കും ഇത് Read More…
ശരീരഭാരം കുറയ്ക്കണോ? ധൈര്യമായി ജാപ്പനീസ് ഡയറ്റ് പിന്തുടരാം
ശരീരഭാരം കുറയ്ക്കാനായി പല പരീക്ഷണങ്ങളും നടത്താറുണ്ട്. പലപ്പോഴും അതിൽ പരാജയപെടുന്നവരാണ് അധികവും. എന്നാല്‍ ജപ്പാന്‍കാരുടെ പരമ്പരാഗതമായ പല ഭക്ഷണശീലങ്ങളും കൊഴുപ്പ് കുറയ്ക്കാനായി സഹായിക്കുന്നവയാണ്. ജാപ്പനീസ് ഭക്ഷണക്രമവും ജീവതശൈലിയും നമുക്ക് മാതൃകയാക്കാം.ജാപ്പനീസ് ഭക്ഷണശീലങ്ങള്‍ പോഷകസമൃദ്ധവും കുറഞ്ഞ അളവില്‍ സംസ്‌കരിച്ചവയുമാണ്. പുളിപ്പിച്ച ഭക്ഷണങ്ങള്‍ ഗ്രീന്‍ ടീ പോലുള്ളവ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനായി പിന്തുടരുന്ന ജാപ്പനീസ് ഭക്ഷണ രീതികള്‍ അറിയാം. ഹര ഹച്ചി ബു എന്ന ജാപ്പനീസ് തത്വപ്രകാരം പൂര്‍ണ്ണമായി വയറു നിറയ്ക്കുന്നതിന് പകരം 80 ശതമാനം Read More…
കുടവയറുണ്ടോ? ജപ്പാന്‍കാരുടെ ഈ സീക്രിട്ട് വാട്ടര്‍ ഒന്ന് കുടിച്ച് നോക്കൂ, തയാറാക്കേണ്ടത് ഇങ്ങനെ
ജപ്പാന്‍കാരുടെ പ്രത്യേകതയാണ് അവരുടെ ഫിറ്റ്‌നസുള്ള ശരീരം. കുടവയറുള്ള ഒരാളെയും നമുക്ക് അവിടെ കാണാനായി സാധിക്കില്ല. ആരോഗ്യഗുണങ്ങളുള്ള ഒരു സീക്രട്ട് വാട്ടറാണ് അവരുടെ ഫിറ്റ്‌നസിന്റെ രഹസ്യം. ഇഞ്ചിയും നാരങ്ങയും ഉപയോഗിച്ചുണ്ടാക്കുന്ന പാനീയം വയറിലെ കൊഴുപ്പ് കുറയ്ക്കുകയും രക്തസമ്മര്‍ദം നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതിന് പുറമേ ചര്‍മം തിളങ്ങാനും സഹായിക്കുന്നുണ്ട്. ഈ പാനീയത്തിലടങ്ങിയ ഇഞ്ചി കൊഴുപ്പിനെ കുറയ്ക്കുന്നു. ജിഞ്ചെറോള്‍ എന്ന സംയുക്തം ധാരാളം അടങ്ങിയ ഇഞ്ചി ഉപാപചയപ്രവർത്തനം വര്‍ധിപ്പിക്കുന്നു. വയറ്റില്‍ അടിഞ്ഞുകൂടിയ കൊഴുപ്പിനെ കുറയ്ക്കുന്നു. ആന്റിഒക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയ നാരങ്ങവെള്ളവും കൊഴുപ്പിന്റെ Read More…
രാവിലെ ഈ ശീലങ്ങൾ പിന്തുടരാന്‍ റെഡിയാണോ? ശരീരഭാരം കുറയ്ക്കാം, വണ്ണം വയ്ക്കുകയേയില്ല
ശരീരഭാരം നല്ല രീതിയില്‍ നില നിര്‍ത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് ഇന്ന് പലര്‍ക്കും. ചിലരുടെ ശരീരം എപ്പോഴും നല്ല ഫിറ്റായി തന്നെ ആയിരിയ്ക്കും ഉണ്ടായിരിയ്ക്കുക. അവര്‍ അത് അങ്ങനെ തന്നെ നിലനിര്‍ത്താനും ശ്രമിയ്ക്കാറുണ്ട്. മറ്റു പലര്‍ക്കും ഇത് സാധിയ്ക്കാറില്ലെന്ന് തന്നെ പറയാം. എപ്പോഴും ഫിറ്റ് ആയി ഇരിക്കുന്നവര്‍ അവരുടെ ചില ശീലങ്ങള്‍ കൃത്യമായി പിന്‍തുടരുന്നവരാകാം. അവ എന്തൊക്കെയാണെന്ന് നോക്കാം…. * പ്രഭാതഭക്ഷണം ആരോഗ്യകരമാക്കാം – ശരീരഭാരം നിയന്ത്രിക്കുന്നവര്‍ പ്രഭാതഭക്ഷണം ഒഴിവാക്കുകയേയില്ല. രാവിലെ ഉപാപചയനിരക്ക് ഏറ്റവും കൂടുതല്‍ Read More…
ഭാരം കുറയ്ക്കാം, പട്ടാളക്കാരുമായി ബന്ധമില്ലാത്ത മിലിട്ടറി ഡയറ്റിങ്
ഭാരം കുറയ്ക്കാന്‍ എന്ത് മാര്‍ഗ്ഗവും സ്വീകരിക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ മിലിട്ടറി ഡയറ്റിങ് പരീക്ഷിക്കാവുന്നതാണ്. ഈ ഡയറ്റിങ്ങിന് പട്ടാളക്കാരുമായി ബന്ധമില്ല. എന്നാല്‍ പട്ടാളക്കാരുടെ ജീവിതരീതിയുമായി ചില സാദൃശ്യങ്ങളുണ്ടെന്ന് പറയാതെ വയ്യ. പട്ടാളച്ചിട്ടയിലുള്ള കഠിനമായ ഭക്ഷണക്രമീകരണത്തെയാണ് മിലിട്ടറി ഡയറ്റിങ് എന്നു പറയുന്നത്. ചെറിയ കാലയളവു കൊണ്ട് ശരീരത്തിലെ പൊണ്ണത്തടി കുറയ്ക്കുന്നതിനുള്ള പരിശ്രമങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ മാത്രമേ ഈ മിലിട്ടറി ഡയറ്റിങ് നടത്താന്‍ പാടുള്ളൂ. ഏറ്റവും പരിമിതമായ ആഹാരമാണ് ഈ കാലയളവില്‍ കഴിക്കാവൂ. അന്നജം അടങ്ങിയ Read More…
രാത്രിയില്‍ ജ്യൂസിന് പകരം സൂപ്പാണ് സൂപ്പര്‍ !
ഭക്ഷണം നിയന്ത്രിച്ചു ശരീര ഭാരം കുറക്കാം എന്ന് ചിന്തിക്കുന്നവര്‍ രാത്രിയില്‍ ജ്യൂസിന് പകരം സൂപ്പ് എന്ന രീതി പരീക്ഷിക്കാവുന്നതാണ്. തണുപ്പ് കാലത്ത് മികച്ച വിഭവം കൂടിയാണ് സൂപ്പ്. സൂപ്പിലൂടെ ശരീരത്തിന് ആവശ്യമായ പോഷണം ലഭിക്കുന്നു. ഇതാകട്ടെ അമിതഭാര നിയന്ത്രണത്തില്‍ പെട്ടെന്ന് ഫലമുണ്ടാക്കുന്നവയാണ്. സൂപ്പിലെ ജലാംശം നിങ്ങളുടെ വയറിനെ സംതൃപ്തിപ്പെടുത്തും. മറ്റ് ഭക്ഷണ പദാര്‍ഥങ്ങളെ അപേക്ഷിച്ച് കലോറിയില്‍ നിന്ന് കൂടുതല്‍ സംതൃപ്തി ലഭിക്കുന്നത് സൂപ്പ് കഴിക്കുമ്പോള്‍ ആണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സലാഡുകള്‍ കഴിക്കുന്നത് ആരോഗ്യകരമാണ്. എന്നാല്‍ വയറ്റിലെ കുറഞ്ഞ Read More…









