Oddly News

ബന്ധുക്കളില്ല, യുവാവ് കല്യാണത്തിന് വിളിച്ചത് അപരിചിതരെ ! ആഡംബര കാറുള്‍പ്പെടെ സർപ്രൈസ് സമ്മാനവുമായി അതിഥികള്‍- വീഡിയോ

തന്റെ വിവാഹത്തിന് ഓൺലൈനിലൂടെ അപരിചിതരെ ക്ഷണിച്ച് വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് ഒരു ചൈനീസ് യുവാവ്. പ്രാഥമിക വിദ്യാഭ്യാസ കാലത്ത് തന്നെ അച്ഛൻ മരിക്കുകയും പിന്നീട് അമ്മ മറ്റൊരു വിവാഹം കഴിച്ച് പോകുകയും ചെയ്തതോടെ ജ്യേഷ്ഠനും ഇയാളും മാത്രമാണ് പരസ്പരം തണലായി ജീവിച്ചത്. വലിയ കഷ്ടപ്പാടുകൾക്കിടയിലും കഠിനാധ്വാനം ചെയ്ത് പണം സമ്പാദിച്ച ഇയാൾ താൻ സ്നേഹിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ വിവാഹത്തിൽ പങ്കെടുക്കാൻ ബന്ധുക്കളായി ആരുമില്ലാത്തതിനാൽ ചടങ്ങുകൾ തികച്ചും വിജനമായിപ്പോകുമോ എന്ന് യുവാവ് ഭയന്നു. തുടർന്നാണ് Read More…

Oddly News

17 വർഷത്തെ ദാമ്പത്യം, ഭാര്യയ്ക്ക് കാമുകനൊപ്പം ജീവിക്കണം, വിവാഹം കഴിച്ചുനൽകി ഭർത്താവ്, “അവൾ അവന്റെ കൂടെ ജീവിക്കട്ടെ!”

ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ നടന്ന വ്യത്യസ്തമായ ഒരു ത്രികോണപ്രണയ കഥയിൽ, 17 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഒരാൾ തന്റെ ഭാര്യയെ അവളുടെ കാമുകന് വിവാഹം ചെയ്തു നൽകി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ഭാര്യയുടെ തീരുമാനത്തിന് ഭർത്താവ് സമ്മതം മൂളുകയും, ഇരുവരും പരസ്പരം മാലകൾ അണിഞ്ഞതിന് ശേഷം അയാൾ സ്വന്തം കൈകൊണ്ട് അവരെ യാത്രയാക്കുകയും ചെയ്തു. മിശ്രിഖ് സ്വദേശിയായ വിപിൻ ഭാർഗവയുടെ വിവാഹം 2009 മാർച്ച് 12-നാണ് നടന്നത്. ഈ ദമ്പതികൾക്ക് 16-ഉം 14-ഉം Read More…

Lifestyle

101-ാം വയസ്സിലും ഫിറ്റ്! കുടിക്കുന്നത് കോളയും സ്പ്രൈറ്റും, കഴിക്കുന്നത് പന്നിയിറച്ചിയും ഞണ്ടും; ആരോഗ്യവിദഗ്ദ്ധർ ഞെട്ടലിൽ

ദീര്‍ഘായുസ്സിന് പഞ്ചസാര അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണമെന്നാണ് ആരോഗ്യവിദഗ്ധര്‍ സാധാരണ പറയാറുള്ളത്. എന്നാല്‍ ഇതിന് വിപരീതമായി, കോക്കകോളയോടും സ്പ്രൈറ്റിനോടുമുള്ള പ്രിയം കൊണ്ട് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരിക്കുകയാണ് കിഴക്കൻ ചൈനയിലെ 101 വയസ്സുകാരൻ. അദ്ദേഹത്തിന്റെ ഭക്ഷണരീതികളും ശാന്തമായ ദിനചര്യയും നീണ്ട ആയുസ്സും സോഷ്യൽ മീഡിയയിൽ വലിയ കൗതുകമുണർത്തിയിട്ടുണ്ട്. ചൈനയിലെ സെജിയാങ് പ്രവിശ്യയിൽ നിന്നുള്ള ലൂ ഷിസെങ് എന്ന ഈ വയോധികൻ തന്റേതായ രീതിയിലാണ് ആരോഗ്യകരമായ ജീവിതത്തെ കാണുന്നത്. ആളുകൾ കുറഞ്ഞ പഞ്ചസാര അടങ്ങിയ ഭക്ഷണക്രമത്തിലേക്ക് മാറുമ്പോഴും Read More…

Featured Good News

ട്രക്ക് ഡ്രൈവറിൽ നിന്ന് യൂട്യൂബ് താരത്തിലേക്ക്: മില്യൺ കണക്കിന് കാഴ്ചക്കാർ, കോടികളുടെ വരുമാനം, ആർ. രാജേഷിന്റെ വിസ്മയ ജീവിതം!

ജാർഖണ്ഡിലെ ജാംതാറ സ്വദേശിയായ രാജേഷ് രവാനി കുടുംബം പുലർത്താൻ 25 വർഷത്തിലേറെയായി ഇന്ത്യയിലുടനീളം ലോറി ഓടിച്ചിരുന്ന സാധാരണക്കാരനായിരുന്നു. എന്നാൽ ഇന്ന് റോഡരികിൽ ഭക്ഷണം പാകം ചെയ്തിരുന്ന ആ സാധാരണ ഡ്രൈവർ സ്വന്തമായി ‘ഡ്രീം ലക്ഷ്റി ട്രക്ക്’ നിർമ്മിച്ച് ദശലക്ഷക്കണക്കിന് ആളുകളുടെ മനംകവർന്ന രാജ്യത്തെ പ്രമുഖ ഡിജിറ്റൽ ക്രിയേറ്ററാണ്. ഭക്ഷണത്തോടുള്ള വലിയ ഇഷ്ടത്തിൽ നിന്നാണ് രാജേഷിന്റെ ഡിജിറ്റൽ ജീവിതം ആരംഭിക്കുന്നത്. ദീർഘദൂര യാത്രകൾക്കിടയിൽ ഹൈവേയോരങ്ങളിൽ വണ്ടി നിർത്തി മട്ടൺ, ചിക്കൻ, ഫിഷ്, പനീർ വിഭവങ്ങൾ സ്വയം ഉണ്ടാക്കി കഴിക്കുന്നത് Read More…

Good News

56-ാം വയസ്സിൽ അമ്മയ്ക്ക് മാസ്റ്റേഴ്സ് ബിരുദം! മകളുടെ വൈകാരികക്കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ!

തന്റെ 56-ാം വയസ്സിൽ ബിരുദാനന്തര ബിരുദം (മാസ്റ്റേഴ്സ് ഡിഗ്രി) നേടിയ അമ്മയെക്കുറിച്ച് മകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പ് നിരവധി ആളുകളുടെ ഹൃദയം കവരുകയാണ്. വർഷങ്ങൾ നീണ്ട ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും സ്നേഹത്തിന്റെയും കഥയാണ് ഈ കുറിപ്പിലൂടെ മകൾ പങ്കുവെച്ചത്. ദുബായിൽ താമസിക്കുന്ന കണ്ടന്റ് ക്രിയേറ്ററായ നുമയ കരു ആണ് ഇൻസ്റ്റാഗ്രാമിലൂടെ അമ്മയുടെ ബിരുദദാന ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചത്. തന്റെ ജീവിതത്തിൽ ഭൂരിഭാഗം സമയവും മറ്റുള്ളവർക്ക് വേണ്ടിയാണ് അമ്മ മാറ്റിവെച്ചതെന്ന് നുമയ പറയുന്നു. പിതാവിന്റെ വേർപാടിന് ശേഷം Read More…

Oddly News

ഡിഗ്രിയല്ല, പഠിച്ച പണിയാണ് വലുത്! വെറും 20 മിനിറ്റ് ജോലിക്ക് 9,500 രൂപ കൂലി; ഇന്ത്യൻ യുവതിയുടെ വീഡിയോ വൈറൽ

അമേരിക്കയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവതി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയൊരു ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. തങ്ങളുടെ വീടിന്റെ ഗാരേജ് വാതിൽ നന്നാക്കാൻ വന്ന മെക്കാനിക്ക് വെറും 20 മിനിറ്റ് കൊണ്ട് 100 ഡോളർ (ഏകദേശം 9,500 രൂപ) വാങ്ങിയെന്നാണ് അമൃത സിംഗ് എന്ന യുവതി ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കിയത്. മെക്കാനിക്കുമാർ, പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ തുടങ്ങിയ വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് അമേരിക്കയിൽ ഉയർന്ന വരുമാനം നേടാൻ സാധിക്കുമെന്ന യാഥാർത്ഥ്യത്തിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നതെന്ന് അവർ പറയുന്നു. ഉയർന്ന Read More…

Featured Good News

82-ാം വയസ്സിലും 12 മണിക്കൂർ അധ്വാനം, വരുമാനം വെറും 300 രൂപ! സോഷ്യൽ മീഡിയയെ ഈറനണിയിച്ച മുത്തശ്ശന്റെ കഥ- വീഡിയോ

മുംബൈയിലെ പ്രായമായ വഴിയോര കച്ചവടക്കാരന്റെ ഹൃദയസ്പർശിയായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ മറന്നും കുറഞ്ഞ വരുമാനം മാത്രമുള്ളപ്പോഴും, മൻസുഖ് കാക്ക എന്ന 82-കാരൻ ദിവസവും മണിക്കൂറുകളോളമാണ് ഫുട്പാത്തിൽ ഇരുന്ന് വീട്ടിലുണ്ടാക്കിയ പലഹാരങ്ങൾ വിൽക്കുന്നത്. അദ്ദേഹത്തിന്റെ കഠിനാധ്വാനം നിരവധി ആളുകൾക്ക് പ്രചോദനമാകുന്നു. മുംബൈ സ്വദേശിയായ കണ്ടെന്റ് ക്രിയേറ്റർ ആരാധന ചാറ്റർജി പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് ഈ മുത്തശ്ശന്റെ കഥ ലോകമറിഞ്ഞത്. റോഡരികിൽ വളരെ ശാന്തനായി പലഹാരപ്പൊതികൾ അടുക്കിവെക്കുന്ന അദ്ദേഹത്തെ കണ്ടതിനെത്തുടർന്നാണ് ആരാധന അദ്ദേഹത്തോട് സംസാരിച്ച് Read More…