നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്ത് സിജു വിൽസൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കണ്ണൂരിൽ പൂർത്തിയായി.ഡിസംബർ ഇരുപത്തിയേഴിന് ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി പത്തിനാണ് പൂർത്തിയായത്.ഒരുമെയിൽ നഴ്സിന്റെയും ഫീമെയിൽ നഴ്സിന്റെയും ജീവിതത്തിലൂടെ തികച്ചും രസകരമായ യുവത്വം ആഘോഷിക്കപ്പെടുന്നവരുടെ കഥ പറയുകയാണ് ഉല്ലാസ് കൃഷ്ണ ഈ ചിത്രത്തിലൂടെ. വേല എന്ന ചിത്രത്തിലൂടെ രംഗത്തെത്തിയ നമൃതയാണു നായിക. സിദ്ദിഖ്, ബാലു വർഗീസ്, ധീരജ് ഡെന്നി മനോജ്.കെ.യു , ലൈന എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സന്ധീപ് സദാനന്ദനും, Read More…
Tag: siju wilson
മായാവനം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി
സായ് സൂര്യ ഫിലിംസിന്റെ ബാനറിൽ ആദിത്യ സായ്, അലൻസിയർ ലേ ലോപ്പസ്, ജാഫർ ഇടുക്കി തുടങ്ങിയവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഡോ. ജഗത് ലാൽ ചന്ദ്രശേഖരൻ രചനയും സംവിധാനവും നിർവഹിക്കുന്ന മായാവനം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. പ്രശസ്ത ചലച്ചിത്രതാരം സിജു വിൽസണും സിനിമയിലെ അണിയറ പ്രവർത്തകരും സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചു. നാല് മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ ജീവതത്തിൽ ആകസ്മികമായി ഉണ്ടാകുന്ന ചില സംഭവങ്ങളുടെ കഥ കാടിന്റെ പശ്ചാത്തലത്തിൽ അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നു. . Read More…
സിജു വിൽസൻ നായകനാകുന്ന പുതിയ ചിത്രം ആരംഭിച്ചു, നായിക നമൃത
സിജുവിൽസൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിയേഴ് ബുധനാഴ്ച്ച കണ്ണൂരിൽ ആരംഭിച്ചു. നവാഗതനായ ഉല്ലാസ് കൃഷ്ണയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എം.പത്മകുമാർ, മേജർ രവി. ശ്രീകുമാർ മേനോൻ ,സമുദ്രക്കനിഎന്നിവർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ച ഉല്ലാസ് കൃഷ്ണ ഇപ്പോൾ സ്വതന്ത്ര സംവിധായകനാകുകയാണ്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം റിയോണ റോണ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാൻമല, സജ്മനിസാം, .ബാബുപ്രസാദ്, ബിബിൻ ജോഷ്വാ എന്നിവരാണ്,നിർമ്മിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അഭിലാഷ് അർജനൻ. തളിപ്പറമ്പ് ഹൊറൈസൺ Read More…