Featured Oddly News

ബിപി ഒന്ന് പരിശോധിച്ചു; വെറും 2 മണിക്കൂർ ആശുപത്രിയില്‍, കിട്ടിയത് 39 ലക്ഷത്തിന്റെ ബില്ല്!

വെറും രണ്ട് മണിക്കൂർ ആശുപത്രി എമർജൻസി വിഭാഗത്തിൽ ചിലവഴിച്ചതിന് അമേരിക്കക്കാരനായ ഒരാൾക്ക് ലഭിച്ചത് 39 ലക്ഷം രൂപയുടെ ബില്ല് ! അതും ശസ്ത്രക്രിയകളോ സ്കാനിംഗോ തുടങ്ങിയ ചികിത്സയൊന്നും ഇല്ലാതെ. ഉയർന്ന രക്തസമ്മർദ്ദത്തെത്തുടർന്ന് ആശുപത്രിയിലെത്തിയ ഇദ്ദേഹം തന്റെ ദുരനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇൻഷുറൻസ് പരിധിയിൽ താൻ അടയ്‌ക്കേണ്ട പരമാവധി തുക മുൻകൂട്ടി അടച്ചിട്ടും, പിന്നീട് 41,297 ഡോളർ (ഏകദേശം 39.33 ലക്ഷം രൂപ) കൂടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ആശുപത്രി അധികൃതർ ബില്ല് നൽകിയത്. ഇത് Read More…

Featured Oddly News

വയറുവേദന; സ്കാൻ ചെയ്തപ്പോൾ കണ്ടത് 20 വർഷം മുൻപ് വിഴുങ്ങിയ തെർമോമീറ്റർ! പുറത്തെടുത്തപ്പോൾ ഒടിവുപോലുമില്ല !

സാധാരണമായ ഒരു വയറുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിയ ചൈനക്കാരനായ യുവാവിനെ കാത്തിരുന്നത് പതിറ്റാണ്ടുകൾക്ക് മുൻപുള്ള ഒരു രഹസ്യമായിരുന്നു. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലുള്ള വെൻഷൗ സ്വദേശിയായ മുപ്പത്തിരണ്ടുകാരൻ വാങ്ങിന്റെ ശരീരത്തിനുള്ളിൽ നിന്നാണ് ഡോക്ടർമാർ അപ്രതീക്ഷിതമായി ഒരു വസ്തു കണ്ടെത്തിയത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ആണ് ഈ വിചിത്രമായ വാർത്ത റിപ്പോർട്ട് ചെയ്തത്. പരിശോധനയ്ക്കിടെ നടത്തിയ സ്‌കാനിംഗിലാണ് വാങ്ങിന്റെ ചെറുകുടലിന്റെ ആദ്യഭാഗത്ത് എന്തോ തങ്ങിനിൽക്കുന്നതായി ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടത്. അത് മെർക്കുറി അടങ്ങിയ ഒരു തെർമോമീറ്റർ ആണെന്ന് ഡോക്ടർമാർ സംശയിച്ചു. Read More…

Featured Good News

ശ്വാസകോശത്തില്‍ കുടുങ്ങിയ മീന്‍മുള്ള്‌ ശസ്‌ത്രക്രിയയില്ലാതെ നീക്കംചെയ്‌തു, ടാന്‍സാനിയന്‍ പൗരന് മൂന്നുവര്‍ഷത്തിനുശേഷം ആശ്വാസം

കോട്ടയം: മൂന്ന്‌ വര്‍ഷമായി ശ്വാസകോശത്തില്‍ കുടുങ്ങിയ മീന്‍ മുള്ളുമായി ദുരിതജീവിതം തള്ളിനീക്കിയ ടാന്‍സാനിയന്‍ പൗരന്‌ കാരിത്താസില്‍ നിന്ന്‌ ആശ്വാസത്തോടെ മടക്കം. കോട്ടയം കാരിത്താസ്‌ ആശുപത്രിയിലാണ്‌ മൂന്ന്‌ വര്‍ഷമായി ശ്വാസകോശത്തില്‍ കുടുങ്ങിയ മീന്‍മുള്ള്‌ ശസ്‌ത്രക്രിയയില്ലാതെ നീക്കം ചെയ്‌തത്‌. 60 വയസ്സുള്ള ടാന്‍സാനിയന്‍ പൗരന്റെ ഇടത്‌ ശ്വാസകോശത്തിലാണ്‌ മൂന്ന്‌ വര്‍ഷമായി കുടുങ്ങിയിരുന്ന മീന്‍മുള്ള്‌ ശസ്‌ത്രക്രിയ കൂടാതെയുള്ള ബ്രോങ്കോസ്‌കോപിക്‌ ചികിത്സയിലൂടെ നീക്കം ചെയ്‌തത്‌. കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി തുടര്‍ച്ചയായ ചുമയും ശ്വാസമുട്ടലും അനുഭവപ്പെട്ടിരുന്ന രോഗി പല ചികിത്സകള്‍ക്കും വിധേയനായെങ്കിലും ആശ്വാസം ലഭിച്ചിരുന്നില്ല. Read More…

Featured Health

മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗി കത്രിക വിഴുങ്ങി! അടിയന്തിര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

കോഴിക്കോട് ∙ ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗി വിഴുങ്ങിയ കത്രിക ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഭക്ഷണം കഴിക്കാത്തതിനെ തുടർന്ന് തിങ്കളാഴ്ച വൈകിട്ടാണ് യുവാവിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. അന്നനാളത്തിൽ കത്രിക കുടുങ്ങി കിടക്കുന്നതായി എക്സറേ പരിശോധനയിൽ കണ്ടെത്തി. തുടർന്ന് രോഗിയെ ഇഎൻടി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി നടത്തിയ അടിയന്തിര ശസ്ത്രക്രിയയിലൂടെയാണ് 15 സെന്റിമീറ്ററോളം നീളമുള്ള കത്രിക പുറത്തെടുത്തത്. ഇഎൻടി വിഭാഗത്തിലെ ഡോ. ശ്രീജിത്ത്, ഡോ. നിഖിൽ, ഡോ. ചിത്ര, ഡോ. Read More…

Featured Health

ശസ്ത്രക്രിയ കാൽമുട്ടിന്, ശേഷം പച്ചവെള്ളംപോലെ ഇം​ഗ്ലീഷ് സംസാരിച്ച് 17-കാരൻ, മാതൃഭാഷ മറന്നു, അന്തംവിട്ട് ഡോക്ടർമാർ, ‘ഫോറിൻ ലാംഗ്വേജ് സിൻഡ്രോം’

ശസ്ത്രക്രിയ കഴിഞ്ഞുണരുന്ന രോഗികൾ അല്പനേരം അബോധാവസ്ഥയിലോ ആശയക്കുഴപ്പത്തിലോ ആകുന്നത് സാധാരണമാണ്. എന്നാൽ നെതർലാൻഡ്‌സിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഭവം വൈദ്യശാസ്ത്ര ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ്. കാൽമുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞ 17 വയസ്സുകാരൻ ഉണർന്നപ്പോൾ തന്റെ മാതൃഭാഷയായ ഡച്ച് പൂർണ്ണമായും മറന്ന് ഇംഗ്ലീഷിൽ സംസാരിക്കാൻ തുടങ്ങി. ഫുട്ബോൾ കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പരിക്കേറ്റത്. തുടര്‍ന്ന് കാൽമുട്ടിലെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ജനറൽ അനസ്തേഷ്യയുടെ പ്രഭാവം മാറിയപ്പോൾ, താൻ അമേരിക്കയിലാണെന്ന് കുട്ടി ഉറച്ചു വിശ്വസിച്ചു. സ്വന്തം മാതാപിതാക്കളെ തിരിച്ചറിയാനോ മാതൃഭാഷയായ ഡച്ച് സംസാരിക്കാനോ Read More…

Crime

മൂത്രത്തിൽകല്ലിന് യുട്യൂബ് നോക്കി ശസ്ത്രക്രിയ; മദ്യലഹരിയില്‍ വയറുകീറി, ഞരമ്പ് മുറിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ലഖ്‌നൗ: യൂടൂബ്‌ വീഡിയോയില്‍ കണ്ടപോലെ വ്യാജ ക്ലിനിക്‌ ഉടമ ശസ്‌ത്രക്രിയ നടത്തി, വീട്ടമ്മ മരിച്ചു. പ്രതികള്‍ മുങ്ങി. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലാണു സംഭവം. വയറുവേദനയെത്തുടര്‍ന്നാണു മുനിശ്ര റാവത്തിനെ ഭര്‍ത്താവ്‌ തേജ്‌ബഹദൂര്‍ റാവത്ത്‌ ശ്രീ ദാമോദര്‍ ഔഷധാലയത്തിലെത്തിച്ചത്‌. മൂത്രത്തില്‍ കല്ലു മൂലമാണു വേദനയെന്നു തേജ്‌ബഹദൂറിനോട്‌ ക്ലിനിക്ക്‌ നടത്തിപ്പുകാരനായ ഗ്യാന്‍ പ്രകാശ്‌ മിശ്ര പറഞ്ഞു. ശസ്‌ത്രക്രിയയും നിര്‍ദേശിച്ചു. ഈ മാസം അഞ്ചിനായിരുന്നു ശസ്‌ത്രക്രിയ. ചെലവിനായി 25,000 രൂപയും ആവശ്യപ്പെട്ടു. അതില്‍ മുന്‍കൂറായി 20,000 രൂപ അയാള്‍ വാങ്ങി. യൂട്യൂബിലെ വീഡിയോ കണ്ടുകൊണ്ടാണു Read More…

Lifestyle

‘ഇസ്രയേലിന്‍ നാഥനായി….’; ഓപ്പറേഷനിടെ പാട്ടുപാടി രോഗി, കൂടെപ്പാടി ഡോക്ടറും; വൈറല്‍ വീഡിയോ

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ മ്യൂസിക് തെറാപ്പി ഉപയോഗിക്കുന്നതിനെറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഓപ്പറേഷന്‍ തിയേറ്ററിലും സംഗീതം ഉപയോഗിച്ചാലോ? ഓപ്പറേഷന്‍ എന്നു കേള്‍ക്കുമ്പോഴേ സാധാരണ രോഗികളുടെ ചങ്കിടിപ്പ് കൂടും. എന്നാല്‍ സര്‍ജറി ടേബിളില്‍ കിടന്ന് രോഗിയും ഡോക്ടറുമൊന്നിച്ച് ഒരു പാട്ടുപാടിയാലോ? അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ കീഴടക്കുന്നത്. കോട്ടയം ഭാരത് ഹോസ്പിറ്റലിലാണ് സര്‍ജറിക്കിടെ രോഗിയും ഡോക്ടറും ചേര്‍ന്ന് പാട്ടുപാടിയതും വൈറലായതും. കയ്യിലെ എല്ലിന്റെ പൊട്ടലിന് ശസ്ത്രക്രിയ ചെയ്യുന്നതിനിടെയാണ് കോട്ടയത്തെ പ്രശസ്ത ഓർത്തോ സർജൻ ഡോ: ഗണേശ് കുമാർ രോഗിയായ Read More…

Oddly News

ഓപ്പറേഷന്‍ ടേബിളിൽ രോഗിയെ ഉപേക്ഷിച്ച് നഴ്സുമായി ലൈംഗികബന്ധം; ശേഷം ശസ്ത്രക്രിയ പൂര്‍ത്തിയാക്കി! ഡോക്ടര്‍ക്ക് വിലക്കില്ല

ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയെ ഓപ്പറേഷന്‍ ടേബിളില്‍ ഉപേക്ഷിച്ച് നഴ്‌സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട പാകിസ്ഥാൻ വംശജനായ ഡോക്ടർക്ക് പ്രാക്ടീസ് തുടരാന്‍ യുകെ മെഡിക്കൽ ട്രൈബ്യൂണലിന്റെ അനുമതി. ഡോക്ടർ വീണ്ടും ഇത്തരത്തിലുള്ള പ്രവൃത്തികള്‍‌ ആവര്‍ത്തിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് മെഡിക്കൽ ട്രൈബ്യൂണിന്റെ നിരീക്ഷണം. 44കാരനായ പാക്കിസ്ഥാന്‍ സ്വദേശി ഡോ. സുഹൈല്‍ അന്‍ജും ആണ് ഇതോടെ വിലക്കില്‍ നിന്നും ഒഴിവായത്. അതേസമയം, ഡോക്ടറുടെ രജിസ്ട്രേഷനിൽ രണ്ട് വർഷത്തേക്ക് രേഖാമൂലമുള്ള മുന്നറിയിപ്പ് ഉണ്ടായിരിക്കണമെന്നും ട്രൈബ്യൂണൽ വിധിച്ചിട്ടുണ്ട്. 2023 സെപ്റ്റംബർ 16 ന് Read More…

Featured Oddly News

ഓപ്പറേഷനുമുമ്പ് തിയേറ്ററിൽ ഡോക്ടർമാർ ധന്വന്തരി സ്തോത്രം ചൊല്ലുന്നു- വീഡിയോ വൈറല്‍

ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് ഒരു കൂട്ടം ഡോക്ടർമാർ ധന്വന്തരി സ്തോത്രം ജപിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഈ വീഡിയോ ആരാധകരെയും ജിജ്ഞാസയെയും ഒരുപോലെ ഉണർത്തിയിട്ടുണ്ട്. കർണാടകയിലെ കുമരേശ്വര്‍ ആശുപത്രിയിലാണെന്ന് പറയപ്പെടുന്ന ഈ ദൃശ്യങ്ങളില്‍ ശസ്ത്രക്രിയാ വേഷം ധരിച്ച 8-10 ഓളം ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ സ്തോത്രം ചൊല്ലുന്നത് പകര്‍ത്തിയിരിക്കുന്നു. വൈറൽ വീഡിയോയിലെ ഡോക്ടർമാർ ഹിന്ദു പാരമ്പര്യത്തിലെ രോഗശാന്തിയുടെ ദേവതയായ ധന്വന്തരി സ്തോത്രം ജപിക്കുന്നത് കാണാം.ധന്വന്തരി സ്തോത്രം രോഗശാന്തി ശക്തിയും ദിവ്യാനുഗ്രഹങ്ങളും നൽകുമെന്ന് വിശ്വസിക്കപ്പെടുന്ന ഒരു Read More…