രാഷ്ട്രീയപ്രവേശനത്തിന് തൊട്ടുമുമ്പായുള്ള അവസാന സിനിമ തീയേറ്ററുകളില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ് തമിഴ്‌സൂപ്പര്‍താരം വിജയ്. 2026 നിയമസഭാ തെരഞ്ഞെടുപ്പോടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന വിജയ് വെങ്കട്പ്രഭുവിന്റെ ‘ഗോട്ട്’ സിനിമയോടെ വിനോദ വ്യവസായത്തില്‍ നിന്നുള്ള റിട്ടയര്‍മെന്റും എടുക്കാന്‍ തീരുമാനമെടുത്തിരിക്കുകയാണ്. വിജയ് യും മീനാക്ഷി ചൗധരിയും പ്രധാനവേഷത്തില്‍ എത്തുന്ന സിനിമ ഒരു സയന്‍സ്ഫിക്ഷന്‍ സിനിമയായിരിക്കുമെന്ന് ഇതിനകം വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തിട്ടുണ്ട്. സെപ്തംബര്‍ 5 നാണ് സിനിമ തീയേറ്ററുകള്‍ തേടിയെത്തുന്നത്. എന്നാല്‍ സിനിമയുടെ ഓഡിയോ ട്രെയ്‌ലര്‍ ലോഞ്ചിന് സൂപ്പര്‍താരം ഉണ്ടാകില്ലെന്നാണ് വിവരം. ഈ പരിപാടിയുടെ സമയത്ത് Read More…
Tag: vijay
‘ഗോട്ടി’ ന്റെ ഫസ്റ്റ്ഹാഫ് വിജയ് കണ്ടു ; സൂപ്പര്‍താരം സംവിധായകനോട് പറഞ്ഞത്…
സൂപ്പര്‍താരം വിജയ് സംവിധായകന്‍ വെങ്കട്ട് പ്രഭുവിനൊപ്പം ‘ഗോട്ട്’, ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ടൈം’ ചിത്രത്തിന്റെ ജോലിയിലാണ്. ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. സെപ്തംബര്‍ 5-ന് പാന്‍-ഇന്ത്യന്‍ റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരം സിനിമയുടെ ആദ്യപകുതി വിജയ് കണ്ടെന്നും താരത്തിന് ഇഷ്ടപ്പെട്ടു എന്നുമാണ്. ചിത്രത്തിന്റെ ഔട്ട്പുട്ട് വീക്ഷിച്ച വിജയ് ‘ഗോട്ടിന്റെ’ ആദ്യ പകുതിയുടെ ഫലത്തില്‍ വിജയ് സന്തുഷ്ടനാണെന്നും കണ്ട ശേഷം സംവിധായകന്‍ വെങ്കട്ട് പ്രഭുവിനോട് നായകന്‍ അതിശയകരം എന്ന പറഞ്ഞതായുമാണ് റിപ്പോര്‍ട്ട്. Read More…
ഗോട്ടിലെ വിജയ് യുടെ കഥാപാത്രം പോലീസ് ഓഫീസര്‍?
വെങ്കട്ട് പ്രഭുവുമായി വിജയ് കൈകോര്‍ക്കുന്ന ഗോട്ടിന്റെ ആകാംക്ഷയിലാണ് ആരാധകര്‍. ചിത്രം സെപ്തംബര്‍ 5 ന് ബിഗ് സ്‌ക്രീനുകളില്‍ എത്തുമെന്നാണ് നിലവിലെ വിവരം. അടുത്തിടെ സിനിമയിലെ രണ്ടാമത്തെ സിംഗിള്‍ ട്രാക്കായ ‘ചിന്ന ചിന്ന കണ്‍കള്‍’ വിജയ് യുടെ അമ്പതാം ജന്മദിനത്തിന് അടുത്തിടെയാണ് പുറത്തുവന്നത്. രണ്ട് അപ്ഡേറ്റുകളും ആരാധകരുടെ ആഘോഷങ്ങള്‍ ഇരട്ടിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ അതില്‍ ശ്രദ്ധിക്കപ്പെടാത്ത ഒരു ഫ്രെയിം സിനിമയിലെ വിജയ് യുടെ കഥാപാത്രം സംബന്ധിച്ച ഒരു സൂചന നല്‍കുന്നെന്ന കണ്ടെത്തലിലാണ് ആരാധകര്‍. ഒരു ഫ്രെയിമില്‍, വിജയ് ആശങ്കയോടെ കാറില്‍ Read More…
വിജയ്‌യും തൃഷയും ഡേറ്റിംഗില്‍? ജന്മദിനത്തില്‍ തൃഷ ഇട്ട ആശംസകളും സെൽഫിയും വൈറൽ
തെന്നിന്ത്യന്‍ നടന്‍ വിജയ് യുടെ ജന്മദിനവും അതില്‍ നടി തൃഷ ഇട്ട ആശംസകളും ശ്രദ്ധ പിടിച്ചുപറ്റിയത് പെട്ടെന്നായിരുന്നു. നടനുമായുള്ള ഒരു ഫോട്ടോയായിരുന്നു സോഷ്യല്‍ മീഡിയയില്‍ നടി പങ്കു വെച്ചത്. അത് പെട്ടെന്ന് വൈറലായി, ആരാധകര്‍ ആകാംക്ഷയോടെ പ്രതികരിക്കുകയും ഹാര്‍ട്ട് ഇമോജികള്‍ ഇടുകയും ചെയ്തു. ”ശാന്തം ഒരു കൊടുങ്കാറ്റിലേക്ക്, കൊടുങ്കാറ്റ് ശാന്തതയിലേക്ക്! ഇനിയും നിരവധി നാഴികക്കല്ലുകളിലേക്ക്. ” ഇങ്ങിനെയായിരുന്നു നടിയുടെ കുറിപ്പ്. എക്സിലെ ആരാധകര്‍ വിജയ്ക്കൊപ്പമുള്ള തൃഷയുടെ വൈറല്‍ ഫോട്ടോ ഡീകോഡ് ചെയ്ത് ഡിറ്റക്ടീവ് മോഡിലേക്ക് പോയിരിക്കുകയാണ്. ഇരുവരും Read More…
എഴുപതാം സിനിമയില്ല, 69-ല്‍ വിജയ് സിനിമാഭിനയം നിര്‍ത്തും; സൂചന നല്‍കി അന്‍പതാം പിറന്നാള്‍ വീഡിയോ
രാഷ്ട്രീയ പ്രവേശനം നടത്തിയിരിക്കുന്ന വിജയ് സിനിമാ അഭിനയം നിര്‍ത്തുകയാണെന്ന് അണിയറ സംസാരമുണ്ട്. വെങ്കട്പ്രഭുവിന്റെ ഗോട്ട് മിക്കവാറും താരത്തിന്റെ അവസാന സിനിമാ സംരംഭമായേക്കുമെന്നും സൂചനയുണ്ട്. അതേസമയം താരം കരിയറിലെ 69-ാം സിനിമാ കൊണ്ട് അഭിനയം നിര്‍ത്തിയേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നു. താരം എഴുപതാം സിനിമ അഭിനയിച്ചേക്കില്ലെന്ന വ്യക്തമായ സൂചന നല്‍കുന്നത് സൂപ്പര്‍ഹിറ്റ് സിനിമയായ ലിയോ സിനിമയുടെ അണിയറക്കാരാണ്. താരം ജനുവരി 22 ന് അമ്പതാം ജന്മദിനം ആഘോഷിക്കുമ്പോള്‍ താരത്തിന് വേണ്ടി തയ്യാറാക്കിയ പ്രത്യേക ട്രിബ്യൂട്ട് വീഡിയോയിലാണ് ഈ സൂചന നല്‍കിയിരിക്കുന്നത്. Read More…
വിജയ്‍യുടെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം തുപ്പാക്കി വീണ്ടും തിയറ്ററുകളിലേക്ക്
സിനിമകളുടെ ഏറ്റവുമധികം റീ റിലീസുകള്‍ സംഭവിക്കുന്നത് ഇന്ന് തമിഴ് സിനിമയിലാണ്. ഈ വര്‍ഷം പുതിയ റിലീസുകള്‍ കാര്യമായി ചലനമുണ്ടാക്കാതിരുന്നപ്പോള്‍ തമിഴ്നാട്ടിലെ തിയറ്റര്‍ ഉടമകള്‍ക്ക് ആശ്വാസം പകര്‍ന്നത് പഴയ ഹിറ്റ് ചിത്രങ്ങളുടെ റീ റിലീസുകളും ഒപ്പം മലയാള ചിത്രങ്ങളുമായിരുന്നു. റീ റിലീസുകളില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് വിജയ് ചിത്രം ഗില്ലി ആയിരുന്നു. ഇപ്പോഴിതാ വിജയ്‍യുടെ 50-ാം പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്‍റെ മറ്റ് ചില ഹിറ്റ് ചിത്രങ്ങളും റീ റിലീസിന് ഒരുങ്ങുകയാണ്. പോക്കിരി, വില്ല് തുടങ്ങിയ ചിത്രങ്ങള്‍ വിജയ്‍യുടെ പിറന്നാളിനോടനുബന്ധിച്ച് Read More…
തമിഴില്‍ മടങ്ങിവരവ് ഒരുക്കിയത് വിജയ് ; ജില്ലയിലെ അച്ഛന്‍വേഷം ഏറ്റെടുക്കാന്‍ കാരണമുണ്ടെന്ന് മോഹന്‍ലാല്‍
അഞ്ചു വര്‍ഷത്തിന് ശേഷം തമിഴ്‌സിനിമയിലേക്കുള്ള മോഹന്‍ലാലിന്റെ ഉജ്വലമായ മടങ്ങിവരവായിരുന്നു ജില്ല. സൂപ്പര്‍താരം വിജയ് യും മോഹന്‍ലാലും തമ്മിലുള്ള കെമിസ്ട്രി നന്നായി ഏല്‍ക്കുകയും സിനിമ 100 ദിവസം തികയ്ക്കുകയും 85 കോടിയോളം വാരുകയും ചെയ്തു. അത്ര അസാധാരണമായ ഒരു കഥയോ വെല്ലുവിളിയുള്ള ഒരു വേഷമോ അല്ലാതിരുന്നിട്ടും മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതം മൂളി. ആര്‍ടി നടേശന്‍ സംവിധാനം ചെയ്ത് 2014 ല്‍ പുറത്തു വന്ന സിനിമയില്‍ മോഹന്‍ലാലിന്റെ വളര്‍ത്തുപുത്രനായിട്ടാണ് വിജയ് അഭിനയിച്ചത്. മോഹന്‍ലാലാകട്ടെ ഒരു ഗുണ്ടാതലവനെയും അവതരിപ്പിച്ചു. Read More…
ദളപതി വിജയിയുടെ പത്താം ക്ലാസ് മാര്‍ക്ക് വൈറലാകുന്നു ; താരം എത്ര മാര്‍ക്കാണ് നേടിയത്?
രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധരുള്ള നടന്മാരില്‍ ഒരാളാണ് ദളപതി വിജയ്. തമിഴ് സൂപ്പര്‍സ്റ്റാറായ വിജയ്ക്ക് ആരാധരുടെ കൂട്ടത്തില്‍ വളരെ സ്വാധീനമാണുള്ളത്. സിനിമയ്ക്ക് പുറമേ, തന്റെ ഫാന്‍സ് ക്ലബ്ബുകളിലൂടെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളിലും വിജയ് സജീവമാണ്. കഴിഞ്ഞ വര്‍ഷം 10, 12 ക്ലാസുകളിലെ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും താരം ആദരിച്ചിരുന്നു. നടന്‍ ഈ വര്‍ഷവും വിദ്യാര്‍ത്ഥികളെ ആദരിക്കാന്‍ ഒരുങ്ങുകയാണ്. ചെന്നൈയിലെ വിരുഗമ്പാക്കത്തുള്ള ഒരു പ്രശസ്തമായ മെട്രിക്കുലേഷന്‍ സ്‌കൂളിലാണ് വിജയ് പഠിച്ചത്. ഒരു ശരാശരി Read More…
വിജയ് യ്ക്ക് പിന്നാലെ സൂര്യയും രാഷ്ട്രീയത്തിലേക്ക്? സാമൂഹികപ്രവര്‍ത്തനം കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിപ്പിക്കുന്നു
ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള തീരുമാനത്തിലൂടെ രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിജയ്യുടെ പാത പിന്തുടരാന്‍ വ്യവസായത്തില്‍ നിന്നുള്ള മറ്റൊരു വമ്പന്‍ താരവും ഒരുങ്ങുന്നതായി സൂചനകള്‍. അത് മറ്റാരുമല്ല, കോളിവുഡിലെ സിങ്കം, സൂര്യ. പുതിയ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍, താരത്തെയും ഉടന്‍ രാഷ്ട്രീയത്തിലേക്ക് കാണാം. സൂര്യ തന്റെ അഗരം ഫൗണ്ടേഷന്‍ ആരംഭിച്ചത് 2006 ലാണ്. ആവശ്യമുള്ളവര്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസവും അവരുടെ ക്ഷേമവും നല്‍കാനാണ് ഇത് ലക്ഷ്യമിടുന്നത്. ഇതിലൂടെ പ്രശംസനീയമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടന്‍ ചെയ്തുവരുന്നുണ്ട്. Read More…









