Crime

പത്തനംതിട്ടയില്‍ കയറരുത്, കേരളം വിട്ടുപോകരുത് ; ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് മുന്നില്‍ കര്‍ശന ഉപാധികളോടെ ജാമ്യം

കൊല്ലം: അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വാഭാവിക ജാമ്യം കോടതി അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ജാമ്യം നല്‍കിയത്. കേരളംവിട്ടുപോകരുത്, പത്തനംതിട്ട ജില്ലയില്‍ കയറരുത് തുടങ്ങി അനേകം നിയന്ത്രണങ്ങളാണ് വെച്ചിട്ടുള്ളത്. പത്തനംതിട്ടയില്‍ കയറരുത് എന്നതാണ് പ്രധാന നിബന്ധന. കേസിലെ സാക്ഷികളെ സ്വാധീനിക്കരുത്, കേരളം വിട്ടു പുറത്തുപോകരുത്, ആഴ്ചയില്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം. അന്വേഷണത്തെ ബാധിക്കുന്ന ഇടപെടല്‍ Read More…

Featured Spotlight

പോറ്റിയെ കേറ്റിയത് തന്ത്രി തന്നെ ! എല്ലാമറിയുന്നവന്‍ കണ്ഠര് രാജീവരെന്ന് എസ്ഐടി കണ്ടെത്തല്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റോടെ കേസില്‍ അതിനിര്‍ണായക നീക്കമാണ് പ്രത്യേക അനേഷണസംഘം നടത്തിയത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠര് രാജീവര്‍ക്ക് രണ്ട് പതിറ്റാണ്ടിന്‍റെ ബന്ധമാണുള്ളതെന്ന് എസ്‌ഐടി പറയുന്നു. ശബരിമല സ്വര്‍ണക്കൊള്ള തന്ത്രിയുടെ മൗനാനുവാദത്തോടെയാണ് നടന്നതെന്നും, സ്പോണ്‍സര്‍ഷിപ്പിലെ കള്ളക്കളി തന്ത്രി അറിഞ്ഞു തന്നെയാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് എസ്‌ഐടി തന്ത്രിയെ അറസ്റ്റ് ചെയ്തത്. ബെംഗളൂരു ക്ഷേത്രത്തില്‍ തുടങ്ങിയ ബന്ധമാണ് തന്ത്രിയും പോറ്റിയും തമ്മിലുള്ളത്, പാളികള്‍ കൊണ്ടുപോയതിനെ തന്ത്രി എതിര്‍ത്തിരുന്നില്ല എന്നതുള്‍പ്പെടെ നിര്‍ണായക കണ്ടെത്തലുകളാണ് എസ്‌ഐടിയുടേത്. കൊച്ചിയിലെ Read More…

Crime

ആദ്യഭാര്യയുടെ അസ്വാഭാവിക മരണം, പിന്നാലെ ക്ഷേത്രത്തില്‍ നിന്നും പുറത്തായി; ശ്രീരാംപുരയിൽ പോറ്റി ‘ശാന്തൻ’

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി തട്ടിപ്പുകാരനെന്ന് ബെംഗളുരുവിലെ ശ്രീരാംപുര നിവാസികള്‍. പോറ്റിയുടെ തട്ടിപ്പും ഇടപാടുകളും ഇന്നാട്ടുകാര്‍ക്ക് നന്നായറിയാം. വൻകിട പലിശ ഇടപാടുകൾ‌ നടത്തുമ്പോള്‍ തന്നെയും പരിചയക്കാരിൽ നിന്ന് ചെറിയ തുകകൾ കടം വാങ്ങുന്ന സ്വഭാവമുണ്ടായിരുന്നു പോറ്റിക്ക്. ഇരുപത് വര്‍ഷത്തിലേറെയായി ശ്രീരാംപുരയില്‍ താമസിക്കുന്ന പോറ്റി പൊതുവെ ശാന്തനായാണ് പെരുമാറുന്നത്. ഇത്തരം ഇടപാടുകള്‍ ഉണ്ടെന്നറിയാമെങ്കിലും ശബരിമലയില്‍ കയറി തട്ടിപ്പു നടത്തിയെന്നത് ശ്രീരാംപുരക്കാരെയും ഞെട്ടിച്ചിട്ടുണ്ട്. ആദ്യ ഭാര്യയുടെ അസ്വാഭാവിക മരണത്തെ തുടർന്നാണ് നേരത്തേ താമസിച്ചിരുന്ന വീട്ടില്‍നിന്ന് കോത്താരി മാൻഷൻ Read More…

Crime

ശബരിമല സ്വർണക്കൊള്ള: അന്വേഷണം എത്തിയതോടെ പൂട്ടി റൊഡ്ഡാം ജ്യൂവൽസ്; കൊള്ളയിൽ പങ്കില്ലെന്ന് ഗോവർധൻ

ബെംഗളൂരു ∙ ശബരിമല സ്വർണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം നടത്തലയത് നിർണായക നീക്കങ്ങൾ. ബെല്ലാരിയിലെ പോറ്റിയുടെ സുഹൃത്ത്‌ ഗോവര്‍ദ്ധന്റെ ഉടമസ്‌ഥതയിലുള്ള റൊദ്ദം ജുവലറിയില്‍ നിന്ന് 400 ഗ്രാമിലേറെ സ്വര്‍ണം കസ്‌റ്റഡിയിലെടുത്തു. 476 ഗ്രാം സ്വര്‍ണമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധന് വിറ്റിരുന്നത്. പോറ്റിയുടെ ശ്രീറാംപുരയിലെ വീട്ടിൽ നിന്ന് 176 ഗ്രാം സ്വർണവും പിടിച്ചെടുത്തു. ജ്വല്ലറിയിൽ നിന്ന് സ്വർണക്കട്ടികളും ഫ്ലാറ്റിൽ നിന്ന് ആഭരണങ്ങളുമാണ് പിടിച്ചത്. ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് കവർന്ന സ്വർണം തന്നെയാണോ ഇവ എന്ന് ശാസ്ത്രീയപരിശോധനയിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്. ശബരിമലയിലെ Read More…

Crime

‘ശബരിമലയിലെ സ്വർണം ഉണ്ണിക്കൃഷ്ണൻ പോറ്റി വിറ്റു’, സ്വർണവ്യാപാരി ​ഗോവർദ്ധന്റെ നിർണായക മൊഴി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായില്‍ നിർണായക മൊഴി പുറത്ത്. ശബരിമല ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് സ്മാര്‍ട്ട് ക്രിയേഷൻസിൽ വേര്‍തിരിച്ചെടുത്ത സ്വര്‍ണം ഉണ്ണിക്കൃഷ്ണൻ പോറ്റി വിറ്റെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബെല്ലാരിയിലെ സ്വർണവ്യാപാരി ​ഗോവർദ്ധനാണ് പോറ്റി സ്വർണം വിറ്റത്. ഗോവർ​ദ്ധന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. മൊഴിയെത്തുടര്‍ന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ബെല്ലാരിയിൽ അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. നിര്‍ണായക വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എസ്ഐടി സംഘം പോറ്റിയുമായി ബെംഗളൂരുവിലേക്ക് പോയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സംഭവുമായി ബന്ധപ്പെട്ട് ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ദ്ധന്‍റെ Read More…

Crime

ശബരിമല ദ്വാരപാലക ശില്‍പം; വാറന്റി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുടെ പേരില്‍ വന്നതെങ്ങനെ?

ശബരിമല: സന്നിധാനത്തെ ദ്വാരപാലക ശില്‍പങ്ങളുടെ പുറംപാളിയുടെ നവീകര ണത്തിന്‌ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുടെ പേരില്‍ വാറന്റി വന്നതില്‍ ദുരൂഹത. ചെന്നൈയിലെ സ്‌മാര്‍ട്ട്‌ ക്രിയേഷന്‍സിലാണ്‌ ദ്വാരപാലക ശില്‍പങ്ങളുടെ പുറംപാളി നവീകരണത്തിന്‌ കൊണ്ടുപോയത്‌. 2019 ലാണ്‌ പോറ്റി ദ്വാരപാലക ശില്‍പങ്ങളുടെ പുറംപാളി അറ്റകുറ്റപ്പണിക്ക്‌ ചെന്നൈയില്‍ എത്തിക്കുന്നത്‌. അന്ന്‌ മുതല്‍ 40 വര്‍ഷത്തേക്കാണ്‌ വാറന്റി. ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍ അറ്റകുറ്റപ്പണി നടത്തണമെങ്കില്‍ ശബരിമല എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍, എ.ഒ, തിരുവാഭരണം കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്‌ഥ സംവിധാനമുള്ളപ്പോള്‍ ചുമതലപ്പെട്ട ഉദ്യോഗസ്‌ഥരുടെ പേരില്‍ വാറന്റി എഴുതാതെ അറ്റകുറ്റപ്പണിക്കുള്ള Read More…

Crime

ശബരിമലയിലെ സ്വര്‍ണപ്പാളി ബെംഗളൂരുവിലെത്തിച്ച് പ്രദര്‍ശിപ്പിച്ചു; വ്യവസായിക്ക് കൈമാറി, യഥാര്‍ത്ഥ സ്വര്‍ണപ്പാളി മാറ്റി?; വൻവഴിത്തിരിവ്

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം വഴിത്തിരിവിലേക്ക്. സന്നിധാനത്ത് നിന്ന് ചെന്നൈയിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി ബെംഗളൂരുവിലെത്തിച്ച് പ്രദര്‍ശിപ്പിച്ചെന്ന് കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റി നേരത്തെ ജോലി നോക്കിയിരുന്ന ശ്രീരാംപുര അയ്യപ്പക്ഷേത്രത്തിലെത്തിച്ച കാര്യം ക്ഷേത്രം ഭാരവാഹി സ്ഥിരീകരിച്ചു. ഇതോടെ യഥാര്‍ത്ഥ സ്വര്‍ണപ്പാളി 2019ല്‍ ഉണ്ണികൃഷ്ണന്‍ മാറ്റിയതായും ദേവസ്വം വിജിലന്‍സിന് സൂചന ലഭിച്ചു. സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും നോക്കുകുത്തികളാക്കി, ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും പുല്ലുവില കല്‍പ്പിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയെന്ന ഇടനിലക്കാരന്‍ ശബരിമലയുടെ സ്വത്ത് തോന്നുംപടി കൈകാര്യം ചെയ്തെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് Read More…