ട്വന്റി20 പരമ്പരകളിലെ തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം, ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ ആവേശകരമായ വിജയം. രോഹിത് ശർമയും വിരാട് കോലിയും നിരാശപ്പെടുത്തിയ മത്സരത്തിൽ ശുഭ്‌മാൻ ഗിൽ – ശ്രേയസ് അയ്യർ സഖ്യവും, പിന്നീട് വാഷിങ്ടൻ സുന്ദർ – അക്‌സർ പട്ടേൽ കൂട്ടുകെട്ടുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47.5 ഓവറിൽ 258 റൺസിന് എല്ലാവരും പുറത്തായപ്പോൾ, ഇന്ത്യ 45.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 262 റൺസെടുത്ത് ലക്ഷ്യം കണ്ടു. Read More…
Tag: Shreyas Iyer
തല്ലുകൊണ്ട് തളര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍, പരമ്പര ഇംഗ്ലണ്ടിന്; 5 മത്സരങ്ങള്‍, ഒന്നിൽപ്പോലും ജയിക്കാത്ത ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി ശ്രേയസ്
ബ്രിസ്റ്റോൾ: ഇന്ത്യയ്‌ക്കെതിരായ ട്വന്റി20 പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. നാലാം മത്സരത്തിൽ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. അയർലൻഡിന് പിന്നാലെ ഇന്ത്യ നേരിടുന്ന തുടർച്ചയായ രണ്ടാം ട്വന്റി20 പരമ്പര തോൽവിയാണിത്. നീണ്ട 12 വർഷങ്ങൾക്ക് ശേഷമാണ് ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ ഒരു ട്വന്റി20 പരമ്പര നേടുന്നത് എന്ന പ്രത്യേകതയുമുണ്ട്. രണ്ടോ അതിലധികമോ മത്സരങ്ങളുള്ള ഒരു ട്വന്റി20 പരമ്പരയിൽ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തുന്നത് ഇതാദ്യമായാണ്. മുൻപ് നടന്ന ആറ് പരമ്പരകളിൽ അഞ്ചിലും ഇന്ത്യ വിജയിച്ചപ്പോൾ ഒരെണ്ണം സമനിലയിൽ കലാശിച്ചു. Read More…
ശ്രേയസ്സിന് തോൽവിയോടെ തുടക്കം; അടിതെറ്റി ഇന്ത്യ, ഐറിഷ് പടയ്ക്ക് ചരിത്രവിജയം! ‘ഒന്നിനെയും നിസ്സാരമായി കാണരുത്’
ലോകകപ്പ് കിരീടം സ്വന്തമാക്കിയ ശേഷമുള്ള ആദ്യ രാജ്യാന്തര ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. ശ്രേയസ്സ് അയ്യർ ആദ്യമായി ടീമിനെ നയിക്കാനിറങ്ങിയ മത്സരത്തിൽ, താരതമ്യേന ദുർബലരായ അയർലൻഡിനോട് അമിത ആത്മവിശ്വാസത്തോടെ കളിച്ച ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ഐറിഷ് നിരയോട് ദയനീയമായി തോൽക്കാനായിരുന്നു ഇന്ത്യൻ സംഘത്തിന്റെ വിധി. രണ്ടു മത്സരങ്ങൾ മാത്രമുള്ള ട്വന്റി20 പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ 34 റൺസിനാണ് ഇന്ത്യ പരാജയം രുചിച്ചത്. അയർലൻഡ് ഉയർത്തിയ 183 റൺസ് എന്ന വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 18.5 Read More…
ശ്രേയസ് അയ്യരെയും വാഷിംഗ്ടൺ സുന്ദറിനെയും തിരിച്ചറിഞ്ഞില്ല! കൂടെ നടന്ന് വ്ലോഗ് ചെയ്ത യുവതിക്ക് പറ്റിയ അമളി; വീഡിയോ വൈറൽ
ഹിമാചൽ പ്രദേശിൽ ട്രെക്കിംഗിന് പോയ ഒരു യുവതിക്ക് അവിചാരിതമായി ഉണ്ടായ അനുഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാവുകയാണ്. ട്രെക്കിംഗിനിടയിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ശ്രേയസ് അയ്യർ, വാഷിംഗ്ടൺ സുന്ദർ എന്നിവരുൾപ്പെടെയുള്ള ടീം അംഗങ്ങളെ കണ്ടുമുട്ടിയെങ്കിലും, അവരെ തിരിച്ചറിയാതെയാണ് യുവതി തന്റെ വ്ലോഗിനായി ദൃശ്യങ്ങൾ പകർത്തിയത്. ധരംശാലയ്ക്ക് സമീപമുള്ള ഒരു രഹസ്യ വെള്ളച്ചാട്ടം തേടിയാണ് യുവതിയും സുഹൃത്തും ട്രെക്കിംഗ് നടത്തിയത്. യാത്രാമധ്യേ ഒരു കൂട്ടം ആളുകളെ കണ്ടുമുട്ടിയപ്പോൾ അവർ സാധാരണ വിനോദസഞ്ചാരികളാണെന്ന് കരുതി ഇവർ സംസാരിക്കുകയും Read More…
‘നിനക്ക് ക്യാപ്റ്റൻസി ആരും തന്നതല്ല, ഓരോ അംശവും നേടിയെടുത്തത്’: ശ്രേയസിനെക്കുറിച്ച് ശ്രേഷ്ഠ അയ്യർ
മുംബൈ∙ ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിന്റെ നായകനായി നിയമിതനായ ശ്രേയസ് അയ്യർക്ക് ആശംസകളുമായി സഹോദരി ശ്രേഷ്ഠ അയ്യർ രംഗത്ത്. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വൈകാരികമായ കുറിപ്പിലാണ് ശ്രേയസിന്റെ ഈ നേട്ടം തങ്ങൾക്ക് എത്രത്തോളം അഭിമാനകരമാണെന്ന് ശ്രേഷ്ഠ വ്യക്തമാക്കിയത്. പരുക്കുകളും പ്രതിസന്ധികളും കാരണം ടീമിന് പുറത്തായ കാലത്ത് അനുഭവിച്ച വിഷമങ്ങൾ കുടുംബാംഗങ്ങളിൽ നിന്ന് പോലും ശ്രേയസ് മറച്ചുവെച്ചിരുന്നതായി സഹോദരി വെളിപ്പെടുത്തി. സൂര്യകുമാർ യാദവിന് പകരക്കാരനായാണ് ശ്രേയസിനെ ബിസിസിഐ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. View this post on Instagram A Read More…
ഒടുവിൽ സൂര്യകുമാർ യാദവ് പുറത്ത്; ഇന്ത്യന്‍ ട്വന്റി20 ക്യാപ്റ്റനാകാൻ ഈ 2 പേർ , ഗംഭീറിന്റെ നിലപാട് നിർണായകം
മുംബൈ ∙ ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തുനിന്ന് സൂര്യകുമാർ യാദവിനെ മാറ്റാൻ ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ പിടിഐയാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടത്. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതിന് മുൻപ് തന്നെ ഇക്കാര്യം ബോർഡിന്റെ അപെക്സ് കൗൺസിലിനെ അറിയിക്കും. സൂര്യകുമാറിനെ മാറ്റുന്നതിൽ സെലക്ടർമാരും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും ഒരേ നിലപാടിലാണോ എന്ന കാര്യം ബിസിസിഐ സെക്രട്ടറി ദേവാജിത് സക്കിയ കൗൺസിലിന് മുന്നിൽ വ്യക്തമാക്കും. കഴിഞ്ഞ ഒന്നര വർഷത്തോളമായി ഫോമിലല്ലാത്ത Read More…
‘ശ്രേയസ്സും സഞ്ജുവുമല്ല, മികച്ചത് അവൻ തന്നെ’: ഇന്ത്യയ്ക്കുവേണ്ടി ട്വന്റി20യിൽ കളിച്ചിട്ടില്ലാത്ത താരത്തെ ക്യാപ്റ്റനാക്കാൻ മുറവിളി !
മുംബൈ ∙ ഇന്ത്യൻ ട്വന്റി20 ടീമിന്റെ അടുത്ത ക്യാപ്റ്റൻ ആരാകണമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ട് കുറച്ചുകാലമായി. നിലവിലെ ക്യാപ്റ്റനായ സൂര്യകുമാർ യാദവിന് പകരം പുതിയൊരാൾ ഈ സ്ഥാനത്തേക്ക് വരുമെന്നാണ് സൂചനകൾ. ട്വന്റി20 ലോകകപ്പ് വിജയത്തോടെ സൂര്യകുമാറിന്റെ ദൗത്യം പൂർത്തിയായെന്നും, 2028-ൽ നടക്കുന്ന അടുത്ത ലോകകപ്പും ഒളിംപിക്സും ലക്ഷ്യമിട്ട് പുതിയൊരു നായകന് കീഴിൽ ടീമിനെ വളർത്തിയെടുക്കാനാണ് ബിസിസിഐ ശ്രമിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. സൂര്യകുമാറിന്റെ സമീപകാലത്തെ മോശം ഫോമും ഈ മാറ്റത്തിന് ഒരു കാരണമാണ്. ഐപിഎല്ലിൽ പഞ്ചാബ് കിങ്സ് ക്യാപ്റ്റനും ഇന്ത്യയുടെ ഏകദിന Read More…
അടുത്ത ക്യാപ്റ്റൻ ശ്രേയസ്സല്ല, സഞ്ജുവുമല്ല; മുംബൈ ഇന്ത്യൻസിലെ ഈ യുവതാരത്തിന് സാധ്യത? സൂര്യയെ കൈവിട്ട് ഗംഭീർ?
മുംബൈ ∙ സൂര്യകുമാർ യാദവ് ഇന്ത്യൻ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായി തുടരുമോ എന്ന കാര്യത്തിൽ ബിസിസിഐ വൃത്തങ്ങളിൽ നിന്ന് പുതിയ സൂചനകൾ പുറത്തുവരുന്നു. ക്യാപ്റ്റൻ സ്ഥാനത്ത് സൂര്യകുമാറിന്റെ ഭാവി ഇനി പ്രധാനമായും തീരുമാനിക്കുന്നത് മുഖ്യപരിശീലകൻ ഗൗതം ഗംഭീർ ആയിരിക്കും. വെറുമൊരു ബാറ്റർ മാത്രമായി സൂര്യയെ ടീമിൽ നിലനിർത്തണമോ എന്ന കാര്യത്തിൽ സെലക്ഷൻ കമ്മിറ്റിക്കും ഇപ്പോൾ കൃത്യമായ തീരുമാനമില്ല. ‘‘കഴിഞ്ഞ സീസണിൽ എഴുന്നൂറിലധികം റൺസ് നേടിയതുപോലെ, ഫോമിലേക്ക് തിരിച്ചെത്താൻ സൂര്യകുമാറിനെ ഐപിഎൽ സഹായിക്കുമെന്നാണ് സെലക്ടർമാർ ആദ്യം കരുതിയത്. എന്നാൽ Read More…
‘അയ്യർ ദ് ഗ്രേറ്റ്!’സിക്സറടിച്ച് കളി ജയിപ്പിച്ച് ശ്രേയസ്, സെഞ്ച്വറിയും (101*); പഞ്ചാബിന് ഏഴ് വിക്കറ്റ് ജയം, പ്ലേ ഓഫ് പ്രതീക്ഷ കാത്തു
ലക്നൗവിൽ നടന്ന ജീവൻമരണ പോരാട്ടത്തിൽ ക്യാപ്റ്റന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ പഞ്ചാബ് കിങ്സിന് ഉജ്ജ്വല വിജയം. നിർണായകമായ മത്സരത്തിൽ ഏഴു വിക്കറ്റുകൾക്കാണ് അവർ ലക്നൗ സൂപ്പർ ജയന്റ്സിനെ തകർത്തത്. ലക്നൗ മുന്നോട്ടുവെച്ച 197 റൺസ് എന്ന വലിയ വിജയലക്ഷ്യം 18 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പഞ്ചാബ് മറികടക്കുകയായിരുന്നു. ഐപിഎല്ലിലെ തന്റെ ആദ്യ സെഞ്ചറി തികച്ച ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരും (51 പന്തിൽ പുറത്താകാതെ 101), അർധസെഞ്ചറി നേടിയ പ്രഭ്സിമ്രാൻ സിങ്ങും (39 പന്തിൽ 69) Read More…








