നാനും റൗഡിതാന്‍ സിനിമയുടെ ക്ലിപ്പിംഗ് ബയോപിക് ഡോക്യുമെന്ററിക്കായി ഉപയോഗിച്ചിന്റെ പേരില്‍ നടന്‍ ധനുഷും നടി നയന്‍താരയും തമ്മിലുള്ള വാഗ്വാദങ്ങളും വാദപ്രതിവാദങ്ങളുമാണ് ഇപ്പോള്‍ കോളിവുഡ് ഇന്‍ഡസ്ട്രിയിലെ പ്രധാന വര്‍ത്തമാനം. നവംബര്‍ 18 ന് സ്ട്രീം ചെയ്തിട്ടുള്ള നെറ്റഫ്‌ളിക്‌സ്‌ഡോക്യു-ഡ്രാമ, ‘നയന്‍താര: ബിയോണ്ട് ദി ഫെയറിടെയില്‍’ അധികൃതരോട് 10 കോടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരേ നയന്‍സ് നടന് എഴുതിയ തുറന്ന കത്തും വൈറലായിരിക്കുകയാണ്. ഈ സംഭവങ്ങളുടെ തുടര്‍ച്ച എന്ന രീതിയില്‍ നടി ധനുഷിനോട് ക്ഷമ ചോദിക്കുന്ന ഒരു പഴയ വീഡിയോ എടുത്തു കൊണ്ടുവന്നിരിക്കുകയാണ് Read More…
Tag: Viral Video
പ്രേതം തെരുവുകളില്‍… ഹാലോവീന്‍ മേക്കപ്പില്‍ നാട്ടുകാരെ പേടിപ്പിച്ച് യുവതി
ഡല്‍ഹിക്കാരിയായ സ്ത്രീ തന്റെ ഹാലോവീന്‍ മേക്കപ്പ് ഉപയോഗിച്ച് തെരുവുകളില്‍ കുട്ടികളെയും ആളുകളെയും ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ വൈറലായി. പശ്ചിമ വിഹാറില്‍ നിന്നുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഷൈഫലി നാഗ്പാലാണ് തന്റെ ഹാലോവീന്‍ സ്റ്റണ്ടിന്റെ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് ഇതുവരെ ഏഴ് ദശലക്ഷത്തിലധികം കാഴ്ചകള്‍ ഇന്‍സ്റ്റാഗ്രാമില്‍ നേടി. കൈയില്ലാത്ത വെള്ള വസ്ത്രം ധരിച്ച്, രക്തം അനുകരിക്കാന്‍ ചുവന്ന പെയിന്റ് വിതറി, വിചിത്രമായ കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ധരിച്ച്, നാഗ്പാല്‍ ഭയാനകമായ രൂപത്തില്‍ ഒരു പ്രാദേശിക പാര്‍ക്കിലേക്ക് പോകുന്നതോടെയാണ് ദൃശ്യം Read More…
ട്രാഫിക് സിഗ്‌നലില്‍ മിടുക്കനാകാന്‍ നോക്കിയയാളെ വിഡ്ഢിയാക്കിയ സുന്ദരി- വൈറലായ വീഡിയോ
നഗരങ്ങളിലെ ട്രാഫിക്ജാമുകളില്‍ നാം പെടുമ്പോള്‍ കാറിന്റെ ചില്ലു തുടയ്ക്കാം എന്നു പറഞ്ഞ് നമ്മുടെ അനുവാദത്തിനുപോലും കാത്തുനില്‍ക്കാതെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചില്ല് വൃത്തിയാക്കി നമ്മുടെ മുന്നില്‍ കൈ നീട്ടുന്ന അന്യനാട്ടുകാരായ ചില യുവതികളെ പലരും കണ്ടിട്ടുണ്ടാകും. ഗ്രീന്‍ സിഗ്നല്‍ വരുംമുമ്പ് അവര്‍ അടുത്തയാളിലേയ്ക്ക് പോയിരിക്കും. തിരക്കേറിയ ട്രാഫിക് സിഗ്‌നലില്‍ സുന്ദരിയായ ഒരു പാവപ്പെട്ട പെണ്‍കുട്ടിയുടെ മുന്നില്‍ ട്രാഫിക്ജാമില്‍ പെട്ട കാറിലെ ധനികന്‍ മിടുക്കനാകാന്‍ നോക്കുന്നതും തുടര്‍ന്ന് അവള്‍ അവനെ വിഡ്ഢിയാക്കുന്നതുമാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്ന ഒരു വീഡിയോയുടെ ഉള്ളടക്കം. ‘pooja_shree_pareek’ Read More…
ഒറ്റമുറി വീട്ടില്‍ ഗര്‍ഭിണിയും 6 മക്കളും; പണം ലഭിച്ചാൽ ഭര്‍ത്താവ് കൂടുതൽ കുട്ടികളെ നല്‍കും; സമൂഹമാധ്യമങ്ങളിൽ വിമർശനം
കഷ്ടിച്ച് രണ്ടോ മൂന്നോ പേര്‍ക്ക് താമസിയ്ക്കാന്‍ കഴിയുന്ന സ്ഥലത്ത് എട്ടംഗ കുടുംബം കഴിയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് വഴി വെച്ചിരിയ്ക്കുന്നത്. ഒരു വീട്ടമ്മയാണ് ആര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. താനും ഭര്‍ത്താവും ആറ് മക്കളും കഴിയുന്ന മുറിയുടെ വീഡിയോയാണ് ഇവര്‍ പങ്കുവെച്ചത്. എന്നാല്‍ ഇവര്‍ക്ക് യാതൊരു സാമ്പത്തിക പ്രശ്‌നങ്ങളും ഇല്ലാതിരുന്നിട്ടു കൂടിയാണ് ഇത്തരത്തില്‍ ശ്വാസം മുട്ടി ഒരു മുറിയില്‍ താമസിയ്ക്കുന്നതെന്ന് അറിയുമ്പോഴാണ് പലരും ഇവര്‍ക്കെതിരെ കമന്റുമായി എത്തിയത്. ഒറ്റ മുറി വീട് Read More…
യുവത്വമുള്ള ചര്‍മ്മത്തിന് റൊട്ടി മാസ്‌ക്: വൈറല്‍ വിഡിയോ അവകാശപ്പെടന്നത് ശരിയാണോ?
മുഖത്തിന്റെ ചുളിവുകള്‍ മാറ്റാനും ചര്‍മ്മത്തിന് കൂടുതല്‍ ചെറുപ്പം തോന്നിക്കാനുമായുള്ള ഒരു പ്രത്യേക റൊട്ടി മാസ്‌കാണ് ഇന്‍സ്റ്റാഗ്രാമില്‍ നിലവില്‍ ട്രെന്‍ഡിങ് ആയികൊണ്ടിരിക്കുന്ന വീഡിയോ. ഫെയ്സ് യോഗ വിദഗ്ധന്‍ മാന്‍സി ഗുലാത്തി പറയുന്നതനുസരിച്ച്, ‘‘ സ്വാഭാവിക ചര്‍മ്മം വേണമെങ്കില്‍, ഗോതമ്പും പാലും ചേർത്ത് കുഴയ്ക്കുക. ഈ മാവ് വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ വൃത്താകൃതിയിൽ രൂപപ്പെടുത്തുക. ഇത് നിങ്ങളുടെ മുഖത്ത് വച്ചശേഷം മാവിന് മുകളിൽ റോസ് വാട്ടർ സ്പ്രേ ചെയ്യുക. ഇത് 5 മിനിറ്റ് മുഖത്ത് വച്ചശേഷ നീക്കം ചെയ്യാം. തീര്‍ച്ചയായും വ്യത്യാസം Read More…
ഇറാനിലെ കാമ്പസിനുള്ളിൽ ബിക്കിനിയില്‍ യുവതി, ഡ്രസ് കോഡ് ലംഘിച്ചതിന് കസ്റ്റഡിയില്‍, വീഡിയോയ്ക്ക് പിന്തുണയും വിമർശനവും
സ്ത്രീകളുടെ വസ്ത്രധാരണരീതിയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും കർശനമായ നിയമവ്യവസ്ഥകളുള്ള ഇറാനില്‍ ഒരു യുവതി ബിക്കിനി മാത്രമണിഞ്ഞ് പൊതുസ്ഥലത്ത് കൂടി നടക്കുന്ന വീഡിയോ വെറലാകന്നു. ഇത്തരം വസ്ത്രധാരണത്തിന് ഇറാന്റെ ചരിത്രത്തിലെ ദാരുണമായ സംഭവങ്ങൾ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. “അനുചിതമായ” ഹിജാബ് ധരിച്ചതിന് തടങ്കലിൽ വെച്ചതിനെ തുടർന്ന് 2022 ൽ അമിനി എന്ന യുവതി മരിച്ചു. ഇറാനിലെ യൂണിവേഴ്‌സിറ്റിയിലെ ഒരു യുവതി ബിക്കിനി ധരിച്ച് പൊതുസ്ഥലത്ത് കൂടി നടക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ആളുകള്‍ അത്ഭുതത്തോടെ അവരെ നോക്കുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ ആത്മവിശ്വാസത്തോടെ ഇരിക്കുകയും Read More…
ഇവിടെമാത്രമല്ല അങ്ങ് ലണ്ടനിലുമുണ്ട് റോഡിലെ കരിക്കുവില്‍പ്പന! വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഇളനീർ അഥവാ കരിക്ക് ഇഷ്ടമില്ലാത്തതായി ആരും തന്നെ ഉണ്ടാകില്ല. പ്രത്യേകിച്ചും നല്ല ചൂടുള്ള സായാഹ്നങ്ങളിൽ ഒരു റോഡിലൂടെ നടക്കുമ്പോൾ, ഉന്മേഷദായകമായ ഇളനീർ വിൽക്കുന്ന ഒരു കച്ചവടക്കാരനെ കണ്ടു കഴിഞ്ഞാൽ പിന്നെ ഇതിലും വലിയ ആശ്വാസമില്ല. ഒരു കവിള്‍ കുടിക്കുമ്പോൾ തന്നെ സ്വർഗം കണ്ട അവസ്ഥയായിരിക്കുമല്ലേ. എന്നാൽ നമ്മുടെ ഇന്ത്യയിൽ മാത്രമല്ല ഇളനീരിന് ആഗോള തലത്തിലും നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ ലണ്ടനിലെ തെരുവുകളിൽ ഒരു കച്ചവടക്കാരൻ ഈ രുചികരമായ കരിക്ക് വിൽക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. Read More…
സ്കൂട്ടർ ഓടിക്കുന്നത് യൂണിഫോം ധരിച്ച സ്കൂൾ കുട്ടി, സൈബര്‍ലോകത്ത് വിമര്‍ശനത്തിന്റെ പെരുമഴ
പ്രായപൂര്‍ത്തിയാക്കാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്നത് നിയമ ലംഘനമാണ്. എന്നാല്‍ ഈ നിയമത്തിനെ കാറ്റില്‍ പറത്തിയുള്ള പല വീഡിയോകളും നമ്മള്‍ കാണാറുണ്ട് . അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും നിറയുന്നത്. സ്‌കൂള്‍ യൂണിഫോമിലുള്ള പെണ്‍കുട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോയിലെ സ്‌കൂട്ടര്‍ റൈഡര്‍. കാണുമ്പോള്‍ തന്നെ കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായില്ല എന്ന് വ്യക്തമാണ്. മുതിര്‍ന്നൊരാളെ പുറകിലിരുത്തിയാണ് യാത്ര.വീഡിയോ പങ്കുവച്ചിരിക്കുന്നത് എക്സ് പ്ലാറ്റ്ഫോമിലാണ്. എവിടെ നിന്നുള്ള ദൃശ്യങ്ങളാണെന്ന് പരാമര്‍ശിച്ചിട്ടില്ല. നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിനാല്‍ പുതിയ വാഹനമാകാനാണ് സാധ്യത. വളരെ Read More…
14-ാംനിലയുടെ മുകളില്‍ ആത്മഹത്യാ ശ്രമം: 21കാരനെ വിദഗ്ദമായി രക്ഷിച്ച് അയല്‍ക്കാര്‍: ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
നോയിഡയില്‍ അപ്പാര്‍ട്‌മെന്റിന്റെ പതിനാലാം നിലയുടെ മുകളില്‍ കയറി താഴേക്ക് ചാടാന്‍ ശ്രമം നടത്തിയ 21 കാരനെ അതിവിദഗ്ധമായി രക്ഷിച്ച് അയല്‍ക്കാര്‍. തിങ്കളാഴ്ചയാണ് നാടകീയ സംഭവങ്ങള്‍ക്ക് അയല്‍ക്കാര്‍ സാക്ഷ്യം വഹിച്ചത്. ആത്മഹത്യ ചെയ്യാനായി ബാല്‍ക്കണിയില്‍ നിന്ന യുവാവിനെ നോയിഡയിലെ സൂപ്പര്‍ടെക് കേപ്ടൗണ്‍ സൊസൈറ്റി നിവാസികളാണ് രക്ഷപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ഇപ്പോള്‍ ചികിത്സയിലാണെന്നും അധികൃതര്‍ വെളിപ്പെടുത്തി. യുവാവ് ബാല്‍ക്കണിയില്‍ തൂങ്ങിക്കിടക്കുന്നത് പരിസരവാസികള്‍ ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രക്ഷാപ്രവര്‍ത്തനത്തിന് മുന്‍പ് സമീപവാസി പകര്‍ത്തിയ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ Read More…