പല്ലേക്കല്ലേ: ഏഷ്യാക്കപ്പിന് തൊട്ടുപിന്നാലെ ലോകകപ്പ് കൂടി വരുന്നതോടെ ഇന്ത്യന്‍ ആരാധകരുടെ മുഴുവന്‍ കണ്ണുകള്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയിലാണ്. ഞായറാഴ്ച ചിരവൈരികളായ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ ഔട്ടിംഗ് മുതല്‍ അടുത്ത രണ്ടര മാസത്തേക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വളരെയധികം ആശ്രയിക്കാന്‍ പോകുന്ന താരമാണ് ഹാര്‍ദിക് പാണ്ഡ്യ. രോഹിതിന്റെ ഡപ്യൂട്ടി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ ഉയര്‍ച്ചയും കൂടി കണക്കിലെടുത്താല്‍ ക്യാപ്റ്റന്റെ അഭാവത്തില്‍ മൂന്ന് തവണ ഇന്ത്യയെ നയിച്ച ഹാര്‍ദിക് തീര്‍ച്ചയായും ഇന്ത്യയുടെ 2023 ദൗത്യത്തിലെ ഏറ്റവും Read More…