ന്യൂഡൽഹി ∙ എസ്ഐആർ നടപടികളുടെ ഭാഗമായി ബംഗാളിൽ വോട്ടർപട്ടിക പരിഷ്കരിക്കുന്ന വേളയിൽ കണ്ടെത്തിയത് ഗുരുതരമായ പിഴവുകൾ. തിങ്കളാഴ്ച സുപ്രീംകോടതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഹാജരാക്കിയ രേഖകളിലാണ് പിഴവുകളെ കുറിച്ചുള്ള വിവരങ്ങളുള്ളത്. ഒരേ മണ്ഡലത്തിൽ നൂറുകണക്കിന് വോട്ടർമാർ അച്ഛന്റെ പേരായി ഉൾപ്പെടുത്തിയത് ഒരേ പേരാണെന്നും കണ്ടെത്തി. കഴിഞ്ഞ കുറച്ചു തിരഞ്ഞെടുപ്പുകളിൽ പിഴവുകൾ നിറഞ്ഞ ഈ വോട്ടർ പട്ടികയാണ് ഉപയോഗിച്ചിരുന്നത്. അസൻസോളിലെ ബരാബനി മണ്ഡലത്തിലാണ് 389 വോട്ടർമാരുടെ അച്ഛന്റെ കോളത്തിൽ ഒരാളുടെ പേരു കണ്ടെത്തിയത്. സമാനമായ പൊരുത്തക്കേടുകൾ മറ്റു മണ്ഡലങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. Read More…
Tag: SIR
സി.പി.എം. നേതാവ് മുഹമ്മദ് സലിമിന്റെ കുടുംബം ബ്രാഹ്‌മണരായി!
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ(എസ്.ഐ.ആര്‍.)ന്റെ കരട് പ്രസിദ്ധീകരിച്ചപ്പോള്‍ സി.പി.എം. സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എം.പിയുമായ മുഹമ്മദ് സലിമിനും മകന്‍ അതിഷ് അസീസിനും ബ്രാഹ്‌മണ കുടുംബപ്പേരില്‍!. “തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്നെയും മുഹമ്മദ് സലിമിനെയും ബ്രാഹ്‌മണനാക്കി” എന്ന് അസീസ് ഫെയ്‌സ്ബുക്ക് പോസ്‌റ്റില്‍ പറഞ്ഞു. കൂടാതെ തന്റെ വോട്ടര്‍ വിവരങ്ങളുടെ ഒരു ഫോട്ടോയും പങ്കിട്ടു. ‘അവസ്‌തി’ എന്ന വിഭാഗത്തില്‍ ബംഗാളിയിലാണ് എഴുതിയിരിക്കുന്നത്. അസീസിന്റെ വിവരങ്ങളില്‍ പിതാവ് മുഹമ്മദ് സലിമിനെ ബന്ധുവായി പരാമര്‍ശിക്കുന്നു. സലീമിന്റെ പേരിന് അടുത്തുള്ള Read More…
37 വര്‍ഷംമുമ്പ് വീടുവിട്ട മകനെ എസ്‌ഐആറിലൂടെ കണ്ടെത്തി: ബംഗാൾ കുടുംബത്തിന്റെ അത്ഭുത സംഗമം
കൊല്‍ക്കത്ത: തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണം(എസ്.ഐ.ആര്‍.) സഹായിച്ചു, 37 വര്‍ഷം മുമ്പ് കാണാതായ വിവേകിനെ കുടുംബത്തിനു തിരിച്ചുകിട്ടി. പശ്‌ചിമ ബംഗാളിലെ പുരുളിയിലാണു സംഭവം. 1988 ലാണു വിവേക് ചക്രവര്‍ത്തിയെ കാണാതായത്. വീട്ടില്‍നിന്നിറങ്ങിയ അദ്ദേഹം മടങ്ങിയെത്തിയില്ല. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണം ഫലം കണ്ടില്ല. പിന്നീട് വിവേകിന്റെ സഹോദരന്‍ പ്രദീപ് ചക്രവര്‍ത്തി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. പുരുളിയില്‍ ബൂത്ത് ലെവല്‍ ഓഫീസറി (ബി.എല്‍.ഒ)ന്റെ ചുമതല അദ്ദേഹത്തിനു ലഭിച്ചു. അദ്ദേഹത്തിന്റെ പേരും ഫോണ്‍ നമ്പറും ആ പ്രദേശത്ത് വിതരണം ചെയ്‌ത എല്ലാ എന്യൂമറേഷന്‍ ഫോമുകളിലും Read More…



