എടുക്കുന്ന റീലുകള്‍ വൈറലാവാന്‍ വേണ്ടി എന്തു സാഹസവും കാണിക്കാന്‍ മടിയില്ലാതായിരിക്കുന്നു ആളുകള്‍ക്ക്. ഇത്തവണ വൈറല്‍ വീഡിയോയ്ക്കായി റോഡിന് തീയിട്ടിരിക്കുകയാണ് യുവാവ്. ഉത്തര്‍ പ്രദേശിലെ ഫത്തേപൂരിലാണ് സംഭവം. ഷെയ്ഖ് ബിലാല്‍ എന്ന യുവാവാണ് ഹൈവേയില്‍ പെട്രോള്‍ ഒഴിച്ച് 2024 എന്നെഴുതി തീ കൊളുത്തി ഈ സാഹസം കാണിച്ചത്. ആക്ഷന്‍ സിനിമകളില്‍ കാണുന്ന മാതൃകയില്‍ റോഡില്‍ തീ കത്തിച്ച ശേഷം അഭിമാനത്തോടെ അതിന് മുന്നില്‍ തന്റെ ജീപ്പില്‍ ചാരി നില്‍ക്കുന്ന നില്‍ക്കുന്ന യുവാവിന്റെ വിഡിയോ ആണ് വൈറലായിരിക്കുന്നത്. സംഭവം ഓണ്‍ലൈനില്‍ Read More…
Tag: Viral Video
സിംഹത്തെ മടിയിൽവച്ച് ഈ പെൺകുട്ടി കാണിക്കുന്നത് കണ്ടോ? സിംഹം വേറെ മൂഡിലെന്ന് കമന്റ്- വൈറലായി വീഡിയോ
കാട്ടിലെ രാജാവാണ് സിംഹം. പൊതുവേ നമുക്ക് കാട്ടിലെ ഏതു മൃഗത്തെ കണ്ടാലും പേടിയുമാണ്. അത് വലിപ്പം കൊണ്ട് മാത്രമല്ല വന്യമൃഗങ്ങളോടുള്ള മനുഷ്യന്റെ ഉള്ളിലെ ഭയം ആണ് അതിന് കാരണം. മനുഷ്യനോട് വേഗത്തിൽ ഇണങ്ങുന്ന മൃഗങ്ങളാണ് പട്ടിയും പൂച്ചയുമൊക്കെ. അതിനാൽ തന്നെ മിക്ക വീടുകളിലും മനുഷ്യര്‍ക്ക് ഓമനിക്കാന്‍ ഇവ രണ്ടും ഉണ്ടാവും. പട്ടിക്കും പൂച്ചക്കും പകരം ഒരു സിംഹം ആണെങ്കിലോ? സിംഹത്തെ മടിയിൽ ഇരുത്തി താലോലിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? ഇപ്പോഴിതാ സിംഹത്തെ മടിയിൽ ഇരുത്തി താലോലിക്കുകയും കൊഞ്ചിക്കുകയും ചെയ്യുന്ന Read More…
പെട്രോൾ പമ്പിനുള്ളിൽ തീ കായുന്ന ചെറുപ്പക്കാർ: ഒറിജിനലോ എ. ഐ.യോ? വിമർശിച്ച് സൈബറിടം
പെട്രോൾ പമ്പും അതിന്റെ പരിസരവും അതീവശ്രദ്ധ വേണ്ട അപകട സാദ്ധ്യതാ മേഖലയാണ്. പണ്ടൊക്കെ പമ്പിനുള്ളിൽ മൊബൈല്‍ ഫോൺ പോലും അനുവദനീയമായിരുന്നില്ല. കാലം മാറിയതോടെ പണം ഇടപാടുകൾ പലതും ഗൂഗിൾ പേയും ഫോൺ പെയിലുമായി. പിന്നീട് ക്യു ആർ കോഡിന്റെ കാലമായി. ഇതോടെ പമ്പിൽ ഫോൺ അനുവദിച്ചു തുടങ്ങി. തീപിടുത്ത സാദ്ധ്യതയുള്ള ഒരു വസ്തു പോലും പമ്പിനെ പരിസരത്ത് കൂടി പോലും കൊണ്ടുപോകാൻ സാധിക്കില്ല. അങ്ങനെ ചെയ്യുകയും അരുത്. എന്നാല്‍ മുന്‍കരുതലുകളെ വെല്ലുവിളിച്ച് ഒരു വീഡിയോ ആണ് സോഷ്യൽ Read More…
റോഡിൽ പെൺകുട്ടികളുടെ പൊരിഞ്ഞ തല്ല്, ടോപ്പ് വലിച്ചൂരാന്‍ ശ്രമം: നോക്കിനിന്ന് ആൺകുട്ടികൾ: എന്തൂട്ട് ചെക്കന്മാരാണിത്?
ആൺകുട്ടികൾ തമ്മിൽ തെരുവിൽ തല്ലു കൂടുന്നത് നമ്മൾ കേട്ടിട്ടുണ്ട്. കേൾക്കുക മാത്രമല്ല കാണുകയും ചെയ്തിട്ടുണ്ട്. എന്നാൽ പെണ്ണുങ്ങൾ തമ്മിൽ പൊരിഞ്ഞ യുദ്ധം നടക്കുന്നത് കണ്ടാൽ എങ്ങനെ ഇരിക്കും. യുദ്ധഭൂമിയിലെ യുദ്ധം അല്ല ഇത്. കോളേജ് ക്യാമ്പസിന്റെ വളപ്പിനുള്ളിൽ രണ്ടു പെൺകുട്ടികൾ തമ്മിൽ തല്ലുമാല നടത്തിയ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഗ്രേറ്റർ നോയിഡയിലെ ഗ്രേറ്റർ നോയിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് (ജിഎൻഐഎം) കോളേജിൽ നടന്ന സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് ഇത്. പിങ്ക് ഹുടിയും നീല ജീൻസും ധരിച്ച Read More…
കുട്ടി താരത്തിന്റെ വൈറൽ ഡാൻസ്: മാധുരി ദീക്ഷിത് ആണോ എന്ന് സോഷ്യൽ മീഡിയ
കുട്ടികൾ എന്ത് ചെയ്താലും അത് കാണാൻ ഒരു കൗതുകമാണ്. പ്രത്യേകിച്ച് അവർ നൃത്തം ചെയ്യുന്നത് കാണാൻ. കുട്ടികളുടെ ധാരാളം നൃത്ത വീഡിയോകൾ വീഡിയോ സോഷ്യൽ മീഡിയയിൽ ഇന്ന് പ്രചാരത്തിലുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പോപ്പുലറായ ഒരു വ്യക്തിയാണ് ബർക്ക അരോറ എന്ന കൊച്ചു മിടുക്കി. അസാധ്യമായ മെയ് വഴക്കം കൊണ്ടും ചടുലമായ ചുവടുകൾ കൊണ്ടും ബർക്ക ആരോറക്ക് ആളുകളുടെ മനസും സ്നേഹവും വേഗം കീഴ്പ്പെടുത്താൻ കഴിഞ്ഞു. ഇപ്പോൾ ഇതാ ദീപിക പതുക്കോണും ഷാഹിദ് കപൂറും തകർത്തഭിനയിച്ച ചിത്രമായ പത്മാവതിലെ Read More…
വിശ്രമ വേളകളെ ആനന്ദകരമാക്കി ഡെലിവറി ബോയ് : എങ്ങനെയെന്നറിയണ്ടേ?
ഫുഡ് ഡെലിവറി ചെയ്യുന്ന ആളുകളുടെ പലതരത്തിലുള്ള വീഡിയോ ദിവസേന സമൂഹമാധ്യമങ്ങള്‍ വൈറല്‍ ആണ്. അത്തരത്തില്‍ കൗതുകം ഉണര്‍ത്തുന്നതും കണ്ണുകളും കാതുകള്‍ക്കും രസകരവുമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ചൈനയിലെ ഏറ്റവും വലിയ ഫുഡ് ഡെലിവറി കമ്പനിയായ മെയ്തുവാനില്‍ ഡെലിവറി ഏജന്റ് ആയി ജോലി ചെയുന്ന 30-കാരനായ ഷാവോ യുവെ എന്ന യുവാവാണ് വിഡിയോയിലെ താരം. നാല് വര്‍ഷമായി ഇയാള്‍ ഇവിടെ ജോലി ചെയ്യുന്നു. ഭക്ഷണം ഡെലിവറി ചെയ്തു കഴിഞ്ഞുള്ള വിശ്രമ വേളകളില്‍ ഷാവോ Read More…
സോഷ്യല്‍മീഡിയയില്‍ ശ്രദ്ധകിട്ടാന്‍ കത്തിച്ചത് നോട്ടുകെട്ടുകള്‍…! ഇന്‍ഫ്ളുവെന്‍സറെ നെറ്റിസണ്‍മാര്‍ എയറില്‍ നിര്‍ത്തി…!
ശ്രദ്ധനേടാന്‍ നോട്ടുകെട്ടുകള്‍ കത്തിച്ച സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സറെ നെറ്റിസണ്‍മാര്‍ എയറില്‍ നിര്‍ത്തി. യുണൈറ്റഡ് സ്റ്റേറ്റ്സ് ആസ്ഥാനമായുള്ള ഒരു സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവെന്‍സറാണ് കെട്ടുകണക്കിന് ഡോളറുകള്‍ നെരിപ്പോടിലേക്ക് ഇടുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വൈറലായ വീഡിയോ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ പ്രകോപനം സൃഷ്ടിച്ചു. ഫെഡോര്‍ ബല്‍വനോവിച്ച് എന്നയാള്‍ പങ്കുവെച്ച ക്ലിപ്പില്‍ കറുത്ത വസ്ത്രം ധരിച്ച് ഒരാള്‍ നെരിപ്പോടിലേക്ക് പണക്കെട്ടുകള്‍ എറിയുന്നതാണ് ദൃശ്യം. ‘ഞാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ ഭാഗ്യം നേരുന്നു’ എന്ന അടിക്കുറിപ്പോടെ ബല്‍വനോവിച്ച് ഒരാഴ്ച മുമ്പ് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ആയിരുന്നു ഇത്. Read More…
എന്റെ അഭിനയം മോശമായെങ്കില്‍ ക്ഷമിക്കണം; നയന്‍സ് ധനുഷിനോട് ക്ഷമ പറയുന്ന പഴയ വീഡിയോ വൈറലാകുന്നു
നാനും റൗഡിതാന്‍ സിനിമയുടെ ക്ലിപ്പിംഗ് ബയോപിക് ഡോക്യുമെന്ററിക്കായി ഉപയോഗിച്ചിന്റെ പേരില്‍ നടന്‍ ധനുഷും നടി നയന്‍താരയും തമ്മിലുള്ള വാഗ്വാദങ്ങളും വാദപ്രതിവാദങ്ങളുമാണ് ഇപ്പോള്‍ കോളിവുഡ് ഇന്‍ഡസ്ട്രിയിലെ പ്രധാന വര്‍ത്തമാനം. നവംബര്‍ 18 ന് സ്ട്രീം ചെയ്തിട്ടുള്ള നെറ്റഫ്‌ളിക്‌സ്‌ഡോക്യു-ഡ്രാമ, ‘നയന്‍താര: ബിയോണ്ട് ദി ഫെയറിടെയില്‍’ അധികൃതരോട് 10 കോടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരേ നയന്‍സ് നടന് എഴുതിയ തുറന്ന കത്തും വൈറലായിരിക്കുകയാണ്. ഈ സംഭവങ്ങളുടെ തുടര്‍ച്ച എന്ന രീതിയില്‍ നടി ധനുഷിനോട് ക്ഷമ ചോദിക്കുന്ന ഒരു പഴയ വീഡിയോ എടുത്തു കൊണ്ടുവന്നിരിക്കുകയാണ് Read More…
പ്രേതം തെരുവുകളില്‍… ഹാലോവീന്‍ മേക്കപ്പില്‍ നാട്ടുകാരെ പേടിപ്പിച്ച് യുവതി
ഡല്‍ഹിക്കാരിയായ സ്ത്രീ തന്റെ ഹാലോവീന്‍ മേക്കപ്പ് ഉപയോഗിച്ച് തെരുവുകളില്‍ കുട്ടികളെയും ആളുകളെയും ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ വൈറലായി. പശ്ചിമ വിഹാറില്‍ നിന്നുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഷൈഫലി നാഗ്പാലാണ് തന്റെ ഹാലോവീന്‍ സ്റ്റണ്ടിന്റെ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് ഇതുവരെ ഏഴ് ദശലക്ഷത്തിലധികം കാഴ്ചകള്‍ ഇന്‍സ്റ്റാഗ്രാമില്‍ നേടി. കൈയില്ലാത്ത വെള്ള വസ്ത്രം ധരിച്ച്, രക്തം അനുകരിക്കാന്‍ ചുവന്ന പെയിന്റ് വിതറി, വിചിത്രമായ കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ധരിച്ച്, നാഗ്പാല്‍ ഭയാനകമായ രൂപത്തില്‍ ഒരു പ്രാദേശിക പാര്‍ക്കിലേക്ക് പോകുന്നതോടെയാണ് ദൃശ്യം Read More…