ഭാര്യയ്ക്ക് ഐഫോൺ 18 പ്രോ മാക്സ് വാങ്ങി നൽകാനായി പരമ്പരാഗതമായി ലഭിച്ച കുടുംബ സ്വത്തായ സ്വർണ്ണം വിറ്റെന്ന ഡൽഹിക്കാരന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. നോയിഡയിലെ ഒരു മാളിന് മുന്നിൽ ഐഫോൺ വാങ്ങാൻ ക്യൂ നിൽക്കുന്നവരോട് മാധ്യമപ്രവർത്തക സംസാരിക്കുന്ന വീഡിയോയിലാണ് ഈ വിചിത്ര സംഭവം പുറത്തുവന്നത്. ഭാര്യയ്ക്ക് ഐഫോൺ 18 പ്രോ മാക്സും തനിക്കായി ഐഫോൺ ഡ്യുവോയും വാങ്ങാനാണ് താൻ എത്തിയതെന്ന് ഇയാൾ വ്യക്തമാക്കുന്നു. തുടർന്ന് സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന്, തലമുറകളായി കൈമാറി Read More…
Tag: TechNews
ബാർബർമാർക്കും പണിപോവുമോ? ഷേവിങ് പഠിക്കുന്ന ഐ.ഐ. വീഡിയോ പങ്കുവെച്ച് ഹർഷ ഗോയങ്ക!
സോഫ്റ്റ്‌വെയർ , കസ്റ്റമർ സർവീസ്, നിർമ്മാണ മേഖല, ഓഫീസ് ജോലികൾ എന്നിവയിലെയെല്ലാം ഭാവി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ആണെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാൽ വ്യവസായി ഹർഷ് ഗോയങ്ക പങ്കുവെച്ച ഒരു വീഡിയോ വ്യത്യസ്തമായ ഒരു ചോദ്യം ഉയർത്തുന്നു: ഭാവിയിൽ ബാർബറിംഗ് പോലുള്ള കൈത്തൊഴിലുകളെപ്പോലും എ.ഐ പകരം വെക്കുമോ? ആർ.പി.ജി എന്റർപ്രൈസസ് ചെയർമാനും വ്യത്യസ്തമായ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ശ്രദ്ധേയനുമായ ഹർഷ് ഗോയങ്ക, അടുത്തിടെ എക്സിൽ (X) ഒരു വീഡിയോ പങ്കുവെച്ചു. ഭാവിയിലെ സാങ്കേതികവിദ്യയായ ‘മോഷൻ ക്യാപ്ചർ സിസ്റ്റം’ Read More…
എന്തുകൊണ്ട് ആപ്പിൾ ഇന്ത്യയിൽ ഐഫോൺ വില കുറയ്ക്കുന്നില്ല? പിന്നിലെ രഹസ്യം പുറത്ത്!
ആപ്പിളിന്റെ ഇന്ത്യയിലെ ബിസിനസ് തന്ത്രം യുക്തിസഹമല്ലെന്ന് തോന്നിപ്പിക്കുന്ന ചില കണക്കുകളുണ്ട്. ഇന്ത്യയിലെ ഒരാളുടെ ശരാശരി പ്രതിവർഷ വരുമാനം ഏകദേശം 2,813 ഡോളറാണ് (2,33,479 രൂപ). എന്നാൽ സെപ്റ്റംബർ 9-ന് പുറത്തിറങ്ങിയ ഐഫോൺ 18 പ്രോയുടെ പ്രാരംഭ വില 1,64,900 രൂപയാണ്. ആപ്പിളിന്റെ മടക്കാവുന്ന ഫോണായ ഐഫോൺ ഡ്യുവോയുടെ വില 4,49,900 രൂപ വരെ ഉയരുന്നു. അതായത് ഒരു ശരാശരി ഇന്ത്യൻ പൗരന്റെ പ്രതിവർഷ വരുമാനത്തിന്റെ രണ്ടിരട്ടിയോളം! സാമ്പത്തിക ശാസ്ത്രത്തിന്റെ സാധാരണ നിയമങ്ങൾ വെച്ചുനോക്കിയാൽ ആപ്പിൾ ഇന്ത്യയെ അവഗണിക്കേണ്ടതായിരുന്നു. Read More…
ഇവിടെയൊന്ന് മുറിഞ്ഞാല്‍ ഭാരതം നിശ്ചലമാകും ! ഇന്ത്യൻ ഇന്റർനെറ്റിന്റെ 95 ശതമാനം, വൻ ഭീഷണിയായി കടലിനടിയിലെ കേബിൾ ശൃംഖല
ഡിജിറ്റൽ രംഗത്ത് ഇന്ത്യ കൈവരിച്ച വൻകുതിച്ചുചാട്ടം തികച്ചും അപകടകരമായ ഒരു യാഥാർത്ഥ്യത്തിലാണ് നിലകൊള്ളുന്നത് എന്ന വിവരം ആശങ്ക ജനിപ്പിക്കുന്നതാണ്. രാജ്യത്തെ അന്താരാഷ്ട്ര ഇന്റർനെറ്റ് വിതരണത്തിന്റെ ഭൂരിഭാഗവും മുംബൈയിലെ വെർസോവയിലുള്ള വെറും 6 കിലോമീറ്റർ നീളമുള്ള ഒരൊറ്റ തീരപ്രദേശത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ബി.ബി.സി റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലേക്ക് വരുന്ന 18 അന്താരാഷ്ട്ര സബ്‌മറൈൻ കേബിളുകളിൽ 13 എണ്ണവും കടന്നുവരുന്നത് ഈ തീരത്തിലൂടെയാണ്. യൂറോപ്പ്, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്കുള്ള രാജ്യത്തിന്റെ 95 ശതമാനത്തോളം ഡാറ്റാ കൈമാറ്റവും ഈ കേബിളുകൾ വഴിയാണ് Read More…
‘എന്നെ തൊട്ടാൽ തിരിച്ചടിക്കും’: ആക്രമിക്കാൻ വന്നയാളെ ചവിട്ടിപ്പൊളിച്ച് ഹ്യൂമനോയിഡ് റോബോട്ട്! വീഡിയോ
റഷ്യയിലെ ഒരു സ്റ്റോറിൽ വെച്ച് ഉപഭോക്താവും ഹ്യൂമനോയിഡ് റോബോട്ടും തമ്മിലുണ്ടായ വിചിത്രമായ സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കടയിലെത്തിയ ഒരാൾ റോബോട്ടിന് സമീപത്തേക്ക് വരികയും അതിനെ തള്ളാൻ ശ്രമിക്കുകയും ചെയ്യുന്നതായി വീഡിയോയിൽ കാണാം. തൊട്ടടുത്ത നിമിഷം, റോബോട്ട് തൻ്റെ ഒരു കാൽ മുന്നോട്ട് വെച്ച് അയാളെ തൊഴിക്കാൻ ശ്രമിക്കുന്ന തരത്തിൽ പ്രതികരിക്കുകയായിരുന്നു. റോബോട്ടിന്റെ ഈ അപ്രതീക്ഷിത നീക്കം കണ്ടുനിന്നവരെയെല്ലാം ഒരുപോലെ അത്ഭുതപ്പെടുത്തി. ടർമിനേറ്റർ സിനിമകളിലെ യന്ത്രങ്ങൾ മനുഷ്യർക്കെതിരെ തിരിയുന്ന രംഗങ്ങളോട് ഉപമിച്ചുകൊണ്ട് നിരവധി തമാശ രൂപത്തിലുള്ള കമന്റുകളാണ് Read More…
ഹണി റോസിനൊക്കെ ഭീഷണിയാകുമോ? ബോഡിഗാർഡുമായി വന്ന് ഉദ്ഘാടനം കളറാക്കി റോബോട്ട്: തകർപ്പൻ ഡാൻസ് വൈറല്‍- വീഡിയോ
മധ്യപ്രദേശിലെ ഉജ്ജയിനിൽ നടന്ന സാാൻഡ്‌വിച്ച് ഷോപ്പിന്റെ ഉദ്ഘാടനം ഹ്യൂമനോയിഡ് റോബോട്ടിന്റെ സാന്നിധ്യം കൊണ്ട് തികച്ചും വ്യത്യസ്തമായ അനുഭവമായി മാറി. പരമ്പരാഗത പൂജയിൽ പങ്കെടുത്ത റോബോട്ട് അതിഥികളെ അഭിവാദ്യം ചെയ്യുകയും തകർപ്പൻ ഡാൻസ് കളിക്കുകയും ചെയ്തു. ഓഗസ്റ്റ് 23 ഞായറാഴ്ച ഉജ്ജയിനിലെ പുതിയ സാൻഡ്‌വിച്ച് ഷോപ്പ് തുറക്കുന്നതിനിടെയാണ് ഈ വേറിട്ട സംഭവം നടന്നത്. നിലയ് എന്ന എക്സ് ഉപയോക്താവ് പങ്കുവെച്ച ഈ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി. ഇൻഡോർ ആസ്ഥാനമായുള്ള ബിദ്യുത് ഇന്നൊവേഷൻ എത്തിച്ച ഈ ഹ്യൂമനോയിഡ് Read More…
ചരിത്രത്തിലാദ്യം! 17 തവണ വൈകിയെത്തിയ ജീവനക്കാരനെ പുറത്താക്കി AI ബോസ്
സാൻഫ്രാൻസിസ്കോയിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു കടയുടെ എ.ഐ (AI) മാനേജർ, ആദ്യമായി ഒരു ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ‘ആൻഡൺ ലാബ്സ്’ നടത്തുന്ന ‘ആൻഡൺ മാർക്കറ്റ്’ എന്ന സ്ഥാപനത്തിലെ എ.ഐ മാനേജരായ ‘ലൂണ’യാണ് 23 ഷിഫ്റ്റുകളിൽ 17 എണ്ണത്തിലും വൈകിയെത്തിയ ഒരു ജീവനക്കാരനെ പുറത്താക്കാൻ നിർദ്ദേശിച്ചത്. മനുഷ്യരായ അധികൃതർ ഈ തീരുമാനം പരിശോധിച്ച് ജീവനക്കാരനെ ജോലിയിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു. എന്നാൽ ഈ തീരുമാനം പൂർണ്ണമായും ലൂണയുടെ സ്വന്തം ബുദ്ധിയിൽ മാത്രം എടുത്തതായിരുന്നില്ല. മാസങ്ങൾക്ക് മുൻപ് ലൂണ Read More…
എഐ ചാറ്റ്‌ബോട്ടുകളുമായുള്ള പ്രണയം വിവാഹത്തിലേയ്ക്ക്! റോബോട്ട് പങ്കാളിയാകുന്ന കല്യാണങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ നീക്കം
നിർമ്മിത ബുദ്ധി (AI) അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. എന്നാൽ വെറുമൊരു സഹായി എന്നതിലുപരി, പലരും ഇപ്പോൾ എഐ ബോട്ടുകളുമായി പ്രണയത്തിലാകുന്ന പ്രവണത വർദ്ധിച്ചു വരികയാണ്. ചൈനയ്ക്ക് ശേഷം അമേരിക്കയിലും ഇത് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. മനുഷ്യരും എഐ ബോട്ടുകളും തമ്മിലുള്ള വിവാഹങ്ങൾ നിയമപരമായി തടയുന്നതിനായുള്ള പുതിയ നിയമങ്ങൾ നിർമ്മിക്കാൻ അമേരിക്കൻ ജനപ്രതിനിധികൾ ഒരുങ്ങുന്നതായി പ്രമുഖ മാധ്യമമായ ‘വയേർഡ്’ റിപ്പോർട്ട് ചെയ്യുന്നു. എഐ സംവിധാനങ്ങൾക്ക് വ്യക്തിഗത നിയമപദവി (Legal Personhood) Read More…
മെസ്സേജ്, ഡേറ്റുിംഗ് പ്ലാൻ, പിണക്കങ്ങൾക്ക് പരിഹാരം; എല്ലാം കാമുകനല്ല, മറിച്ച് AI ചാറ്റ് ബോട്ട്! എട്ടിന്റെ പണി നൽകി പെൺകുട്ടി
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നിയന്ത്രിക്കുന്ന പ്രണയബന്ധങ്ങൾ ഏതെങ്കിലും സയൻസ് ഫിക്ഷൻ സിനിമകളിലെ കഥയായി തോന്നാമെങ്കിലും, അതൊരു യാഥാർത്ഥ്യമായി മാറിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. തങ്ങളുടെ പ്രണയബന്ധത്തിലെ പ്രധാന കാര്യങ്ങളെല്ലാം കാമുകൻ AI ഉപയോഗിച്ചാണ് കൈകാര്യം ചെയ്തതെന്ന് കണ്ടെത്തിയതിനെ തുടർന്ന് കൂട്ടുകാരി ബന്ധം വേർപെടുത്തിയതായി ഡെലിയ ലാസറെസ്കു എന്ന യുവതി എക്‌സിൽ കുറിച്ചു. കാമുകൻ വളരെ ശ്രദ്ധാലുവാണെന്നാണ് യുവതി ആദ്യം കരുതിയിരുന്നത്. എന്നാൽ സന്ദേശങ്ങൾ അയക്കുന്നതും, യാത്രകളും ഡേറ്റുകളും പ്ലാൻ ചെയ്യുന്നതും, പിണക്കങ്ങൾ പരിഹരിക്കാൻ Read More…









