Sports

ജസ്റ്റ് മിസ്! പരുക്കുമാറി തിരിച്ചുവന്നതേയുള്ളൂ, നായകടിയിൽനിന്ന് രക്ഷപെട്ട് ശ്രേയസ്‌ അയ്യര്‍– വീഡിയോ

കൊഞ്ചിക്കാന്‍ പോയപ്പോള്‍ കടിക്കാന്‍ ശ്രമിച്ച നായയില്‍നിന്നു രക്ഷപെട്ട്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം ശ്രേയസ്‌ അയ്യര്‍. കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍വച്ചാണ്‌ ഒരു ആരാധികയുടെ കൈയിിലുണ്ടായിരുന്ന നായയെ ശ്രേയസ്‌ ഓമനിക്കാന്‍ ശ്രമിച്ചത്‌. താരം മുഖത്തു തൊട്ടതോടെ നായ കടിക്കാന്‍ ശ്രമിച്ചു. അതോടെ നായയുടെ അടുത്തുനിന്നു ശ്രേയസ്‌ നടന്നു പോയി. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്‌. പരുക്കുമാറി ഇന്ത്യന്‍ ടീമിലേക്കു തിരികെയെത്താനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ്‌ ശ്രേയസ്‌ നായയുടെ കടിയില്‍നിന്നു രക്ഷപെട്ടത്‌. ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ ക്യാച്ചെടുക്കുന്നതിനിടെയാണ് ശ്രേയസ്‌ അയ്യര്‍ക്ക് പരുക്കേറ്റത്. മൂന്ന്‌ മാസത്തെ Read More…

Sports

ഹെൽമെറ്റിൽ പന്തുകൊണ്ട് പരിക്ക്; തൊട്ടടുത്ത പന്തിൽ കൂറ്റൻ സിക്സറുമായി ശ്രേയസ് അയ്യർ – വീഡിയോ വൈറൽ

മുംബൈ : ടീം ഇന്ത്യയുടെ ഏകദിന വൈസ് ക്യാപ്റ്റനും മുംബൈ നായകനുമായ ശ്രേയസ് അയ്യർ തകർപ്പൻ സിക്സർ നേടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇന്ന് നടന്ന വിജയ് ഹസാരെ ട്രോഫിയിലെ മുംബൈ – പഞ്ചാബ് മത്സരത്തിലേതാണ് ഈ വീഡിയോ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്രീസിലെത്തിയ ഉടൻ തന്നെ മാരകമായ ഒരു ഷോർട്ട് ബോൾ ശ്രേയസിന്റെ ഹെൽമെറ്റിൽ പതിക്കുന്നതും, എന്നാൽ തൊട്ടടുത്ത പന്തിൽ അദ്ദേഹം സിക്സർ പറത്തി തിരിച്ചടിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഒരു ഷോർട്ട് ബോൾ ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതിനിടെയാണ് Read More…

Featured Sports

ആന്തരിക രക്‌തസ്രാവം; ശ്രേയസ്‌ അയ്യരെ ഐ.സി.യുവില്‍നിന്ന്‌ മാറ്റി

പരുക്കേറ്റ്‌ ആശുപ്രതിയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം ശ്രേയസ്‌ അയ്യരെ തീവ്രപരിചരണ വിഭാഗത്തില്‍നിന്നു മാറ്റി. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ക്യാച്ചെടുക്കുന്നതിനിടെയാണു ശ്രേയസ്‌ അയ്യര്‍ക്കു പരുക്കേറ്റത്‌. പ്ലീഹയ്‌ക്ക്‌ പരുക്കേറ്റ ശ്രേയസിന്‌ ആന്തരിക രക്‌തസ്രാവമുണ്ടായെങ്കിലും ആരോഗ്യനില തൃപ്‌തികരമാണെന്ന്‌ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ ടീം ഡോക്‌ടര്‍ റിസ്വാന്‍ ഖാന്‍ താരത്തിനൊപ്പമുണ്ട്‌. സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ അലക്‌സ്‌ കാരിയുടെ ക്യാച്ചെടുക്കുന്നതിനിടെ നെഞ്ചിടിച്ചു വീണാണ്‌ ശ്രേയസിന്‌ പരുക്കേറ്റത്‌. ഇടതു വാരിയെല്ലിന്‌ സമീപം കടുത്ത വേദന അനുഭവപ്പെട്ട താരത്തെ ഉടന്‍ തന്നെ ഗ്രൗണ്ടില്‍നിന്നു പിന്‍വലിച്ചിരുന്നു. Read More…

Featured Sports

ശ്രേയസ്‌ അയ്യര്‍ക്ക്‌ അവസരം നഷ്‌ടമായത്‌ എന്തുകൊണ്ട്? അജിത്‌ അഗാര്‍ക്കര്‍ പറയുന്നു

ശ്രേയസ്‌ അയ്യരെ ഏഷ്യാ കപ്പിനുള്ള ടീമിലേക്കു പരിഗണിക്കാത്തതു വിശദീകരിച്ച്‌ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും ഇന്ത്യയുടെ മുന്‍ പേസറുമായ അജിത്‌ അഗാര്‍ക്കര്‍. 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെ കിരീടത്തിലേക്ക്‌ നയിച്ച അയ്യര്‍ കഴിഞ്ഞ സീസണില്‍ പഞ്ചാബ്‌ കിങ്‌സിനെ റണ്ണര്‍ അപ്പാക്കി. പഞ്ചാബിനായി 17 കളികളിലായി 50.33 ശരാശരിയില്‍ 604 റണ്ണെടുത്ത അയ്യര്‍ ടോപ്‌ സ്‌കോറര്‍മാരില്‍ ആറാമനായി. 175 ആയിരുന്നു സ്‌ട്രൈക്ക്‌ റേറ്റ്‌. സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകളടിച്ച (39 സിക്‌സറുകള്‍) രണ്ടാമത്തെ താരവും അയ്യരായിരുന്നു. Read More…

Celebrity

‘ഞാൻ ശ്രേയസ് അയ്യരെ വിവാഹം കഴിച്ചു, അമ്മയാകാന്‍ റെഡി’; ആരാണീ എഡിന്‍ റോസ് ?

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യരോടുള്ള തന്റെ ബന്ധത്തെക്കുറിച്ച് ദുബായില്‍ ജനിച്ച നടിയും റിയാലിറ്റി ടിവി താരവുമായ എഡിന്‍ റോസ് നടത്തിയ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയെ ചൂടുപിടിപ്പിക്കുകയാണ്. അടുത്തിടെ ഫിലിംഗ്യാനുമായുള്ള അഭിമുഖത്തില്‍ സംസാരിച്ച ബിഗ് ബോസ് മത്സരാര്‍ത്ഥി പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റനോടുള്ള തന്റെ ആരാധന വെളിപ്പെടുത്തി. ”ഞാന്‍ അദ്ദേഹത്തിന്റെ കുട്ടികളുടെ അമ്മയാകാന്‍ പോകുന്നുവെന്ന് വിശ്വസിക്കുന്നു. എന്റെ മനസ്സില്‍, ഞാന്‍ അവനെ ഇതിനകം വിവാഹം കഴിച്ചു കഴിഞ്ഞു.” എഡിന്‍ റോസ് തുറന്നു പറഞ്ഞു. അവർ ശ്രേയസ് അയ്യരെ തന്റെ Read More…

Featured Sports

ദേ… ഇതാണ് ക്യാപ്റ്റന്‍… ഇങ്ങിനെയായിരിക്കണം കളി ; ശ്രേയസ് അയ്യര്‍ ഐപിഎല്ലില്‍ പുതിയ റെക്കോഡ് ഇട്ടു

ദേ…നായകനെന്നാല്‍ ഇങ്ങിനെയായിരിക്കണം എന്നാണ് ഐപിഎല്‍ കലാശപ്പോരിലേക്ക് നീങ്ങുമ്പോള്‍ പഞ്ചാബ് കിംഗ്‌സ് തങ്ങളുടെ നായകന്‍ ശ്രേയസ് അയ്യരെക്കുറിച്ച് പറയുക. കഴിഞ്ഞ തവണ കപ്പുയര്‍ത്തിക്കൊടുത്തിട്ടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വില്‍പ്പനയ്ക്ക് വെച്ച ശ്രേയസ് അയ്യരെ ടീമിലെടുക്കുമ്പോള്‍ കപ്പില്‍ കുറഞ്ഞതൊന്നും പഞ്ചാബിന്റെ ലക്ഷ്യത്തില്‍ ഇല്ലായിരുന്നു. ഐപിഎല്ലില്‍ ഉജ്വല കുതിപ്പ് നല്‍കിയ പ്രതീക്ഷയെ ശ്രേയസ് അയ്യര്‍ തുണയ്ക്കുകയും ചെയ്തു. രണ്ടാം ക്വാളിഫയറില്‍ മുംബൈയെ വീഴ്ത്തി അവര്‍ കലാശപ്പോരില്‍ എത്തുകയും ചെയ്തു. ഇനി ഒരു കയ്യകലത്തില്‍ മാത്രമാണ് പഞ്ചാബിന്റെ ആദ്യത്തെ ഐപിഎല്‍ കിരീടം നില്‍ക്കുന്നത്. Read More…

Sports

ഇന്ത്യന്‍ടീമിന് ശക്തമായ താക്കീത് നല്‍കി ശ്രേയസ് അയ്യര്‍; തകര്‍പ്പന്‍ ഇരട്ടശതകവുമായി രഞ്ജിയില്‍

ഇന്ത്യയിലെ തകര്‍പ്പന്‍ മദ്ധ്യനിര ബാറ്റ്‌സ്മാന്‍ എന്നാണ് പേരെങ്കിലും സമീപകാലത്ത് തീരെ ഫോമാകാതെ വന്നത് ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്കുണ്ടാക്കിയിരിക്കുന്ന സമ്മര്‍ദ്ദം ചെറുതൊന്നുമായിരുന്നില്ല. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ കിരീടം നേടിയിട്ടും സ്വന്തം ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തെ റീടെയ്ന്‍ ചെയ്യാന്‍ കൂട്ടാക്കാതിരുന്നതില്‍ ഒരു കാര്യം മോശം ഫോമായിരുന്നു. എന്നാല്‍ എല്ലാറ്റിനും കൂടി രഞ്ജിട്രോഫിയില്‍ ഉജ്വലമായി മറുപടി പറഞ്ഞിരിക്കുകയാണ് ശ്രേയസ് അയ്യര്‍. വ്യാഴാഴ്ച രഞ്ജി ട്രോഫിയില്‍ ഒഡീഷയ്ക്കെതിരെ വെറും 201 പന്തില്‍ 200 റണ്‍സുമായി ശ്രേയസ് അയ്യര്‍ ഏഴുവര്‍ഷത്തെ Read More…

Sports

ശ്രേയസ് അയ്യര്‍ക്ക് വീണ്ടും നടുവേദന പണികൊടുത്തു ; ഐപിഎല്ലിലെ പകുതിയോളം മത്സരങ്ങള്‍ നഷ്ടമാകും

ഐപിഎല്ലില്‍ കളിക്കുന്നതിന് പ്രധാന്യം നല്‍കി ആഭ്യന്തര ക്രിക്കറ്റില്‍ ഒളിച്ചുകളിച്ചതിന് ബിസിസിഐ യില്‍ നിന്നും നല്ല പണി വാങ്ങിക്കൂട്ടിയ ശ്രേയസ് അയ്യര്‍ക്ക് ഐപിഎല്ലിലെ പകുതി മത്സരങ്ങളും നഷ്ടമായേക്കാന്‍ സാധ്യത. അടുത്തയാഴ്ച കളി തുടങ്ങാനിരിക്കെ താരത്തിന് നടുവേദന വീണ്ടും തുടങ്ങി. മുംബൈയില്‍ നടന്ന രഞ്ജി ട്രോഫി ഫൈനലിനിടെ ആവര്‍ത്തിച്ചുള്ള പരിക്കാണ് വില്ലനായിരിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനായ ശ്രേയസ് അയ്യര്‍ക്ക് മാര്‍ച്ച് 22-ന് ആരംഭിക്കുന്ന ഐപിഎല്‍ 2024-ന്റെ ആദ്യ പകുതി നഷ്ടമായേക്കാമെന്നാണ് സൂചനകള്‍. വിദര്‍ഭയ്ക്കെതിരായ രണ്ടാം ഇന്നിംഗ്സില്‍ 95 റണ്‍സ് Read More…

Sports

കെ.എല്‍. രാഹുല്‍ രഞ്ജി കളിച്ചിട്ട് നാലു വര്‍ഷമായില്ലേ? എന്നിട്ടും അദ്ദേഹത്തിന് കരാര്‍ കിട്ടിയല്ലോ; ശ്രേയസിനെ ന്യായീകരിച്ച് കെ.കെ.ആര്‍.

രഞ്ജിട്രോഫി കളിക്കാത്തതിന്റെ പേരില്‍ ബിസിസിഐ കരാറില്‍ നിന്നും തള്ളിയ ശ്രേയസ് അയ്യരെ ന്യായീകരിച്ച് ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെ.കെ.ആര്‍.). ഇന്ത്യയുടെ തിരക്കിട്ട അന്താരാഷ്ട്ര ഷെഡ്യൂളില്‍ നിന്നും ഐപിഎല്ലിന് മുമ്പായി അല്‍പ്പം വിശ്രമം എടുക്കന്നതിന് വേണ്ടിയാണ് ശ്രേയസ് അയ്യര്‍ പരിക്ക് അഭിനയിക്കുന്നതെന്ന ആക്ഷേപത്തിനാണ് ക്ലബ്ബ് മറുപടി പറഞ്ഞത്. താരത്തിന്റെ പരിക്കിന്റെ അവസ്ഥ താരത്തിന് മാത്രം അറിയാവുന്ന കാര്യമാണെന്നും അതുവെച്ച് ബിസിസിഐ കരാറില്‍ നിന്നും ഒഴിവാക്കിയത് ശരിയല്ലെന്നും പറഞ്ഞു. ഏകദിന ലോകകപ്പിനിടെ അയ്യര്‍ എങ്ങനെ വേദന സംഹാരി Read More…