തെന്നിന്ത്യന്‍ നടന്‍ വിജയ് യുടെ ജന്മദിനവും അതില്‍ നടി തൃഷ ഇട്ട ആശംസകളും ശ്രദ്ധ പിടിച്ചുപറ്റിയത് പെട്ടെന്നായിരുന്നു. നടനുമായുള്ള ഒരു ഫോട്ടോയായിരുന്നു സോഷ്യല്‍ മീഡിയയില്‍ നടി പങ്കു വെച്ചത്. അത് പെട്ടെന്ന് വൈറലായി, ആരാധകര്‍ ആകാംക്ഷയോടെ പ്രതികരിക്കുകയും ഹാര്‍ട്ട് ഇമോജികള്‍ ഇടുകയും ചെയ്തു. ”ശാന്തം ഒരു കൊടുങ്കാറ്റിലേക്ക്, കൊടുങ്കാറ്റ് ശാന്തതയിലേക്ക്! ഇനിയും നിരവധി നാഴികക്കല്ലുകളിലേക്ക്. ” ഇങ്ങിനെയായിരുന്നു നടിയുടെ കുറിപ്പ്. എക്സിലെ ആരാധകര്‍ വിജയ്ക്കൊപ്പമുള്ള തൃഷയുടെ വൈറല്‍ ഫോട്ടോ ഡീകോഡ് ചെയ്ത് ഡിറ്റക്ടീവ് മോഡിലേക്ക് പോയിരിക്കുകയാണ്. ഇരുവരും Read More…
Tag: vijay
എഴുപതാം സിനിമയില്ല, 69-ല്‍ വിജയ് സിനിമാഭിനയം നിര്‍ത്തും; സൂചന നല്‍കി അന്‍പതാം പിറന്നാള്‍ വീഡിയോ
രാഷ്ട്രീയ പ്രവേശനം നടത്തിയിരിക്കുന്ന വിജയ് സിനിമാ അഭിനയം നിര്‍ത്തുകയാണെന്ന് അണിയറ സംസാരമുണ്ട്. വെങ്കട്പ്രഭുവിന്റെ ഗോട്ട് മിക്കവാറും താരത്തിന്റെ അവസാന സിനിമാ സംരംഭമായേക്കുമെന്നും സൂചനയുണ്ട്. അതേസമയം താരം കരിയറിലെ 69-ാം സിനിമാ കൊണ്ട് അഭിനയം നിര്‍ത്തിയേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നു. താരം എഴുപതാം സിനിമ അഭിനയിച്ചേക്കില്ലെന്ന വ്യക്തമായ സൂചന നല്‍കുന്നത് സൂപ്പര്‍ഹിറ്റ് സിനിമയായ ലിയോ സിനിമയുടെ അണിയറക്കാരാണ്. താരം ജനുവരി 22 ന് അമ്പതാം ജന്മദിനം ആഘോഷിക്കുമ്പോള്‍ താരത്തിന് വേണ്ടി തയ്യാറാക്കിയ പ്രത്യേക ട്രിബ്യൂട്ട് വീഡിയോയിലാണ് ഈ സൂചന നല്‍കിയിരിക്കുന്നത്. Read More…
വിജയ്‍യുടെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം തുപ്പാക്കി വീണ്ടും തിയറ്ററുകളിലേക്ക്
സിനിമകളുടെ ഏറ്റവുമധികം റീ റിലീസുകള്‍ സംഭവിക്കുന്നത് ഇന്ന് തമിഴ് സിനിമയിലാണ്. ഈ വര്‍ഷം പുതിയ റിലീസുകള്‍ കാര്യമായി ചലനമുണ്ടാക്കാതിരുന്നപ്പോള്‍ തമിഴ്നാട്ടിലെ തിയറ്റര്‍ ഉടമകള്‍ക്ക് ആശ്വാസം പകര്‍ന്നത് പഴയ ഹിറ്റ് ചിത്രങ്ങളുടെ റീ റിലീസുകളും ഒപ്പം മലയാള ചിത്രങ്ങളുമായിരുന്നു. റീ റിലീസുകളില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് വിജയ് ചിത്രം ഗില്ലി ആയിരുന്നു. ഇപ്പോഴിതാ വിജയ്‍യുടെ 50-ാം പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്‍റെ മറ്റ് ചില ഹിറ്റ് ചിത്രങ്ങളും റീ റിലീസിന് ഒരുങ്ങുകയാണ്. പോക്കിരി, വില്ല് തുടങ്ങിയ ചിത്രങ്ങള്‍ വിജയ്‍യുടെ പിറന്നാളിനോടനുബന്ധിച്ച് Read More…
തമിഴില്‍ മടങ്ങിവരവ് ഒരുക്കിയത് വിജയ് ; ജില്ലയിലെ അച്ഛന്‍വേഷം ഏറ്റെടുക്കാന്‍ കാരണമുണ്ടെന്ന് മോഹന്‍ലാല്‍
അഞ്ചു വര്‍ഷത്തിന് ശേഷം തമിഴ്‌സിനിമയിലേക്കുള്ള മോഹന്‍ലാലിന്റെ ഉജ്വലമായ മടങ്ങിവരവായിരുന്നു ജില്ല. സൂപ്പര്‍താരം വിജയ് യും മോഹന്‍ലാലും തമ്മിലുള്ള കെമിസ്ട്രി നന്നായി ഏല്‍ക്കുകയും സിനിമ 100 ദിവസം തികയ്ക്കുകയും 85 കോടിയോളം വാരുകയും ചെയ്തു. അത്ര അസാധാരണമായ ഒരു കഥയോ വെല്ലുവിളിയുള്ള ഒരു വേഷമോ അല്ലാതിരുന്നിട്ടും മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതം മൂളി. ആര്‍ടി നടേശന്‍ സംവിധാനം ചെയ്ത് 2014 ല്‍ പുറത്തു വന്ന സിനിമയില്‍ മോഹന്‍ലാലിന്റെ വളര്‍ത്തുപുത്രനായിട്ടാണ് വിജയ് അഭിനയിച്ചത്. മോഹന്‍ലാലാകട്ടെ ഒരു ഗുണ്ടാതലവനെയും അവതരിപ്പിച്ചു. Read More…
ദളപതി വിജയിയുടെ പത്താം ക്ലാസ് മാര്‍ക്ക് വൈറലാകുന്നു ; താരം എത്ര മാര്‍ക്കാണ് നേടിയത്?
രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധരുള്ള നടന്മാരില്‍ ഒരാളാണ് ദളപതി വിജയ്. തമിഴ് സൂപ്പര്‍സ്റ്റാറായ വിജയ്ക്ക് ആരാധരുടെ കൂട്ടത്തില്‍ വളരെ സ്വാധീനമാണുള്ളത്. സിനിമയ്ക്ക് പുറമേ, തന്റെ ഫാന്‍സ് ക്ലബ്ബുകളിലൂടെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളിലും വിജയ് സജീവമാണ്. കഴിഞ്ഞ വര്‍ഷം 10, 12 ക്ലാസുകളിലെ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും താരം ആദരിച്ചിരുന്നു. നടന്‍ ഈ വര്‍ഷവും വിദ്യാര്‍ത്ഥികളെ ആദരിക്കാന്‍ ഒരുങ്ങുകയാണ്. ചെന്നൈയിലെ വിരുഗമ്പാക്കത്തുള്ള ഒരു പ്രശസ്തമായ മെട്രിക്കുലേഷന്‍ സ്‌കൂളിലാണ് വിജയ് പഠിച്ചത്. ഒരു ശരാശരി Read More…
വിജയ് യ്ക്ക് പിന്നാലെ സൂര്യയും രാഷ്ട്രീയത്തിലേക്ക്? സാമൂഹികപ്രവര്‍ത്തനം കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിപ്പിക്കുന്നു
ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള തീരുമാനത്തിലൂടെ രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിജയ്യുടെ പാത പിന്തുടരാന്‍ വ്യവസായത്തില്‍ നിന്നുള്ള മറ്റൊരു വമ്പന്‍ താരവും ഒരുങ്ങുന്നതായി സൂചനകള്‍. അത് മറ്റാരുമല്ല, കോളിവുഡിലെ സിങ്കം, സൂര്യ. പുതിയ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍, താരത്തെയും ഉടന്‍ രാഷ്ട്രീയത്തിലേക്ക് കാണാം. സൂര്യ തന്റെ അഗരം ഫൗണ്ടേഷന്‍ ആരംഭിച്ചത് 2006 ലാണ്. ആവശ്യമുള്ളവര്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസവും അവരുടെ ക്ഷേമവും നല്‍കാനാണ് ഇത് ലക്ഷ്യമിടുന്നത്. ഇതിലൂടെ പ്രശംസനീയമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടന്‍ ചെയ്തുവരുന്നുണ്ട്. Read More…
വിജയ് ഐപിഎല്‍ ടിക്കറ്റുകള്‍ വാങ്ങിയത് തമിഴിലെ ഈ പ്രിയപ്പെട്ട നടിക്കായി
വിജയ്‌യും തൃഷയും നായികാനായകന്മാരായ ലോകേഷ് കനകരാജിന്റെ ലിയോ വന്‍ഹിറ്റായത്. പിന്നാലെ റീ റിലീസായി എത്തിയ ഗില്ലിയും വന്‍ വിജയം നേടിയിരുന്നു. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന വിജയ് അവസാന സിനിമയായി ഗോട്ടില്‍ അഭിനയിക്കാനൊരുങ്ങുകയാണ്. അതിനിടയില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ബ്രാന്റ് അംബാസഡറായ വിജയ് ഒരു ഐപിഎല്‍ മത്സരത്തിന് രണ്ട് ടിക്കറ്റുകള്‍ വാങ്ങിയിരുന്നു. വിജയ് ടിക്കറ്റ് എടുത്തത് ആര്‍ക്കാണെന്ന് അറിയാമോ? ഒരു നടിക്ക് വേണ്ടിയായിരുന്നു വിജയ് ടിക്കറ്റ് എടുത്തത്. വിജയ് യുടെ വില്ലത്തിയായി ഒന്നിലധികം സിനിമകളിലെത്തിയ വരലക്ഷ്മി ശരത്കുമാറിന് Read More…
രണ്ടാം വരവിലും ഗില്ലി 50 കോടിയിലേക്ക് ; മൂന്നാഴ്ച കൊണ്ട് നേടിയത് 30 കോടി, റീ റീ റിലീസും സംഭവമാകും
ആദ്യം പുറത്തിറങ്ങിയപ്പോള്‍ തന്നെ 100 ദിവസം ഓടുകയും വന്‍ തുക സമ്പാദിച്ച് വലിയ വിജയം നേടിയെടുക്കുകയും ചെയ്ത വിജയ് യുടെ ഗില്ലി 20 വര്‍ഷത്തിന് ശേഷം തിരിച്ചുവരവിലും പ്രേക്ഷകരുടെ പ്രീതി സമ്പാദിച്ച് കുതിക്കുകയാണ്. 2024 ഏപ്രില്‍ 20-ന് തമിഴ്നാട്ടിലെ ഒന്നിലധികം തീയറ്ററുകളില്‍ ചിത്രം വീണ്ടും റിലീസ് ചെയ്തപ്പോള്‍ വിജയകരമായി മൂന്നാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് 2004 ല്‍ ആദ്യമായി റിലീസ് ചെയ്തപ്പോള്‍ ഈ ചിത്രം 50 കോടി നേടിയ ആദ്യത്തെ ഗ്രോസറായ മൂവി രണ്ടാം വരവില്‍ ഈ വര്‍ഷം Read More…
വിജയ് യുടെ സിനിമയായാലും ഇല്ലെന്ന് പറഞ്ഞാല്‍ ഇല്ല; ഗോട്ടിലെ ഐറ്റം നമ്പര്‍ ഉപേക്ഷിച്ച് ശ്രീലീല
വിജയ് യുടെ സിനിമയായാലും ഐറ്റംനമ്പറിനില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നടി ശ്രീലീല. അമേരിക്കന്‍ വംശജയായ നടി ദളപതി വിജയ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സിനിമയായ ‘ഗോട്ടി’ ല്‍ ഐറ്റം സോംഗ് അവതരിപ്പിക്കാനുള്ള അവസരം ശ്രീലീല നിരസിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ”ഒരു പാട്ടിലൂടെ തമിഴ് ചലച്ചിത്രമേഖലയില്‍ തന്റെ കരിയര്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നില്ലാത്തതിനാലാണ് കോളിവുഡില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ഗോട്ടില്‍ പ്രത്യക്ഷപ്പെടാന്‍ നടി വിസമ്മതിച്ചത്. നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഓഫര്‍ മാന്യമായി നിരസിച്ചു” എന്നാണ് റിപ്പോര്‍ട്ട്. ദളപതി വിജയ് തന്റെ ആവേശകരമായ Read More…