മലപ്പുറം ജില്ലയിലെ എടവണ്ണ ഒതായിയിൽ പാമ്പിൻ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്ന അതിഥിത്തൊഴിലാളിക്ക് പാമ്പ് കടിയേറ്റു. അസം സ്വദേശിയായ ബിനോയ് (30) എന്ന യുവാവിനെ നിലവിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. താമസസ്ഥലത്തിന് സമീപത്ത് നിന്നുമാണ് ഇയാൾക്ക് പാമ്പിൻ കുഞ്ഞിനെ ലഭിച്ചത്. മദ്യപിച്ച നിലയിലായിരുന്ന ബിനോയ് പാമ്പിനെ പിടികൂടി പോക്കറ്റിലിട്ടതാണെന്ന് നാട്ടുകാർ പറയുന്നു. ചായ കുടിക്കാൻ എത്തിയ ഇയാളുടെ പോക്കറ്റിൽ എന്തോ അനങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടവർ വിവരം തിരക്കിയപ്പോൾ പാമ്പിനെ പുറത്തെടുത്ത് കാണിക്കുകയായിരുന്നു. ഇതിനിടെ പലതവണ യുവാവിന് Read More…
Tag: Snake Bite
എന്തു പാമ്പാണ് കടിച്ചതെന്ന് ചോദിച്ചപ്പോൾ മൂർഖനെ ജാക്കറ്റിന്റെ പോക്കറ്റിൽ നിന്നും പുറത്തെടുത്ത് ഓട്ടോ ഡ്രൈവർ ! വിഡിയോ
പാമ്പ് കടിച്ചതിന് ചികിത്സയ്ക്കായി യുപിയിലെ മഥുരയിലെ ജില്ലാ ആശുപത്രിയിലെത്തിയ ഇ റിക്ഷാ ഡ്രൈവർ ഡോക്ടർമാരെയും മറ്റ് ആശുപത്രി ജീവനക്കാരെയും അമ്പരപ്പിച്ചു. ഏത് പാമ്പാണ് കടിച്ചതെന്ന് ചോദിച്ചപ്പോൾ അസലൊരു മൂർഖൻ കുഞ്ഞിനെ തന്‍റെ ജാക്കറ്റിന്‍റെ പോക്കറ്റിൽ നിന്നും ഇയാൾ പുറത്തെടുക്കുകയായിരുന്നു. ഉത്തർപ്രദേശിലെ മഥുരയിൽ നിന്നുള്ള 39 വയസ്സുകാരനായ ഇ-റിക്ഷാ ഡ്രൈവർ ദീപക്കാണ് തന്നെ കടിച്ച ഒന്നരയടി നീളമുള്ള പാമ്പിനെ ജാക്കറ്റിന്റെ പോക്കറ്റിലിട്ട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിങ്കളാഴ്ചയാണ് ദീപക്കിന് Read More…
മുംബൈയില്‍ ഉത്ര മോഡല്‍; പാമ്പിനെക്കൊണ്ട് ഭാര്യയെ കടിപ്പിച്ചു, കോൺഗ്രസ് വനിതാ നേതാവിന്റെ മരണം ക്രൂരകൊലപാതകം
മൂന്ന് വർഷത്തിലേറെയായി സ്വാഭാവിക മരണം എന്ന് കരുതിയിരുന്ന കോൺഗ്രസ് വനിതാ നേതാവ് നീരജ അംബേക്കറിൻ്റെ മരണം, അവരുടെ ഭർത്താവ് തന്നെ ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് തെളിഞ്ഞു. മഹാരാഷ്ട്രയിലെ ബാദ്‌ലാപൂരിലെ നീർജ അംബേർകർ ആണ് കൊല്ലപ്പെട്ടത്. കേസിൽ യുവതിയുടെ ഭർത്താവ് രൂപേഷിനേയും സുഹൃത്തുക്കളായ ഋഷികേശ് ചാൽക്കെ, കുനാൽ ചൗധരി എന്നിവരെയും പാമ്പിനെ നൽകിയ ചേതൻ ദുധാനെയെയും പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു കേസിൻ്റെ അന്വേഷണത്തിനിടെയുള്ള കുറ്റസമ്മതം സത്യം വെളിപ്പെടുത്തി ബദ്ലാപ്പൂരിലെ തിരഞ്ഞെടുപ്പ് കാലത്ത് നടന്ന മറ്റൊരു വധശ്രമക്കേസുമായി ബന്ധപ്പെട്ട് Read More…
പാമ്പുകടിയേറ്റ മകനോട് ഒന്നുറങ്ങിയിട്ട് എഴുന്നേറ്റാല്‍ മതിയെന്ന് അച്ഛന്‍; 11കാരന് ദാരുണാന്ത്യം
ഒസ്ട്രേലിയയില്‍ പാമ്പുകടിയേറ്റ മകനോട് കിടന്നുറങ്ങാന്‍ പറഞ്ഞ അച്ഛന്റെ ക്രൂരതയില്‍ കുരുന്നിന്റെ ജീവന്‍ നഷ്ടമായി. കൊടിയ വിഷമുള്ള ഒസ്ട്രേലിയന്‍ ബ്രൗണ്‍ സ്നേക്കിന്റെ കടിയേറ്റാണ് കുട്ടി മരിച്ചത്. ട്രിസ്റ്റ്യൻ ജെയിംസ് ഫ്രാം എന്ന കുട്ടിയാണ് പിതാവിന്റെ നിസ്സംഗതയെത്തുടര്‍ന്ന് മരണപ്പെട്ടത്. ബ്രിസ്ബേണിൽ നിന്ന് ഏകദേശം 257 കിലോമീറ്റർ അകലെയുള്ള ക്വീൻസ്‌ലാൻഡിലെ മർഗോണിലാണ് സംഭവം നടന്നത്. റൈഡിംഗ് മോവറിൽ നിന്ന് വീണതിന് പിന്നാലെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റതെന്ന് യുഎസ്എ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പാമ്പുകടിയേറ്റതിനു വൈദ്യസഹായം തേടാതെ കുട്ടിയോട് ഒന്നുറങ്ങി എഴുന്നേല്‍ക്കാനാണ് പിതാവ് ആവശ്യപ്പെട്ടത്. Read More…
മദ്യ ലഹരിയില്‍ കടിച്ച പാമ്പിന്റെ തലയില്‍ കടിച്ചു; കട്ടിലിനരികില്‍ കിടത്തി ഉറങ്ങി യുവാവ്
മദ്യപിച്ച് ലക്കുകെട്ട് തന്നെ കടിച്ച പാമ്പിന്റെ തലയില്‍ കടിച്ച് യുവാവ്. ശരീരത്തില്‍ വിഷം പടര്‍ന്നതോടെ വെങ്കിടേഷെന്ന ഈ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാത്രി തന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വെങ്കിടേഷിനെ പാമ്പു കടിച്ചത്. തിരുപ്പതി ജില്ലയിലാണ് സംഭവം. മദ്യലഹരിയിൽ പാമ്പിന്റെ തല കടിച്ചുകീറുകയായിരുന്നു ഇയാള്‍ ചെയ്തത്. അമിതമായി മദ്യപിച്ച അവസ്ഥയിലായിരുന്നു ഇയാള്‍. വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയില്‍ വച്ച് ഇയാളെ വിഷപ്പാമ്പ് കടിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പാമ്പിനെ പിടികൂടി തല കടിച്ചുകീറി കൊല്ലുകയായിരുന്നു. പിന്നീട് Read More…




