ലോകകപ്പിന് തൊട്ടുമുമ്പ് അവസരം കൊടുത്ത കളികളില്‍ മങ്ങിപ്പോയ സഞ്ജു സാംസണ് എന്തെല്ലാം കുറ്റവും കുറവുമായിരുന്നു. ലോകകപ്പ് ടീമിലേക്ക് അവസരം കൊടുത്തതുമില്ല. എന്നാല്‍ പരുക്കിന് ശേഷം ഏറെ കൊട്ടിഘോഷിച്ച് ടീമിലേക്ക് കൊണ്ടുവന്ന ശ്രേയസ് അയ്യരെ ഇപ്പോള്‍ ട്രോളി കൊല്ലുകയാണ് ആരാധകര്‍. ലോകകപ്പില്‍ താരത്തിന്റെ സേവനം ഇന്ത്യയ്ക്ക് ഗുണകരമാകുന്നില്ല എന്നതാണ് പ്രശ്‌നം.താരത്തിന്റെ പ്രകടനം ഏറെ ആവശ്യമുള്ള ഇംഗ്‌ളണ്ടിനെതിരേയുള്ള കഴിഞ്ഞ മത്സരത്തില്‍ വന്‍ പരാജയമാണ് ആരാധകര്‍ക്ക് കലി കയറാന്‍ കാരണമായത്. ശുഭ്മാന്‍ ഗില്‍ (9), വിരാട് കോഹ്ലി (0) എന്നിവരുടെ തുടക്കത്തിലെ Read More…

