പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുതെന്ന് പറഞ്ഞത് സന്ദേശം മലയാളം സിനിമയില്‍ ശ്രീനിവാസനാണ്. എന്നാല്‍ ഒരു പോളണ്ടുകാരി മലയാളം പറഞ്ഞാലോ? കേരളത്തിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഈ പോളിഷ് യുവതി മലയാളത്തിൽ സംസാരിച്ചത് കേട്ട് വിവാഹത്തിനെത്തിയ പെൺകുട്ടികൾ അമ്പരന്നുപോയി. കേരളത്തിൽ തന്നെ താമസിക്കുന്ന പോളിഷ് യുവതി വിവാഹച്ചടങ്ങിൽ മലയാളം സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ശ്രദ്ധ നേടി. എമിലിയ പിയറ്റ്‌സിക്ക് (Emilia Pietrzyk) എന്ന യുവതിയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഈ വീഡിയോ പങ്കുവെച്ചത്. കേരളത്തിൽ ഒരു സുഹൃത്തിന്റെ വിവാഹത്തിന് സൽവാർ Read More…

