ഭരണകൂടത്തിനെതിരേ അര്‍ദ്ധസൈനിക വിഭാഗം യുദ്ധം നടത്തുന്ന സുഡാനില്‍ സ്‌ത്രീകള്‍ക്കു നരകജീവിതമെന്നു റിപ്പോര്‍ട്ട്. പട്ടിണിയില്‍ വലയുന്ന സ്‌ത്രീകളോട് കുടുംബത്തെ പോറ്റാനുള്ള അവശ്യ ഭക്ഷണ സാധനങ്ങൾക്ക് പകരമായി കിടപ്പറ പങ്കിടാന്‍ സൈനികര്‍ നിര്‍ബന്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് ദി ഗാര്‍ഡിയന്‍ പുറത്തുവിട്ടത്. സുഡാനില്‍നിന്നു സാഹസികമായി രക്ഷപ്പെട്ട 24 സ്‌ത്രീകളാണ് സൈന്യത്തിന്റെ കൊടുംക്രൂരതകളെക്കുറിച്ചു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. തങ്ങളുടെ കുടുംബത്തെ പോറ്റാനുള്ള ഏക മാര്‍ഗം സൈനികരുടെ ഇംഗിതങ്ങള്‍ക്കു വഴങ്ങിക്കൊടുക്കുകയെന്നതു മാത്രമാണെന്ന് രക്ഷപ്പെട്ട സ്‌ത്രീകള്‍ ദി ഗാര്‍ഡിയനോടു പറഞ്ഞു. രാജ്യത്തെ ഭക്ഷ്യസംഭരണകേന്ദ്രങ്ങള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. സൈനികരുമായി Read More…