ഫെബ്രുവരി ആദ്യമായിരുന്നു ദളപതി വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ‘തമിഴകവെട്രി കഴകം’ പ്രഖ്യാപിച്ചത്. ‘ഗോട്ടും’ ഒപ്പിട്ട ഒരു സിനിമയും പൂര്‍ത്തിയാക്കിയ ശേഷം മുഴുവന്‍ സമയ രാഷ്ട്രീയക്കാരനാകുമെന്നും അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് സംബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുമ്പായി വിജയ് മറ്റൊരു സിനിമ കൂടി അഭിനയിച്ചേക്കുമെന്നും അത് മിക്കവാറും വെട്രിമാരന്‍ സംവിധാനം ചെയ്‌തേക്കുമെന്നുമാണ് ഏറ്റവും പുതിയ വിവരം. വിജയ്യുടെ അവസാനചിത്രം പ്രതീക്ഷിക്കപ്പെടുന്ന മുന്‍നിര സംവിധായകരില്‍ ഒരാളാണ് വെട്രി മാരന്‍ എന്ന് ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട് Read More…
Tag: vijay
രാഷ്ട്രീയത്തിന് മുമ്പ് വിജയ് ഒരു ചിത്രം കുടി അഭിനയിക്കും ; ദളപതി 69 കാര്‍ത്തിക്ക് സുബ്ബരായനെന്ന് റിപ്പോര്‍ട്ട്
രാഷ്ട്രീയ പ്രവേശം ഔദേ്യാഗികമായി പ്രഖ്യാപിച്ചതോടെ വെങ്കട്ട്പ്രഭുവിന്റെ ചിത്രത്തോടെ തമിഴ് സൂപ്പര്‍താരം വിജയ് സിനിമയ്ക്ക് ഇടവേള നല്‍കുമെന്നായിരുന്നു കേട്ടത്. എന്നാല്‍ രാഷ്ട്രീയ പ്രവേശം നടത്തുന്നതിന് മുമ്പായി വിജയ് യുടെ ഒരു സിനിമ കൂടി വന്നേക്കും. ‘ദളപതി 69’ എന്നാണ് സിനിമയ്ക്ക് തല്‍ക്കാലം ഇട്ടിരിക്കുന്ന പേര്. ഒരു ചിത്രത്തില്‍ കൂടി താന്‍ അഭിനയിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ (ഗോട്ട്) എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്ന നടന്‍ വിജയ് ഇന്ന് Read More…
വിജയ് യുടെ രാഷ്ട്രീയപാര്‍ട്ടിക്ക് പേരായി, തമിഴക മുന്നേറ്റ കഴകം (ടിഎംകെ) പാര്‍ട്ടി
വെങ്കട്പ്രഭുവിന്റെ ഗോട്ടിന് ശേഷം സിനിമയില്‍ നിന്നും അവധിയെടുക്കുന്ന വിജയ് തന്റെ പുതിയ രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്നുമാണ് ഏറ്റവും പുതിയതായി വന്ന വിവരം. ഉടന്‍ തന്നെ റജിസ്റ്റര്‍ ചെയ്‌തേക്കുന്ന പാര്‍ട്ടിയുടെ പേരായി. വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിക്ക് തമിഴക മുന്നേറ്റ കഴകം (ടിഎംകെ) എന്ന് പേരിട്ടേക്കുമെന്നാണ് വിവരം. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയ് തന്റെ പാര്‍ട്ടിയുമായി ഇറങ്ങുമെന്നും കേള്‍ക്കുന്നു. പാര്‍ട്ടിയുടെ പേരും പതാകയും ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും ഫെബ്രുവരി ആദ്യവാരം ഔദ്യോഗികമായി പുറത്തുവിടുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് തിങ്കളാഴ്ച Read More…
ലിയോയെയും ലോകേഷിനെയും വിമര്‍ശിച്ച് വിജയ് യുടെ പിതാവ് ; ചില രംഗങ്ങള്‍ നെഗറ്റീവായി മാറുന്നു
തമിഴിലെ അറിയപ്പെടുന്ന സംവിധായകനാണ് എസ്.എ.ചന്ദ്രശേഖര്‍. അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ താന്‍ സിനിമയെ അഭിനന്ദിക്കാന്‍ ഒരു സംവിധായകനെ വിളിച്ച വിവരം എസ്എ ചന്ദ്രശേഖര്‍ വെളിപ്പെടുത്തി. എന്നാല്‍ താന്‍ സിനിമയുമായി ബന്ധപ്പെട്ട ഒരു നിര്‍ണ്ണായക പോയിന്റ് പറയാന്‍ ആരംഭിച്ചതും സംവിധായകന്‍ ഫോണ്‍ കട്ട് ചെയ്തശേഷം രക്ഷപ്പെട്ടെന്നാണ് വിജയ് യുടെ പിതാവ് പറഞ്ഞത്. പരിപാടിയില്‍ താന്‍ അറിയപ്പെടുന്ന സംവിധായകനെ വിളിച്ചതിന്റെ റെക്കോഡ് ചെയ്ത ഫോണ്‍കോള്‍ കേള്‍പ്പിക്കുകയും ചെയ്തിരുന്നു. ”തമിഴില്‍ സൂപ്പര്‍ഹിറ്റായ ഒരു സിനിമ റിലീസിംഗിന് അഞ്ചുദിവസം മുമ്പ് കാണാന്‍ അവസരം Read More…
വിജയ് അടുത്ത മാസം പാര്‍ട്ടി റജിസ്റ്റര്‍ ചെയ്യും ; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും
ഇളയദളപതി വിജയ് ഈ വര്‍ഷം ഏപ്രിലിലോ മെയ് മാസത്തിലോ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയ് സ്വതന്ത്ര നിലപാട് എടുക്കുമോ അതോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുകയോ ആണോ ചെയ്യുക എന്ന് വ്യക്തമല്ല. ഇപ്പോഴിതാ, വിജയ് ഒരു മാസത്തിനുള്ളില്‍ രാഷ്ട്രീയ പ്രവേശനം നടത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. വിജയ് ആരാധക കൂട്ടായ്മയായ വിജയ് മക്കള്‍ ഇയക്കം അടുത്ത മാസം പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യും, നടന്റെ തുടര്‍ ആലോചനകള്‍ അനുസരിച്ച് നടന്റെ രാഷ്ട്രീയ Read More…
വിജയ് യുടെ ഗാരേജിലേക്ക് 2.3 കോടിയുടെ ബിഎംഡബ്‌ള്യൂ വരുന്നു ; ലിയോയുടെ രണ്ടാം ഭാഗവും ഉണ്ടെന്ന് സൂചനകള്‍
ഇന്ത്യന്‍ വാണിജ്യസിനിമയില്‍ ഏറ്റവും ഗ്യാരന്റിയുള്ള നടനായി മാറിയിട്ടും തന്റെ ലളിത ജീവിതത്തിന്റെ കാര്യത്തിലാണ് വിജയ് സിനിമയ്ക്ക് അപ്പുറത്ത് ആരാധകരില്‍ നിറയുന്നത്. ഭൂമിയില്‍ താരത്തിന് ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള ഒരു ആഡംബര വസ്തുവുണ്ട്. അത് ആധുനിക സൗകര്യങ്ങളോട് കൂടിയ കാറുകളാണ്. മിനി കൂപ്പര്‍ എസ്, ഓഡി എ8 മുതല്‍ റോള്‍സ് റോയ്‌സ് ഗോസ്റ്റ് വരെ ലോകത്തെ ഏറ്റവും വിലയേറിയ അനേകം കാറുകളുള്ള ദളപതി വിജയ് യുടെ ശേഖരത്തിലേക്ക് ഏറ്റും പുതിയതായി എത്തിയിരിക്കുന്ന അതിഥി ‘ബിഎംഡബ്‌ളൂ വിന്റെ ഐ 7 Read More…
ഓസ്ലറില്‍ മമ്മൂട്ടിയുണ്ടെന്ന് പറഞ്ഞപ്പോള്‍ വിജയ് ക്ക് കൗതുകം ; ചെന്നൈയില്‍ സ്‌ക്രീനിംഗ് വെച്ചെന്ന് ജയറാം
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അന്യഭാഷാ സിനിമകളില്‍ തിരക്കിലായ ജയറാമിന്റെ തിരിച്ചുവരവ് കണ്ട സിനിമയാണ് മിഥുന്‍ മാനുവലിന്റെ ഏബ്രഹാം ഓസ്ലര്‍. വിജയചിത്രങ്ങളുമായി വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രത്തിലെ അതിഥി വേഷം ചിത്രത്തിന് ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ചെന്നെയില്‍ ദളപതി വിജയ്ക്ക് വേണ്ടി സിനിമയുടെ ഒരു പ്രത്യേക ഷോ ചെന്നൈയില്‍ ചെയ്യുമെന്ന് ജയറാം. ചെന്നൈയില്‍ ദളപതി വിജയ്യ്ക്കൊപ്പം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ കാര്യം പങ്കുവെച്ചപ്പോഴാണ് ജയറാം ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടി സിനിമയില്‍ Read More…
പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിജയ് ; രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകളെന്ന് ഊഹാപോഹങ്ങള്‍
തമിഴ് സൂപ്പര്‍താരം വിജയ്യുടെ തമിഴ്നാട് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള വ്യാപകമായ ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം വിജയ് തന്റെ പാര്‍ട്ടി ആരംഭിച്ചേക്കുമെന്നും 2026 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നുമാണ് സൂചനകള്‍. ഇതിനിടയില്‍ താരം കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കനത്ത മഴ തമിഴ്നാട്ടിലെ തൂത്തുക്കുടി, നെല്ലൈ എന്നിവിടങ്ങളില്‍ നാശം വിതച്ചിരുന്നു. നിരവധി ജീവിതങ്ങളെ ബാധിച്ച വെള്ളപ്പൊക്കത്തിന് പിന്നാലെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യാനും വിജയ് ഇവിടെ Read More…
വിജയകാന്തിന്റെ അന്ത്യാഞ്ജലിയില്‍ വിജയ്ക്ക് അജ്ഞാതന്റെ ചെരുപ്പേറ്
തമിഴ്‌സിനിമാവേദിയെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തി നടന്‍ വിജയകാന്തിന്റെ മരണത്തില്‍ തമിഴ് സൂപ്പര്‍താരം വിജയ്ക്ക് ചെരുപ്പേറ്. വിജയകാന്തിന്റെ സംസ്‌ക്കാര ചടങ്ങിനിടയില്‍ വിജയകാന്തിന് അന്തിമോപചാരം അര്‍പ്പിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു ഏറ്. വിജയ് യെ ജനക്കൂട്ടത്തിനിടയില്‍ സുരക്ഷാഭടന്മാര്‍ കൊണ്ടുപോകുമ്പോള്‍ നടന്റെ തലയ്ക്ക് പിന്നിലൂടെ ഒരു സ്‌ളിപ്പര്‍ പറന്നുപോകുന്നതും തലയില്‍ കൊള്ളുന്നതിന്റെയും വീഡിയോ എക്‌സില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങളും ആരാധകരുമായി വിജയ് യെ ചുറ്റി ഒരു വന്‍ ജനക്കൂട്ടമാണ് നിന്നിരുന്നത്. ഇതിനിടയിലാണ് അജ്ഞാതന്‍ താരത്തെ ലക്ഷ്യമാക്കി ചെരുപ്പെറിഞ്ഞത്. അതേസമയം ആള്‍ക്കൂട്ടത്തിനിടയില്‍ മറ്റൊരു ആരാധകന്‍ താരത്തെ ചുംബിക്കാന്‍ Read More…





