Oddly News

പല്ലു കൊഴിഞ്ഞിട്ടില്ല, ആമാശയം അഴുകിയിട്ടുമില്ല; 44,000 വര്‍ഷം പഴക്കമുള്ള ചെന്നായുടെ മൃതദേഹം കണ്ടെത്തി…!!

സൈബീരിയയില്‍ നിന്നും 44,000 വര്‍ഷം പഴക്കമുള്ള ചെന്നായുടെ മൃതദേഹം കണ്ടെത്തി. അല്‍പ്പം പോലും അഴുകാത്തതും രോമങ്ങളോ എല്ലുകളോ പല്ലുകള്‍ പോലും മാംസത്തില്‍ നിന്നും വേര്‍പെടാത്തതുമായ നിലയിലുള്ള അത്ഭുതകരമായ രീതിയിലാണ് മൃതദേഹം. സൈബീരിയയിലെ ഒരിക്കലും ചൂട് തട്ടിയിട്ടില്ലാത്ത പ്രദേശങ്ങളിലെ മണ്ണിനെക്കുറിച്ചും മറ്റും പഠിക്കുന്നവരാണ് മൃതദേഹം കണ്ടെത്തിയത്. ഇത് യാകുത്സ്‌കിലെ നോര്‍ത്ത് ഈസ്റ്റ് ഫെഡറല്‍ യൂണിവേഴ്സിറ്റിയിലെ മാമോത്ത് മ്യൂസിയം ലബോറട്ടറിയിലേക്ക് മാറ്റി. അവിടെ പോസ്റ്റ്മോര്‍ട്ടം നടത്തി. വേനല്‍ക്കാലത്ത് പോലും ശാശ്വതമായി തണുത്തുറഞ്ഞ ആയിരക്കണക്കിന് വര്‍ഷങ്ങളോളം മഞ്ഞുറഞ്ഞു നില്‍ക്കുന്ന പെര്‍മാഫ്രോസ്റ്റ് ഗ്രൗണ്ടില്‍ Read More…