ന്യൂഡല്‍ഹി: ദ്വാരകയില്‍ വാഹനമിടിച്ച് ഇരുപത്തിമൂന്നുകാരന്‍ മരിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ൈഡ്രവറുടെ പിതാവ് നടത്തിയ ക്ഷമാപണം നിരസിച്ച് കുടുംബം. തന്റെ നഷ്‌ടങ്ങളെ തിരിച്ചുനല്‍കാന്‍ ക്ഷമാപണത്തിനു കഴിയില്ലെന്ന് മരണമടഞ്ഞ സാഹില്‍ ധനേഷ്രയുടെ മാതാവ് ഇന്ന മകാന്‍ പറഞ്ഞു. മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന സാഹില്‍ ഈ മാസം നാലിനാണ് അമിതവേഗത്തില്‍ വന്ന എസ്.യു.വി കാറിടിച്ചു മരിച്ചത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ദ്വാരകയിലായിരുന്നു സംഭവം. തലയ്‌ക്കു ഗുരുതരമായി പരുക്കേറ്റ സാഹില്‍ സംഭവസ്‌ഥലത്തു തന്നെ മരിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ സാഹിലിന്റെ തലയോട്ടിക്കും വാരിയെല്ലുകള്‍ക്കും കൈമുട്ടിനും ഒടിവുണ്ടായതായി Read More…

