Featured Sports

ക്രിക്കറ്റ് രക്തത്തിലുള്ളത്; സെഞ്ച്വറിയടിച്ച് വൈഭവിന്റെ അനിയൻ ആശിർവാദ്! 20 ഫോറും ഒരു സിക്സും!

സൂര്യവംശി കുടുംബത്തിന്റെ രക്തത്തിൽ തന്നെയുള്ളതാണ് ക്രിക്കറ്റ് പ്രതിഭയെന്ന് തെളിയിക്കുകയാണ് പുതിയ വാര്‍ത്ത . യുവ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശിയ്ക്ക് പിന്നാലെ, ഇപ്പോൾ അദ്ദേഹത്തിന്റെ അനിയൻ 10 വയസ്സുകാരൻ ആശിർവാദ് സൂര്യവംശിയും ഒരു പ്രാദേശിക പരിശീലന മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടി ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. സമസ്തിപൂരിൽ നടന്ന മത്സരത്തിൽ ക്രിക്കറ്റ് അക്കാദമി താജ്പൂരിന് വേണ്ടി കളിച്ച ഈ പത്തുവയസ്സുകാരൻ വലങ്കയ്യൻ ബാറ്റർ വെറും 87 പന്തിൽ നിന്നാണ് 103 റൺസ് അടിച്ചെടുത്തത്. 20 ഫോറുകളും ഒരു സിക്സറുമടങ്ങുന്ന Read More…

Featured Sports

വൈഭവ് സൂര്യവംശിയ്ക്ക് ഒരു ‘എതിരാളി’ ! 83 പന്തിൽ 210 റൺസ്, 35 ഫോറുകളും ഒൻപത് സിക്സുകളും

പട്ന∙ ഇന്ത്യൻ ക്രിക്കറ്റിന് വൻ പ്രതീക്ഷകൾ സമ്മാനിച്ച് വൈഭവ് സൂര്യവംശിക്കു പിന്നാലെ ബിഹാറിൽനിന്ന് വീണ്ടുമൊരു യുവ ബാറ്റിങ് വിസ്മയം കൂടി ഉയർന്നുവരുന്നു. ജില്ലാ അണ്ടർ 16 ക്രിക്കറ്റ് ലീഗിൽ മുസഫർപുർ സ്വദേശിയായ പതിനാലുകാരൻ അയൻ രാജ് നേരിട്ട വെറും 83 പന്തുകളിൽനിന്ന് അടിച്ചുകൂട്ടിയത് 210 റൺസാണ്. സൻസ്കൃതി ക്ലബ്ബിന് വേണ്ടി പാഡ് കെട്ടിയ അയൻ രാജ് 35 ഫോറുകളും ഒൻപത് സിക്സറുകളുമാണ് മൈതാനത്തിന്റെ നാനാഭാഗത്തേക്കും പായിച്ചത്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റിലെ ശ്രദ്ധേയ സാന്നിധ്യമായ വൈഭവ് സൂര്യവംശിയുടെ അടുത്ത Read More…

Featured Sports

‘അവന്‍ കുട്ടിയല്ലേ?… ആ ചെലവും ബിസിസിഐ വഹിക്കും’: വൈഭവ് സൂര്യവംശിക്കായി ബോർഡിന്റെ നിർണായക തീരുമാനം

പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശിയെ ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുത്തതിന് പിന്നാലെ ഒരു നിർണായക തീരുമാനവുമായി ബിസിസിഐ രംഗത്ത്. ഇന്ത്യൻ ടീമിന്റെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ട്വന്റി20 ടീമിലാണ് വൈഭവിന് ഇടം ലഭിച്ചത്. താരം പ്രായപൂർത്തിയാകാത്ത കുട്ടിയായതിനാൽ, പര്യടനത്തിലുടനീളം വൈഭവിനൊപ്പം യാത്ര ചെയ്യാൻ മാതാപിതാക്കൾക്കും ബിസിസിഐ പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. “വൈഭവ് പ്രായത്തിൽ ഒരു കുട്ടിയായതിനാൽ അയർലൻഡിലേക്കും ഇംഗ്ലണ്ടിലേക്കും അവനൊപ്പം മാതാപിതാക്കളെയും അയക്കാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അവർക്ക് അവനെ സഹായിക്കാൻ കഴിയും. അവരുടെ Read More…

Sports

വൈഭവ് സൂര്യവംശിക്ക് പ്രായം 15 തന്നെയോ, അതോ പത്തൊന്‍പതോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

ഐപിഎല്ലിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്കിടയിലെ പ്രധാന ചർച്ചാവിഷയം പതിനഞ്ചുകാരനായ യുവതാരം വൈഭവ് സൂര്യവംശിയാണ്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ റൺവേട്ടക്കാരനായ താരം, കഴിഞ്ഞ സീസണിലെ ‘മോസ്റ്റ് വാല്യുബിൾ പ്ലെയർ’ കൂടിയായിരുന്നു. 237.30 എന്ന അവിശ്വസനീയമായ സ്‌ട്രൈക്ക് റേറ്റിൽ 72 സിക്‌സറുകൾ ഉൾപ്പെടെ 776 റൺസാണ് ഈ ഇടങ്കയ്യൻ ബാറ്റർ അടിച്ചുകൂട്ടിയത്. ഈ മികച്ച പ്രകടനത്തോടെ ടൂർണമെന്റിലെ ‘സൂപ്പർ സ്‌ട്രൈക്കർ’ പുരസ്‌കാരവും സ്വന്തമാക്കിയ വൈഭവിന് ഒരു ടാറ്റാ സിയറ എസ്‌യുവി കാറും സമ്മാനമായി ലഭിച്ചു. എന്നാൽ Read More…

Featured Sports

വൈഭവ് സൂര്യവംശിയുടെ നിഴലിൽ ഒതുങ്ങുന്നു; ജയ്‌സ്വാൾ രാജസ്ഥാൻ വിടണമെന്ന് ക്രിക്കറ്റ് ലോകം

യശസ്വി ജയ്‌സ്വാൾ ഐപിഎൽ 2027-ൽ മുംബൈ ഇന്ത്യൻസിലേക്ക് മാറിയേക്കുമെന്ന് സൂചനകൾ. രാജസ്ഥാൻ റോയൽസ് ഓപ്പണറായ ജയ്‌സ്വാൾ, സഹതാരം വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനങ്ങൾ കാരണം ടീമിൽ നിരന്തരം നിഴലിലായിപ്പോകുന്നുവെന്നും, അതിനാൽ അദ്ദേഹം രാജസ്ഥാൻ വിടണമെന്നുമാണ് ഉയരുന്ന ഉപദേശം. ഐപിഎൽ 2026-ലെ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ സൂര്യവംശി വെറും 29 പന്തിൽ നിന്ന് 93 റൺസ് അടിച്ചുകൂട്ടിയപ്പോൾ, ജയ്‌സ്വാളിന് 29 പന്തിൽ 29 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ. ഈ പ്രകടനത്തോടെ ജയ്‌സ്വാൾ വീണ്ടും സൂര്യവംശിയുടെ നിഴലിലായി. ഇതിനെത്തുടർന്നാണ് Read More…

Featured Sports

ബൗളർമാരുടെ പേടിസ്വപ്നമായ വൈഭവിന്റെ ‘3-ാം നമ്പർ’ ജേഴ്സിക്ക് വൻ ഡിമാൻഡ്; സഞ്ജുവിന് പോലുമില്ലാത്ത നേട്ടം !

ജയ്പുർ: ഓരോ കളിയിലും പുതിയ റെക്കോഡുകൾ കുറിച്ച് മുന്നേറുകയാണ് രാജസ്ഥാൻ റോയൽസിന്റെ പതിനഞ്ചുകാരനായ യുവതാരം വൈഭവ് സൂര്യവംശി. കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ എലിമിനേറ്റർ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഒരു പുതിയ ചരിത്രം കൂടി താരം കുറിച്ചു. ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന കളിക്കാരനെന്ന റെക്കോഡാണ് വൈഭവ് സ്വന്തമാക്കിയത്. 2012-ൽ വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ കുറിച്ച 59 സിക്‌സറുകളുടെ റെക്കോഡാണ് ഈ യുവതാരം തിരുത്തിയത്. ഈ സീസണിൽ ഇതുവരെ 65 സിക്സറുകളാണ് Read More…

Featured Sports

ടി20യിൽ 200 റൺസ്, 20 ഓവർ നിന്ന് അടിക്കണം! ഗെയ്‌ലിനെ മറികടക്കണം; വൈഭവിന്റെ മാസ്സ് മറുപടി

രാജസ്ഥാൻ റോയൽസിന്റെ 15 വയസ്സുകാരനായ വിനാശകാരി ബാറ്റർ വൈഭവ് സൂര്യവംശി തന്റെ പ്രായത്തിലുള്ള മറ്റ് താരങ്ങളേക്കാൾ വലിയ സ്വപ്നങ്ങളാണ് കാണുന്നത്. ട്വന്റി-20 ക്രിക്കറ്റിൽ അർദ്ധസെഞ്ച്വറിയോ സെഞ്ച്വറിയോ നേടാൻ മറ്റ് ബാറ്റർമാർ ആഗ്രഹിക്കുമ്പോൾ, ഇതുവരെ ആരും കൈവരിക്കാത്ത ഒരു റെക്കോർഡാണ് വൈഭവിന്റെ ലക്ഷ്യം—ഒരു ഇന്നിങ്സിൽ 200 റൺസ് തികയ്ക്കുക. ഇംഗ്ലണ്ട് മുൻ നായകൻ കെവിൻ പീറ്റേഴ്സണുമായി യൂട്യൂബിൽ നടത്തിയ ഒരു അഭിമുഖത്തിലാണ് ഈ കൗമാര താരം തന്റെ വലിയ ആഗ്രഹം വെളിപ്പെടുത്തിയത്. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ആവേശമുണർത്തുന്ന ഈ Read More…

Featured Sports

മിന്നല്‍പ്പിണറായി വൈഭവ്, 38 പന്തിൽ 93, ജുറേലിന് അർധ സെഞ്ചറി, രാജസ്ഥാന് വമ്പൻ വിജയം, പ്ലേ ഓഫിനരികെ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ ഏഴു വിക്കറ്റിനു തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. മത്സരത്തിൽ ലക്നൗ ഉയർത്തിയ 221 റൺസ് എന്ന വലിയ വിജയലക്ഷ്യം 19.1 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാൻ മറികടന്നു. ഈ ഏഴാം വിജയത്തോടെ 14 പോയിന്റുമായി രാജസ്ഥാൻ പട്ടികയിൽ നാലാം സ്ഥാനത്തെത്തി. നിലവിൽ 0.083 നെറ്റ് റൺറേറ്റുള്ള രാജസ്ഥാന് അടുത്ത മത്സരത്തിൽക്കൂടി വിജയിക്കാൻ സാധിച്ചാൽ പ്ലേ ഓഫ് ഉറപ്പാക്കാം. രാജസ്ഥാന്റെ വിജയത്തിൽ 93 Read More…

Featured Sports

എങ്ങനെ വൈഭവിനെ പുറത്താക്കാം? നെഹ്റയുടെ തന്ത്രം നടപ്പാക്കി സിറാജ്; അടുത്ത പന്തിൽ വിക്കറ്റ്; വീഡിയോ

ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസ് നേടിയ 77 റൺസിന്റെ തകർപ്പൻ വിജയത്തിൽ മുഖ്യ പരിശീലകൻ ആശിഷ് നെഹ്റയുടെ തന്ത്രങ്ങൾ ശ്രദ്ധേയമാകുന്നു. ജയ്പൂരിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത്, ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും (84) സായ് സുദർശന്റെയും (55) അർദ്ധ സെഞ്ചുറികളുടെ കരുത്തിൽ 229 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് വേണ്ടി കൗമാര താരം വൈഭവ് സൂര്യവംശി (16 പന്തിൽ 36) വെടിക്കെട്ട് തുടക്കം നൽകിയെങ്കിലും, മൂന്നാം ഓവറിൽ Read More…