ആലപ്പുഴ കാർത്തികപ്പള്ളിയിൽ രണ്ട് വയസുകാരൻ പോഷകാഹാരക്കുറവ് മൂലം മരിച്ച സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ വയറ്റിൽ ഒന്നുമില്ലായിരുന്നുവെന്നത് ഒരു അമ്മയെന്ന നിലയിൽ സഹിക്കാനാവാത്ത കാര്യമാണെന്ന് മന്ത്രി പറഞ്ഞു. മാതാപിതാക്കൾ മക്കളുടെ സംരക്ഷണം ഉറപ്പാക്കുമെന്ന് വിശ്വസിക്കുമെങ്കിലും ഈ അനുഭവം നമ്മളെ മറിച്ചാണ് പഠിപ്പിക്കുന്നത്. ശേഷിക്കുന്ന കുട്ടികളെ വനിതാ ശിശുവികസന വകുപ്പ് ഏറ്റെടുക്കുമെന്നും അമ്മയ്ക്ക് ആവശ്യമായ കൗൺസിലിംഗും സഹായങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം രണ്ട് വയസുകാരന്റെ മരണത്തിൽ രാജേഷിനും Read More…
Tag: Starvation
ആരോഗ്യ കേരളമേ ലജ്ജയില്ലേ?….. പട്ടിണി മരണം? 2 വയസുകാരന്‍ വീട്ടില്‍ മരിച്ച നിലയില്‍, ഏഴാമത്തെ കുഞ്ഞിന് ജന്മം നല്‍കി അമ്മ ആശുപത്രിയില്‍, ഒരു വർഷത്തിനിടെ മരിച്ചത് ദമ്പതികളുടെ രണ്ട് കുഞ്ഞുങ്ങള്‍
ഹരിപ്പാട്: ആവശ്യത്തിന് ഭക്ഷണവും കൃത്യമായ പരിചരണവും ലഭിക്കാതെ രണ്ടു വയസ്സുകാരൻ മരിച്ച നിലയിൽ. കാർത്തികപ്പള്ളി വലിയകുളങ്ങര കൈമൂട്ടിൽ രാജേഷ്-താര ദമ്പതികളുടെ മകൻ രാഹുലാണ് മരിച്ചത്. ഇവരുടെ ആറാമത്തെ കുട്ടിയായ രാഹുലിന്റെ മരണം, അമ്മ ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകി ആശുപത്രിയിൽ കഴിയുമ്പോഴാണ് സംഭവിച്ചത്. മുൻപും ഇവരുടെ ഒരു ആൺകുഞ്ഞ് മരണപ്പെട്ടിരുന്നു. അന്ന് കുട്ടി കയ്യിൽ നിന്ന് അബദ്ധത്തിൽ താഴെ വീണതാണെന്നായിരുന്നു കുടുംബം നൽകിയ വിശദീകരണം. ഇന്നലെ രാവിലെ ഏഴരയോടെ വീട്ടിനുള്ളിൽ അനക്കമില്ലാതെ കിടന്ന രാഹുലിനെ പിതാവ് രാജേഷ് Read More…


