വിജയ് ആരാധകര്‍ വളരെ ആകാംഷയോടെയാണ് ലോകേഷ് കനകരാജ് ചിത്രം ലിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട സിനിമയുടെ ട്രെയിലര്‍ പോലും യൂട്യൂബില്‍ വന്‍ തരംഗം സൃഷ്ടിക്കുന്നുണ്ട്. ഇതുവരെ സിനിമയുടെ ട്രെയിലര്‍ കണ്ടവരുടെ എണ്ണം 50 ദശലക്ഷം കടന്നിരിക്കുകയാണ്. ട്രെയിലര്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പലമടങ്ങ് വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് വേണം പറയാന്‍.ഇതുവരെ കണ്ടിട്ടില്ലാത്ത ദളപതി വിജയിയെ ട്രെയിലറില്‍ കണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഇതോടെ സിനിമയുടെ പ്രീ ബുക്കിംഗിനായി വന്‍ തിരക്കാണ്. പ്രീ ബുക്കിംഗും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇതുവരെ ലോകമെമ്പാടും പ്രീ-ബുക്കിംഗിലൂടെ Read More…
Tag: vijay
അഞ്ചുവര്‍ഷത്തെ വിലക്കിനുശേഷം മടങ്ങിവരവ് തൃഷയുടെ ശബ്ദമായി; ലോകേഷ് കനകരാജിന് നന്ദി പറഞ്ഞ് പാട്ടുകാരി ചിന്മയി
കാര്യങ്ങള്‍ തുറന്നു പറയുന്നതില്‍ തമിഴിലെ പ്രമുഖ ഗായികയും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ ചിന്മയി ശ്രീപാദ ഒരിക്കലും ഭയപ്പെടുന്ന ആളല്ല. ഈ സ്വഭാവത്തിന്റെ പേരില്‍ താരം പലപ്പോഴും പലരുടേയും അതൃപ്തിയും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. അഞ്ചു വര്‍ഷം മുമ്പ് നടത്തിയ മീ ടൂ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ വിലക്ക് നേരിട്ട താരം ഇളയദളപതി വിജയ് യുടെ ലിയോയിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. അഞ്ചുവര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവ് നടി സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ച ലിയോയില്‍ തന്റെ ശബ്ദം ഉപയോഗിച്ചെന്നും തമിഴിലും തെലുങ്കിലും കന്നഡത്തിലും തൃഷയ്ക്കായി ഡബ്ബ് ചെയ്‌തെന്നും Read More…
വിജയ് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നു ; ‘ദളപതി 69’ താരത്തിന്റെ അവസാന സിനിമ?
സമാനതകളില്ലാത്ത വിജയമാണ് നടന്‍ വിജയ് തമിഴില്‍ നേടിക്കൊണ്ടിരിക്കുന്നത്. അതേസമയം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ താരത്തിന് സിനിമകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്യുന്നുണ്ട്. എന്തൊക്കെയാണെങ്കിലും പുതിയ സിനിമ ലിയോ പുറത്തുവരാനിരിക്കെ ദളപതി 69 സിനിമ താരത്തിന്റെ സിനിമാജീവിതത്തിന് താല്‍ക്കാലികമായി കര്‍ട്ടന്‍ വീണേക്കുമെന്ന് തമിഴ് മാധ്യമങ്ങള്‍. രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്ന വിജയ് രാഷ്ട്രീയത്തില്‍ തിളങ്ങിയാല്‍ അഭിനയം നിര്‍ത്തുമെന്നാണ് വിലയിരുത്തല്‍. തമിഴര്‍ക്ക് സിനിമയും രാഷ്ട്രീയവും രണ്ടല്ലെങ്കിലും ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന എംജിആര്‍ പോലും രാഷ്ട്രീയത്തില്‍ ഇറങ്ങിയതോടെ സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തിയിരുന്നു. Read More…
വെങ്കട്ട് പ്രഭു ചിത്രത്തില്‍ വിജയ് യ്ക്ക് ഇരട്ടവേഷം ; നായികമാര്‍ മീനാക്ഷി ചൗധരിയും പ്രിയങ്കാമോഹനും
സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ലോകേഷ് കനകരാജ് സൂപ്പര്‍താരം ‘ലിയോ’ 2023 ഒക്ടോബര്‍ 19 ന് റിലീസിന് തയ്യാറെടുക്കുമ്പോള്‍ വിജയ് അടുത്ത സിനിമയുടെ ഷൂട്ടിംഗിനൊരുങ്ങുകയാണ്. ‘ദളപതി 68’ എന്ന് താല്‍ക്കാലികമായി അറിയപ്പെടുന്ന വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന സിനിമയുടെ തയ്യാറെടുപ്പലാണ് വിജയ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കാനാണ് താരം തയ്യാറെടുക്കുന്നത്. ഈ വര്‍ഷം വിജയ് ആന്റണി നായകനായ ‘കൊലൈ’ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച നടി മീനാക്ഷി ചൗധരിയാണ് വിജയ്യ്ക്കൊപ്പം ഈ സിനിമയില്‍ നായികയായി എത്തുന്നത് എന്നതാണ് ഏറ്റവും Read More…
രജനിയോ അതോ ഷാരൂഖോ? ഇന്ത്യയില്‍ ഏറ്റവും പോപ്പുലാരിറ്റിയുള്ള നടന്‍ ഇവര്‍ രണ്ടുപേരുമല്ല
ആദ്യമായി സൗത്ത് ഇന്ത്യന്‍ സംവിധായകന്‍ ആറ്റ്‌ലിയ്‌ക്കൊപ്പം കൂടിയപ്പോള്‍ ഷാരൂഖിന് കിട്ടിയത് ഈ വര്‍ഷം രണ്ടാം തവണ 1000 കോടി കളക്ഷന്‍ വാരുന്ന വമ്പന്‍ ഹിറ്റുകളിലൊന്നായ ജവാനായിരുന്നു. സംവിധായകന്‍ നെല്‍സണുമായി ചേര്‍ന്നപ്പോള്‍ രജനീകാന്തിന് കിട്ടിയതാകട്ടെ 600 കോടി ഇതിനകം കളക്ട് ചെയ്തു കഴിഞ്ഞ ജയിലറെന്ന തകര്‍പ്പന്‍ സൂപ്പര്‍ഹിറ്റും. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും പോപ്പുലാരിറ്റിയുള്ള നടനാരെന്ന സര്‍വേയില്‍ തെളിഞ്ഞത് ഇവര്‍ രണ്ടുപേരുമല്ല മറ്റൊരു നടന്‍. ഇന്ത്യയിലെ ഒരു മുന്‍നിര മീഡിയാ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ Read More…
ലിയോയിലും വിടമുയര്‍ച്ചിയിലും വില്ലന്മാരും നായികയുമെല്ലാം ഒന്നു തന്നെ, നാലു പ്രധാന താരങ്ങള്‍ രണ്ടിലും
അജിത്തും വിജയ് യും സൂപ്പര്‍ഹിറ്റ് സിനിമകളുമായി രംഗത്ത് വരാന്‍ തുടങ്ങിയതോടെ ഇരുവരും തമ്മിലുള്ള ബോക്‌സോഫീസ് ഫൈറ്റും തിരിച്ചുവന്നു തുടങ്ങിയിട്ടുണ്ട്. അജിത്തിന്റെ പുതിയ സിനിമയായ ‘വിടമുയര്‍ച്ചി’യും വിജയ് യുടെ ലിയോയും ഒരു പോലെ ആരാധകര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ രണ്ടുപേരുടേയും സിനിമകളില്‍ ചില സാമ്യതകളുണ്ട്. സിനിമകളിലെ നാലു പ്രമുഖ താരങ്ങള്‍ രണ്ടു സിനിമയിലുമുണ്ട്. അജിത്തിന്റെ നായികയായി തൃഷ കൃഷ്ണനെയും സഞ്ജയ് ദത്തും ആക്ഷന്‍ കിംഗ് അര്‍ജുനുമാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍ജുന്‍ ദാസും ഇതിലുണ്ടെന്ന് പറയപ്പെടുന്നു. Read More…






