Movie News

മുസ്‌ളീം സമുദായത്തെ ആക്ഷേപി ച്ചെന്ന് ആരോപണം; വിജയ് യുടെ ചെന്നൈയിലെ ഇഫ്ത്താര്‍ പരിപാടിക്ക് ആക്ഷേപം

ഇഫ്താര്‍ പരിപാടിക്കിടെ മുസ്ലീം സമുദായത്തെ അപമാനിച്ചെന്നാരോപിച്ച് തമിഴ്‌സൂപ്പര്‍താരം വിജയ്‌ക്കെതിരേ ചെന്നൈയില്‍ കേസ്. മതവികാരം വ്രണപ്പെടുത്തിയതിന് വിജയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സുന്നത്ത് ജമാഅത്ത് ചെന്നൈ പോലീസ് കമ്മീഷണറുടെ ഓഫീസില്‍ തമിഴ്നാട് സുന്നത്ത് ജമാഅത്തിന്റെ സംസ്ഥാന ട്രഷറര്‍ സയ്യിദ് ഗൗസ് പരാതി നല്‍കി. വിജയിന്റെ ഇഫ്താര്‍ പരിപാടി മുസ്ലീം സമുദായത്തെ അപമാനിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് ഗൗസ് ആരോപിച്ചു. റമദാന്‍ വ്രതാനുഷ്ഠാനവുമായോ ഇസ്ലാമിക ആചാരങ്ങളുമായോ യാതൊരു ബന്ധവുമില്ലാത്തവരേയും ”മദ്യപാനികളും റൗഡികളും” ഉള്‍പ്പെടെയുള്ള വ്യക്തികളേയും പങ്കെടുപ്പിച്ച് നടത്തിയ പരിപാടി ഇഫ്താറിന്റെ പവിത്രതയെ Read More…

Celebrity

വിജയ് യുടെ മകന്‍ ജെയ്സണ്‍ സഞ്ജയ് യുടെ അപൂര്‍വ പ്രത്യക്ഷപ്പെടല്‍; ഇന്റര്‍നെറ്റില്‍ തകര്‍ക്കുന്നു

ദളപതി വിജയ് സിനിമ വിടാന്‍ തയാറെടുക്കുമ്പോള്‍ മകന്‍ ജേസണ്‍ സഞ്ജയ്, സിനിമാലോകത്തെ പിടിച്ചുലക്കാന്‍ ഒരുങ്ങുകയാണ്. ജൂനിയര്‍ വിജയ് യുടെ അപൂര്‍വ രൂപഭാവത്തില്‍ സൂപ്പര്‍സ്റ്റാറിന്റെ ആരാധകര്‍ ആകാംക്ഷയിലാണ്. കഴിഞ്ഞദിവസം ജെയ്സണ്‍ സഞ്ജയ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. തമിഴ്നാട്ടില്‍ പിഎംകെയുടെ (പട്ടാളി മക്കള്‍ കച്ചി) ഓണററി പ്രസിഡന്റ് ജികെ മണിയുടെ ചെറുമകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായിരുന്നു എത്തിയത്. ഈ ദൃശ്യം നിമിഷനേരം കൊണ്ട് വൈറലായി. വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത് കാട്ടുതീ പോലെ ആയിരുന്നു. വേദിയില്‍ നവദമ്പതികളെ അഭിനന്ദിക്കുന്ന സഞ്ജയ് യുടെ ലാളിത്യവും പെരുമാറ്റരീതിയും Read More…

Movie News

ഞാന്‍ ഒരു സഹോദരിയുമാണ്, പങ്കാളിയുമാണ്; പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞ് രശ്മികാ മന്ദന

വന്‍ഹിറ്റായി മാറിയ ‘ഗീത ഗോവിന്ദം’ (2018), ‘ഡിയര്‍ കോമ്രേഡ്’ (2019) എന്നീ വിജയ ചിത്രങ്ങളുടെ കാലം മുതലുള്ള അഭ്യൂഹം ഒടുവില്‍ ഔദ്യോഗികമായി ശരിവെയ്ക്കുകയാണ് തെന്നിന്ത്യന്‍ താരറാണ് രശ്മികാ മന്ദാന. വിജയ് ദേവരകൊണ്ടയുമായുള്ള പ്രണയം നടി തുറന്നു പറഞ്ഞിരിക്കുകയാണ്. ദ ഹോളിവുഡ് റിപ്പോര്‍ട്ടറുമായി അടുത്തിടെ നടത്തിയ ഒരു സംഭാഷണത്തില്‍, തനിക്ക് ഒരു ‘സന്തോഷകരമായ സ്ഥലം’ എന്താണെന്ന് ചര്‍ച്ച ചെയ്യുന്നതിനിടയില്‍ രശ്മിക തന്റെ റിലേഷന്‍ സംബന്ധിച്ച ചോദ്യത്തിന് മറുപടി പറഞ്ഞു. ‘പങ്കാളി’ എന്ന പരാമര്‍ശമാണ് വിജയുമായുള്ള രശ്മികയുടെ ബന്ധത്തെക്കുറിച്ച് കൂടുതല്‍ Read More…

Movie News

14 ദിവസത്തെ കോമയിൽനിന്നുണർന്ന എന്റെ മകൻ വിളിച്ചത് അമ്മയെന്നല്ല ‘വിജയ്’ എന്നായിരുന്നു -നാസർ

തന്റെ മകന്‍ 14 ദിവസം നീണ്ട കോമയില്‍ നിന്നും ഉണര്‍ന്നത് വിജയ് എന്ന് വിളിച്ചുകൊണ്ടായിരുന്നെന്ന് നടന്‍ നാസര്‍. വിജയ് തന്റെ ജീവിതത്തിലെ പ്രധാന വ്യക്തികളില്‍ ഒരാളായി മാറിയത് എന്തുകൊണ്ടാണെന്ന് ഒരു അഭിമുഖത്തിലായിരുന്നു നാസര്‍ വ്യക്തമാക്കിയത്. മകന്‍ രണ്ടാഴ്ച പിന്നിട്ട കോമയില്‍ നിന്നും ഉയര്‍ന്നപ്പോള്‍ ആദ്യം വിളിച്ചത് തന്നെയോ ഭാര്യയേയോ അല്ലെന്നും വിജയ് യെ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.തന്റെ മകന്‍ നൂറുല്‍ ഹസന്‍ ഫൈസല്‍ വിജയ്യെ എങ്ങനെ ഇഷ്ടപ്പെടുന്നുവെന്ന് നാസര്‍ അഭിമുഖത്തില്‍ പറഞ്ഞു. താന്‍ വിജയുടെ വലിയ ആരാധകനാണെന്നും Read More…

Movie News

’96’ രണ്ടാം ഭാഗം വരുന്നു; വിജയ്‌ സേതുപതിയും തൃഷയും വീണ്ടും ഒന്നിക്കും

പലര്‍ക്കും പഴയ പ്രണയത്തിന്റെ ഓര്‍മ്മകള്‍ പൊടി തട്ടിയെടുത്തു കൊടുക്കാന്‍ കഴിഞ്ഞ സിനിമയായിരുന്നു പ്രേംകുമാറിന്റെ ’96’. 2018 ല്‍ പുറത്തിറങ്ങിയ ചിത്രം ഒരു സ്‌ളീപ്പര്‍ഹിറ്റായി തകര്‍ക്കുകയും ചെയ്തു. പ്രേം കുമാര്‍ തന്റെ അടുത്ത സംവിധാനത്തിനായുള്ള ജോലികള്‍ ആരംഭിക്കാനുള്ള ഒരുക്കം നടത്തുകയാണ്. ഇതിന് പിന്നാലെ ’96’ രണ്ടാം ഭാഗം കൊണ്ടുവരാനും അദ്ദേഹം പദ്ധതിയിടുന്നു. ഇന്ത്യഗ്ലിറ്റ്സ് തമിഴ് പറയുന്നതനുസരിച്ച്, പ്രേം കുമാര്‍ ’96’ രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയ്ക്കായി സംവിധായകന്‍ താരങ്ങളുമായി സംസാരിച്ചതായും വിജയ് സേതുപതിയെയും തൃഷയെയും സമ്മതിപ്പിച്ചതായും Read More…

Movie News

വിജയ് തമിഴ്‌രാഷ്ട്രീയത്തില്‍ വിജയിക്കുമോ? രജനീകാന്തിന്റെ സഹോദരന്‍ പറയുന്നത് കേള്‍ക്കൂ

കഴിഞ്ഞമാസം സ്വന്തം പാര്‍ട്ടി അവതരിപ്പിച്ചുകൊണ്ട് തമിഴ്‌നാട് സൂപ്പര്‍താരം ദളപതി വിജയ് വമ്പന്‍ പ്രഖ്യാപനമാണ് നടത്തിയത്. താരത്തിന്റെ രാഷ്ട്രീയ പ്രവേശനം സംസ്ഥാനം മുഴുവനും വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. എന്നാല്‍ വിജയ് യുടെ രാഷ്ട്രീയ പ്രവേശനം എത്രമാത്രം വിജയകരമാകുമെന്ന് പ്രവചിക്കുകയാണ് സീനിയര്‍ സൂപ്പര്‍താരം രജനീകാന്തിന്റെ സഹോദരന്‍ സത്യനാരായാണ റാവു. മധുരയിലെ മീനാക്ഷി ക്ഷേത്രം സന്ദര്‍ശിക്കുന്ന വേളയിലാണ് റാവു വിജയ് യുടെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് സംസാരിച്ചത്. ”കമല്‍ഹാസനെ പോലെ വിജയ് യും ഒന്നു പരീക്ഷിക്കട്ടെ.” അദ്ദേഹം പറയുന്നതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ Read More…

Movie News

വിജയ് യുടെ രാഷ്ട്രീയം പറഞ്ഞ ‘സിനിമ’ എത്രമാത്രം വിജയമായിരുന്നെന്ന് അറിയാമോ?

വിജയ് യുടെ തമിഴ് രാഷ്ട്രീയ രംഗം എങ്ങനെയായിരിക്കുമെന്ന് കാണാന്‍ ആരാധകരും ജനങ്ങളും ആകാംക്ഷയിലാണ്. കാരണം, സിനിമയിലെ ഒന്നാം നമ്പര്‍ നായകനായി ഉയര്‍ന്നുവന്ന വിജയ് ഇപ്പോള്‍ രാഷ്ട്രീയ രംഗത്തേക്കും കടന്നിരിക്കെ വരാനിരിക്കുന്ന 2026ലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചാണ് ഇപ്പോള്‍ ജനങ്ങള്‍ ചിന്തിക്കുന്നത്. രാഷ്ട്രീയ രംഗത്തേക്ക് കടന്ന വിജയ് തന്റെ സിനിമാ യാത്രയില്‍ ചില രാഷ്ട്രീയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്, അതില്‍ ഒന്നാണ് എ.ആര്‍.മുരുഗദോസ് സംവിധാനം ചെയ്ത സര്‍ക്കാര്‍. വിജയ്-കീര്‍ത്തി സുരേഷ് എന്നിവര്‍ അഭിനയിച്ച് 2018-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് 110 കോടി രൂപയാണ് Read More…

Movie News

മഴദൈവങ്ങളോട് യാചിച്ച് വിജയ് ആരാധകര്‍ ; ദിവസവും സമ്മേളന വേദിയില്‍ വിളക്ക് കത്തിച്ച് പ്രാര്‍ത്ഥന

വില്ലുപുരം: നടനും രാഷ്ട്രീയ നേതാവുമായ വിജയ് യുടെ തമിഴക വെട്രി കഴകത്തിന്റെ കന്നി പൊതുസമ്മേളനം വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയില്‍ നടക്കാനിരിക്കെ താരത്തിന് ഒരു വില്ലന്റെ ശല്യം തലവേദനയാകുന്നു. വിജയ് യുടെ പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ഞായറാഴ്ച നടക്കാനിരിക്കെ മഴയെ തടഞ്ഞു നിര്‍ത്താന്‍ പ്രാര്‍ത്ഥിക്കുകയാണ് വിജയ് ആരാധകര്‍. . സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് സഹായിക്കാനും കരുണ കാണിക്കാനും ദൈവങ്ങളോട് പ്രാര്‍ത്ഥിച്ച് ‘അഗള്‍ വിളക്ക്’ കത്തിക്കാന്‍ സമീപ ഗ്രാമത്തില്‍ നിന്നുള്ള പാണ്ഡ്യന്‍ എന്നയാളും മൂന്ന് കുട്ടികളും എല്ലാ ദിവസവും വൈകുന്നേരം Read More…

Movie News

69 സിനിമകള്‍ കൊണ്ട് വിജയ് നിര്‍ത്തില്ല ; ആറ്റ്‌ലിയുടെ സിനിമയില്‍ കൂടി അഭിനയിച്ചേക്കും

മുഴുവന്‍സമയ രാഷട്രീയക്കാരനാകാന്‍ വേണ്ടി അഭിനയജീവിതത്തിന് വിട പറയാനാണ് തമിഴ്‌സൂപ്പര്‍താരം വിജയ് യുടെ നീക്കം. 68 സിനിമകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്ന വിജയ് ഒരു സിനിമയില്‍ കൂടി അഭിനയിച്ച് അഭിനയം മതിയാക്കുമെന്നാണ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏറ്റവും പുതിയ വിവരം അനുസരിച്ച് വിജയ് എഴുപതാമത് മറ്റൊരു സിനിമയില്‍ കൂടി അഭിനയിച്ചേക്കുമെന്നാണ് വിവരം. .ഇന്ത്യാഗ്ലിറ്റ്സ് തമിഴ് പറയുന്നതനുസരിച്ച് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ആറ്റ്‌ലി ചെയ്യാനിരിക്കുന്ന അടുത്ത സിനിമയില്‍ വിജയ് യെ കാണാനാകുമെന്നാണ് വിവരം. ഇരട്ടഹീറോകള്‍ വരുന്ന സിനിമയില്‍ അതിഥിവേഷത്തില്‍ എത്താമെന്ന് വിജയ് സമ്മതിച്ചതായിട്ടാണ് വിവരം. വിജയ്യും Read More…