Crime

യുവതിയെ മദ്യം കുടിപ്പിച്ചു, കൊന്ന് കത്തിച്ച് പുഴയിലെറിഞ്ഞു; മൃതദേഹം വീഡിയോകോളില്‍ ഭാര്യയെ കാണിച്ച് പ്രതി

ലഖ്‌നൗ: ഭൂമി ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തി കത്തിച്ച് മൃതദേഹം പുഴയിലെറിഞ്ഞു. ഉത്തര്‍പ്രദേശിലെ ഇട്ടാവയിലാണ് ദാരുണമായ സംഭവം. അഞ്‌ലി(25)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വസ്തു കച്ചവടക്കാരനായ ശിവേന്ദ്ര യാദവ്(25), ഇയാളുടെ പങ്കാളിയും സഹായിയുമായ ഗൗരവ്(19) എന്നിവരെ ഇട്ടാവ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുദിവസം മുമ്പാണ് അഞ്ജലിയെ കാണാതായത്. ശനിയാഴ്ച പുഴയുടെ സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ കാണാതായതോടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ സ്‌കൂട്ടര്‍ ഒരു അഴുക്കുചാലിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസിന്റെ അന്വേഷണത്തിലാണ് Read More…

Travel

ഇന്ത്യയുടെ സുഗന്ധതലസ്ഥാനം ; അത്തര്‍ മണക്കുന്ന ഈ നഗരത്തിലൂടെ യാത്ര പോയിട്ടുണ്ടോ?

വലിയ കെട്ടിടങ്ങള്‍ക്ക് ഇടയിലെ ഇടുങ്ങിയ പാതകളും അതിലൂടെ പോകുന്ന ഇരുചക്രവാഹനങ്ങളും കാല്‍നടയാത്രക്കാരും അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളും. ഉത്തരേന്ത്യയിലെ പല ഇന്ത്യന്‍ പട്ടണങ്ങളോടും സാമ്യമുള്ളതാണ് വടക്കന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ കനൗജ്. എന്നാല്‍ ഒരു കാര്യത്തില്‍ മാത്രം ഇവിടം വ്യത്യസ്തപ്പെട്ടു നില്‍ക്കുന്നുണ്ട്. അത് നഗരത്തിന്റെ പലഭാഗങ്ങളിലുമുള്ള സുഗന്ധമാണ്. രാജ്യത്തിന്റെ സുഗന്ധ തലസ്ഥാനമാണ് കനൗജ്. നൂറ്റാണ്ടുകളായി ഇവിടെ ബൊട്ടാണിക്കല്‍ ചേരുവകളില്‍ നിന്ന് സുഗന്ധതൈലം നിര്‍മ്മിക്കുന്നു. ഇവിടുത്തെ ഏകദേശം 350 എണ്ണം സുഗന്ധദ്രവ്യ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ആഭ്യന്തര, അന്തര്‍ദേശീയ വിപണികളിലേക്ക് സുഗന്ധതൈലങ്ങള്‍ വിതരണം Read More…