Oddly News

3.85 കോടി രൂപയുടെ അപൂർവ്വ വെളുത്ത പരുന്ത്; അനന്തരവൾക്കായി ലേലത്തിൽ പിടിച്ച് അമ്മാവൻ!

അബുദാബിയിൽ നടന്ന രാജ്യാന്തര പ്രദർശനത്തിൽ (ADIHEX) 2026 അപൂർവയിനത്തിൽപ്പെട്ട വെളുത്ത പരുന്ത് വൻ തുകയ്ക്ക് വിറ്റഴിഞ്ഞത് വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. 1.5 ദശലക്ഷം യു.എ.ഇ ദിർഹത്തിനാണ് (ഏകദേശം 3.85 കോടി ഇന്ത്യൻ രൂപ) ഈ പരുന്ത് ലേലത്തിൽ പോയത്. പരുന്ത് വളർത്തൽ പ്രേമികളും പ്രജനനം നടത്തുന്നവരും കളക്ടർമാരും പങ്കെടുത്ത ലേലത്തിലെ പ്രധാന ആകർഷണം ഈ അപൂർവ പരുന്തായിരുന്നു. യു.എസിലെ മാർക്ക് മോഗ്ലിച്ച് ഫാൽക്കൺ ഫാമിൽ നിന്നുള്ള ‘അൾട്രാ വൈറ്റ് പ്യുവർ ഗൈർ ഗാർമൗഷ’ (Ultra White Pure Read More…

Oddly News

പാവ് ബാജി ഓർഡർ ചെയ്ത യുവാവിന് കിട്ടിയത് ‘ബീഡി കുറ്റി’! സോമാറ്റോ ഭക്ഷണത്തിൽ വൻ അനാസ്ഥ

ബെംഗളൂരുവിൽ ഓൺലൈനായി പാവ് ഭാജി ഓർഡർ ചെയ്തയാള്‍ക്ക് നേരിടേണ്ടി വന്നത് തികച്ചും അപ്രതീക്ഷിതമായ അനുഭവം. ഭക്ഷണം കഴിക്കാനായി പാക്കറ്റ് തുറന്ന പിയാം താഹബിൽഡർ എന്നയാൾ കണ്ടത് പാവ് ഭാജിക്കൊപ്പം ഉള്ളി അരിഞ്ഞു വെച്ചിരിക്കുന്ന ഭാഗത്ത് പകുതി കത്തിച്ചു തീർത്ത ഒരു ബീഡിക്കഷ്ണം കിടക്കുന്നതാണ്. തുടര്‍ന്ന് ആഹാരത്തിന്റെ ചിത്രം പകർത്തി അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. സൊമാറ്റോ വഴിയാണ് ഇയാൾ ഭക്ഷണം ഓർഡർ ചെയ്തത്. സൗജന്യമായി എന്തെങ്കിലും തരുമെന്ന് കരുതിയെങ്കിലും ഇത്തരമൊരു സാധനമല്ല താൻ പ്രതീക്ഷിച്ചതെന്ന് സൊമാറ്റോയെ ടാഗ് Read More…

Hollywood Movie News

നേപ്പാളിലെ പ്രളയം ‘2012’ സിനിമ പ്രവചിച്ചതോ? സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി ഹോളിവുഡ് ചിത്രം!

2026 ഓഗസ്റ്റ് 26-ന് ലാങ്താങ് ലിറുങ്ങിന് സമീപമുണ്ടായ വൻ ഹിമപാതം നേപ്പാളിലെ രസുവ, നുവാകോട്ട് ജില്ലകളിൽ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമായി. ഇതേതുടർന്ന് നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തു. ഗ്രാമങ്ങളും പാലങ്ങളും റോഡുകളും ഒലിച്ചുപോയ ഈ ദുരന്തം ടിബറ്റിലേക്കും ഇന്ത്യയുടെ ചില ഭാഗങ്ങളിലേക്കും പടർന്നു. ഈ ദുരന്തത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ, 2009-ൽ പുറത്തിറങ്ങിയ ‘2012’ എന്ന ഹോളിവുഡ് സിനിമയുമായി ഇതിന് സാമ്യമുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടി. ഹിമാലയൻ പർവ്വതനിരകൾ തകരുന്നതും വെള്ളപ്പൊക്കവുമെല്ലാം കാണിക്കുന്ന ചിത്രത്തിലെ Read More…

Oddly News

കെട്ടിടത്തിന്റെ 12-ാം നിലയില്‍ തെരുവ് നായ കയറിയതങ്ങനെ ? അത്ഭുത രക്ഷപ്പെടൽ- വീഡിയോ വൈറൽ

സോഹ്ന റോഡിലെ സുഭാഷ് ചൗക്കിന് സമീപമുള്ള വിജനമായ ഒരു കെട്ടിടത്തിന്റെ 12-ാം നിലയിലെ മേൽക്കൂരയിൽ അകപ്പെട്ട തെരുവുനായയെ ഫയർഫോഴ്സ് ടീം രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെയാണ് ഈ അപൂർവ്വ സംഭവം ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇത്രയും ഉയരമുള്ള കെട്ടിടത്തിന്റെ മുകളിൽ നായ എങ്ങനെ എത്തിപ്പറ്റി എന്ന കാര്യം നാട്ടുകാരെപ്പോലും അത്ഭുതപ്പെടുത്തി. നായയെ മുകളിൽ കണ്ട വ്യക്തി ഉടൻ തന്നെ 112 എന്ന അടിയന്തര നമ്പറിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. വിവരം ലഭിച്ച് 30 മിനിറ്റിനുള്ളിൽ ഹരിയാന ഫയർ സർവീസും പി.സി.ആർ വാഹനവും Read More…

Crime

‘‘എന്റെ പിള്ളേരേ തടയുന്നോടാ…? നിന്നെക്കൊണ്ട് എന്റെ ഷൂസ് തുടപ്പിക്കും” സുരക്ഷാ ജീവനക്കാരോട് തട്ടിക്കയറി യുവതി- വീഡിയോ

ഗ്രേറ്റർ നോയിഡ വെസ്റ്റിലെ സൊസൈറ്റിയിൽ യുവതി സുരക്ഷാ ജീവനക്കാരുമായി തർക്കിക്കുകയും ആക്രമിക്കാൻ മുതിരുകയും ചെയ്തതായി ആരോപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ബിസ്രഖ് പോലീസ് സ്റ്റേഷൻ പരിധിയിലെ സെഞ്ചുറിയൻ പാർക്ക് ടെറസ് ഹോംസിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. യുവതി ഓൺലൈനിൽ ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കാനെത്തിയ ഡെലിവറി എക്സിക്യൂട്ടീവിനെ സൊസൈറ്റി ഗേറ്റിൽ സുരക്ഷാ ജീവനക്കാർ തടഞ്ഞതാണ് തർക്കത്തിന് തുടക്കമിട്ടതെന്ന് പോലീസ് പറഞ്ഞു. ഡെലിവറി വൈകിയതിൽ പ്രകോപിതയായ യുവതി ഗേറ്റിലെത്തി ജീവനക്കാരുമായി ചോദ്യം ചെയ്യുകയും ഇത് Read More…

Featured Good News

‘ഇതാണ് ജപ്പാൻ!’; നഷ്ടപ്പെട്ട ഒരു ലക്ഷം രൂപ അടങ്ങിയ പേഴ്‌സ് തിരികെ ലഭിച്ചു; ഇന്ത്യൻ യുവതിയുടെ വീഡിയോ വൈറലാകുന്നു

ജാപ്പനീസ് സന്ദർശനത്തിനിടെ പണവും വീടിന്റെ താക്കോലും വിലപിടിപ്പുള്ള മൈക്രോഫോണും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ട ഒരു ഇന്ത്യൻ യുവതിക്ക് അനുഭവപ്പെട്ടത് അവിശ്വസനീയമായ കാര്യങ്ങളാണ്. സാധനങ്ങൾ ഇനി തിരികെ ലഭിക്കില്ലെന്ന് കരുതി പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ എത്തിയ അവർക്ക്, അപരിചിതനായ ആരോ ഒരാൾ അത് നേരത്തെ തന്നെ സ്റ്റേഷനിൽ ഏൽപ്പിച്ച വിവരമാണ് അറിയാൻ കഴിഞ്ഞത്. വാടകയ്‌ക്കെടുത്ത സൈക്കിളിൽ സുഹൃത്തിനൊപ്പം ഒരു റെസ്റ്റോറന്റിൽ എത്തിയപ്പോഴാണ് സോനം മിധ എന്ന യുവതിക്ക് ഈ അനുഭവം ഉണ്ടായത്. റെസ്റ്റോറന്റിൽ കയറുന്നതിന് മുൻപ് സോനം Read More…

Oddly News

16കാരനെ കാണാതായതിൽ ട്വിസ്റ്റ്; 900 കിലോമീറ്റർ ഒറ്റയ്ക്ക് യാത്ര ചെയ്ത് കുട്ടി പോയത് സീരിയലിൽ അഭിനയിക്കാൻ !

അഭിനയമോഹം കാരണം മധ്യപ്രദേശിലെ വീട്ടിൽ നിന്ന് ഇറങ്ങിത്തിരിച്ച പതിനാറുകാരനെ മുംബൈയിലെ ഫിലിം സിറ്റിയിൽ നിന്നും കണ്ടെത്തി. ജനപ്രിയ ടെലിവിഷൻ പരമ്പരയായ ‘താരക് മേത്ത കാ ഊൽട്ടാ ചഷ്മ’യിൽ (TMKOC) അഭിനയിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടി മുംബൈയിലെത്തിയത്. വീട്ടുകാർ കാണാനില്ലെന്ന് പരാതി നൽകിയിരുന്ന കുട്ടിയെ ഗോരേഗാവിലെ ഫിലിം സിറ്റിയിൽ അലഞ്ഞുതിരിയുന്ന അവസ്ഥയിലാണ് പോലീസ് കണ്ടെത്തിയത്. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ മൊബൈൽ പോലീസ് സംഘം കുട്ടിയെ ചോദ്യം ചെയ്യുന്നതിനായി ആരെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. മുംബൈയിൽ നിന്ന് ഏകദേശം 900 Read More…

Oddly News

‘നായയായി മാറാൻ’ ജാപ്പനീസ് കോടീശ്വരൻ 220 കോടി രൂപ ചെലവഴിച്ചോ? സോഷ്യൽ മീഡിയയെ ഞെട്ടിച്ച വീഡിയോയിലെ സത്യമെന്ത്?

ജപ്പാനിൽ നിന്നുള്ള ഒരു യുവാവ് നായയെപ്പോലെയാകാൻ ഭീമമായ തുക ചെലവഴിച്ചെന്ന അവകാശവാദത്തോടെയുള്ള വിചിത്രമായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ജാസോ എന്ന 26 വയസ്സുകാരനായ കോടീശ്വരൻ നായയുടെ രൂപം ലഭിക്കാനായി ഏകദേശം 220 കോടി രൂപ (2.2 ബില്യൺ രൂപ) ചെലവഴിച്ചെന്നാണ് വൈറൽ പോസ്റ്റിൽ പറയുന്നത്. ശസ്ത്രക്രിയകൾക്ക് വിധേയനായ ഈ യുവാവിന് ഇപ്പോൾ നായയുടേതിന് സമാനമായ ശീലങ്ങളും രൂപവുമാണുള്ളതെന്നും പ്രചരിക്കുന്ന വിവരങ്ങളിൽ പറയുന്നു. എന്നാൽ ഈ അവകാശവാദങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ശരീരത്തിലും രൂപത്തിലും മാറ്റം വരുത്താൻ വൻ Read More…

Featured Oddly News

‘ഇത് എപ്പോള്‍ തീരും, ഞങ്ങൾക്ക് കുളിക്കുകയും കഴിക്കുകയും വേണം’; അച്ഛന്റെ ശവസംസ്കാരം മൊബൈലിൽ കണ്ട് മകള്‍, ചടങ്ങിന് 5,100 രൂപ ക്വട്ടേഷൻ!

വയോധികനായ പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തതിനെ തുടർന്ന്, അദ്ദേഹത്തിന്റെ മൂന്ന് പെൺമക്കളും വീഡിയോ കോൾ വഴി അവസാന ചടങ്ങുകൾ കണ്ടതും ആദരാഞ്ജലികൾ അർപ്പിച്ചതും മാധ്യമങ്ങളില്‍ ഇന്നലെ വാര്‍ത്തയായിരുന്നു. വീഡിയോയില്‍ ചടങ്ങുകള്‍ കാണുന്നതിനിടെയാണ് ഒരു മകളുടെ ചോദ്യം, “ഇതിന് ഇനി എത്ര സമയം എടുക്കും? ഞങ്ങൾക്ക് കുളിക്കാനും ഭക്ഷണം കഴിക്കാനും ഉള്ളതാണ്” . വയോജന മന്ദിരത്തിന്റെ ചുമതലക്കാരെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു മകളുടെ ഈ പ്രതികരണം. മുംബൈയിലെ മുൻ തുണി വ്യാപാരിയായിരുന്ന ശിവചരൺ റാം രത്തൻ ഗുപ്ത കഴിഞ്ഞ Read More…