Featured Sports

മരിസെയ്ൻ കാപ്പിന്റെ കരുത്തിൽ ദക്ഷിണാഫ്രിക്ക; വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ആദ്യ തോൽവി

വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ആദ്യ തോൽവി. കരുത്തരായ ദക്ഷിണാഫ്രിക്ക ആറു വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 19.1 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 45 പന്തിൽ പുറത്താകാതെ 81 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്ത മരിസെയ്ൻ കാപ്പാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്. ഈ തകർപ്പൻ Read More…

Featured Sports

2 ഗോളുകൾ, 3 റെഡ് കാർഡ്, ഒമ്പതാം മിനിറ്റിൽ ആദ്യ ഗോള്‍; ദക്ഷിണാഫ്രിക്കയ്‌‌ക്കെതിരെ ആദ്യ ജയം സ്വന്തമാക്കി മെക്സിക്കോ

മെക്സിക്കോ സിറ്റി: രണ്ട് ഗോളുകളും മൂന്ന് റെഡ് കാർഡുകളും കണ്ട് ആരാധകർ ആവേശഭരിതരായ 2026 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോയ്ക്ക് തകർപ്പൻ ജയം. ചരിത്രപ്രസിദ്ധമായ ആസ്റ്റക്ക സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ സ്വന്തം കാണികൾക്ക് മുന്നിൽ പുതിയ ലോകകപ്പ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കാൻ മെക്സിക്കോയ്ക്ക് സാധിച്ചു. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ജൂലിയൻ ക്വിനോനെസും 67-ാം മിനിറ്റിൽ റൗൾ ഹിമെനെസുമാണ് മെക്സിക്കോയ്ക്കായി ലക്ഷ്യം കണ്ടത്. അതേസമയം കളിയിലുടനീളം കടുത്ത ഫൗളുകൾ Read More…

Featured Sports

‘ദക്ഷിണാഫ്രിക്ക മണ്ടന്മാര്‍, ഇന്ത്യയെ പുറത്താക്കാന്‍ വിന്‍ഡീസിനോടു തോറ്റു കൊടുക്കണമായിരുന്നു’: ഇംഗ്ലണ്ട് മുന്‍ നായകന്‍

ലണ്ടന്‍: അടുത്തിടെ സമാപിച്ച ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ കളിച്ചവരില്‍ മണ്ടന്‍ ടീം ദക്ഷിണാഫ്രിക്കയെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ടൂര്‍ണമെന്റില്‍ ഇന്ത്യ കിരീടമുയര്‍ത്താന്‍ കാരണം ദക്ഷിണാഫ്രിക്കയുടെ വങ്കത്തരമാണെന്ന് വോണിന്റെ പരിഹാസം. ‘സ്റ്റിക് ടു ക്രിക്കറ്റ്’ പോഡ്കാസ്റ്റിലായിരുന്നു കമന്റേറ്റര്‍ കൂടിയായ വോണ്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വിവാദ പ്രസ്താവന നടത്തിയത്. ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യയെ പുറത്താക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കു നല്ല അവസരമുണ്ടായിരുന്നു. സൂപ്പര്‍ എട്ടില്‍ വെസ്റ്റിന്‍ഡീസിനോടു തോറ്റു കൊടുത്തിരുന്നെങ്കില്‍ ഇന്ത്യയുടെ വഴിയടയുമായിരുന്നു. പക്ഷേ, അതുണ്ടായില്ല. ടൂര്‍ണമെന്റിലെ കരുത്തരെ ഏതുവിധേനയും തുടക്കത്തിലേ പുറത്താക്കുകയാണ് Read More…

Sports

സഞ്ജു സാംസൺ പ്ലെയിംഗ് ഇലവനിലേക്ക്? സൂപ്പർ 8-ലെ തകർച്ചയ്ക്ക് പിന്നാലെ താരത്തെ ടീമിലെടുക്കും? സൂചന നൽകി കോച്ച്

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിന്റെ ദയനീയ തോൽവി വഴങ്ങിയതിന് പിന്നാലെ, ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ച് സൂചന നൽകി അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷ്‌ചേറ്റ്. ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ ഓഫ് സ്പിന്നർമാരെ നേരിടുന്നത് ഒഴിവാക്കാൻ സഞ്ജു സാംസണെ പ്ലെയിംഗ് ഇലവനിലേക്ക് പരിഗണിച്ചേക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നിർണ്ണായകമായ ഈ മത്സരത്തിൽ ഇന്ത്യൻ ടീമിന് ഒരുപാട് പിഴവുകൾ സംഭവിച്ചതായി അദ്ദേഹം തുറന്നു സമ്മതിച്ചു. ഓപ്പണർ അഭിഷേക് ശർമ്മയുടെയും Read More…

Featured Sports

സെമിയിലേക്ക് കടക്കാൻ ഇനി അഗ്നിപരീക്ഷ; തോൽവിക്ക് പിന്നാലെ ഇന്ത്യയുടെ കണക്കുകൂട്ടലുകൾ പിഴയ്ക്കുന്നു, സാദ്ധ്യതകള്‍ ഇങ്ങനെ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ സൂപ്പർ 8 പോരാട്ടത്തിൽ സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീം 76 റൺസിന്റെ കനത്ത തോൽവി വഴങ്ങിയതോടെ, 2026 ടി20 ലോകകപ്പ് സെമിഫൈനൽ പ്രതീക്ഷകൾക്ക് വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക, ഡേവിഡ് മില്ലറുടെ 63 റൺസിന്റെയും ഡെവാൾഡ് ബ്രെവിസിന്റെ 45 റൺസിന്റെയും കരുത്തിൽ 187/7 എന്ന സ്കോർ ഉയർത്തി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. മറുപടി ബാറ്റിംഗിൽ ഒരിക്കൽ പോലും നിലയുറപ്പിക്കാൻ Read More…

Featured Sports

സൂപ്പർ എട്ടിൽ ഇന്ത്യയ്ക്കു വമ്പൻ തോൽവി, തകർന്നടിഞ്ഞ് ലോകോത്തര ബാറ്റിങ് നിര; ദക്ഷിണാഫ്രിക്കയ്ക്ക് 76 റൺസ് വിജയം

ട്വന്റി20 ലോകകപ്പിലെ സൂപ്പർ എയിറ്റ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിന്റെ വമ്പൻ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 18.5 ഓവറിൽ 111 റൺസെടുക്കാനേ സാധിച്ചുള്ളൂ. 37 പന്തിൽ 42 റൺസെടുത്ത ശിവം ദുബെ മാത്രമാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ദക്ഷിണാഫ്രിക്കൻ സ്പിന്നർ എയ്ഡൻ മാർക്രം ഒരുക്കിയ കെണിയിൽ വീണ് ഇഷാൻ കിഷൻ തുടക്കത്തിലേ മടങ്ങിയതോടെ Read More…

Featured Sports

പരമ്പര പിടിക്കാന്‍ ഇന്ത്യ; രണ്ടു കളിയില്‍ ജയിച്ചെങ്കിലും നായകന്റെ ഫോം പരിതാപകരം

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചുമത്സര ട്വന്റി-20 ക്രിക്കറ്റ്‌ പരമ്പരയിലെ നാലാം മത്സരം ഇന്ന്‌. ലഖ്‌നൗവില്‍ രാത്രി ഏഴിനു മത്സരം ആരംഭിക്കും. ആദ്യത്തെതും മൂന്നാമത്തെയും കളികള്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരം ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. 2-1 നു മുന്നിലുള്ള ഇന്ത്യക്ക്‌ ഇന്നത്തെ മത്സരം ജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാം. രണ്ടു കളിയില്‍ ജയിച്ചെങ്കിലും നായകന്‍ സൂര്യകുമാര്‍ യാദവിന്റെ പരിതാപകരമായ ഫോമാണ്‌ ഇന്ത്യയെ അലട്ടുന്നത്‌. കഴിഞ്ഞ ഒക്‌ടോബറിനുശേഷം സൂര്യയുടെ ബാറ്റില്‍നിന്ന്‌ ഒരു അര്‍ധസെഞ്ചുറിപോലും പിറന്നിട്ടില്ല. 21 ഇന്നിങ്‌സില്‍നിന്ന്‌ 239 റണ്ണാണ്‌ ഇക്കാലയളവില്‍ താരം Read More…

Featured Sports

കൂളായി ഇന്ത്യ; പ്രോട്ടീസിനെതിരെ ഏഴു വിക്കറ്റ് ജയം, പരമ്പരയിൽ മുന്നിൽ (2-1)

ധര്‍മശാല: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ മൂന്നാമെത്ത മത്സരത്തില്‍ ഇന്ത്യക്ക്‌ ഏഴ്‌ വിക്കറ്റ്‌ ജയം.ഹിമാചല്‍ പ്രദേശ്‌ ക്രിക്കറ്റ്‌ അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്ക 117 റണ്ണിന്‌ ഓള്‍ഔട്ടായി. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ കളി തീരാന്‍ 25 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.അഞ്ച്‌ ട്വന്റി20 കളുടെ പരമ്പരയില്‍ ഇന്ത്യ 2-1 നു മുന്നിലെത്തി. ഇന്നലെ ടോസ്‌ നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്‌ ദക്ഷിണാഫ്രിക്കയെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. പേസര്‍മാരെ Read More…

Featured Sports

ക്വിന്റണ്‍ ഡികോക്കിന്റെ മാരക പ്രഹരം, 46 പന്തില്‍ 90 റണ്‍സ്; ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം

ന്യൂ ചണ്ഡിഗഡ്‌: ഇന്ത്യക്കെതിരായ അഞ്ചു മത്സര ട്വന്റി-20 ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം. 51 റണ്ണിനാണ്‌ ആതിഥേയരെ ദക്ഷിണാഫ്രിക്ക മുട്ടുകുത്തിച്ചത്‌. ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ നാലുവിക്കറ്റ്‌ നഷ്‌ടത്തില്‍ 213 റണ്ണെന്ന പടുകൂറ്റന്‍ സ്‌കോര്‍ കുറിച്ചു. ഇന്ത്യയുടെ മറുപടി 19.1 ഓവറില്‍ 162 റണ്ണില്‍ അവസാനിച്ചു. 46 പന്തില്‍ ഏഴു സിക്‌സും അഞ്ചു ഫോറും അടക്കം 90 റണ്‍ വാരിയ ഓപ്പണറും വിക്കറ്റ്‌ കീപ്പറുമായ ക്വിന്റണ്‍ ഡികോക്കിന്റെ Read More…