Oddly News

ജോലി റോബോട്ട് നായയെ നടക്കാൻ കൊണ്ടുപോകണം, ശമ്പളം മണിക്കൂറിന് 1,900 രൂപ! ആളെ തപ്പി സ്റ്റാർട്ടപ്പ്!

റോബോട്ട് നായ്ക്കളെ തെരുവിലൂടെ നടത്തുന്നതിനായി മനുഷ്യർക്ക് മണിക്കൂറിൽ 20 ഡോളർ (ഏകദേശം 1,900 രൂപ) പ്രതിഫലം നൽകി അമേരിക്കൻ സ്റ്റാർട്ടപ്പായ ‘ഡൈമൻഷണൽ’ (Dimensional). യഥാർത്ഥ ലോകത്തെ ചുറ്റുപാടുകളിലൂടെ സഞ്ചരിക്കാൻ നാല് കാലുള്ള ഈ എഐ (AI) മെഷീനുകളെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പരീക്ഷണം. സാൻഫ്രാൻസിസ്കോയിലെ തെരുവുകളിൽ പ്രതിദിനം 4 മുതൽ 6 മണിക്കൂർ വരെ റോബോട്ട് നായ്ക്കളെ കൊണ്ട് നടക്കാൻ സാധിക്കുന്ന ആളുകളെയാണ് കമ്പനി ആവശ്യപ്പെടുന്നത്. ഇതിനായി മുൻപരിചയം ആവശ്യമില്ലെന്നും ആവശ്യമായ നിർദ്ദേശങ്ങളും റോബോട്ടിനെയും നൽകുമെന്നും ജോലി Read More…

Featured Good News

‘ഡ്രോപ്പ് ഔട്ട് ചായ്‌വാല’; ഓസ്ട്രേലിയക്കാരെ ചായ കുടിപ്പിച്ച് ബെംഗളൂരു ചെറുപ്പക്കാരൻ നേടിയത് കോടികൾ!

പല ഇന്ത്യക്കാരുടെയും ദിവസം ആരംഭിക്കുന്നത് ഒരു കപ്പ് ചായയോടെയാണ്, എന്നാൽ ബെംഗളൂരുവിൽ നിന്നുള്ള ഒരു യുവാവ് ചായയോടുള്ള തന്റെ ഇഷ്ടത്തെ ഓസ്‌ട്രേലിയയിൽ വലിയൊരു ബിസിനസ്സ് സംരംഭമാക്കി മാറ്റിയിരിക്കുകയാണ്. മെൽബണിലെ ലാ ട്രോബ് യൂണിവേഴ്സിറ്റിയിലെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് സഞ്ജിത് കൊണ്ട ഹൗസ് തന്റെ സ്വപ്നത്തിന് പിന്നാലെ പോയത്. തന്റെ സുഹൃത്തായ അസർ അഹമ്മദ് സയ്യിദ്, കോളേജിലെ രണ്ട് സീനിയർമാരായ പ്രീതം അകുല, അരുൺ പി സിംഗ് എന്നിവർക്കൊപ്പം 2 ലക്ഷം ഓസ്‌ട്രേലിയൻ ഡോളർ മുതൽമുടക്കിയാണ് അദ്ദേഹം ‘ഡ്രോപ്പ് Read More…

Featured Good News

നേരംകൊല്ലാന്‍ കോളേജ് കാലത്ത് കപ്പ്കേയ്ക്ക് ഉണ്ടാക്കി, ഇന്ന് കോടികളുടെ സാമ്രാജ്യവുമായി ഈ യുവ സംരംഭക

ഒരു വിനോദമായി ബേക്കിംഗ് തുടങ്ങി കോടികൾ മൂല്യമുള്ള ബിസിനസാക്കി മാറ്റിയിരിക്കുകയാണ് മേഘ്ന ജെയിൻ എന്ന യുവ സംരംഭക. ബാംഗ്ലൂർ ക്രിസ്റ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ തമാശയ്ക്കായി കപ് കേക്കുകൾ ഉണ്ടാക്കി വിറ്റു തുടങ്ങിയ മേഘ്നയുടെ സംരംഭമാണ് ഇന്ന് 1 കോടിയിലധികം രൂപ മൂല്യമുള്ള ‘ഡ്രീം എ ഡസൻ’ (Dream A Dozen) എന്ന സ്ഥാപനം. തന്റെ 18-ാം വയസ്സിൽ കോളേജിൽ വെച്ചാണ് മേഘ്ന കപ് കേക്കുകൾ വിൽക്കാൻ തുടങ്ങിയത്. ക്ലാസ് ഇടവേളകളിൽ കേക്കുകളിൽ ഫ്രോസ്റ്റിംഗ് ചെയ്ത് നൽകിയിരുന്ന മേഘ്നയ്ക്ക് Read More…

Featured Good News

കോളേജ് ഡ്രോപ്പ് ഔട്ടിൽ നിന്ന് കോടീശ്വരനിലേക്ക്! പോക്കിമോൻ കാർഡുകളിലൂടെ വിജയം കൊയ്ത് യുവാവ്

കുട്ടിക്കാലത്തെ ഒരു വിനോദത്തെ വൻകിട ബിസിനസ്സാക്കി മാറ്റിയ മിയാമിയിലെ സംരംഭകനായ ആൻഡ്രെസ് ഫെർണാണ്ടസിന്റെ കഥ ശ്രദ്ധേയമാകുന്നു. ബിസിനസ്സ് സ്കൂളിലെ പഠനം ഉപേക്ഷിക്കാൻ തീരുമാനിച്ച നിമിഷമാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് അദ്ദേഹം ബിസിനസ്സ് ഇൻസൈഡറിന് നൽകിയ അഭിമുഖത്തിൽ ഓർത്തെടുത്തു. അമ്മയുടെ നിർബന്ധം കാരണം മാത്രമാണ് താൻ കോളേജിൽ ചേർന്നതെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാൽ ഭൂരിഭാഗം ആളുകളും പ്രാഥമിക വിദ്യാഭ്യാസ കാലത്തിനുശേഷം ഉപേക്ഷിക്കുന്ന ‘പോക്കിമോൻ കാർഡുകൾ’ എന്ന കുട്ടിക്കാലത്തെ വിനോദത്തിൽ അദ്ദേഹം ഒരു പരീക്ഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു. “കോളേജിൽ ചേരുമ്പോൾ Read More…

Featured Good News

20 രൂപയുടെ പൊതിച്ചോറിൽ തുടങ്ങി 2.5 കോടിയുടെ സാമ്രാജ്യം പടുത്തുയർത്തിയ ‘പട്നയിലെ അമ്മ’, 65-ാം വയസ്സിലെ വിജയഗാഥ

പാറ്റ്‌നയിലെ 65-കാരിയായ ദേവ്നി ദേവി എന്ന അമ്മ, 2.5 കോടി രൂപയുടെ ഒരു ഭക്ഷണ സാമ്രാജ്യം കെട്ടിപ്പടുത്തത് അതിശയിപ്പിക്കുന്ന ഒരു വിജയഗാഥയാണ്. കേവലം 20 രൂപയുടെ ടിഫിൻ സർവീസിൽ നിന്ന് തുടങ്ങിയ ഈ യാത്ര ഇന്ന് നഗരത്തിലെ ഏറ്റവും വിശ്വസനീയമായ ഭക്ഷണ ബ്രാൻഡുകളിൽ ഒന്നായി മാറിയിരിക്കുന്നു. പതിനാറാം വയസ്സിൽ വിവാഹിതയായ ദേവ്നി ദേവിക്ക് 25 പേരുള്ള ഒരു വലിയ കൂട്ടുകുടുംബത്തിന് ഭക്ഷണം പാകം ചെയ്ത് ദശകങ്ങളുടെ പരിചയമുണ്ടായിരുന്നു. 2002-ൽ മക്കളുടെ പഠനാവശ്യത്തിനായി പാറ്റ്‌നയിലേക്ക് മാറിയപ്പോഴാണ് അവരുടെ ജീവിതത്തിൽ Read More…

Featured Good News

പരിസ്ഥിതി പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത! CO2 ഉപയോഗിച്ച് വെണ്ണ ഉണ്ടാക്കി സ്റ്റാർട്ടപ്പ് കമ്പനി!

വെണ്ണയുടെ സ്വാദ് ആര്‍ക്കും പ്രത്യേകമായി പറഞ്ഞു തരേണ്ടതില്ലലോ. ഇപ്പോഴിതാ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഒരു സ്റ്റാര്‍ട്ടപ്പ് CO2 ഉപയോഗിച്ച് വെണ്ണ ഉണ്ടാക്കുന്നതിനുള്ള ഒരു സവിശേഷ രീതി വികസിപ്പിച്ചെടുത്തു. ഈ പ്രക്രിയയില്‍ മൃഗങ്ങള്‍ ഉള്‍പ്പെടുന്നില്ലായെന്നതാണ് ഏറെ ശ്രദ്ധേയം. എന്നിട്ടും പാലുല്‍പ്പന്ന രഹിതമായ ഈ ഉത്പന്നം വളരെ സ്വാദിഷ്ടമാണെന്നാണ് അവരുടെ അവകാശവാദം. ബിൽ ഗേറ്റ്‌സിന്റെ പിന്തുണയുള്ള കാലിഫോർണിയ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയാണ് വായുവിൽ നിന്ന് കാർബൺ ഡൈ ഓക്‌സൈഡ് ഉപയോഗിച്ച് വെണ്ണ ഉണ്ടാക്കുന്നത്. ഐസ്‌ക്രീം, ചീസ്, പാല്‍ എന്നിവയ്ക്ക് പകരം ഡയറി Read More…

Good News

‘കാട്ടുവാസി’ എന്ന് ആക്ഷേപിച്ച് സ്‌കൂളില്‍ നിന്നും ഇറക്കിവിട്ടു; ആ ‘ലോക തോല്‍വി’ ഇപ്പോള്‍ വന്‍ ബിസിനസ് സംരംഭകന്‍

ഒരിക്കല്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെടുകയും ‘കാട്ടുവാസി’ എന്ന് അപഹസിക്കപ്പെടുകയും ചെയ്ത ബീഹാറിലെ സത്യം സുന്ദരത്തിന്റെ ജീവിതം മാറ്റിമറിച്ചത് മുളയാണ്. 2022ല്‍ സത്യം തന്റെ ‘മണിപ്പൂരി ബാംബൂ ആര്‍ട്ടിഫാക്ട്സ്’ എന്ന ബിസിനസ്സ് ആരംഭിച്ച അദ്ദേഹം ഇപ്പോള്‍ 25 ലക്ഷം രൂപ വാര്‍ഷിക വരുമാനം നേടുന്നുണ്ട്. നാക്കുവടി, ടൂത്ത് ബ്രഷുകള്‍, പേന സ്റ്റാന്‍ഡുകള്‍, നെക്ക്പീസുകള്‍, കൊത്തുപണികള്‍, ലാമ്പ് ഷെയ്ഡുകള്‍, ദാണ്ഡിയ സ്റ്റിക്കുകള്‍, താപനില പ്രദര്‍ശിപ്പിക്കുന്ന ഫ്‌ലാസ്‌കുകള്‍ എന്നിവയുള്‍പ്പെടെ. റോഡരികില്‍ 15 മുള കുപ്പികള്‍ വില്‍ക്കുന്നതില്‍ തുടങ്ങിയ അദ്ദേഹം ഇന്ന് കുറഞ്ഞത് Read More…

Good News

ചകിരിച്ചോറ് കൊണ്ട് യുവാവ് ഉണ്ടാക്കുന്നത് കോടികള്‍ ; പ്രതിവര്‍ഷം സമ്പാദിക്കുന്നത് 70 കോടി

വിലകുറഞ്ഞതെന്ന് നമ്മള്‍ കരുതുന്ന തേങ്ങയുടെ തൊണ്ട് ഉപയോഗിച്ച് ഒരു യുവാവ് പ്രതിവര്‍ഷം 70 കോടി രൂപ സമ്പാദിക്കുന്നു എന്ന് കേട്ടാല്‍ ഞെട്ടുമോ? എന്നാല്‍ ചെന്നൈ ആസ്ഥാനമായുള്ള ഗ്ലോബല്‍ ഗ്രീന്‍ കയര്‍ എന്ന സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകനായ അനീസ് അഹമ്മദ് തേങ്ങയുടെ തൊണ്ടില്‍ നിന്നും കിട്ടുന്ന ചരിച്ചോറ് കൊണ്ട് വിവിധ ഉല്‍പ്പന്നങ്ങളും മറ്റും നിര്‍മ്മിച്ച് അന്താരാഷ്ട്ര തലത്തില്‍ സമ്പാദിക്കുന്നത് കോടികള്‍. തൊണ്ട് ചകിരിയാക്കി മാറ്റുകയും കയര്‍ പാത്രങ്ങള്‍, ഇഷ്ടികകള്‍, കട്ടകള്‍, ഗ്രോ ബാഗുകള്‍ എന്നിവ നിര്‍മ്മിച്ചുമാണ് വന്‍ തുക സമ്പാദിക്കുന്നത്.തെങ്ങിന്റെ Read More…