മാലപ്പടക്കം പോലെ സിക്സറുകൾ ഒരോന്നായി ഗാലറിയിലേക്ക് പറത്തിയ 14കാരൻ വൈഭവ് സൂര്യവംശിയുടെ മുന്നിൽ ഗുജറാത്ത് ടൈറ്റൻസ് ആയുധം വെച്ച് കീഴടങ്ങി. വൈഭവ് സൂര്യവംശിയുടെ മിന്നും സെഞ്ചറിയുടെയും യശസ്വി ജയ്സ്വാളിന്റെ അർധ സെഞ്ചറിയുടെയും കരുത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന് 8 വിക്കറ്റിന്റെ ആധികാരിക ജയം. ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തപ്പോൾ രാജസ്ഥാൻ 15.5 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ 212 റൺസെടുത്തു. വൈഭവ് സൂര്യവംശിയാണ് പ്ലെയർ ഓഫ് ദ Read More…