Health

ആറു ബട്ടൂര കഴിച്ചാല്‍ വയറ്റില്‍ എത്തുന്നത് ഒരു ഗ്ലാസ് എണ്ണ! ഫ്രൈഡ് ഫുഡ് പ്രേമികൾ തീർച്ചയായും കാണണം ഈ വീഡിയോ!

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന എണ്ണയുടെ അളവ് വ്യക്തമാക്കുന്ന ഒരു പരീക്ഷണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ആറ് ബട്ടൂരകൾ കരിമ്പിൻ നീരെടുക്കുന്ന യന്ത്രത്തിൽ അമർത്തിയപ്പോൾ ലഭിച്ചത് ഒരു ഗ്ലാസ് നിറയെ എണ്ണയാണ്! ആചാര്യ മനീഷ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. എണ്ണയിൽ മുക്കി വറുത്തെടുക്കുന്ന ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നതിന്റെ ദോഷങ്ങളെക്കുറിച്ചുള്ള കടുത്ത ചർച്ചകൾക്കും ഈ സംഭവം തുടക്കമിട്ടിട്ടുണ്ട്. തുടർച്ചയായി ആറ് ബട്ടൂരകൾ കരിമ്പ് യന്ത്രത്തിലേക്ക് വച്ചുകൊടുക്കുന്നതാണ് വീഡിയോയുടെ പ്രധാന Read More…

Oddly News

ഓടയിൽ നിന്ന് മണ്ണുമാന്തിയ 18-കാരന് കിട്ടിയത് സ്വർണക്കട്ടികൾ! 85.90 കോടിയുടെ സ്വർണ്ണം !

ബ്രസ്സൽസ്: അഴുക്കുചാലിലെ പണികൾക്കിടെ സ്വർണ്ണനിധി കണ്ടെത്തി 18 വയസ്സുകാരനായ വിദ്യാർഥി. ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സൽസിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ഈ അപൂർവ്വ നിധിശേഖരം കണ്ടെത്തിയത്. മലിനജലം ഒഴുകിപ്പോകുന്നതിനായി കുഴിയെടുക്കുന്നതിനിടെ കോബ് എന്ന വിദ്യാർഥിക്കാണ് 9 മില്യൻ യൂറോ (ഏകദേശം 85.90 കോടി രൂപ) മൂല്യം വരുന്ന സ്വർണ്ണം ലഭിച്ചതെന്ന് ബെൽജിയൻ ന്യൂസ് നെറ്റ്‌വർക്കിനെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. തുടക്കത്തിൽ ഒരു യൂറോയുടെ നാണയമാണ് ലഭിച്ചതെന്നും പിന്നീട് കൂടുതൽ കുഴിച്ചുനോക്കിയപ്പോൾ സ്വർണക്കട്ടികളും സ്വർണക്കഷണങ്ങളും നമ്പറിട്ട ബുള്ളിയൻ Read More…

Crime

‘തായ്‌ലാന്‍ഡിൽ പോയത് ഭാര്യ അറിയരുത്’; പാസ്‌പോര്‍ട്ട്‌ പേജുകള്‍ കീറിയയാള്‍ അറസ്‌റ്റില്‍

മുംബൈ: ബാങ്കോക്കിലേക്കുള്ള യാത്രകള്‍ ഭാര്യയിൽ നിന്നും കുടുംബത്തിൽ നിന്നും മറച്ചുവെക്കാൻ പാസ്‌പോര്‍ട്ടിലെ പേജുകള്‍ കീറിക്കളഞ്ഞതിന് 51-കാരന്‍ മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി പൂനെ നിവാസിയായ വിജയ്‌ ഭലേറാവു(51)വാണ്‌ അറസ്‌റ്റിലായത്‌. മുംബൈ രാജ്യാന്തര വിമാനത്താവളത്തിലെ പരിശോധനയ്‌ക്കിടയിലാണ്‌ അയാളുടെ പാസ്‌പോര്‍ട്ടില്‍ സംശയമുണ്ടായത്‌. റാവുവിന്റെ പാസ്‌പോര്‍ട്ടിലെ ചില പേജുകള്‍ കീറിയതായി സുരക്ഷാ ഉദ്യോഗസ്‌ഥര്‍ കണ്ടെത്തി. ഭലേറാവു കഴിഞ്ഞ വര്‍ഷം നാല്‌ തവണ ബാങ്കോക്ക്‌ സന്ദര്‍ശിച്ചതായി അന്വേഷണത്തില്‍ വ്യക്‌തമായി. ബാങ്കോക്ക്‌ സന്ദര്‍ശനം കുടുംബത്തില്‍നിന്ന്‌ മറച്ചുവയ്‌ക്കാനാണു പാസ്‌പോര്‍ട്ടിന്റെ പേജുകള്‍ കീറിയതെന്ന്‌ അദ്ദേഹം സമ്മതിച്ചു. ഭലേറാവുവിനെ സഹര്‍ Read More…

Crime

ജയിലിലെ പൂട്ടിയ സെല്ലില്‍ നിന്ന് രക്ഷപ്പെടുന്ന തടവുകാരന്‍: വീഡിയോ കണ്ട് കണ്ണ് തള്ളി നെറ്റീസണ്‍സ്

ജയിലിലെ പൂട്ടിയ സെല്ലില്‍ നിന്ന് അതിവിദഗ്ധമായി രക്ഷപ്പെടുന്ന തടുവുകാരെ നാം സിനിമകളിലും മറ്റും കണ്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതൊക്കെ സാധ്യമാകുമോ?. ഏതായാലും ഈ ചിന്താഗതികള്‍ എല്ലാം മാറ്റിക്കുറിക്കുകയാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോ. താന്‍ എങ്ങനെയാണ് പൂട്ടു വീണ സെല്ലിലെ അഴികള്‍ക്കുള്ളിലൂടെ പുറത്തുകടന്ന് രക്ഷപ്പെട്ടതെന്ന് പോലീസിന് കാണിച്ചുക്കൊടുക്കുകയാണ് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട ഒരു തടവുകാരന്‍. വീഡിയോ കണ്ട് കാണികളില്‍ പലരും അമ്പരന്നിരിക്കുകയാണ്. @Universe എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. വീഡിയോയില്‍ കുറ്റവാളിയായ യുവാവ് അതീവ Read More…

Featured Oddly News

മൂന്നാംനിലയിൽ നിന്ന് ചാടി, ഷോക്കടിച്ച് വീണു ബോധം പോയി, അടുത്തനിമിഷം അയാൾ ചെയ്യുന്നത് അവിശ്വസനീയമാണ്- വൈറലായി വീഡിയോ

വൈദ്യുതാഘാതം ഏറ്റവും മാരകമായ അപകടങ്ങളിൽ ഒന്നാണ്. ഇലക്ട്രിക് ലൈനുകളിൽ നിന്ന് വൈദ്യുതാഘാതാമേറ്റ് ജീവൻ നഷ്ടമാകുകയോ ഗുരുതര പരിക്കുകൾ ഏല്‍ക്കുകയോ ചെയ്യാം. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തവും അതിശയകരവുമായ ഒരു കാര്യമാണ് ഇവിടെ ഷോക്കടിച്ച ശേഷം ഒരു യുവാവിന് സംഭവിച്ചിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിക്കുകയാണ്. യുവാവ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീഴുന്നതും, ഇതിനിടയിൽ ഉയർന്ന വോൾട്ടേജ് ലൈനില്‍നിന്ന് വൈദ്യുതാഘാതമേറ്റ് താഴെ വീണ് ബോധം പോകുന്നതും സെക്കഡുകൾക്കുള്ളിൽ എഴുന്നേറ്റ് ഒരു പോലീസ് Read More…

Featured Oddly News

ഒന്നരയടി വീതി, ലോകത്തിലെ ഏറ്റവും ഇടുങ്ങിയ റോഡ്! ട്രാഫിക് സിഗ്നലുമുണ്ട്, അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ

ഓരോ ദിവസവും വ്യത്യസ്തതമായ ഒട്ടനവധി വീഡിയോകളും വാർത്തകളുമാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ഇടുങ്ങിയ റോഡിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. “ലോകത്തിലെ ഏറ്റവും ഇടുങ്ങിയ റോഡ്” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ ഇടുങ്ങിയ പാതയുടെ ട്രാഫിക് സിഗ്നലുള്ള, പ്രവേശന കവാടത്തിൽ ഒരു പുരുഷനും എതിർവശത്ത് ഒരു സ്ത്രീയും നിൽക്കുന്നതാണ് കാണുന്നത്. അങ്ങേയറ്റം ഇടുങ്ങിയ പാതയായതിനാൽ, രണ്ട് ആളുകൾക്ക് പരസ്പരം കടന്നുപോകാൻ തന്നെ വലിയ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ആളുകളുടെ Read More…