സോഷ്യൽ മീഡിയയിൽ ആരാധകരെ സമ്പാദിക്കാനും ലൈക്കുകൾ വാരികൂട്ടാനുമായി എന്ത് അഭ്യാസത്തിനും മുതിരുന്ന നിരവധി ആളുകളുണ്ട്. ഇപ്പോഴിതാ ഒരു യുവാവ് വാഷിംഗ് മെഷീനിനുള്ളിൽ വലിയ കല്ല് വയ്ക്കുകയും തുടർന്ന് എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ ആകാംക്ഷയോടെ നോക്കിനിൽക്കുകയും ചെയ്യുന്നതിന്റെ ഒരു വിചിത്രമായ പരീക്ഷണത്തിൻ്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ 2 ദശലക്ഷത്തിലധികം കാണിക്കളെ ആകർഷിച്ചിരിക്കുന്നത്. വീഡിയോ കാണുമ്പോൾ അടുത്തതായി എന്ത് സംഭവിക്കുമെന്നുള്ള ആകാംക്ഷ കാണികളിലും ഉടലെടുക്കുന്നു. വീഡിയോയുടെ തുടക്കത്തിൽ വാഷിംഗ് മെഷീൻ്റെ മുന്നിൽ ഒരു കൂറ്റൻ കല്ല് കയ്യിൽ പിടിച്ച് Read More…
Tag: Viral Video
കിടുക്കി, പൊളിച്ചു! വേദിയിൽ തകർപ്പൻ നൃത്തം കാഴ്ചവെച്ച് കുരുന്ന്: വീഡിയോയില്‍നിന്ന് കണ്ണെടുക്കാനെ തോന്നുന്നില്ലെന്ന് സോഷ്യൽ മീഡിയ
കുഞ്ഞുങ്ങളുടെ വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ സ്കൂളിൽ നടന്ന ഒരു പരിപാടിയിൽഊർജ്ജസ്വലമായ നൃത്തപ്രകടനം നടത്തുന്ന ഒരു കൊച്ച് ആൺകുട്ടിയുടെ വീഡിയോയാണ് നെറ്റിസൺസിന്റെ മനം കവർന്നിരിക്കുന്നത്. കുരുന്നിന്റെ നൃത്ത ചുവടുകളായിരുന്നില്ല മറിച്ച് വേദിയിൽ അവൻ സൃഷ്‌ടിച്ച ആവേശമായിരുന്നു കാണികൾ ഏറ്റെടുത്തത്. ഡാൻസറായ ഈ കുരുന്നിന്റെ സഹോദരി കീതു പങ്കുവെച്ച വീഡിയോ ഇതിനകം ദശലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. ക്ലിപ്പിൽ, ഒരു കൂട്ടം കലാകാരന്മാർക്കിടയിൽ നൃത്തം ചെയ്യുന്ന കൊച്ചുകുട്ടി തന്റെ ചടുലമായ ചുവടുകളും ഊർജ്ജവും കൊണ്ട് കാണികളുടെ ശ്രദ്ധ Read More…
മനോഹരം; വിദ്യാർത്ഥികൾക്ക് ‘ഹൈ-ഫൈവിംഗ് നൽകുന്ന പ്രിൻസിപ്പൽ’; പ്രശംസിച്ച് സോഷ്യൽ മീഡിയ- വീഡിയോ
വിദ്യാർത്ഥികളെ ഹൈ ഫൈവ് നൽകി ആലിംഗനം ചെയ്യുന്ന ഒരു സ്കൂൾ പ്രിൻസിപ്പലിന്റെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിലുടനീളം നെറ്റിസൺസിന്റെ ഹൃദയം കീഴടക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു സ്കൂളിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുന്ന സാക് ബോവർമാസ്റ്റർ, എന്ന അധ്യാപകനാണ് തന്റെ വിദ്യാർത്ഥികൾക്ക് ഊഷ്മളവും സ്വാഗതാർഹവുമായ അന്തരീക്ഷം സൃഷ്ടിച്ചത്. ഇത്തരം പെരുമാറ്റങ്ങൾ എല്ലാ ദിവസവും കുട്ടികൾക്ക് സന്തോഷവും ആവേശവും നൽകുമെന്നും അദ്ദേഹം ഓർപ്പിക്കുന്നു. വൈറലാകുന്ന വീഡിയോയിൽ സാക് ഇടനാഴികളിൽ വെച്ച് വിദ്യാർത്ഥികൾക്ക് ഹൈ ഫൈവ് നൽകുന്നതും വിദ്യാർത്ഥികളുമായി സംവദിക്കുന്നതും കാന്റീനിൽ അവരെ കെട്ടിപ്പിടിക്കുന്നതും Read More…
എന്തൊക്കെ കാണണം! ലിഫ്റ്റിൽ മൂത്രമൊഴിച്ച ശേഷം കാലുകൊണ്ട് തുടച്ച് യുവാവ്, വീഡിയോ വൈറൽ
കാണികളിൽ അസ്വസ്ഥ ഉളവാക്കുന്ന വീഡിയോകൾ പലപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരാൾ ലിഫ്റ്റിൽ മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോ ഇന്റർനെറ്റ് ഉപയോക്താക്കൾക്കിടയിൽ കടുത്ത പ്രകോപനം സൃഷ്ടിച്ചു. യുവാവിന്റെ പെരുമാറ്റത്തിന് കർശന നടപടി സ്വീകരിക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. ലിഫ്റ്റിലേക്ക് കയറുന്ന മനുഷ്യനിൽ നിന്നാണ് വൈറൽ ഫൂട്ടേജ് ആരംഭിക്കുന്നത്. ലിഫ്റ്റിന്റെ വാതിലുകൾ അടഞ്ഞയുടൻ ആ മനുഷ്യൻ ഒരു മൂലയിലേക്ക് നീങ്ങുകയും യാതൊരു മടിയും കൂടാതെ മൂത്രമൊഴിക്കാൻ തുടങ്ങുകയും ചെയ്യുന്നതാണ് വീഡിയോ. ലിഫ്റ്റ് ഇറങ്ങാൻ തുടങ്ങുകയും രണ്ടാം Read More…
ഒരു തക്കാളിക്ക് 1300 രൂപ! പാട്ടു കേട്ട്, മഴവെള്ളം മാത്രം കുടിച്ച്, ശബ്ദമലിനീകരണമില്ലാത്ത ചുറ്റുപാടില്‍ വളര്‍ന്ന വൈറല്‍ തക്കാളി
ഒരു തക്കാളിക്ക് ആയിരത്തിമുന്നൂറ് രൂപയോ? ഈ തീവില കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയാ ലോകം. പക്ഷേ ഇത് വെറും തക്കാളിയല്ല ഈ വൈറല്‍ തക്കാളി. കാരണം ഈ തക്കാളി വളര്‍ന്നത് പാട്ടു കേട്ടും മഴവെള്ളം മാത്രം കുടിച്ചും ശബ്ദമലിനീകരണമില്ലാത്ത ചുറ്റുപാടിലും കൃഷിചെയ്യപ്പെട്ടതുമാണ്. ലോസ് ഏയ്ഞ്ചല്‍സിലെ വ്ലോഗര്‍മാരിലൊപാട്ടു കേട്ടും മഴവെള്ളം മാത്രം കുടിച്ചും ശബ്ദമലിനീകരണമില്ലാത്തരാളാണ് തക്കാളിയുടെ വിവരങ്ങള്‍ ഇന്‍സ്റ്റയില്‍ പങ്കുവച്ചത്. പൂര്‍ണമായും ജൈവ തക്കാളിയാണ് ഇതെന്നും മേല്‍ത്തരമായ കാര്‍ഷിക രീതികളാണ് തക്കാളി വളര്‍ത്തുന്നതിനായി ഉപയോഗിച്ചിട്ടുള്ളതെന്നുമാണ് ഒപ്പമുള്ള കുറിപ്പ് അവകാശപ്പെടുന്നത്. Read More…
ക്ഷീണിച്ചാല്‍ ഒന്നു മയങ്ങാം, കിടക്കയെ കാറാക്കി മാറ്റി യുവാവിന്റെ യാത്ര; 64 ദശലക്ഷം വ്യൂകളുമായി വൈറല്‍ വീഡിയോ
പശ്ചിമ ബംഗാളിലെ തിരക്കേറിയ റോഡിലൂടെ തന്റെ കിടക്കയെ കാറാക്കി മാറ്റി യുവാവിന്റെ യാത്ര. നബാബ് എക്‌കെ എന്ന സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വഴി പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ വൈറലായി മാറിയിട്ടുണ്ട്. ഇതുവരെ 64 ദശലക്ഷത്തിലധികം കാഴ്ചകള്‍ നേടി. മെത്തയും ബെഡ്ഷീറ്റും തലയിണകളുമുള്ള ഒരു പൂര്‍ണ്ണ വലുപ്പമുള്ള കിടക്കയാണ് വിചിത്രമായ വാഹനത്തില്‍ ഉണ്ടായിരുന്നത്. കട്ടിലിനടിയില്‍ ഘടിപ്പിച്ചിരിക്കുന്ന ചക്രങ്ങള്‍ അതിനെ റോഡിലൂടെ തെന്നിനീങ്ങാന്‍ അനുവദിച്ചു. കിടക്കയുടെ സ്റ്റോറേജ് കമ്പാര്‍ട്ടുമെന്റിനുള്ളില്‍ സുഖമായി ഇരിക്കുന്ന ഡ്രൈവര്‍, സ്റ്റിയറിംഗ് വീല്‍ ഉപയോഗിച്ച് വാഹനം പ്രവര്‍ത്തിപ്പിച്ചു. Read More…
മോഷണശ്രമം തടഞ്ഞ യുവതിയെ ആക്രമിച്ച് മോഷ്ടാവ്: ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
മോഷണശ്രമത്തെ അതിധീരതയോടെ എതിർത്ത യുവതിയെ മക്കളുടെ മുന്നിൽവെച്ച് ആക്രമിക്കുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കടുത്ത രോഷം സൃഷ്ടിച്ചിരിക്കുന്നത്. ഒരു പബ്ലിക് സ്റ്റെയർകേസ് നടന്നു കയറുന്നതിനിടയിലാണ് സംഭവം. കുറ്റം ചെയ്തിട്ടും കുറ്റവാളി നിഷ്പ്രയാസം രക്ഷപെട്ടത് കാഴ്ചക്കാരിൽ കടുത്ത അസ്വസ്ഥത ഉളവാക്കിയിരിക്കുകയാണ്. വൈറൽ വീഡിയോയുടെ തുടക്കത്തിൽ നീല ജാക്കറ്റ് ധരിച്ച ഒരു മനുഷ്യൻ, ഒരു ഫോൺ കോളിൽ മുഴുകി, രണ്ട് ബാഗുകളുമായി കോണിപ്പടികൾ നടന്നു കയറുന്നതാണ് കാണുന്നത്. ഈ സമയം ഇയാൾക്ക് പിന്നിലായി തവിട്ട് നിറത്തിലുള്ള ജാക്കറ്റ് Read More…
ഉടമ ഫോണിൽ; വളർത്തു നായയെ ആക്രമിച്ച് പുലി: പൂനെയിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
മൃഗങ്ങളുടെ ആവാസ വ്യവസ്ഥയിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റം വർധിച്ചതോടെ വന്യ മൃഗങ്ങൾ തിരിച്ചും പ്രതികരിച്ചു തുടങ്ങി. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പൂനെയിൽ നിന്നും പുറത്തുവന്നത്. ഒരു വീടിനുള്ളിൽ നിന്നും വളർത്തുനായയെ കടിച്ചെടുത്തു പായുന്ന പുള്ളിപുലിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്. @Pune First എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ പുലർച്ചെ ഒരു പുള്ളിപുലി പതിയെ ഒരു വീടിനു മുറ്റത്തേക്ക് നടന്നടുക്കുന്നതാണ് കാണുന്നത്. ഈ സമയം വീടിന്റെ തുറസായ ഭാഗത്ത് വീട്ടുടമ ഒരു കട്ടിലിൽ Read More…
‘ബൈ ദ ബൈ എന്റെ മുതലയ്ക്ക് തീറ്റ കൊടുക്കാൻ സമയമായി’; ഭീമൻ മുതലയെ ഓമനിക്കുന്ന യുവാവ്, കണ്ണ് തള്ളി നെറ്റിസൺസ്
വിചിത്രമെന്ന് തോന്നിക്കുന്ന ഒട്ടനവധി വീഡിയോകൾ സമൂഹ മാധ്യമങ്ങൾ വഴി വൈറലാകാറുണ്ട്. ചിലതൊക്കെ കാണുമ്പോൾ ആളുകൾക്ക് എങ്ങനെ ഇതിനൊക്കെ സാധിക്കുന്നു എന്നുപോലും നാം ചിന്തിച്ചു പോകാറുണ്ട്. ഏതായാലും അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിൽ അമ്പരപ്പ് സൃഷ്ടിക്കുന്നത്. ഒരു ഭീമൻ മുതലക്ക് ഭക്ഷണം നൽകുന്ന യുവാവിന്റെ ദൃശ്യങ്ങളാണിത്. @Nature Is Amazing എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നതുപോലെയാണ് മുതലയ്ക്ക് ഇയാൾ കൈകൊണ്ട് ഭക്ഷണം കൊടുക്കുന്നത്., ഏതായാലും യുവാവ് പരിശീലനം ലഭിച്ച ആളായിരിക്കും എന്നാണ് വീഡിയോ Read More…