മഞ്ഞുമൂടിയ ദക്ഷിണ അറ്റ്ലാൻ്റിക്കിൽ, ഒരു മൈലിലധികം താഴ്ചയിൽ നിന്ന് വിചിത്രവും ആകർഷകവുമായ ചിലന്തിയെ കണ്ടെത്തി ഗവേഷകർ.ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഷ്മിഡ് ഓഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് അടുത്തിടെ സൗത്ത് സാൻഡ്വിച്ച് ദ്വീപുകളിലേക്ക് നടത്തിയ യാത്രയിൽ വിചിത്രമായ ചിലന്തിയെ കണ്ടെത്തിയത്. തുടർന്ന് ചിലന്തിയുടെ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തു. “ഇതൊരു പൈക്നോഗൊണിഡ് ആണ്. നിങ്ങൾക്ക് അറിയാവുന്നതും ഭയപ്പെടുന്നതുമായ കരയിലെ ചിലന്തികളുടെ വിദൂര ബന്ധുക്കലാണിവർ,” എന്ന് കുറിച്ചുകൊണ്ടാണ് ശാസ്ത്രജ്ഞർ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇവയെ കടൽ ചിലന്തികളാണെന്നും പന്തപ്രോഡ അഥവാ “ഓൾ ലെഗ്സ്” എന്ന Read More…