Lifestyle

ബോളിവുഡ്, ടോളിവുഡ് സെലിബ്രിറ്റികള്‍, താജ് ഹോട്ടല്‍ പോലെ വിവാഹവേദി ; ബംഗാളിലെ അംബാനി സ്‌റ്റൈല്‍ വിവാഹം

പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ നിന്നുള്ള ഒരു വ്യവസായി തന്റെ മകള്‍ക്കായി കോടികള്‍ മുടക്കി നടത്തിയ ഒരു വിവാഹം വന്‍ വിവാദമാകുന്നു. ബോളിവുഡ്, ടോളിവുഡ് സെലിബ്രിറ്റികള്‍ ചടങ്ങില്‍ പങ്കെടുത്ത വിവാഹം കോടീശ്വരനായ വ്യവസായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ വിവാഹത്തെ അനുസ്മരിപ്പിക്കുന്നതാണെന്നാണ് വിവരം. ചടങ്ങിന്റെ പണം മുടക്കും അതിന്റെ ഉറവിടത്തെയും ചൊല്ലി വലിയൊരു രാഷ്ട്രീയ തര്‍ക്കം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. 2022ല്‍ പശുക്കടത്ത് കേസില്‍ അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബിര്‍ഭം തലവന്‍ അനുബ്രത മൊണ്ടലിന്റെ അടുത്ത സഹായിയാണ് തുളു Read More…

Oddly News

കല്യാണസദ്യ വിളമ്പാന്‍ വൈകി, നിശ്ചയിച്ചുറപ്പിച്ച കല്യാണം ഉപേക്ഷിച്ച് വരന്‍; മറ്റൊരു വിവാഹം കഴിച്ചു

ഉത്തര്‍പ്രദേശില്‍ ഭക്ഷണം വേണ്ടത്ര കിട്ടിയില്ലെന്ന് ആരോപിച്ച് രോഷാകുലനായ വരന്‍ നിശ്ചയിച്ചുറപ്പിച്ച കല്യാണം ഉപേക്ഷിച്ച് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. വരന്‍ മെഹ്താബ് അതേ രാത്രി തന്നെ മറ്റൊരു ബന്ധുവിനെ വിവാഹം കഴിച്ചതോടെ വധുവിന്റെ വീട്ടുകാര്‍ സ്ത്രീധനമായി 1,60,000 രൂപ വാങ്ങിയതായി കാണിച്ച് പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയില്‍ ആയിരുന്നു വിചിത്രമായ സംഭവം നടന്നത്. ഭക്ഷണം കിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് അന്നു രാത്രി തന്നെ വരന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഹമീദ്പൂര്‍ ഗ്രാമത്തില്‍ ഡിസംബര്‍ 22 Read More…

Celebrity

ജോര്‍ജ്ജീനയുമായി രഹസ്യവിവാഹം കഴിച്ചോ? ക്രിസ്ത്യാനോ റൊണാള്‍ഡോ പറയുന്നതിന്റെ അര്‍ത്ഥമെന്താണ്?

ചാംപ്യന്‍ഫുട്ബോളര്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയും ദീര്‍ഘകാല പങ്കാളി ജോര്‍ജ്ജീന റോഡ്രിഗ്രസും അവരുടെ മക്കളും എല്ലാക്കാലത്തും ആരാധകരുടെ ശ്രദ്ധാകേന്ദ്രമാണ്. സൂപ്പര്‍താരത്തിന്റെ ദീര്‍ഘകാല പങ്കാളി ജോര്‍ജ്ജീന താരത്തിന് നല്‍കുന്ന പിന്തുണയാണ് എല്ലാ ലീഗിലും വമ്പന്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സൂപ്പര്‍താരത്തിന് കഴിയുന്ന പ്രധാന ഘടകവും. നിലവില്‍ സൗദി അറേബ്യയിലുള്ള ദമ്പതികള്‍ ലിവിംഗ് ടുഗദര്‍ വിട്ട് ഔദ്യോഗികമായി വിവാഹിതരായോ എന്ന തരത്തില്‍ ഒരു സംശയത്തിലാണ് പാശ്ചാത്യ മാധ്യമങ്ങള്‍. ക്രിസ്ത്യാനോ റൊണാള്‍ഡോ ജോര്‍ജ്ജീനയെ ‘ഭാര്യ’ എന്ന് വിശേഷിപ്പിക്കുന്നത് പതിവായതോടെ ഇരുവരും രഹസ്യമായി വിവാഹിതരായി എന്നാണ് അഭ്യൂഹങ്ങള്‍. Read More…

Oddly News

വിവാഹരാത്രി വധുവിനോടൊപ്പം ഉറങ്ങിയശേഷം രാവിലെ വരന്‍ സ്ഥലം വിടണം ! വ്യത്യസ്തമായ ആചാരങ്ങള്‍

വധുവിനോടൊപ്പം ഉറങ്ങിയ ശേഷം രാവിലെ വരന്‍ സ്ഥലം വിടണം. ഇങ്ങനെയൊരു രീതിയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ ? ചൈനയിലെ സിച്ചുവാന്‍, യുന്നാന്‍ പ്രവിശ്യയിലെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ലുഗു ലേക്കിലെ മോസോ എന്ന സമൂഹത്തിലാണ് ഈ വ്യത്യസ്ത ആചാരം നിലനില്‍ക്കുന്നത്. ലോകത്തിന്റെ മറ്റെങ്ങും കാണാത്ത ഇവിടുത്തെ ആചാരങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കൗമാരപ്രായം എത്തുമ്പോള്‍ മോസോ പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ കാമുകന്മാരെ തിരഞ്ഞെടുക്കാം. എത്ര കാമുകന്മാരെ വേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും മോസോ പെണ്‍കുട്ടികള്‍ക്ക് ഉണ്ട്. വിവാഹസമയത്ത് വധുവിന്റെ വീട്ടില്‍ നിന്ന് Read More…

Movie News

പ്രണയ സാഫല്യം; നടി കീർത്തി സുരേഷ് വിവാഹിതയായി, വരന്‍ ആന്റണി തട്ടില്‍

തെന്നിന്ത്യന്‍ നടി കീർത്തി സുരേഷ് വിവാഹിതയായി. ബിസിനസുകാരനായ ആന്‍റണി തട്ടിലാണ് വരൻ. ​ഗോവയില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ചടങ്ങില്‍ അടുത്ത ബന്ധുക്കആരാധകരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്. അടുത്തിടെയാണ് ആന്റണിയുമായുള്ള പ്രണയം കീര്‍ത്തി സുരേഷ് വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടി ഇതേകുറിച്ച് പറഞ്ഞത്. View this post on Instagram A post shared by Keerthy Suresh (@keerthysureshofficial) 15 വര്‍ഷത്തിലേറെയായുള്ള പ്രണയമാണ് പൂവണിയുന്നതെന്ന് ഒന്നിച്ചുള്ള ദീപാവലി ആഘോഷ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കിട്ട് കീര്‍ത്തി Read More…

Featured Oddly News

വരന് സ്ത്രീധനം 2.5 കോടി രൂപ, 75 ലക്ഷത്തിന്റെ കാറും; ഈ വിവാഹം അത്രസാധാരണമല്ല…!

ഇന്ത്യയിലെ സാധാരണ വിവാഹത്തില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ലെന്ന് തോന്നിയേക്കാവുന്ന ഒരു വിവാഹം കൈമാറിയ സമ്പത്തിന്റെ പേരില്‍ ഞെട്ടിക്കുന്നു. വധുവിന്റെയും വരന്റെയും കുടുംബങ്ങള്‍ക്കിടയില്‍ സമ്പത്തും പണവും കൈമാറ്റം ചെയ്യപ്പെട്ട വിവാഹത്തില്‍ വധുവിന്റെ കുടുംബം വരന് നല്‍കിയ സ്ത്രീധനം 2.5 കോടി രൂപയായിരുന്നു. മീററ്റില്‍ നടന്ന ചടങ്ങ് നടത്തിയ മൗലാനയ്ക്ക് നല്‍കിയത് 11 ലക്ഷം രൂപയുടെ സമ്മാനമായിരുന്നു. ഇതു കൂടാതെ കാര്‍ വാങ്ങാനായി ഒരു 75 ലക്ഷം രൂപ കൂടി വരന് നല്‍കുന്നുണ്ടെന്ന് വിവാഹത്തിനെത്തിയ അതിഥികള്‍ തമ്മില്‍ പറയുന്നതും കേള്‍ക്കാനാകും. Read More…

Featured Sports

എന്തുകൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ റാണി മിതാലി രാജ് വിവാഹം കഴിക്കാത്തത് ?

ഇന്ത്യന്‍ ക്രിക്കറ്റിലെ റാണിയെന്നത് പോലെ തന്നെ വിവാഹകമ്പോളത്തില്‍ ഇപ്പോഴും മികച്ച മത്സരാര്‍ത്ഥി തന്നെയാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ മുന്‍ നായികയും സുന്ദരിയും ബുദ്ധിമതിയും പക്വമതിയുമായ മിതാലിരാജെന്ന് ആര്‍ക്കാണ് അറിയാന്‍ കഴിയാത്തത്. പക്ഷേ താരം കളത്തിന് പുറത്തുള്ള ഒരു സുന്ദരക്കുട്ടപ്പന്മാരെയും മൈന്‍ഡ് ചെയ്യാത്തതിനും വിവാഹത്തെക്കുറിച്ച് ചിന്തിക്കാത്തതും എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തി. അടുത്തിടെ ഒരു അഭിമുഖത്തില്‍ താന്‍ എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ താരം വെളിപ്പെടുത്തി. 25-ാം വയസ്സില്‍ ഇന്ത്യന്‍ ടീമിന്റെ നായികയായി ഇരിക്കുമ്പോള്‍ വിവാഹമാലോചിച്ച് വന്ന ഒരാള്‍ കുടുംബം Read More…

Movie News

വിവാഹം ഡിസംബറില്‍ ഗോവയില്‍വച്ച് ; കല്യാണവാര്‍ത്ത സ്ഥിരീകരിച്ച് നടി കീര്‍ത്തീസുരേഷ്

ദീര്‍ഘനാളായുള്ള പ്രണയത്തിന് ശേഷം ബാല്യകാല സുഹൃത്തും കാമുകനുമായ ആന്റണി തട്ടിലുമായുള്ള വിവാഹത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടി കീര്‍ത്തിസുരേഷ് നടത്തിയത് കഴിഞ്ഞയാഴ്ചയാണ്. എന്നാല്‍ ഡിസംബറില്‍ ഗോവയില്‍ വെച്ച് വിവാഹം നടക്കുമെന്ന് സ്ഥിരീകരണം നടത്തിയിരിക്കുകയാണ് നടി. തിരുപ്പതി ക്ഷേത്രദര്‍ശനത്തിന് പിന്നാലെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. ക്രിസ്മസിന് തിയേറ്ററുകളില്‍ എത്താന്‍ പോകുന്ന വരുണ്‍ ധവാന്‍ നായകനായ തന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ബേബി ജോണ്‍’ എന്ന ചിത്രത്തിന് മുന്നോടിയായി നടി തിരുപ്പതി സന്ദര്‍ശിച്ച് ബാലാജി ഭഗവാന്റെ അനുഗ്രഹം തേടി. തിരുപ്പതി ക്ഷേത്രത്തിന് പുറത്ത് Read More…

Featured Oddly News

ഭര്‍ത്താവിന്റെ ആദ്യവിവാഹ ഫോട്ടോയില്‍ 9 വയസ്സുകാരി താനും! അന്തംവിട്ട് 24 കാരി യുവതി

ഇന്തോനേഷ്യയിലെ ബങ്ക ദ്വീപിൽ നിന്നുള്ള 24 കാരിയായ റെനാറ്റ ഫാദിയ തന്റെ ഭർത്താവിന്റെ മുന്‍വിവാഹത്തിന്റെ ആല്‍ബം മറിച്ചുനോക്കുകയായിരുന്നു. ഒരു ഫോട്ടോയില്‍ അവളുടെ കണ്ണുടക്കി. ആ ഫോട്ടോയില്‍ വധൂവരന്മാര്‍ക്കൊപ്പം ഒന്‍പതു വയസ്സുള്ള കുട്ടിയായ താനും. വിവാഹം കഴിച്ച പുരുഷൻ താൻ കുട്ടിയായിരുന്നപ്പോൾ ഒരു വിവാഹത്തിൽ കണ്ടുമുട്ടിയ വരനാണെന്ന് അവള്‍ക്ക് മനസിലായി. ഇതെങ്ങെനെ സംഭവിച്ചു? 2009ലായിരുന്നു അവളുടെ ഭർത്താവിന്റെ മുൻ വിവാഹം. ആ വിവാഹത്തിൽ നിന്നുള്ള ഒരു ഗ്രൂപ്പ് ഫോട്ടോയിലാണ് അന്ന് 9വയസ്സുകാരിയായിരുന്ന തന്നെ യുവതി കണ്ടെത്തിയത്. ആ വിവാഹത്തിൽ Read More…