ഇപ്പോള്‍ ശരീരത്തില്‍ ടാറ്റൂ അടിക്കുകയെന്നത് പലരുടെയും ക്രേസ് ആയി മാറികൊണ്ടിരിക്കുകയാണ്. ഇന്ന് അതൊരു സ്റ്റൈലിന്റെ ഭാഗമായി പലരും കണക്കാക്കുന്നു. അതിനാല്‍ തന്നെ ടാറ്റൂ സ്റ്റൂഡിയോകളും വളരെ അധികം സജീവമാണ്. എന്നാല്‍ ദക്ഷിണ കൊറിയയുടെ അവസ്ഥ ഇതില്‍ നിന്നും വ്യത്യസ്തമാണ്. ടാറ്റൂ ജോലി ചെയ്യുന്ന വ്യക്തി ലൈസന്‍സുള്ള മെഡിക്കല്‍ പ്രൊഫഷണലായിരിക്കണം. അല്ലെങ്കില്‍ പിഴയോ ജയില്‍വാസമോ ശിക്ഷ വിധിക്കും. ദക്ഷിണ കൊറിയയില്‍ പച്ചകുത്തുന്നത് നിയമപരമാണെങ്കിലും ഇത് മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് മാത്രമേ ടാറ്റു ചെയ്യാനുള്ള അനുമതിയുള്ളു. 1992 മുതല്‍ ദക്ഷിണ കൊറിയയില്‍ Read More…
Tag: South Korea
ഒരു ഹാന്‍ഡ്ബാഗ് ഉണ്ടാക്കിയ ഭൂകമ്പം… ദക്ഷിണകൊറിയയില്‍ രാഷ്ട്രീയ കൊടുങ്കാറ്റ്
രണ്ടുവര്‍ഷം മുമ്പ് വാങ്ങിയ ഒരു ഡിയോര്‍ ഹാന്‍ഡ്ബാഗിനെ ചൊല്ലി ദക്ഷിണകൊറിയയില്‍ വന്‍ രാഷ്ട്രീയ കോളിളക്കം. 2022 ല്‍ വാങ്ങുകയതും 2023 നവംബറില്‍ അത് ശ്രദ്ധേയമാകുകയും ചെയ്ത ബാഗ് ഈ വര്‍ഷം ഒരു രാഷ്ട്രീയ കൊടുങ്കാറ്റായി മാറുകയും ചെയ്തു. തന്റെ ഇംപീച്ച്മെന്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഭാര്യയും പ്രഥമ വനിതയുമായ കിം കിയോണ്‍ ഹീക്ക് വാങ്ങിയ ഡിയോര്‍ ബാഗാണ് കോളിളക്കമുണ്ടാക്കുന്നത്. പ്രസിഡന്റ് യൂന്‍ സുക് യോള്‍ തന്റെ രാഷ്ട്രീയ ജീവിതം രക്ഷിക്കാന്‍ വിവാദപരമായ സൈനിക നിയമം ചുമത്തുന്നതുള്‍പ്പെടെയുള്ള Read More…
സൈനികസേവനത്തില്‍ നിന്നും രക്ഷപ്പെടാന്‍ മനപ്പൂര്‍വ്വം തടിവച്ചു; ദ. കൊറിയയില്‍ 26 കാരന് ഒരു വര്‍ഷം തടവുശിക്ഷ
രാജ്യത്തെ നിര്‍ബ്ബന്ധിത സൈനികസേവനത്തില്‍ നിന്നും രക്ഷപ്പെടാന്‍ മനപ്പൂര്‍വ്വം അമിതഭക്ഷണം കഴിച്ച് ശരീരം തടിവെപ്പിച്ച ആളെ ദക്ഷിണകൊറിയ ഒരു വര്‍ഷം തടവിന് ശിക്ഷിച്ചു. പ്രായപൂര്‍ത്തിയായ എല്ലാവരും തന്നെ ഏറ്റവും കുറഞ്ഞത് 21 മാസമെങ്കിലും നിര്‍ബ്ബന്ധിത സൈനിക സേവനം നടത്തിയിരിക്കണമെന്നാണ് കൊറിയയിലെ നിയമ ലംഘിക്കാന്‍ ശ്രമിച്ച 26 കാരനാണ് ജയിലിലായത്. 18 നും 35 വയസ്സിനും ഇടയിലാണ് ഈ സേവനം. ആരോഗ്യപ്രശ്നങ്ങള്‍ കാരണം സേവനത്തിന് യോഗ്യനല്ലെന്ന് പ്രഖ്യാപിക്കപ്പെട്ടാല്‍ മാത്രമാണ് ഒഴിവാകുക.പേരു പുറത്തുവിട്ടിട്ടില്ലാത്തയാള്‍ സൈനിക ഡ്രാഫ്റ്റിനുള്ള ദേഹപരിശോധനയ്ക്ക് തൊട്ടുമുമ്പ് ദിവസേനയുള്ള ഭക്ഷണത്തിന്റെ Read More…
ബോളിവുഡിലെ സര്‍പ്രൈസ് ഹിറ്റ് ‘കില്‍’ ദക്ഷിണകൊറിയയിലേക്ക്
കൊലപാതകവും രക്തച്ചൊരിച്ചിലും രൂക്ഷമായ രീതിയില്‍ ചിത്രീകരിച്ച ഞെട്ടിക്കുന്ന വയലന്‍സുള്ള ഇന്ത്യന്‍ സിനിമ നിഖില്‍ നാഗേഷ് ഭട്ടിന്റെ ‘കില്‍’ കൊറിയയിലേക്കും. സിനിമ ഓഗസ്റ്റ് 29 ന് തീയേറ്ററുകളില്‍ എത്തി. കില്ലിന്റെ കൊറിയന്‍ റിലീസ് പ്രഖ്യാപിക്കാന്‍ കില്‍ നടന്‍ രാഘവ് ജുയല്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ എത്തിയത്. ലാറ്റിനമേരിക്കാന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടെ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. സെപ്തംബറില്‍ മെക്സിക്കോ, അര്‍ജന്റീന, പെറു, മറ്റ് തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ കില്‍ റിലീസ് ചെയ്യാനിരിക്കുകയാണ്. അതിന് മുന്നോടിയായിട്ടാണ് ദക്ഷിണ കൊറിയയില്‍ റിലീസ് ചെയ്തിരിക്കുന്നത്. വയലന്‍സ് Read More…
അമ്മമാരാകാനില്ലെന്ന് പ്രഖ്യാപിച്ച് ദക്ഷിണ കൊറിയന്‍ വനിതകള്‍! കുഞ്ഞുങ്ങളില്ലാതെ കൊറിയ
ഒരു കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചേക്കാം. അത് ചിലപ്പോള്‍ സാമ്പത്തികമായിരിക്കാം അല്ലെങ്കില്‍ തൊഴില്‍പരമോ, വൈകാരികമോ ആയിരിക്കാം. തൊഴില്‍പരമായ പുരോഗതിയും സാമ്പത്തിക ഭദ്രതയും നഷ്ടമാകുന്നുവെന്ന കാരണത്താല്‍ കുട്ടികള്‍ വേണ്ടായെന്ന് തീരുമാനിക്കുകയാണ് ദക്ഷിണ കൊറിയയിലെ ഭുരിഭാഗം വരുന്ന സ്ത്രീകളും. ഇതോടെ ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനന നിരക്കുള്ള രാജ്യമായി ദക്ഷിണകൊറിയ മാറി. 2023 ല്‍ ജനന നിരക്ക് താഴ്ന്നതിന് പിന്നാലെ രാജ്യത്ത് പല സര്‍വേകളും നടന്നിരുന്നു. കരിയറിലെ പുരോഗതിയും കുട്ടികളെ വളര്‍ത്തുന്നതിനുള്ള സാമ്പത്തിക ചെലവും Read More…
ഉത്തര കൊറിയയുടെ മാലിന്യബലൂണുകള്‍, ദക്ഷിണ കൊറിയൻ എയർപോർട്ട് അടച്ചു
സോള്‍: ഉത്തര കൊറിയ ദക്ഷിണകൊറിയയെ ലക്ഷ്യമിട്ട് അയയ്ക്കാറുള്ള മാലിന്യ ബലൂണുകള്‍ കാണം ദക്ഷിണ കൊറിയയില്‍ വിമാനഗതാഗതം തടസ്സപ്പെട്ടത് മൂന്ന് മണിക്കൂര്‍. ഇഞ്ചിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനല്‍ 2 ന് സമീപത്തെ റണ്‍വേയില്‍ ബലൂണ്‍ വന്നിറങ്ങിയതോടെ അവ താല്‍ക്കാലികമായി അടയ്ക്കുകയായിരുന്നു. ഇതോടെ ബുധനാഴ്ച പുലര്‍ച്ചെ നടക്കേണ്ടിയരുന്ന ടേക്ക്ഓഫുകളും ലാന്‍ഡിംഗുകളും മൂന്ന് മണിക്കൂര്‍ തടസ്സപ്പെട്ടതായി വിമാനത്താവള വക്താവ് പറഞ്ഞു. മെയ് അവസാനം മുതല്‍ ഉത്തരകൊറിയ ദക്ഷിണകൊറിയയിലേക്ക് ബലൂണുകള്‍ പറത്തുന്നുണ്ട്. ഇത്തരം നൂറു കണക്കിന് ബലൂണുകളാണ് ദക്ഷിണ കൊറിയയില്‍ ലാന്‍ഡ് Read More…
സ്ത്രീസംഘടനകള്‍ക്ക് എതിര്‍പ്പ് ; ദക്ഷിണകൊറിയയിലെ ‘ലൈംഗികോത്സവം’ റദ്ദാക്കി
പൊതു പ്രതിഷേധത്തെ തുടര്‍ന്ന് ദക്ഷിണകൊറിയില്‍ ആദ്യമായി അവതരിപ്പിക്കാനിരുന്ന ‘ലൈംഗികോത്സവം’ വേണ്ടെന്നു വെച്ചു. ‘കെഎക്‌സ്എഫ്’ എന്ന പേരില്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ നടത്താനിരുന്ന പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമുള്ള ഷോ നടന്നാല്‍ ആക്രമണത്തിന് കാരണമാകുമെന്ന ഭയത്തെ തുടര്‍ന്ന് പരിപാടി നടക്കുന്നതിന് 24 മണിക്കൂര്‍ മുമ്പായി സംഘാടകരായ പ്‌ളേജോക്കര്‍ റദ്ദാക്കുകയായിരുന്നു. ഏപ്രില്‍ 21, 22 തീയതികളില്‍ സിയോളിലെ ജാംവോണ്‍ ഹാങ്ഗാങ് പാര്‍ക്കില്‍ ഒരു കപ്പലില്‍ ആയിരുന്നു ഇത് നടക്കേണ്ടിയിരുന്നത്. പോണ്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജാപ്പനീസ് താരങ്ങളുടെ ‘സ്ട്രിപ് ഷോ’കളും നഗ്നതയും ഫാഷന്‍ഷോകളും സെക്‌സ്‌ടോയ്കളുടെ പ്രദര്‍ശനം Read More…
ന്യൂക്ലിയര്‍ ഫ്യൂഷന്‍ റിയാക്ടര്‍ ഉപയോഗിച്ച് ‘കൃത്രിമ സൂര്യനെ’ നിര്‍മ്മിച്ച് ദക്ഷിണ കൊറിയ
ശാസ്ത്രത്തിന്റെ വളര്‍ച്ചയെ അടയാളപ്പെടുത്തുന്ന അനേകം തെളിവുകള്‍ മനുഷ്യര്‍ക്ക് മുന്നിലുണ്ട്. എന്നാല്‍ ഇത്തരത്തിലൊന്ന് അക്കൂട്ടത്തില്‍ ഏറ്റവും വലിയ കൗതുകമാണ്. ന്യൂക്ലിയര്‍ ഫ്യൂഷന്‍ റിയാക്ടര്‍ എന്ന് വിളിക്കപ്പെടുന്ന കൊറിയ സൂപ്പര്‍കണ്ടക്റ്റിംഗ് ടോകാമാക് അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഉപകരണം ‘കൃത്രിമ സൂര്യനെ’ നിര്‍മ്മിച്ചിരിക്കുകയാണ്. ന്യൂക്ലിയര്‍ ഫ്യൂഷന്‍ ഗവേഷണത്തില്‍ ഒരു നാഴികക്കല്ലായിട്ടാണ് സംഭവം അടയാളപ്പെടുത്തിയിരിക്കുന്നത്. 2023 ഡിസംബറിനും 2024 ഫെബ്രുവരിക്കും ഇടയില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ശാസ്ത്രജ്ഞരുടെ സംഘം 48 സെക്കന്‍ഡ് നേരത്തേക്ക് 100 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസ് പ്ലാസ്മ താപനില വിജയകരമായി കൈവരിച്ചതായി സിഎന്‍എന്‍ Read More…
അയോദ്ധ്യയിലെ രാമക്ഷേത്രം തുറന്നപ്പോള്‍ ദക്ഷിണകൊറിയക്കാര്‍ എന്തിനാണ് സന്തോഷിച്ചത് ?
ജനുവരി 22 ന് അയോദ്ധ്യയില്‍ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടന്നപ്പോള്‍ ഇന്ത്യയില്‍ അനേകരാണ് ആനന്ദിച്ചത്. എന്നാല്‍ ഇന്ത്യയില്‍ ലക്ഷക്കണക്കിന് ആള്‍ക്കാരെപ്പോലെ രാംലല്ലയിലെ പ്രതിഷ്ഠാ ചടങ്ങ് ദക്ഷിണകൊറിയയിലും അനേകരാണ് ടെലിവിഷനില്‍ ഇന്ത്യയില്‍ നടന്ന ചടങ്ങ് കണ്ടത്. ദക്ഷിണ കൊറിയയില്‍ പലരും രാമക്ഷേത്ര പ്രതിഷ്ഠ ഓണ്‍ലൈനില്‍ അവരുടെ വീടുകളില്‍ നിന്ന് ആകാംക്ഷയോടെ വീക്ഷിച്ചത് സ്വാഭാവികമാണ്. ദക്ഷിണ കൊറിയയിലെ 60 ലക്ഷത്തോളം ആളുകള്‍ തങ്ങള്‍ സൂരിരത്നയുടെ പിന്‍ഗാമികള്‍ എന്ന് സ്വയം കരുതുന്നു. അയോധ്യയെ അവര്‍ അവരുടെ മാതൃഭവനമായി കണക്കാക്കുന്നതാണ് അയോദ്ധ്യയും അവിടെ ക്ഷേത്രം Read More…