വിജയ്‌യും തൃഷയും നായികാനായകന്മാരായ ലോകേഷ് കനകരാജിന്റെ ലിയോ വന്‍ഹിറ്റായത്. പിന്നാലെ റീ റിലീസായി എത്തിയ ഗില്ലിയും വന്‍ വിജയം നേടിയിരുന്നു. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന വിജയ് അവസാന സിനിമയായി ഗോട്ടില്‍ അഭിനയിക്കാനൊരുങ്ങുകയാണ്. അതിനിടയില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ബ്രാന്റ് അംബാസഡറായ വിജയ് ഒരു ഐപിഎല്‍ മത്സരത്തിന് രണ്ട് ടിക്കറ്റുകള്‍ വാങ്ങിയിരുന്നു. വിജയ് ടിക്കറ്റ് എടുത്തത് ആര്‍ക്കാണെന്ന് അറിയാമോ? ഒരു നടിക്ക് വേണ്ടിയായിരുന്നു വിജയ് ടിക്കറ്റ് എടുത്തത്. വിജയ് യുടെ വില്ലത്തിയായി ഒന്നിലധികം സിനിമകളിലെത്തിയ വരലക്ഷ്മി ശരത്കുമാറിന് Read More…
Tag: vijay
രണ്ടാം വരവിലും ഗില്ലി 50 കോടിയിലേക്ക് ; മൂന്നാഴ്ച കൊണ്ട് നേടിയത് 30 കോടി, റീ റീ റിലീസും സംഭവമാകും
ആദ്യം പുറത്തിറങ്ങിയപ്പോള്‍ തന്നെ 100 ദിവസം ഓടുകയും വന്‍ തുക സമ്പാദിച്ച് വലിയ വിജയം നേടിയെടുക്കുകയും ചെയ്ത വിജയ് യുടെ ഗില്ലി 20 വര്‍ഷത്തിന് ശേഷം തിരിച്ചുവരവിലും പ്രേക്ഷകരുടെ പ്രീതി സമ്പാദിച്ച് കുതിക്കുകയാണ്. 2024 ഏപ്രില്‍ 20-ന് തമിഴ്നാട്ടിലെ ഒന്നിലധികം തീയറ്ററുകളില്‍ ചിത്രം വീണ്ടും റിലീസ് ചെയ്തപ്പോള്‍ വിജയകരമായി മൂന്നാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് 2004 ല്‍ ആദ്യമായി റിലീസ് ചെയ്തപ്പോള്‍ ഈ ചിത്രം 50 കോടി നേടിയ ആദ്യത്തെ ഗ്രോസറായ മൂവി രണ്ടാം വരവില്‍ ഈ വര്‍ഷം Read More…
വിജയ് യുടെ സിനിമയായാലും ഇല്ലെന്ന് പറഞ്ഞാല്‍ ഇല്ല; ഗോട്ടിലെ ഐറ്റം നമ്പര്‍ ഉപേക്ഷിച്ച് ശ്രീലീല
വിജയ് യുടെ സിനിമയായാലും ഐറ്റംനമ്പറിനില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നടി ശ്രീലീല. അമേരിക്കന്‍ വംശജയായ നടി ദളപതി വിജയ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സിനിമയായ ‘ഗോട്ടി’ ല്‍ ഐറ്റം സോംഗ് അവതരിപ്പിക്കാനുള്ള അവസരം ശ്രീലീല നിരസിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ”ഒരു പാട്ടിലൂടെ തമിഴ് ചലച്ചിത്രമേഖലയില്‍ തന്റെ കരിയര്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നില്ലാത്തതിനാലാണ് കോളിവുഡില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ഗോട്ടില്‍ പ്രത്യക്ഷപ്പെടാന്‍ നടി വിസമ്മതിച്ചത്. നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഓഫര്‍ മാന്യമായി നിരസിച്ചു” എന്നാണ് റിപ്പോര്‍ട്ട്. ദളപതി വിജയ് തന്റെ ആവേശകരമായ Read More…
ബോളിവുഡ് റിലീസുകളെ തറ പറ്റിച്ച് ദളപതി വിജയ്യുടെ 20 വര്‍ഷം പഴക്കമുള്ള ചിത്രം ‘ഗില്ലി’
2004-ല്‍ പുറത്തിറങ്ങിയ ദളപതി വിജയ് ചിത്രം ‘ഗില്ലി’ അതിശയിപ്പിക്കുന്ന റിപ്പോര്‍ട്ടുകളുമായി വീണ്ടും തിയേറ്ററുകളില്‍ എത്തിയിരിയ്ക്കുകയാണ്. ചിത്രം തമിഴ്നാട് ബോക്സോഫീസില്‍ വിജയം ആവര്‍ത്തിക്കുകയാണ്. വിജയ്യ്ക്കൊപ്പം തൃഷ കൃഷ്ണന്‍ നായികയായ ചിത്രം ആഭ്യന്തര, ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ മികച്ച റിപ്പോര്‍ച്ചുകളാണ് നല്‍കുന്നത്. നാല് ദിവസത്തെ റീ-റിലീസിന് ശേഷമുള്ള അതിന്റെ മൊത്തത്തിലുള്ള കളക്ഷന്‍ രണ്ട് പുതിയ ബോളിവുഡ് റിലീസുകളുടെ വരുമാനത്തേക്കാള്‍ കൂടുതലാണ്. ദക്ഷിണേന്ത്യന്‍ റീ-റിലീസുകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ആദ്യ ദിനം എന്ന റെക്കോര്‍ഡ് ‘ഗില്ലി’ സ്വന്തമാക്കി. തിയറ്ററുകളില്‍ വീണ്ടും Read More…
വിജയുടെ അവസാന സിനിമ സംവിധാനം ചെയ്യുമോ ; വ്യക്തത വരുത്തി സൂപ്പര്‍ഹിറ്റ് സംവിധായകന്‍ വെട്രിമാരന്‍
അസുരന്‍ മുതല്‍ വിടുതലൈ വരെ സാമൂഹികമായും രാഷ്ട്രീയമായും ഏറെ പ്രാധാന്യമുള്ള ശ്രദ്ധേയമായ അനേകം സിനിമകള്‍ ചെയ്തിട്ടുള്ള സംവിധായകന്‍ വെട്രിമാരന്റെ ഓരോ സിനിമയെക്കുറിച്ചും ആരാധകര്‍ക്ക് ആകാംഷയുണ്ട്. സിനിമ അഭിനയം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ പോകുന്ന വിജയ് യുമായി വെട്രിമാരന്‍ കൈകോര്‍ക്കുന്നു എന്ന വാര്‍ത്തയ്ക്ക് വലിയ പ്രധാനം കിട്ടിയതും അതുകൊണ്ടു തന്നെ. എന്നാല്‍ വിജയ് യുമായുള്ള തന്റെ ഒത്തുചേരലിനെക്കുറിച്ച് പ്രചരിക്കുന്ന കഥകള്‍ക്ക് കൃത്യത വരുത്തിയിരിക്കുകയാണ് വെട്രിമാരന്‍. തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷം ഫെബ്രുവരിയില്‍ വിജയ് തന്റെ അഭിനയ ജീവിതം Read More…
കമലിനും വിജയ്ക്കും പിന്നാലെ ശിവകാര്‍ത്തികേയനും ; സംഭാവന ചെയ്തത് 50 ലക്ഷം…!
വിജയ്ക്കും കമല്‍ഹാസനും പിന്നാലെ നടികര്‍സംഘത്തിന് കെട്ടിടം പണിയാന്‍ വന്‍തുക നല്‍കി നടന്‍ ശിവകാര്‍ത്തികേയനും. ഏതാനും വര്‍ഷങ്ങളായി പണി നടന്നു വരികയും ഇടയ്ക്ക് നിന്നുപോകുകയും ചെയ്ത നിര്‍മ്മാണ പ്രവര്‍ത്തിക്കായി ശിവകാര്‍ത്തികേയന്‍ 50 ലക്ഷം രൂപയാണ് നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം പണി പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. അനേകം സെലിബ്രിട്ടികള്‍ കെട്ടിട നിര്‍മ്മാണത്തിനായി പണം സംഭാവന ചെയ്തിട്ടുണ്ട്. പട്ടികയില്‍ ഏറ്റവും ഒടുവിലത്തെയാളാണ് ശിവകാര്‍ത്തികേയന്‍. തന്റെ സംഭാവന എഴുതിയ ചെക്ക് നടന്‍ സൗത്ത് ഇന്ത്യന്‍ ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം നാസറിനും ഖജാന്‍ജി കാര്‍ത്തിക്കും Read More…
എന്തുകൊണ്ടാണ് വിജയ് യുടെ ‘ഗോട്ട്’ റഷ്യയില്‍ തന്നെ ചിത്രീകരിച്ചത്? സംവിധായകന്റെ മറുപടി
വിജയ് നായകനായ വെങ്കട്ട്പ്രഭുവിന്റെ ഗോട്ട് സിനിമയുടെ ഷൂട്ടിംഗ് നടന്നുവരുന്നത് റഷ്യയിലാണ്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വന്നതോടെ ഷൂട്ടിംഗിന് താല്‍ക്കാലികമായി ഇടവേളയിട്ട് നാട്ടിലേക്ക് എത്തിയിരിക്കുകയാണ് സിനിമയുടെ അണിയറക്കാര്‍. എന്തുകൊണ്ടാണ് സിനിമയുടെ ലൊക്കേഷനായി മോസ്‌ക്കോ തെരഞ്ഞെടുത്തതെന്ന് അടുത്തിടെ വെങ്കട്പ്രഭു റഷ്യന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സംവിധായകന്‍ റഷ്യന്‍മാധ്യമങ്ങള്‍ക്ക് മുന്നിലിരിക്കുന്നതിന്റെ ചിത്രം നേരത്തേ ഇന്റര്‍നെറ്റില്‍ വൈറാലയി മാറിയിരുന്നു. ഈ വീഡിയോയ്‌ക്കൊപ്പം ആക്ഷന്‍ സിനിമയിലെ ഒരു ബൈക്ക് ചേസ് രംഗവും ഉള്‍പ്പെടുത്തിയിരുന്നു. സിനിമയുടെ ഒരു നിര്‍ണ്ണായക പാര്‍ട്ട് നടക്കുന്നത് മോസ്‌കോയില്‍ ആണെന്ന് Read More…
വിജയ് യുടെ ‘ഗില്ലി ‘റീ റിലീസിംഗിന് ; പ്രീ ബുക്കിംഗ് തന്നെ ഒമ്പത് കോടി ; ആദ്യ ദിനം ലക്ഷ്യം പത്തുകോടി
തമിഴ് സൂപ്പര്‍താരം ദളപതി വിജയ് യുടേയും റീറിലീസുകളുടേയും കാലമാണ് ഇതെന്ന് വേണം പറയാന്‍. വിജയ് യും തൃഷയും നായികാനായകന്മാരായി എത്തിയ ലിയോയുടെ വന്‍ വിജയം ഇവരുടെ പഴയ ചിത്രമായ ഗില്ലിയുടെ റീ റിലീസിംഗിലേക്കും എത്തിയിരിക്കുകയാണ്. രണ്ടു ദശകം മുമ്പ് തീയേറ്ററുകളില്‍ വന്‍ വിജയം നേടിയ സിനിമ ഏപ്രില്‍ 20 ന് വീണ്ടും റിലീസ് ചെയ്യും. മഹേഷ്ബാബു നായകനായ ‘ഒക്കഡു’ വിന്റെ തമിഴ് റീമേക്കായ ഗില്ലി 2004 ലായിരുന്നു റിലീസ് ചെയ്തത്. ബിഗ് സ്‌ക്രീനിലേക്കുള്ള സിനിമയുടെ തിരിച്ചുവരവ് ആരാധകര്‍ Read More…
വിജയ് യും ഭാര്യയും വേര്‍പിരിഞ്ഞിട്ടില്ല ; താരത്തിന് വേണ്ടി ശങ്കറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തത് സംഗീത
ലിയോയുടെ സിനിമാസെറ്റില്‍ വെച്ചായിരുന്നു വിജയ് യും ഭാര്യ സംഗീതയും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് എന്നു വരെയായിരുന്നു കേട്ടത്. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്ന സൂചനകള്‍ നല്‍കി സംവിധായകന്‍ എസ് ശങ്കറിന്റെ മൂത്തമകള്‍ ഐശ്വര്യയും അസിസ്റ്റന്റ് ഡയറക്ടര്‍ തരുണ്‍ കാര്‍ത്തികേയനും തമ്മില്‍ നടന്ന വിവാഹ ചടങ്ങില്‍ സംഗീത പങ്കെടുത്തു. ഇപ്പോള്‍ റഷ്യയില്‍ ചിത്രീകരണ തിരക്കിലായ ദളപതി വിജയ്ക്ക് വേണ്ടിയാണ് ഭാര്യ സംഗീത ചടങ്ങില്‍ പങ്കെടുത്തത്. പരിപാടിയിലെ സംഗീതയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി Read More…









