Crime

സ്വന്തം സഹോദരിയുടെ മകളോട് അപമര്യാദയായി പെരുമാറി, ഭീഷണി; ‘റാംബോ’ രാജേഷ് പിടിയിൽ

തിരുവനന്തപുരം ശംഖുമുഖത്ത് സ്വന്തം സഹോദരിയുടെ മകളോട് അപമര്യാദയായി പെരുമാറുകയും പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട റാംബോ രാജേഷ് (43) അറസ്റ്റിലായി. ശംഖുമുഖം രാജീവ് നഗർ വയർലെസ് കോളനിയിൽ താമസിക്കുന്ന ഇയാൾക്കെതിരെ പെൺകുട്ടി നൽകിയ പരാതിയെത്തുടർന്നാണ് വലിയതുറ പൊലീസ് നടപടിയെടുത്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രാജേഷ്, സഹോദരിയും മകളും താമസിക്കുന്ന വീട്ടിലെത്തി പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തതോടെ വീട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തുമെന്നറിഞ്ഞ് ഒളിവിൽ പോയ Read More…

Crime

വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശമയച്ചു; പിന്നാലെ അമ്മയും മകളും വീടിനുള്ളിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ കണ്ടെത്തി. കമലേശ്വരം ആര്യൻ കുഴിയിൽ ശാന്തി ഗാർഡനിൽ സജന(54), മകൾ ഗ്രീമ( 30) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് എഴുതി ബന്ധുക്കൾക്ക് ഫോണിലൂടെ അയച്ചുകൊടുത്തതിന് ശേഷമാണ് ഇരുവരും ജീവനൊടുക്കിയതെന്ന് കരുതുന്നു. സയനൈഡ് കഴിച്ചാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മൃതദേഹങ്ങൾ വീടിനുള്ളിൽ കണ്ടെത്തിയത്. “ജീവനൊടുക്കുന്നു” എന്ന സന്ദേശം കുടുംബ ഗ്രൂപ്പിൽ വന്നതിന് പിന്നാലെ ബന്ധുക്കൾ വീട്ടിലെത്തിയെങ്കിലും ഇരുവരും മരണപ്പെട്ടിരുന്നു. Read More…

Featured Travel

ഗോവയും ആഗ്രയും ജയ്പൂരുമല്ല; വിദേശ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇന്ത്യൻ നഗരമായി നമ്മുടെ സ്വന്തം നഗരം

പതിറ്റാണ്ടുകളായി ഗോവയിലെ കടൽത്തീരങ്ങളും, ജയ്പൂരിലെ കൊട്ടാരങ്ങളും, ആഗ്രയിലെ താജ്മഹലും, ഋഷികേശിലെ ആത്മീയതയുമായിരുന്നു ഇന്ത്യയുടെ ആഗോള വിനോദസഞ്ചാര മുഖം. എന്നാൽ സഞ്ചാരികളുടെ അഭിരുചികൾ മാറുകയാണ്. ഇന്ന് ശാന്തതയും സംസ്കാരവും തനിമയും തേടുന്ന സഞ്ചാരികൾ പുതിയ ഇടങ്ങളിലേക്ക് ആകൃഷ്ടരാകുന്നു. എന്തുകൊണ്ട് തിരുവനന്തപുരം ആഗോള ശ്രദ്ധ നേടുന്നു? അഗോഡയുടെ (Agoda) ‘ന്യൂ ഹൊറൈസൺസ് റാങ്കിംഗ്’ പ്രകാരം, ഇന്ത്യ സന്ദർശിക്കുന്ന വിദേശ സഞ്ചാരികൾക്കിടയിൽ ഏറ്റവും വേഗത്തിൽ വളർച്ച രേഖപ്പെടുത്തുന്ന നഗരമായി തിരുവനന്തപുരം മാറി. കഴിഞ്ഞ രണ്ട് വർഷത്തെ താമസസൗകര്യ ബുക്കിംഗ് വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള Read More…

Crime

അമ്മ കത്തിയെടുത്ത് കൊടുത്തു ! മകനും സുഹൃത്തുക്കളും 3 പേരെ കുത്തിപ്പരുക്കേല്‍പ്പിച്ചു

വാക്കുതര്‍ക്കത്തിനൊടുവില്‍ എതിര്‍സംഘത്തെ ആക്രമിക്കാന്‍ കത്തിയെടുത്തു കൊടുത്തത് പ്രതിയുടെ അമ്മ! തിരുവനന്തപുരം പൗഡിക്കോണത്താണ് സംഭവം. മൂന്ന് പേരെ കുത്തിപ്പരുക്കേല്‍പ്പിച്ച മദ്യപസംഘമാണ് പിടിയിലായത്. പൗഡിക്കോണം സ്വദേശിയായ സ‍ഞജയ്, ഇയാളുടെ അമ്മ രഞ്ജിത, ഭിജിത്, അമല്‍ എന്നിവരെയാണ് ശ്രകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് കേസ്. ഞായറാഴ്ച രാത്രിയായിരുന്നു പൗഡിക്കോണം സ്വദേശി സഞ്ജയും സുഹൃത്തുക്കളായ ഭിജിത്, അമല്‍, മണിക്കുട്ടന്‍ എന്നിവര്‍ മദ്യലഹരിയില്‍ പനങ്ങാട്ടുകോണം സ്വദേശികളായ രാജേഷ്, സഹോദരന്‍ രതീഷ്, ബന്ധുവായ രഞ്ജിത് എന്നിവരെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. മദ്യലഹരിയില്‍ വീടിന് മുന്നില്‍ സഞ്ജയും സുഹൃത്തക്കളും Read More…