2004-ല്‍ പുറത്തിറങ്ങിയ ദളപതി വിജയ് ചിത്രം ‘ഗില്ലി’ അതിശയിപ്പിക്കുന്ന റിപ്പോര്‍ട്ടുകളുമായി വീണ്ടും തിയേറ്ററുകളില്‍ എത്തിയിരിയ്ക്കുകയാണ്. ചിത്രം തമിഴ്നാട് ബോക്സോഫീസില്‍ വിജയം ആവര്‍ത്തിക്കുകയാണ്. വിജയ്യ്ക്കൊപ്പം തൃഷ കൃഷ്ണന്‍ നായികയായ ചിത്രം ആഭ്യന്തര, ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ മികച്ച റിപ്പോര്‍ച്ചുകളാണ് നല്‍കുന്നത്. നാല് ദിവസത്തെ റീ-റിലീസിന് ശേഷമുള്ള അതിന്റെ മൊത്തത്തിലുള്ള കളക്ഷന്‍ രണ്ട് പുതിയ ബോളിവുഡ് റിലീസുകളുടെ വരുമാനത്തേക്കാള്‍ കൂടുതലാണ്. ദക്ഷിണേന്ത്യന്‍ റീ-റിലീസുകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ആദ്യ ദിനം എന്ന റെക്കോര്‍ഡ് ‘ഗില്ലി’ സ്വന്തമാക്കി. തിയറ്ററുകളില്‍ വീണ്ടും Read More…
Tag: vijay
വിജയുടെ അവസാന സിനിമ സംവിധാനം ചെയ്യുമോ ; വ്യക്തത വരുത്തി സൂപ്പര്‍ഹിറ്റ് സംവിധായകന്‍ വെട്രിമാരന്‍
അസുരന്‍ മുതല്‍ വിടുതലൈ വരെ സാമൂഹികമായും രാഷ്ട്രീയമായും ഏറെ പ്രാധാന്യമുള്ള ശ്രദ്ധേയമായ അനേകം സിനിമകള്‍ ചെയ്തിട്ടുള്ള സംവിധായകന്‍ വെട്രിമാരന്റെ ഓരോ സിനിമയെക്കുറിച്ചും ആരാധകര്‍ക്ക് ആകാംഷയുണ്ട്. സിനിമ അഭിനയം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ പോകുന്ന വിജയ് യുമായി വെട്രിമാരന്‍ കൈകോര്‍ക്കുന്നു എന്ന വാര്‍ത്തയ്ക്ക് വലിയ പ്രധാനം കിട്ടിയതും അതുകൊണ്ടു തന്നെ. എന്നാല്‍ വിജയ് യുമായുള്ള തന്റെ ഒത്തുചേരലിനെക്കുറിച്ച് പ്രചരിക്കുന്ന കഥകള്‍ക്ക് കൃത്യത വരുത്തിയിരിക്കുകയാണ് വെട്രിമാരന്‍. തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷം ഫെബ്രുവരിയില്‍ വിജയ് തന്റെ അഭിനയ ജീവിതം Read More…
കമലിനും വിജയ്ക്കും പിന്നാലെ ശിവകാര്‍ത്തികേയനും ; സംഭാവന ചെയ്തത് 50 ലക്ഷം…!
വിജയ്ക്കും കമല്‍ഹാസനും പിന്നാലെ നടികര്‍സംഘത്തിന് കെട്ടിടം പണിയാന്‍ വന്‍തുക നല്‍കി നടന്‍ ശിവകാര്‍ത്തികേയനും. ഏതാനും വര്‍ഷങ്ങളായി പണി നടന്നു വരികയും ഇടയ്ക്ക് നിന്നുപോകുകയും ചെയ്ത നിര്‍മ്മാണ പ്രവര്‍ത്തിക്കായി ശിവകാര്‍ത്തികേയന്‍ 50 ലക്ഷം രൂപയാണ് നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം പണി പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. അനേകം സെലിബ്രിട്ടികള്‍ കെട്ടിട നിര്‍മ്മാണത്തിനായി പണം സംഭാവന ചെയ്തിട്ടുണ്ട്. പട്ടികയില്‍ ഏറ്റവും ഒടുവിലത്തെയാളാണ് ശിവകാര്‍ത്തികേയന്‍. തന്റെ സംഭാവന എഴുതിയ ചെക്ക് നടന്‍ സൗത്ത് ഇന്ത്യന്‍ ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം നാസറിനും ഖജാന്‍ജി കാര്‍ത്തിക്കും Read More…
എന്തുകൊണ്ടാണ് വിജയ് യുടെ ‘ഗോട്ട്’ റഷ്യയില്‍ തന്നെ ചിത്രീകരിച്ചത്? സംവിധായകന്റെ മറുപടി
വിജയ് നായകനായ വെങ്കട്ട്പ്രഭുവിന്റെ ഗോട്ട് സിനിമയുടെ ഷൂട്ടിംഗ് നടന്നുവരുന്നത് റഷ്യയിലാണ്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വന്നതോടെ ഷൂട്ടിംഗിന് താല്‍ക്കാലികമായി ഇടവേളയിട്ട് നാട്ടിലേക്ക് എത്തിയിരിക്കുകയാണ് സിനിമയുടെ അണിയറക്കാര്‍. എന്തുകൊണ്ടാണ് സിനിമയുടെ ലൊക്കേഷനായി മോസ്‌ക്കോ തെരഞ്ഞെടുത്തതെന്ന് അടുത്തിടെ വെങ്കട്പ്രഭു റഷ്യന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സംവിധായകന്‍ റഷ്യന്‍മാധ്യമങ്ങള്‍ക്ക് മുന്നിലിരിക്കുന്നതിന്റെ ചിത്രം നേരത്തേ ഇന്റര്‍നെറ്റില്‍ വൈറാലയി മാറിയിരുന്നു. ഈ വീഡിയോയ്‌ക്കൊപ്പം ആക്ഷന്‍ സിനിമയിലെ ഒരു ബൈക്ക് ചേസ് രംഗവും ഉള്‍പ്പെടുത്തിയിരുന്നു. സിനിമയുടെ ഒരു നിര്‍ണ്ണായക പാര്‍ട്ട് നടക്കുന്നത് മോസ്‌കോയില്‍ ആണെന്ന് Read More…
വിജയ് യുടെ ‘ഗില്ലി ‘റീ റിലീസിംഗിന് ; പ്രീ ബുക്കിംഗ് തന്നെ ഒമ്പത് കോടി ; ആദ്യ ദിനം ലക്ഷ്യം പത്തുകോടി
തമിഴ് സൂപ്പര്‍താരം ദളപതി വിജയ് യുടേയും റീറിലീസുകളുടേയും കാലമാണ് ഇതെന്ന് വേണം പറയാന്‍. വിജയ് യും തൃഷയും നായികാനായകന്മാരായി എത്തിയ ലിയോയുടെ വന്‍ വിജയം ഇവരുടെ പഴയ ചിത്രമായ ഗില്ലിയുടെ റീ റിലീസിംഗിലേക്കും എത്തിയിരിക്കുകയാണ്. രണ്ടു ദശകം മുമ്പ് തീയേറ്ററുകളില്‍ വന്‍ വിജയം നേടിയ സിനിമ ഏപ്രില്‍ 20 ന് വീണ്ടും റിലീസ് ചെയ്യും. മഹേഷ്ബാബു നായകനായ ‘ഒക്കഡു’ വിന്റെ തമിഴ് റീമേക്കായ ഗില്ലി 2004 ലായിരുന്നു റിലീസ് ചെയ്തത്. ബിഗ് സ്‌ക്രീനിലേക്കുള്ള സിനിമയുടെ തിരിച്ചുവരവ് ആരാധകര്‍ Read More…
വിജയ് യും ഭാര്യയും വേര്‍പിരിഞ്ഞിട്ടില്ല ; താരത്തിന് വേണ്ടി ശങ്കറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തത് സംഗീത
ലിയോയുടെ സിനിമാസെറ്റില്‍ വെച്ചായിരുന്നു വിജയ് യും ഭാര്യ സംഗീതയും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് എന്നു വരെയായിരുന്നു കേട്ടത്. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്ന സൂചനകള്‍ നല്‍കി സംവിധായകന്‍ എസ് ശങ്കറിന്റെ മൂത്തമകള്‍ ഐശ്വര്യയും അസിസ്റ്റന്റ് ഡയറക്ടര്‍ തരുണ്‍ കാര്‍ത്തികേയനും തമ്മില്‍ നടന്ന വിവാഹ ചടങ്ങില്‍ സംഗീത പങ്കെടുത്തു. ഇപ്പോള്‍ റഷ്യയില്‍ ചിത്രീകരണ തിരക്കിലായ ദളപതി വിജയ്ക്ക് വേണ്ടിയാണ് ഭാര്യ സംഗീത ചടങ്ങില്‍ പങ്കെടുത്തത്. പരിപാടിയിലെ സംഗീതയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി Read More…
വിജയ് യുടെ അവസാന സംവിധായകന്‍ മണിരത്‌നം ?
തമിഴിലെ മുന്‍നിര നടന്‍ ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതോടെ സിനിമ വിടാന്‍ ഉദ്ദേശിക്കുന്ന താരത്തിന്റെ അവസാന സിനിമ ആരു ചെയ്യുമെന്നത് ആരാധകര്‍ക്ക് ഒരു സമസ്യപോലെ ആയിട്ടുണ്ട്. താരത്തിന്റെ 69 ാം സിനിമ സംവിധാനം ചെയ്യുമെന്ന് കരുതുന്നവരുടെ പട്ടികയില്‍ മണിരത്‌നവും. ‘ദളപതി 69’ ഒരു നടനെന്ന നിലയില്‍ വിജയ് യുടെ അവസാന ചിത്രമായിരിക്കും. അതുകൊണ്ട് തന്നെ ‘ദളപതി 69’ എന്ന ചിത്രത്തിന് വേണ്ടി ആരാധകര്‍ ഏറെ കൊട്ടിഘോഷിക്കുകയും ചിത്രത്തിന്റെ സംവിധായകനെ Read More…
ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത : വിജയ് യുടെ വെങ്കട്ട്പ്രഭു ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചു
ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്നതിനിടയില്‍ വിജയ് യുടെ വെങ്കട്ട്പ്രഭു ചിത്രം ഗോട്ടിന്റെ റിലീസ് തീയതി ഒടുവില്‍ പ്രഖ്യാപിച്ചു.സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ഫിലിം സെപ്തംബര്‍ 5 ന് ലോകമെമ്പാടും തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് നടനും നിര്‍മ്മാതാക്കളും എക്‌സില്‍ പ്രഖ്യാപിച്ചു. താടിയുള്ള സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലുള്ള പുതിയ പോസ്റ്റര്‍ നടന്‍ എക്‌സില്‍ പങ്കുവെച്ചു. പശ്ചാത്തലത്തില്‍ ഒരു നഗരത്തിന്റെ സ്‌കൈലൈന്‍ കാണാം, ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിക്കുന്ന പോസ്റ്ററില്‍ ‘സെപ്തംബര്‍ അഞ്ച്’ എന്ന് എഴുതിയിരിക്കുന്നു. ഈദ് ആശംസകളോടെ ഞങ്ങള്‍ ഗണേശ ചതുര്‍ത്ഥിയില്‍ എത്തുകയാണ്. Read More…
വിജയ്‌സിനിമയുടെ നിര്‍മ്മാണചെലവില്‍ 75 ശതമാനവും താരത്തിന്റെ പ്രതിഫലം ; എച്ച് വിനോദിന്റെ സിനിമയ്ക്ക് 250 കോടി…!
ഇന്ത്യയില്‍ പരക്കെ അംഗീകാരമുള്ള പ്രാദേശിക സൂപ്പര്‍സ്റ്റാര്‍ ഇളയദളപതി വിജയ് ആണ്. താരത്തിന്റെ സിനിമകള്‍ സൃഷ്ടിക്കുന്ന തലക്കെട്ടുകളും അതിനായി താരം വാങ്ങുന്ന പ്രതിഫലവും ഇന്ത്യയില്‍ ഉടനീളം വാര്‍ത്തയാണ്. വന്‍ ആരാധക ഫോളോവേഴ്സിനും ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ക്കും പേരുകേട്ട വിജയ് ഓരോ സിനിമയ്ക്കും വാങ്ങുന്ന പ്രതിഫലത്തിന്റെ കാര്യത്തിലും വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്നു. വിജയുടെ സിനിമകളില്‍, നിര്‍മ്മാണച്ചെലവിന്റെ 75 ശതമാനവും അദ്ദേഹത്തിന്റെ പ്രതിഫലമാണ്. ഈ പുതിയ ചിത്രത്തിലൂടെ, ഇതിഹാസനായ രജനികാന്തിന് തൊട്ടുപിന്നില്‍, തമിഴ് സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നടനായി Read More…