Sports

അഡ്‌ലെയ്ഡ് ഓവലില്‍ ഓസ്‌ട്രേലിയയ്ക്ക് പേടി; വിരാട്‌ കോഹ്ലിയുടെ ഭാഗ്യഗ്രൗണ്ട്

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ആരാധകര്‍ ഏറ്റവും ആശങ്കപ്പെട്ടത് സൂപ്പര്‍താരം വിരാട്‌കോഹ്ലിയുടെ ഫോമിനെക്കുറിച്ചായിരുന്നു. പര്യടനത്തിന് എത്തുന്നതിന് തൊട്ടുമുമ്പ് 25 ഇന്നിംഗ്സുകളില്‍ നിന്ന് 20.33 ശരാശരിയില്‍ 488 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. 2024 ടി20 ലോകകപ്പ് ഫൈനലിലെ സുപ്രധാനമായ 76 റണ്‍സ് ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ”രാജാവ്” ഓസ്ട്രേലിയയില്‍ പ്രവേശിച്ചയുടനെ എന്തോ മാറ്റം സംഭവിച്ചു. ഒപ്റ്റസ് സ്റ്റേഡിയത്തിന്റെ പിച്ചില്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന 30-ാം ടെസ്റ്റ് സെഞ്ച്വറി നേടുകയും ചെയ്തു. കോഹ്ലി വീണ്ടും സിംഹമായി ഉയര്‍ന്നതോടെ ഇപ്പോള്‍ ഓസീസിനെതിരേയുള്ള Read More…

Sports

ഓസ്‌ട്രേലിയയില്‍ കാത്തിരിക്കുന്നത് മികച്ച സ്പിന്‍ പിച്ചുകള്‍ ; രോഹിതും വിരാട്‌കോഹ്ലിയും രക്ഷപ്പെടുമോ?

ഇന്ത്യാ-ന്യൂസിലന്റ് ക്രിക്കറ്റ് പരമ്പര ഹോം ബാറ്റ്‌സ്മാന്‍മാര്‍ക്ക് മികച്ചതായിരുന്നില്ല. പ്രതീക്ഷയ്ക്ക് അപ്പുറത്ത് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് സ്വതന്ത്രമായി റണ്‍സ് നേടാനായില്ല. പതിവില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയിലെ സ്പിന്നിംഗ് പിച്ചുകളാണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് കാരണമായത്. ഒരിക്കല്‍ സ്പിന്നിലെ ഏറ്റവും മികച്ച കളിക്കാരായി വിശേഷിപ്പിക്കപ്പെട്ടിരുന്ന നമ്മുടെ ബാറ്റ്സ്മാന്‍മാര്‍ മൂന്ന് വ്യത്യസ്ത ടെസ്റ്റുകളില്‍ ഗ്ലെന്‍ ഫിലിപ്സ്, അജാസ് പട്ടേല്‍, മിച്ചല്‍ സാന്റ്നര്‍ എന്നിവരുടെ ഇരകളായി. വിരാട് കോഹ്ലിയെയും രോഹിത് ശര്‍മ്മയെയും പോലുള്ള വമ്പന്‍ ബാറ്റ്‌സ്മാന്‍മാരാണ് സ്പിന്‍, പാത, ലൈന്‍, ലെങ്ത് എന്നിവ അളക്കാന്‍ കഴിയാതെ Read More…

Sports

വിരാട് കോഹ്ലിക്ക് എന്തുപറ്റി? സ്പിന്നര്‍മാരെ കാണുമ്പോള്‍ മുട്ടുവിറയ്ക്കുന്നു; പ്രത്യേകിച്ചും ഏഷ്യന്‍ പിച്ചുകളില്‍

ലോകോത്തര ബാറ്റ്‌സ്മാനൊക്കെയാണെങ്കിലും അടുത്തുകാലത്ത് വിരാട്‌കോഹ്ലിക്ക് സ്പിന്‍ പലപ്പോഴും കുരുക്കാകുന്നത് പതിവായിട്ടുണ്ട്. 2021 മുതല്‍ നാലു വര്‍ഷമായി സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ വീണുപോകുന്ന കോഹ്ലി ന്യൂസിലന്റിനെതിരേ രണ്ടു ടെസ്റ്റിലും തഥൈവയായി മാറിയിരിക്കുകയാണ്. ന്യൂസിലന്റിനെതിരേ പൂനെയില്‍ നടക്കുന്ന രണ്ടാമത്തെ ടെസ്റ്റിലും കോഹ്ലിസ്പിന്നിന് മുന്നില്‍ പരാജയപ്പെട്ടു. വെറും ഒരു റണ്‍സിന് ന്യൂസിലന്റിന്റെ ഇടംകയ്യന്‍ സ്പിന്നര്‍ മിച്ചല്‍സാന്റ്‌നര്‍ കോഹ്ലിയെ പുറത്താക്കി. ലോ ഫുള്‍ടോസ് ബോള്‍ മിസ് ജഡ്ജ് ചെയ്തായിരുന്നു കോഹ്ലി വീണത്. ബോള്‍ അദ്ദേഹത്തിന്റെ ബാറ്റിന്റെ ഇടയിലൂടെ സ്റ്റംപിലേക്ക് വീണു. അടുത്ത കാലത്ത് സ്പിന്‍ Read More…

Sports

കോഹ്ലി 27,000 റണ്‍സ് നാഴികക്കല്ലിന് തൊട്ടടുത്ത് ; വെറും 58 റണ്‍സു മാത്രം അകലം

സെപ്തംബര്‍ 19 ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോഹ്ലിയിലായിരിക്കും. അതിനൊരു കാരണമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ഒരു റെക്കോഡിന് തൊട്ടടുത്താണ് വിരാട്‌കോഹ്ലിയിപ്പോള്‍ നില്‍ക്കുന്നത്. ലോകകപ്പ് നേട്ടത്തോടെ ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്ന താരത്തെ ഇനി ഏകദിന – ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ മാത്രമാകും ആരാധകര്‍ക്ക് കാണാനാകുക. ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലും കൂടി 80 സെഞ്ച്വറികളുള്ള വിരാട്‌കോഹ്ലി സെഞ്ച്വറികളുടെ Read More…

Celebrity

ഇന്‍സ്റ്റാഗ്രാമില്‍ വിരാട്‌കോഹ്ലി തകര്‍ത്തു ; ബിടിഎസ് താരം കിം ടെഹ്യാങിന്റെ റെക്കാഡ് തകര്‍ത്തു

ബാര്‍ബഡോസില്‍ നടന്ന ടി20 ലോകകപ്പ് 2024 കിരീടം നേടിയ ഇന്ത്യ അവരുടെ 11 വര്‍ഷത്തെ ട്രോഫി വരള്‍ച്ച അവസാനിപ്പിച്ചു. ഇതിഹാസ ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോഹ്ലിയുടെ പ്രകടനം ഇതില്‍ നിര്‍ണ്ണായകമായി. പിന്നാലെ ടി20 ലോകകപ്പ് വിജയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റും റെക്കോര്‍ഡുകള്‍ തകര്‍ക്കുകയാണ്. ബിടിഎസിന്റെ കിം ടെഹ്യാങിനെയാണ് മറികടന്നത്. ഒരു ഏഷ്യക്കാരന്റെ ഏറ്റവും കൂടുതല്‍ ലൈക്ക് ചെയ്ത ഇന്‍സ്റ്റാഗ്രാം പോസ്റ്റിനുള്ള റെക്കോര്‍ഡാണ് അദ്ദേഹം നേടിയത്. ടി20 ലോകകപ്പ് ഫൈനലിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയത്തെക്കുറിച്ചുള്ള ഇന്ത്യന്‍ ബാറ്റിംഗ് Read More…

Sports

ടി20 ലോകകപ്പില്‍ ഇന്ത്യ കപ്പുയര്‍ത്തുമോ? വിരാട്‌കോഹ്ലിയെ കാത്തിരിക്കുന്നത് അനേകം റെക്കോഡുകള്‍

ഇതുവരെ കപ്പില്‍ മുത്തമിടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും യുവതാരങ്ങളെ വരെ കടത്തിവെട്ടിയ വിരാട് കോഹ്ലിയാണ് ഐപിഎല്ലിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍. ഐപിഎല്‍ റെക്കോഡുകള്‍ ഒന്നൊന്നായി തകര്‍ത്തെറിഞ്ഞ കോഹ്ലിയെ കാത്ത് ലോകകപ്പ് ട്വന്റി20 യും ഇരിക്കുന്നു. അമേരിക്കയില്‍ നടക്കുന്ന 2024 ലെ ടി20 ലോകകപ്പില്‍ വിരാട് കോഹ്ലിക്ക് നിരവധി റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ കഴിയും. ടി20 ലോകകപ്പിലെ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടാനുള്ള സാഹചര്യം കോഹ്ലിക്ക് തൊട്ടടുത്താണ്. ടി20 ലോകകപ്പ് ചരിത്രത്തില്‍ 103 ബൗണ്ടറികളോടെ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയ വിരാട് കോഹ്ലി Read More…

Sports

ബാറ്റിംഗ് കരുത്തിനേക്കുറിച്ച് സംശയിച്ചവര്‍ക്ക് മറുപടി ; ഐപിഎല്ലിലെ സൂപ്പര്‍താരം ഒരു വേദിയില്‍ 3000 റണ്‍സ് തികച്ചു

തന്റെ ബാറ്റിംഗ് കരുത്തിനേക്കുറിച്ച് സംശയിച്ചവര്‍ക്ക് ഐപിഎല്ലില്‍ വിരാട്‌കോഹ്ലി പല തവണ മറുപടി പറയുന്നത് ആരാധകര്‍ കണ്ടുകഴിഞ്ഞു. റെക്കോഡുകള്‍ പലതും പേരിലാക്കി മുന്നേറുന്ന വിരാട് കോഹ്ലി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ചരിത്രത്തില്‍ മറ്റൊരു റെക്കോഡ് കൂടി എഴുതിച്ചേര്‍ത്തു. ഒരു വേദിയില്‍ 3000 റണ്‍സ് തികയ്ക്കുന്ന ആദ്യ കളിക്കാരനായി വിരാട് കോലി മാറി. ശനിയാഴ്ച എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ ഐപിഎല്‍ 2024 മത്സരത്തിലാണ് സ്റ്റാര്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ബാറ്റര്‍ ബാറ്റിംഗ് ഈ നേട്ടം Read More…

Featured

ഇത് സോനു, കോഹ്ലി-അനുഷ്‌ക്കാ ദമ്പതികളുടെ ബോഡിഗാര്‍ഡ് ; സുരക്ഷയ്ക്ക് നല്‍കുന്ന ശമ്പളം കേട്ടാല്‍ കണ്ണു തള്ളും…!

ഇന്ത്യയില്‍ ഏറെ ആരാധകരുള്ള ഏതൊരു സെലിബ്രിട്ടി ദമ്പതികളിലും ഏറ്റവും മുന്നിലുള്ളവരാണ് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക്കാശര്‍മ്മയും. ക്രിക്കറ്റിന്റെ കാര്യത്തിലും സിനിമയുടെ കാര്യത്തിലും ആരാധകരെ കൊണ്ടു നിറഞ്ഞിരിക്കുന്ന ഇവരുടെ കുടുംബവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ആരാധകര്‍ക്ക് ഏറെ ആകാംഷാഭരിതമാണ്. ഇന്ത്യയില്‍ മറ്റേതൊരു ദമ്പതികളെക്കാളും ആരാധകര്‍ കൂടുതല്‍ ഉള്ളതിനാല്‍ സുപ്രധാനമായ ഇവരുടെ സുരക്ഷയും കുടുംബത്തിന്റെ സ്വകാര്യതയും പരിപാലിക്കുന്നത്് സോനു എന്ന ബോഡിഗാര്‍ഡാണ്്. പുറത്ത് നിന്നും ഒരു ഇടപെടല്‍ ദമ്പതികളുടെ സ്വകാര്യതയിലേക്ക് ഊളയിട്ട് കയറുന്നില്ല എന്ന് ഇയാള്‍ Read More…

Sports

വിരാട് കോഹ്ലിയുടെ ബാറ്റിംഗ് ടി20 ക്ക് അനുകൂലമാണോ? ഈ കണക്കുകള്‍ കാര്യം പറയും

ടി20 ലോകകപ്പ് തുടങ്ങാന്‍ രണ്ടുമാസം മാത്രം ബാക്കി നില്‍ക്കേ വിരാട്കോഹ്ലി പുറത്തായേക്കുമെന്നാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരം. ഈ ഫോര്‍മാറ്റിന് വിരാട്കോഹ്ലിയുടെ ബാറ്റിംഗ് ശൈലി തീരെ അനുയോജ്യമല്ല എന്നാണ് ബിസിസിഐ യുടെ ന്യായീകരണം. അതുകൊണ്ടു തന്നെ ടീമിലെ തകര്‍പ്പനടിക്കാരായ ഏതാനും കളിക്കാരെ ഉള്‍പ്പെടുത്തി രോഹിത്ശര്‍മ്മയ്ക്ക് കീഴില്‍ അയയ്ക്കാനാണ് പദ്ധതി. സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ് അല്ലെങ്കില്‍ യുവതാരം തിലക് വര്‍മ്മ തുടങ്ങിയവര്‍ ഇന്ത്യന്‍ മധ്യനിരയില്‍ എത്തിയേക്കുമെന്നാണ് പ്രതീക്ഷ. ഈ കളിക്കാരെപ്പോലെ കോഹ്ലി ഒരു പവര്‍ ഹിറ്ററല്ലെന്നും അദ്ദേഹം Read More…