ട്വന്റി20 ക്രിക്കറ്റിൽ ഓപ്പണിങ് സഖ്യത്തിന്റെ കാര്യത്തിൽ ഇന്ത്യൻ ടീം കുറച്ചുകാലമായി തുടർച്ചയായ പരീക്ഷണങ്ങൾ നടത്തിവരികയാണ്. അഭിഷേക് ശർമ തന്റെ സ്ഥാനം ഉറപ്പിച്ചതോടെ ശുഭ്‌മൻ ഗില്ലും സഞ്ജു സാംസണും തമ്മിലായിരുന്നു ആദ്യം സ്ഥാനത്തിനായുള്ള മത്സരം. പിന്നീട് ഇഷാൻ കിഷൻ ഇതേ സ്ഥാനത്തിനായി അവകാശവാദമുന്നയിച്ചെങ്കിലും ട്വന്റി20 ലോകകപ്പോടെ താരത്തിന് മൂന്നാം നമ്പറിലേക്ക് മാറേണ്ടി വന്നു. തുടർന്നാണ് വൈഭവ് സൂര്യവംശിയുടെ കടന്നുവരവ്. ഇതോടെ പതിനഞ്ചുവയസ്സുകാരനായി സഞ്ജുവിന് വീണ്ടും പ്ലെയിങ് ഇലവനിൽനിന്നു മാറിനിൽക്കേണ്ടി വന്നു. എന്നാൽ രാജ്യാന്തര കരിയർ പ്രതീക്ഷിച്ചതു പോലെ മികച്ച Read More…
Tag: Vaibhav Sooryavanshi
‘മിറർ സെൽഫി’യിൽ പെൺകുട്ടിയെ ചുംബിച്ച് വൈഭവ്; പ്ലീസ് …. ആ പയ്യനെ വെറുതെവിടൂ…. വ്യാജ ചിത്രത്തിനെതിര വ്യാപക വിമർശനം
ചെന്നൈ: പതിനഞ്ചുകാരനായ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയും എഐ വ്യാജ ചിത്രങ്ങൾക്ക് ഇരയായി. ഒരു പെൺകുട്ടിയും വൈഭവ് സൂര്യവംശിയും ഒരുമിച്ചുള്ള വ്യാജ ചിത്രങ്ങളാണ് നിലവിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ‘മിറർ സെൽഫി’ രൂപത്തിലുള്ള ഈ ചിത്രത്തിൽ പെൺകുട്ടിയെ വൈഭവ് ചുംബിക്കുന്നതായുമുണ്ട്. ‘‘വൈഭവ് സൂര്യവംശിക്കൊപ്പമുള്ള ഈ പെൺകുട്ടി ആരാണ്? ആരാധകർ വലിയ ആകാംക്ഷയിലാണ്, ഇന്റർനെറ്റിലെ ഏറ്റവും ചൂടേറിയ ചർച്ചാവിഷയമായി ഇതു മാറിയിരിക്കുന്നു’’ എന്ന കുറിപ്പോടെയാണ് പല പേജുകളും ഈ ചിത്രം പങ്കുവെക്കുന്നത്. കേവലം 15 വയസ്സു മാത്രം പ്രായമുള്ള Read More…
‘അഭിഷേകല്ല, അഫ്ഗാനിസ്ഥാനെതിരെ വേണ്ടത് സഞ്ജു സാംസൺ– വൈഭവ് സൂര്യവംശി സഖ്യം’
മുംബൈ∙ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജു സാംസണും കൗമാര താരം വൈഭവ് സൂര്യവംശിയും ഇന്ത്യയുടെ ഓപ്പണർമാരാകണമെന്ന് മുൻ ഇന്ത്യൻ താരം ദീപ്ദാസ് ഗുപ്ത. സിംബാബ്‌വെയ്ക്കെതിരായ പരമ്പരയിൽ കളിക്കാതിരുന്ന സഞ്ജു, അഫ്ഗാനെതിരായ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. കഴിഞ്ഞ ട്വന്റി20 മത്സരങ്ങളിൽ അഭിഷേക് ശർമ– സഞ്ജു, അഭിഷേക്– വൈഭവ് സൂര്യവംശി സഖ്യങ്ങളെയാണ് ഇന്ത്യ ഓപ്പണിങ്ങിൽ പരീക്ഷിച്ചിരുന്നത്. എന്നാൽ ഇത്തവണ പുതിയൊരു കോംബിനേഷൻ പരീക്ഷിക്കണമെന്നാണ് ദീപ്ദാസ് ഗുപ്തയുടെ നിർദേശം. ‘‘അഫ്ഗാനിസ്ഥാനെതിരായ ടീമിൽ സഞ്ജു, അഭിഷേക്, വൈഭവ് എന്നീ മൂന്ന് താരങ്ങളുമുണ്ട്. സഞ്ജു സാംസൺ– Read More…
ക്രിക്കറ്റിന്റെ വണ്ടർ കിഡിന് തീവില! ഒരു ‘ഡീലിന്’ വാങ്ങുന്നത് ഒരു കോടിയിലേറെ, 15-ാം വയസ്സിൽ കോടികളുടെ ആസ്തി
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ തരംഗമായ വൈഭവ് സൂര്യവംശിയുടെ മാർക്കറ്റ് മൂല്യം കുതിച്ചുയരുന്നു. പതിനഞ്ചാം വയസ്സിൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയ വൈഭവ്, ഇന്ത്യയ്ക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡ് മറികടന്നിരുന്നു. ട്വന്റി20യിലെ മിന്നുന്ന ഫോമിന് പിന്നാലെ ഏകദിന, ടെസ്റ്റ് ടീമുകളിലേക്കും താരത്തെ പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്. റെഡ് ബോൾ ക്രിക്കറ്റിലും മികവ് കാട്ടാനായി ദുലീപ് ട്രോഫിയിൽ വെസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായി താരത്തെ നിയമിച്ചിരുന്നു. വൈഭവിനെ ഒപ്പം കൂട്ടാൻ പ്രമുഖ ബിസിനസ് Read More…
ന്യൂ ജെന്‍ ക്യാപ്റ്റന്‍ ! വൈഭവ് സൂര്യവംശിയെ നായകസ്ഥാനത്തേയ്ക്ക് പരീക്ഷിക്കുന്നു? ആദ്യം വൈസ് ക്യാപ്റ്റന്‍, ഇഷാൻ കിഷന്‍ നായകനാകും
ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര താരം വൈഭവ് സൂര്യവംശിയെ നായക സ്ഥാനത്തേക്ക് പരീക്ഷിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ദുലീപ് ട്രോഫി ടൂർണമെന്റിൽ ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റനായി വൈഭവ് കളിക്കും. ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനാണ് ടീമിനെ നയിക്കുന്നത്. വെറ്ററൻ താരങ്ങളായ മുഹമ്മദ് ഷമി, മുകേഷ് കുമാർ, അഭിമന്യു ഈശ്വരൻ, ഷഹബാസ് അഹമ്മദ് എന്നിവരും ഈസ്റ്റ് സോൺ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ വൈഭവിന് Read More…
ആറ് തുടര്‍ത്തോല്‍വികള്‍ക്കുശേഷം ഇന്ത്യയ്ക്ക് ഒരു ‘അയ്യര്’ജയം; വൈഭവിന് 19 പന്തില്‍ 50 റണ്‍സ്
ഹരാരെയിൽ നടന്ന ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യക്ക് മികച്ച ജയം. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ, ആതിഥേയർ ഉയർത്തിയ 126 റൺസ് ലക്ഷ്യം 40 പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ശ്രേയസ് അയ്യർ ട്വന്റി20 നായകനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ വിജയമാണിത്. 19 പന്തിൽ 50 റൺസ് നേടിയ വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റ ശൈലിയിലുള്ള പ്രകടനമാണ് ഇന്ത്യൻ വിജയം എളുപ്പമാക്കിയത്. 23 റൺസിൽ നിൽക്കെ എട്ട് പന്തിൽ ഒരു റൺസ് Read More…
എന്തുകൊണ്ട് നമ്മള്‍ തോറ്റു? പരാജയകാരണങ്ങൾ നിരത്തി ക്യാപ്റ്റൻ ശ്രേയസ് അയ്യർ, ‘വൈഭവിനെ ഒഴിവാക്കാൻ കാരണം ഫോമില്ലായ്മയല്ല’
ലണ്ടൻ: ഇംഗ്ലണ്ടിലെയും അയർലൻഡിലെയും സാഹചര്യങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടാൻ ഇന്ത്യൻ ടീമിന് സാധിച്ചില്ലെന്നും, മത്സരത്തിന്റെ എല്ലാ മേഖലകളിലും ആതിഥേയർ ഇന്ത്യയെക്കാൾ മികച്ചുനിന്നുവെന്നും പുതിയ നായകൻ ശ്രേയസ് അയ്യർ തുറന്നുപറഞ്ഞു. എന്നാൽ ഇത്തരം കഠിനമായ തിരിച്ചടികൾ ഒരു ക്യാപ്റ്റനെന്ന നിലയിൽ തന്നെ കൂടുതൽ വളരാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്വന്റി-20 ലോകകപ്പ് വിജയത്തിന് ശേഷം സൂര്യകുമാർ യാദവിൽ നിന്ന് ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത ശ്രേയസ് അയ്യർക്ക് അത്ര നല്ല തുടക്കമല്ല ലഭിച്ചത്. അയർലൻഡിനോട് 0-2 നും, ഇംഗ്ലണ്ടിനോട് 0-4 Read More…
സഞ്ജു പുറത്ത്, പകരം വിക്കറ്റ് കീപ്പറായി പഞ്ചാബ് താരം, വൈഭവും അകത്ത്; സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീം
മുംബൈ: സിംബാബ്‌വേയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയില്ല. സിംബാബ്‌വേയില്‍ മൂന്ന് മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ആദ്യ കളി ഈ മാസം 23-നും ബാക്കി മത്സരങ്ങള്‍ 25, 26 തീയതികളിലും നടക്കും. സഞ്ജുവിന് വിശ്രമം അനുവദിച്ചതാണോ അതോ ടീമിൽ നിന്ന് മാറ്റിയതാണോ എന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിട്ടില്ല. പരമ്പരയിൽ ഇഷാൻ കിഷനാണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ. ബാക്അപ് വിക്കറ്റ് കീപ്പറായി പഞ്ചാബ് താരം പ്രഭ്സിമ്രാൻ സിങ്ങിനെ ടീമിലുൾപ്പെടുത്തി. Read More…
പ്രായമായില്ല, ചേട്ടന്മാർക്കൊപ്പമല്ല, ഇംഗ്ലണ്ട് പരമ്പരയിൽ വൈഭവിന് പ്രത്യേകം ഡ്രസിങ് റൂം: കാരണം ഇതാണ്
മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ വാഗ്ദാനമായ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിക്ക് ദേശീയ സീനിയർ ടീമിലേക്ക് വിളി എത്തിയിരിക്കുകയാണ്. 2026 ഐപിഎല്ലിലെ മിന്നും പ്രകടനമാണ് അയർലൻഡ്, ഇംഗ്ലണ്ട് ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ വൈഭവിന് ഇടം നേടിക്കൊടുത്തത്. ഈ മത്സരങ്ങളിൽ കളത്തിലിറങ്ങിയാൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം വൈഭവിന് സ്വന്തമാകും. എന്നാൽ, പ്രായപൂർത്തിയാകാത്തതിനാൽ സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി ഇംഗ്ലണ്ട് പര്യടനത്തിൽ വൈഭവിന് പ്രത്യേക മുറി അനുവദിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ‘ദ് Read More…







