പഞ്ചാബിൽ നിന്നുള്ള ഒരു വിനോദസഞ്ചാരി തൻ്റെ കേരള സന്ദർശന ദൃശ്യങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഇതിൽ കാസർഗോഡ് റെയിൽവേ സ്റ്റേഷൻ്റെ ശുചിത്വമാണ് അദ്ദേഹത്തിന്റെ ശ്രദ്ധ പ്രധാനമായും ആകർഷിച്ചത്. തന്റെ യാത്രയ്ക്കിടയിലുള്ള വീഡിയോയിൽ, റെയിൽവേ സ്റ്റേഷൻ ചുറ്റിക്കാണുന്ന ഇയാൾ അവിടുത്തെ പരിസരം എത്രത്തോളം വൃത്തിയുള്ളതും കൃത്യമായി പരിപാലിക്കപ്പെടുന്നതുമാണെന്ന് കണ്ട് ആശ്ചര്യം പ്രകടിപ്പിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ കാണുന്ന സൗകര്യങ്ങളോട് ഇതിനെ ഉപമിച്ച അദ്ദേഹം, ഇന്ത്യയിൽ ഒരിടത്തും ഇത്രയും വൃത്തിയുള്ള ഒരു റെയിൽവേ സ്റ്റേഷൻ താൻ കണ്ടിട്ടില്ലെന്ന് പറഞ്ഞു. Read More…
Tag: ViralVideo
പകൽ വെളിച്ചം മാഞ്ഞു, പൂർണ്ണ സൂര്യഗ്രഹണത്തിൽ ഇരുട്ടിലായി സ്പെയിനും ഐസ്‌ലൻഡും; വിസ്മയിപ്പിച്ച് വീഡിയോ!
യൂറോപ്പിൽ ബുധനാഴ്ച അപൂർവ്വവും മനോഹരവുമായ പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമായി. ഐസ്‌ലൻഡിന്റെയും സ്‌പെയിന്റെയും വിവിധ ഭാഗങ്ങളെ കുറച്ചുസമയത്തേക്ക് പൂർണ്ണമായും ഇരുട്ടിലാക്കിയ ഈ ആകാശവിസ്മയം കാണാൻ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ഓഗസ്റ്റ് 12-ന് നടന്ന ഈ ഗ്രഹണം 27 വർഷത്തിന് ശേഷമാണ് യൂറോപ്പിൽ ദൃശ്യമാകുന്നത്. ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ കൃത്യമായി വരുകയും സൂര്യനെ പൂർണ്ണമായി മറയ്ക്കുകയും ചെയ്തതോടെയാണ് പൂർണ്ണ സൂര്യഗ്രഹണം രൂപപ്പെട്ടത്. ഏകദേശം 290 മുതൽ 300 കിലോമീറ്റർ വരെ വീതിയുള്ള പാതയിലൂടെയാണ് ചന്ദ്രന്റെ നിഴൽ കടന്നുപോയത്. ഗ്രഹണം Read More…
‘ലുങ്കി ഡാൻസും’ കോഫിയും കുളിയും; ഷോറൂമിൽ 4 മണിക്കൂർ ആഘോഷിച്ച് 4.71 ലക്ഷത്തിന്റെ ബൈക്കുമായി കള്ളൻ മുങ്ങി! വീഡിയോ
ലക്നൗ: വാരണാസിയിൽ ഇരുചക്രവാഹന ഷോറൂമിൽ അതിക്രമിച്ചുകയറി നാലര മണിക്കൂറോളം ചെലവഴിച്ച കള്ളൻ ഒടുവിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര ബൈക്കുമായി കടന്നുകളഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. യാതൊരു ഭയവുമില്ലാതെയാണ് മോഷ്ടാവ് ഷോറൂമിനുള്ളിൽ പെരുമാറിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. പ്രശസ്തമായ ‘ലുങ്കി ഡാൻസ്’ പാട്ടിനൊപ്പം ഇയാൾ ഷോറൂമിനുള്ളിൽ നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. നാലര മണിക്കൂറോളമാണ് മോഷ്ടാവ് ഷോറൂമിനുള്ളിൽ ചെലവഴിച്ചത്. ഇതിനിടയിൽ ഇയാൾ സ്വയം കോഫിയുണ്ടാക്കി കുടിക്കുകയും അവിടുത്തെ ബാത്ത്റൂമിൽ കയറി കുളിക്കുകയും ചെയ്തു. തുടർന്ന് Read More…
‘നന്ദി ബൈക്ക്’! കൻവാർ യാത്രയിൽ വൈറലായി ശിവഭക്തരുടെ വെറൈറ്റി ബൈക്ക് മോഡിഫിക്കേഷൻ- വീഡിയോ
കാൻവാർ യാത്രയ്ക്കിടെ ഭക്തർ സഞ്ചരിച്ച പ്രത്യേകമായി അലങ്കരിച്ച ഒരു മോട്ടോർ സൈക്കിൾ വലിയ ശ്രദ്ധ നേടുകയാണ്. ശിവന്റെ വാഹനമായ നന്ദിയുടെ രൂപത്തിലേക്ക് മാറ്റിയെടുത്ത മോട്ടോർ സൈക്കിളിലാണ് രണ്ട് ഭക്തർ യാത്ര ചെയ്തത്. ഈ വിചിത്രമായ വാഹനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ വലിയ രീതിയിൽ പ്രചരിക്കുകയും ആളുകൾക്കിടയിൽ ചർച്ചയാവുകയും ചെയ്തു. നന്ദിയുടെ രൂപ സാദൃശ്യം നൽകുന്നതിനായി മോട്ടോർ സൈക്കിളിൽ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് വരുത്തിയത്. വാഹനത്തിന് ചുറ്റും കാളയുടെ ശരീരത്തെ ഓർമ്മിപ്പിക്കുന്ന വെളുത്ത രോമം പോലുള്ള Read More…
റെയിൽവേ പാലത്തിന് അടിയിൽ തൂങ്ങിക്കിടന്ന് ജീവൻപണയം വെച്ചുള്ള അഭ്യാസം! എഐ സൃഷ്ടിയോ അതോ റിയൽ വീഡിയോയോ?
റെയിൽവേ പാലത്തിൽ ഒരു കൂട്ടം യുവാക്കൾ അപകടകരമായ അഭ്യാസങ്ങൾ നടത്തുകയും ചുവര്‍ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് സുരക്ഷയെക്കുറിച്ചും റെയിൽവേ സ്വത്തുക്കൾ നശിപ്പിക്കുന്നതിനെക്കുറിച്ചും ആശങ്ക ഉയർന്നിരിക്കുകയാണ്. യുവാക്കൾ ഏണി ഉപയോഗിച്ച് ഡക്റ്റിലൂടെ പാലത്തിന്റെ അടിഭാഗത്തേക്ക് കയറുന്നത് വീഡിയോയിൽ കാണാം. തുടർന്ന് താഴെ വെള്ളം ഒഴുകുന്ന പാലത്തിന്റെ കൈവരിയിൽ മൂന്ന് പേർ തൂങ്ങിക്കിടക്കുകയാണ്. ഇതിൽ ഒരാൾ കൈവരിയിൽ തൂങ്ങി ആടുകയും മറ്റൊരാൾ പുൾ-അപ്പുകൾ എടുക്കുകയും ചെയ്യുന്നുണ്ട്. വീഡിയോയുടെ അവസാന ഭാഗത്ത് ഒരാൾ പാലത്തിന്റെ ചുമരില്‍ Read More…
‘എന്തൊരു ഭ്രാന്ത്!’: തെരുവുവിളക്കിന്റെ തൂണിൽ കയറി പുൾ- അപ്പുകൾ ചെയ്ത് യുവാവ്; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
കൊൽക്കത്തയിൽ നിന്നുള്ളതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയിൽ, ഒരു യുവാവ് കൂറ്റൻ തൂണിലേക്ക് ഭയമില്ലാതെ കയറുകയും അതിന് മുകളിൽ നിന്ന് അപകടകരമായ വ്യായാമങ്ങൾ ചെയ്യുകയും ചെയ്യുന്നത് കാണാം. ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോ, കാഴ്ചക്കാരിൽ തമാശയ്ക്കും അത്ഭുതത്തിനുമൊപ്പം വലിയ ആശങ്കയ്ക്കും വഴിവെച്ചിട്ടുണ്ട്. യാതൊരുവിധ സുരക്ഷാ ഉപകരണങ്ങളുമില്ലാതെയാണ് യുവാവ് ഈ അഭ്യാസങ്ങൾ കാണിക്കുന്നത്. എന്നാൽ ഇതൊന്നും കാര്യമാക്കാതെ വളരെ ശാന്തനായും ആത്മവിശ്വാസത്തോടെയുമാണ് ഇയാൾ തൂണിന് മുകളിൽ നിൽക്കുന്നത്. താഴെ നിന്ന് മറ്റൊരാൾ ഈ രംഗങ്ങൾ ഫോണിൽ Read More…
പുഴയിൽ നിന്ന് കയറിവന്ന മുതലയ്ക്ക് മുന്നിൽ പൂജ നടത്തുന്ന പൂജാരി! വീഡിയോ വൈറല്‍; ഭക്തർ അമ്പരപ്പിൽ
ഞായറാഴ്ച ഉച്ചതിരിഞ്ഞ് ബീച്ചുപള്ളിയിലെ കൃഷ്ണ നദി പുഷ്കർ ഘട്ടിൽ പ്രത്യക്ഷപ്പെട്ട കൂറ്റൻ മുതല ഭക്തരെയും സന്ദർശകരെയും ഒരുപോലെ അമ്പരപ്പിച്ചു. തിരക്കേറിയ ഘട്ടിലേക്ക് നദിയിൽ നിന്ന് മുതല കയറിവന്നതിനെ തുടർന്ന് ക്ഷേത്ര പൂജാരി അനിൽ ശർമ്മ അതിന് പ്രത്യേക പൂജകൾ ചെയ്തു. അവധി ദിവസങ്ങളായതിനാൽ അഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്താനും അതിനുശേഷം നദീതീരത്ത് സമയം ചെലവഴിക്കാനും വൻ ഭക്തജനത്തിരക്കായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി മുതല ഘട്ടിലേക്ക് കയറിവന്നത്. തുടക്കത്തിൽ ജനങ്ങളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. തുടർന്ന് മുതല സമീപത്തുള്ള Read More…
‘പാലാരിവട്ട’മൊക്കെയെന്ത്? പുത്തന്‍റോഡ് തകർന്ന് കൂറ്റൻ കുഴി! ഏണിയുമായി കുഴിയിലിറങ്ങി എസ്.പി നേതാവിന്റെ മാസ് പ്രതിഷേധം- വീഡിയോ
ഉത്തർപ്രദേശിലെ ആഗ്രയിലുണ്ടായ ഒരു റോഡ് ഇടിഞ്ഞുതാഴൽ നാടകീയമായ രാഷ്ട്രീയ പ്രതിഷേധത്തിന് വഴിമാറി. ഗവണ്മെന്റിന്റെ “വികസനം” എത്രത്തോളമുണ്ടെന്ന് കാണിച്ചുതരാൻ സമാജ്‌വാദി പാർട്ടി നേതാവ് നിതിൻ കോഹ്‌ലി ഒരു മര ഗോവണി ഉപയോഗിച്ച് ഈ വലിയ കുഴിയിലേക്ക് ഇറങ്ങിച്ചെന്നു. ആഗ്രയിലെ കംലാ നഗറിലുള്ള കർമയോഗി കോളനിയിലാണ് സംഭവം നടന്നത്. കനത്ത മഴയെത്തുടർന്ന് പുതുതായി നിർമ്മിച്ച റോഡിന്റെ വലിയൊരു ഭാഗം ഇവിടെ ഇടിഞ്ഞുതാഴുകയായിരുന്നു. കോഹ്‌ലി കുഴിയിലേക്ക് ഇറങ്ങുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. View this post on Instagram A Read More…
‘CJP’ സ്ഥാപകൻ അഭിജിത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? ജ്യോത്സ്യന്റെ പ്രവചന വീഡിയോ വൈറൽ!
NEET പരീക്ഷാ പേപ്പർ ചോർച്ച വിവാദത്തെത്തുടർന്ന് പ്രതിഷേധ പ്രചാരണത്തിന് തുടക്കമിട്ട കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത്ത് ദിപ്കെ പൊതുശ്രദ്ധയിൽ നിലനിൽക്കുകയാണ്. ഒരു സോഷ്യൽ മീഡിയ പ്രസ്ഥാനമായി തുടങ്ങിയ ഈ പ്രചാരണം പെട്ടെന്ന് തന്നെ വലിയൊരു ബഹുജന പ്രതിഷേധമായി മാറുകയും ഒടുവിൽ ഡൽഹിയിലെ ജന്തർ മന്തറിലെ പ്രകടനങ്ങളിൽ കലാശിക്കുകയും ചെയ്തു. ഈ പ്രചാരണം ആരംഭിക്കുന്ന സമയത്ത് ദിപ്കെ ബോസ്റ്റണിൽ താമസിച്ചു ജോലി അന്വേഷിക്കുകയായിരുന്നു. തന്റെ ഓൺലൈൻ പ്രസ്ഥാനത്തിന് ഇത്രയും വലിയ രാജ്യവ്യാപക പിന്തുണ ലഭിക്കുമെന്ന് സ്വപ്നത്തിൽ Read More…









