Featured Sports

അഞ്ചു വര്‍ഷത്തെ സെഞ്ച്വറി വരള്‍ച്ച മറികടന്ന് മില്ലര്‍, പാഴായെങ്കിലും പിറന്നത് അനേകം നാഴികക്കല്ലുകള്‍

ന്യൂഡല്‍ഹി: ലോകകപ്പിലെ രണ്ടാം സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ ശ്വാസം വീണ്ടെടുത്ത് ടീമിന് പൊരുതാവുന്ന സ്‌കോര്‍ നേടിക്കൊടുത്തതിലൂടെ ഡേവിഡ് മില്ലര്‍ കുറിച്ചത് ചരിത്രം. 50 ഓവര്‍ ഫോര്‍മാറ്റില്‍ തന്റെ അഞ്ച് വര്‍ഷത്തെ തന്റെ തന്നെ സെഞ്ച്വറി വരള്‍ച്ച മറികടന്ന മില്ലര്‍ ദക്ഷിണാഫ്രിക്കയ്ക്കായി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ സെഞ്ച്വറി നേടുന്ന താരമായും മാറി. ലോകകപ്പ് സെമിഫൈനലില്‍ ഓസീസിനെതിരായ നിര്‍ണായക സെഞ്ച്വറിയിലൂടെ മില്ലര്‍ ഒന്നിലധികം റെക്കോര്‍ഡുകള്‍ തകര്‍ത്തു. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമായാണ് മില്ലര്‍ മാറിയത്. 2015ലെ Read More…

Sports

ഡീകോക്ക് മറക്കാന്‍ ആഗ്രഹിക്കുന്ന മത്സരം; അവസാനം വരെ പോരാടി ദക്ഷിണാഫ്രിക്ക സെമിയില്‍ കീഴടങ്ങി

അപ്രതീക്ഷിതമായി ഒന്നും സംഭവിക്കാതിരുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി ഓസ്‌ട്രേലിയ ഫൈനലില്‍ കടന്നു. നഷ്ടപ്പെടുത്തിയ ക്യാച്ചുകള്‍ക്കും വലിച്ചെറിഞ്ഞ വിക്കറ്റുകള്‍ക്കും ഒരിക്കല്‍ കൂടി ദക്ഷിണാഫ്രിക്കയ്ക്ക് സെമിഫൈനലില്‍ കണക്കുപറയേണ്ടി വന്നു. പയ്യെപ്പയ്യെ തിന്നുതിന്നു ഓസീസ് വിജയം നേടിയപ്പോള്‍ അവസാനം വരെ പൊരുതി മടങ്ങുക എന്ന ചരിത്രം പ്രോട്ടീസ് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 2012 റണ്‍സ് എടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. ഉജ്വലമായി തന്നെ തിരിച്ചടിച്ചെങ്കിലും ഒരിക്കല്‍ Read More…

Featured Sports

ഇംഗ്‌ളണ്ട് ലോകകപ്പിലെ ഏറ്റവും വലിയ തോല്‍വി ; ടോപ് സ്‌കോററായത് പത്താമത്തെ ബാറ്റ്‌സ്മാന്‍

ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ക്ലാസന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സിന്റെ പിന്‍ബലത്തില്‍ ക്രിക്കറ്റിലെ കാരണവന്മാരായ ഇംഗ്‌ളണ്ടിനെ ദക്ഷിണാഫ്രിക്ക ചരുട്ടിക്കെട്ടി. ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ലെ 20-ാം മത്സരത്തില്‍, വാങ്കഡെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് നേരിട്ടത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പടുകൂറ്റന്‍ തോല്‍വി. ബാറ്റിംഗിന് പിന്നാലെ ബൗളിംഗിലും ദക്ഷിണാഫ്രിക്ക തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ഇംഗ്‌ളീഷ് ടീമിന്റെ ബാറ്റിംഗില്‍ ടോപ് സ്‌കോററായത് ഒമ്പതാമത്തെയും പത്താമത്തെയും ബാറ്റ്‌സ്മാന്‍മാര്‍. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 400 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യം മുമ്പോട്ട് വെച്ചു. 170 റണ്‍സിന് പുറത്തായ Read More…

Sports

ക്വിന്റണ്‍ ഡീകോക്ക് തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും തകര്‍ത്തു ; ലാറയും ജയവര്‍ദ്ധനെയും ഉള്‍പ്പെട്ട ഇതിഹാസങ്ങളുടെ ക്ലബ്ബില്‍

ലോകത്തെ ഏറ്റവും കിടയറ്റ ബാറ്റ്‌സ്മാന്‍മാരുടെ ഒരു വലിയ നിരയാണ് ഇന്ത്യന്‍ ടീമിലുള്ളത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡീകോക്കിന്റെ ഈ നേട്ടത്തിനടുത്ത് പോലുമില്ല. ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടു മത്സരങ്ങളില്‍ സെഞ്ച്വറി എന്ന നേട്ടമാണ് ഡീകോക്ക് നേടിയത്. കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കയെ അടിച്ചുപറത്തിയ ഡീകോക്ക് രണ്ടാം മത്സരത്തില്‍ ഇരയാക്കിയത് ഓസ്‌ട്രേലിയയെയാണ്. ലഖ്നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു ഡീകോക്കിന്റെ പ്രകടനം. 106 പന്തുകളില്‍ നിന്നും 109 റണസാണ് ഡീകോക്ക് നേടിയത്. 8 ബൗണ്ടറികളും 5 സിക്സറുകളും അടങ്ങുന്നതായിരുന്നു ഡീകോക്കിന്റെ ഇന്നിംഗ്‌സ്. Read More…

Sports

ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍, അതിവേഗ സെഞ്ച്വറി; ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് റെക്കോഡ് സ്‌കോര്‍ 428/5

ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍, അതിവേഗ സെഞ്ച്വറി, ഒരു ഏകദിനത്തില്‍ മൂന്ന് പേര്‍ക്ക് സെഞ്ച്വറി. ലോകകപ്പിന്റെ തങ്ങളുടെ ആദ്യ മത്സരത്തില്‍ അമ്പരപ്പിച്ച് ദക്ഷിണാഫ്രിക്കയുടെ റെക്കോഡ് ബാറ്റിംഗ്. ഓപ്പണര്‍ ക്വിന്റന്‍ ഡീകോക്ക്, വാന്‍ ഡെര്‍ ഡുസെന്‍, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ സെഞ്ച്വറി നേടിയപ്പോള്‍ മാര്‍ക്രം ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയുമായി ലോകറെക്കോഡ് ഇട്ടു. ശ്രീലങ്കയ്ക്ക് എതിരേയായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഫയര്‍വര്‍ക്‌സ്. കളിയില്‍ രണ്ടാം ഓവറിലെ നാലാം പന്തില്‍ തങ്ങളുടെ ആദ്യവിക്കറ്റ് വീണതിന് പിന്നാലെയായിരുന്നു ദക്ഷിണാഫ്രിക്ക തങ്ങളുടെ ബാറ്റിംഗിന്റെ കരുത്തു മുഴുവന്‍ Read More…

Sports

കളിക്കാന്‍ പോകുന്ന ഒരു ടീം ഇന്ത്യ, രണ്ടാമത്തെ ടീം ഇവര്‍; ലോകകപ്പിലെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഡെയ്ല്‍ സ്‌റ്റെയ്ന്‍

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ 2023 ഏകദിന ലോകകപ്പിന്റെ തുടക്കത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സ്വന്തം മണ്ണില്‍ ഒരിക്കല്‍ കൂടി ഇന്ത്യ കപ്പെടുക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ കരുത്തരായ ഓസ്‌ട്രേലിയയും പാകിസ്താനും ദക്ഷിണാഫ്രിക്കയും ഇംഗ്‌ളണ്ടുമൊക്കെ ഫേവറിറ്റുകള്‍ തന്നെയാണ്. എന്നാല്‍ ലോകകപ്പില്‍ ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുകയാണ് ഡെയ്ല്‍ സ്‌റ്റെയ്ന്‍. അസാധാരണമായ ക്രിക്കറ്റ് പരിജ്ഞാനത്തിനും മൂര്‍ച്ചയുള്ള വിശകലനത്തിനും പേരുകേട്ട സ്റ്റെയിന്റെ പ്രവചനങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ആവേശം ഉണര്‍ത്തിയിട്ടുണ്ട്. മാതൃരാജ്യമായ ദക്ഷിണാഫ്രിക്ക ഫൈനലില്‍ എത്തുന്നത് കാണാനുള്ള ആഗ്രഹം സ്റ്റെയിന്‍ പ്രകടിപ്പിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ Read More…