Featured Lifestyle

ഔറസ്‌ സെനറ്റ്‌ ‘ഉപേക്ഷിച്ചു’; മോദിയുടെ കാറില്‍ പുടിന്‍

ന്യൂഡല്‍ഹി: ഔദ്യോഗിക വാഹനമായ ഔറസ്‌ സെനറ്റിനെ ‘ഉപേക്ഷിച്ച്‌’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ടൊയോട്ട ഫോര്‍ച്യൂണറില്‍ യാത്ര ചെയ്‌ത്‌ റഷ്യന്‍ പ്രസിഡന്റ്‌ വ്ലാഡിമിര്‍ പുടിന്‍. ഡല്‍ഹി വിമാനത്താവളത്തില്‍ മോദി നേരിട്ടെത്തി പുടിനെ സ്വീകരിച്ചു. ഇരുവരും ഹസ്‌തദാനം ചെയ്യുകയും പരസ്‌പരം ആലിംഗനം ചെയ്യുകയും ആശംസകള്‍ കൈമാറുകയും ചെയ്‌തു. തുടര്‍ന്നാണ്‌ ഒരേ കാറില്‍ ഇരുവരും പുറത്തേക്കു പോയത്‌. റഷ്യന്‍ പ്രസിഡന്റിന്റെ വാഹനം ആ വാഹനത്തിനു പിന്നാലെ സഞ്ചരിച്ചു. സെപ്‌റ്റംബറില്‍ ചൈനയില്‍ നടന്ന എസ്‌.സി.ഒ. ഉച്ചകോടി വേദിയിലും മോദിയും പുടിനും ഒരേ വാഹനത്തില്‍ Read More…

Lifestyle

ഒരു DNA പോലും കിട്ടരുത്! പുട്ടിനുമായുള്ള ചര്‍ച്ചയ്ക്കുശേഷം കസേരവരെ വൃത്തിയാക്കി കിമ്മിന്റെ സഹായികള്‍- വീഡിയോ

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉങ്ങിന്റെ ഒരു ഡി.എന്‍.എ. പോലും ആര്‍ക്കും ലഭിക്കരുത്! ബെയ്ജിങ്ങിലെത്തിയ ഉത്തര കൊറിയയുടെ സുരക്ഷാ ഭടന്മാര്‍ അതിനുള്ള ജാഗ്രതയിലായിരുന്നു. അദ്ദേഹം സന്ദര്‍ശിച്ച എല്ലാ കേന്ദ്രങ്ങളിലും അതിനുള്ള ജാഗ്രത ഉണ്ടായിരുന്നു. കിം ജോങ് ഉന്‍ സ്പര്‍ശിച്ച എല്ലാ ഫര്‍ണിച്ചറുകളും അവര്‍ വൃത്തിയാക്കി. അദ്ദേഹത്തിന്റെ ഡി.എന്‍.എയുടെ എല്ലാ അവശിഷ്ടങ്ങളും നീക്കം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത് ചെയ്തതെന്നാണു പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്.ബുധനാഴ്ചയായിരുന്നു ഉത്തര കൊറിയന്‍ നേതാവും റഷ്യന്‍ പ്രസിഡന്റും കൂടിക്കാഴ്ച നടത്തിയത്. ബെയ്ജിങ്ങില്‍ നടന്ന Read More…

Oddly News

പുടിന്റെ അംഗരക്ഷകര്‍ ആ സ്യൂട്ട്‌കെയ്‌സ് കൊണ്ടുവന്നതെന്തിന്‌? ശാരീരമാലിന്യങ്ങള്‍ ശേഖരിക്കാന്‍?

അലാസ്‌കയില്‍ റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാദിമിര്‍ പുടിനും യു.എസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപും തമ്മില്‍ നടത്തിയ കൂടിക്കാഴ്‌ചയുടെ വിവരങ്ങളില്‍ കൗതുകങ്ങള്‍ ഏറെ. നാലു വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഇരുനേതാക്കളുടെയും കൂടിക്കാഴ്‌ചയില്‍ റഷ്യ-യുക്രൈനും സംഘര്‍മായിരുന്നു പ്രധാന വിഷയം. ചര്‍ച്ചയില്‍ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ലെങ്കിലും പുടിന്റെ അംഗരക്ഷകര്‍ വാര്‍ത്തകളില്‍ നിറയുകയാണ്‌. ഇവര്‍ ചുമന്നുനടക്കുന്ന സ്യൂട്ട്‌കെയ്‌സ് രഹസ്യങ്ങളുടെ കലവറയാണെന്നാണു വരമൊഴികള്‍. പടിന്‍ വിദേശയാത്ര നടത്തുമ്പോഴെല്ലാം അംഗരക്ഷകര്‍ അദ്ദേഹത്തിന്റെ വിസര്‍ജ്യം ശേഖരിക്കാനുള്ള സ്യൂട്ട്‌കേസ്‌ കൊണ്ടുവരുന്നതായി പല റിപ്പോര്‍ട്ടുകളുമുണ്ട്‌. അദ്ദേഹം അലാസ്‌ക ഉച്ചക്കോടിക്കെത്തിയപ്പോഴും ഇതിനു മാറ്റമുണ്ടായില്ല. പുടിന്റെ വിസര്‍ജ്യം ശേഖരിച്ച്‌ Read More…

Oddly News

‘അയാൾ എന്റെ ജീവിതം നശിപ്പിച്ചു, ലക്ഷങ്ങളെ കൊന്നൊടുക്കി ‘; പുടിനെതിരേ ‘രഹസ്യപുത്രി’

ദശലക്ഷക്കണക്കിനു പേരെ കൊന്നൊടുക്കുകയും തന്റെ ജീവിതം നശിപ്പിക്കുകയും ചെയ്ത ‘ഒരാളെ’പ്പറ്റി തുറന്നുപറഞ്ഞ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ പുത്രിയെന്നു കരുതപ്പെടുന്ന എലിസവെറ്റ ക്രിവോനോഗിഖ്. ഇരുപത്തിരണ്ടുകാരിയായ എലിസവെറ്റ ആരുടെയും പേര് പരാമര്‍ശിച്ചില്ലെങ്കിലും ഉദ്ദേശിച്ചതു പുടിനെത്തന്നെയെന്ന് റഷ്യന്‍ മാധ്യമങ്ങള്‍. സാമൂഹികമാധ്യമമായ ടെലിഗ്രാമിലാണ് എലിസവെറ്റയുടെ വിവാദകുറിപ്പുകള്‍ പരമ്പരയായി പുറത്തുവന്നത്. ലോകത്തിനു മുന്നില്‍ തന്റെ മുഖം ഒരിക്കല്‍ക്കൂടി കാണിക്കാനായത് ആശ്വാസകരമാണെന്ന് ഒരു കുറിപ്പില്‍ എലിസവെറ്റ പറയുന്നു. താനാരാണെന്നും ആരാണ് തന്റെ ജീവിതം തകര്‍ത്തതെന്നും ഇത് തന്നെ ഓര്‍മിപ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു. സ്വകാര്യ ജെറ്റുകള്‍, Read More…

Celebrity

ജിംനാസ്റ്റും ഒളിമ്പ്യനുമായുള്ള അലീനയുമായുള്ള ബന്ധത്തില്‍ പുടിനു 2 മക്കള്‍, റിപ്പോര്‍ട്ട്

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് ഒളിമ്പിക്‌സ് മുന്‍ ജിംനാസ്റ്റിക് താരവുമായി രഹസ്യ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളുണ്ടെന്ന് ‘ഫോബ്‌സാ’ന്റെ റിപ്പോര്‍ട്ട്. മുന്‍ ജിംനാസ്റ്റും ഒളിമ്പ്യനുമായ അലീന കബയേവയുമായാണ് പുടിന്‍ രഹസ്യബന്ധം പുലര്‍ത്തുന്നത്. ഒന്‍പതും അഞ്ചും വയസുള്ള രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. തികച്ചും സ്വകാര്യതയിൽ അതീവ സുരക്ഷയുള്ള ഒരു വസതിയിലാണ് ദമ്പതികളുടെ മക്കൾ വളരുന്നതെന്ന് പോർട്ടൽ അവകാശപ്പെടുന്നു . മറ്റുള്ളവരുടെ ശ്രദ്ധയില്‍നിന്ന് പരമാവധി അകലം പാലിച്ചാണ് ജീവിതം. ‘മാതാപിതാ’ക്കളെ വളരെ അപൂർവമായി മാത്രമേ കാണൂ. സമപ്രായക്കാരായ മറ്റു കുട്ടികളുമായി ഇടപഴകാനും Read More…