ബംഗലുരുവിലെ ഐടി മേഖലയില്‍ ജോലി ചെയ്യുക എന്നത് അന്തസ്സും സമ്പത്തും ഉണ്ടാക്കിത്തരുന്ന കാര്യമാണെങ്കിലും അതിലെ ഭീതിദമായ കാര്യം അതിലെ ഏകാന്തതയാണ്. പലപ്പോഴും ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും ജോലിക്കായി എത്തുന്നവരില്‍ അപ്പാര്‍ട്ട്‌മെന്റില്‍ തനിച്ചാവുന്നവര്‍ക്കായിട്ടാണ് ബംഗലുരുവിലെ ഡ്രംസ് കളക്ടീവ് പ്രവര്‍ത്തിക്കുന്നത്. എല്ലാ വാരാന്ത്യത്തിലും ബംഗളൂരു വെയര്‍ഹൗസില്‍ കയ്യില്‍ ഡ്രമ്മുമായി ഒത്തുകൂടുന്നത് 140 അപരിചിതരാണ്. ബംഗലുരുവിലേക്ക് താമസം മാറിയപ്പോള്‍ താന്‍ നേരിട്ട ഏകാന്തതയെ മറികടക്കാന്‍ ഗൗരവ് ഗുപ്ത എന്നയാള്‍ രണ്ട് സുഹൃത്തുക്കളുമായി ചേര്‍ന്ന് തുടങ്ങിയ ബാംഗ്ലൂര്‍ ഡ്രംസ് കളക്ടീവ് തുടങ്ങി. Read More…

